Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയിൽ തിരിതെളിഞ്ഞു; താരത്തിളക്കമായി ഷാരൂഖ് ഖാൻ; മുംബൈ അധോലോകക്കാഴ്ചയുടെ വ്യത്യസ്ത മുഖമായി ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ 'ബിയോണ്ട് ദ ക്ലൗഡ്സ്' പ്രദർശിപ്പിച്ചു  

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയിൽ തിരിതെളിഞ്ഞു; താരത്തിളക്കമായി ഷാരൂഖ് ഖാൻ; മുംബൈ അധോലോകക്കാഴ്ചയുടെ വ്യത്യസ്ത മുഖമായി ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ 'ബിയോണ്ട് ദ ക്ലൗഡ്സ്' പ്രദർശിപ്പിച്ചു   

 പനജി: ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയിൽ തിരിതെളിഞ്ഞു. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ വിശിഷ്ടാതിഥിയായിരുന്ന സമ്മേളനത്തിൽ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തുടങ്ങിയവർ പങ്കെടുത്തു.

പ്രതിഷേധ ഭീഷണിയുണ്ടായിരുന്നതിനാൽ കനത്ത സുരക്ഷയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. മാധ്യമ പ്രവർത്തകർക്ക് കടുത്ത നിയന്ത്രണമാണ് ഉദ്ഘാടന ചടങ്ങിൽ ഉണ്ടായിരുന്നത്. ദൂരദർശന് മാത്രമാണ് ദൃശ്യങ്ങൾ പകർത്താൻ അനുവാദമുണ്ടായിരുന്നത്.

പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ 'ബിയോണ്ട് ദ ക്ലൗഡ്സ്' ആയിരുന്നു ഉദ്ഘാടന ചിത്രം. നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിക്കപ്പെട്ടത്. മുംബൈയിലെ അധോതല ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ് ചിത്രത്തിൽ പ്രമേയവത്കരിക്കപ്പെടുന്നത്. ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത ഇഷാൻ ഘട്ടാറും മാളവിക മോഹനും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.

ബോളിവുഡ് താരങ്ങളാൽ സമ്പന്നമായിരുന്നു ഉദ്ഘാടന ചടങ്ങ്. രാധിക ആപ്‌തെ, രാജ് കുമാർ റാവു, ഷാഹിദ് കപൂർ, ശ്രീദേവി, എ ആർ റഹ്മമാൻ, മജീദ് മജീദി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

മത്സര വിഭാഗത്തിൽ 15 ചിത്രങ്ങളും ഇന്ത്യൻ പനോരമ വിഭാഗത്തിൽ 42 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തിൽ 82 ചിത്രങ്ങളുമാണുള്ളത്. കൺട്രി ഫോക്കസ് വിഭാഗത്തിൽ കാനഡയിൽ നിന്നുള്ള എട്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. കൂടാതെ ബ്രിക്സ് ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം നേടിയ 11 ചിത്രങ്ങളും മേളയുടെ ഭാഗമായുണ്ട്.

ഗോവ ചലച്ചിത്രോത്സവത്തിൽ മലയാളത്തിൽന്നുള്ള ചിത്രങ്ങൾ ഏറ്റവും കുറവുള്ള ഒരു മേളയാണിത്. ടേക്ക് ഓഫ് എന്ന ചിത്രം മത്സര വിഭാഗത്തിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത മലയാള ചിത്രം എസ് ദുർഗ ഇന്ത്യൻ പനോരമ വിഭാഗത്തിലേയ്ക്ക് ജൂറി തിരഞ്ഞെടുത്തിരുന്നെങ്കിലും കേന്ദ്ര വാർത്താവിനിമയ- പ്രക്ഷേപണ മന്ത്രാലയം ഇടപെട്ട് പിന്നീട് ഒഴിവാക്കിയിരുന്നു. രവി ജാദവ് സംവിധാനം ചെയ്ത മറാത്തി ചിത്രം ന്യൂഡും ഒഴിവാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജൂറി അധ്യക്ഷനായിരുന്ന സുജോയ് ഘോഷും അംഗങ്ങളിലൊരാളായ അപൂർവ അസ്രാണിയും രാജിവെച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP