Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കത്തിൽ തന്നെ കല്ലുകടി; മത്സരവിഭാഗത്തിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ സെക്സി ദുർഗ മേളയിൽ നിന്ന് പിൻവലിച്ചു; ഔചിത്യമില്ലായ്മയ്ക്ക് അഹങ്കാരം കൊണ്ടു മറുപടിയെന്നും സംവിധായകൻ

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കത്തിൽ തന്നെ കല്ലുകടി; മത്സരവിഭാഗത്തിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ സെക്സി ദുർഗ മേളയിൽ നിന്ന് പിൻവലിച്ചു; ഔചിത്യമില്ലായ്മയ്ക്ക് അഹങ്കാരം കൊണ്ടു മറുപടിയെന്നും സംവിധായകൻ

തിരുവനന്തപുരം: കേരളത്തിന്റെ 22മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേയ്ക്കുള്ള മലയാള ചിത്രങ്ങളുടെ തെരഞ്ഞെടുപ്പു പൂർത്തിയായി. മത്സരവിഭാഗത്തിലേയ്ക്ക് രണ്ടു സിനിമകളും മലയാള സിനിമ ഇന്ന് വിഭാഗത്തിൽ ഏഴു ചിത്രങ്ങളും തെരഞ്ഞടുക്കപ്പെട്ടു. പ്രേംശങ്കർ സംവിധാനം ചെയത രണ്ടുപേർ, സഞ്ജു സുരേന്ദ്രന്റെ ഏദൻ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

മഹേഷ് നാരായണന്റെ ടേക്ക് ഓഫ്, ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സലിംകുമാറിന്റ കറുത്ത യഹൂദൻ, സനൽ കുമാർ ശശിധരന്റെ സെക്‌സി ദുർഗ്ഗ, ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്, സതീഷ് ബാബുസേനൻ-സന്തോഷ് ബാബുസേനൻ എന്നിവരുടെ മറവി, പ്രശാന്ത് വിജയിന്റെ അതിശയങ്ങളുടെ വേനൽ എന്നിവയാണ് മലയാള സിനിമ ഇന്ന് വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഛായാഗ്രാഹകൻ രാമചന്ദ്രബാബു ചെയർമാനായ സമിതിയാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്. എംജി ശശി, ചെലവൂർ വേണു, വീണാ ഹരിഹരൻ, ജുദാജിത് സർക്കാർ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ.

കേരളത്തിന്റെ മേള ഡിസംബർ എട്ടു മുതൽ 15 വരെയാണ് നടക്കുക. ചലച്ചിത്ര മേളയിലേയ്ക്കുള്ള മലയാള ചിത്രങ്ങളുടെ തെരഞ്ഞെടുപ്പു പൂർത്തിയായതോടെ വിവാദങ്ങളും ഉയർന്നു തുടങ്ങി

മത്സരവിഭാഗത്തിൽ ചിത്രം ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്നും സെക്‌സി ദുർഗ സിനിമ പിൻവലിക്കുകയാണെന്നു സംവിധായകൻ സനൽ കുമാർ ശശിധരൻ അറിയിച്ചു. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ഈ വിവരം അറിയിച്ചത്. നാൽപ്പത്തിയഞ്ചിലധികം ഫിലിം ഫെസ്റ്റിവലുകളില്ക്ക് ക്ഷണം കിട്ടിയിയ ചിത്രത്തോട് കാട്ടിയ അവഗണനയാണെന്ന് പരോക്ഷമായി കുറ്റപ്പടുത്തുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്.

' ഐ എഫ് എഫ് കെയിലെ മലയാളം സിനിമകളുടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. തെരെഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങൾക്കും പിന്നണിപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. സെക്‌സി ദുർഗയും മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വളരെ സന്തോഷം. ഐഎഫ്എഫ്‌കെയും ചലച്ചിത്ര അക്കാദമിയും മലയാളം സിനിമകളുടെ വളർച്ച പ്രോത്സാഹിപ്പിക്കാൻ നടത്തുന്ന ആത്മാർഥമായ ശ്രമങ്ങൾ മനസിലാക്കുന്നു. സെക്‌സി ദുർഗ ഇതിനകം പല രാജ്യങ്ങളിലെ നാൽപതിയഞ്ചിലധികം ഫിലിം ഫെസ്ടിവലുകളിൽ തെരഞ്ഞെടുക്കപ്പെടുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. റോട്ടർഡാം ഫിലിം ഫെസ്‌റിവലിൽ ടൈഗർ അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന അംഗീകാരവുമായിട്ടായിരുന്നു ചിത്രത്തിന്റെ യാത്രാരംഭം. സെക്‌സി ദുർഗയ്ക്ക്, ഐഎഫെഫ്‌കെയിൽ പ്രദർശിപ്പിക്കുക വഴി അക്കാദമിയിൽ നിന്നും മലയാള സിനിമയെന്ന നിലയിൽ പ്രോത്സാഹനം ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അത്തരം പ്രോത്സാഹനം ആവശ്യമുള്ള വേറെ ഏതെങ്കിലും ചിത്രത്തിന് അത് ലഭിക്കട്ടെ എന്ന ആഗ്രഹത്തോടെ സെക്‌സി ദുർഗ ഫെസ്‌റിവലിൽ നിന്നും പിൻവലിക്കുന്നു .

ഇതിനെ അഹങ്കാരമെന്നൊക്കെ വിളിച്ച് ഒരുപാടുപേർ മുന്നോട്ട് വരുമെന്ന ഉറച്ച ബോധ്യമുണ്ട്. ഔചിത്യബോധമില്ലായ്മയെ അഹങ്കാരം കൊണ്ടെങ്കിലും നേരിട്ടില്ലെങ്കിൽ പിൻകാൽ കൊണ്ട് തൊഴിച്ചും കണ്ടില്ലെന്നു നടിച്ചും തങ്ങൾക്ക് താൽപര്യമില്ലാത്ത എല്ലാ ഉദ്യമങ്ങളെയും ഇല്ലായ്മചെയ്യുന്ന മലയാളി മനോരോഗത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ല. ക്ഷമിക്കണം. സെക്‌സി ദുർഗ ഉടൻ തിയേറ്ററിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സിനിമ കാണാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സിനിമ കാണാൻ വഴിയുണ്ടാക്കുമെന്ന് ഉറപ്പു നൽകുന്നു'

ചലച്ചിത്രമേളയിലേയക്ക് തെരഞ്ഞടുക്കപ്പെട്ട ചിത്രങ്ങളുടെ പട്ടിക പുറത്തു വന്നതിനോടൊപ്പമാണ് സനൽകുമാർ ശശിധരന്റെ കുറിപ്പും എത്തിയത്.  ഔചിത്യബോധമില്ലായ്മയാണ് തന്റെ ചിത്രത്തിനോട് കാട്ടിയതെന്ന് സംവധായകൻ കുറ്റപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP