Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോവ ചലച്ചിത്രവേദിയിൽ എസ് ദുർഗ്ഗയുടെ പ്രദർശനം തീരുമാനമായില്ല; പുതിയ മുടക്കവാദങ്ങളുമായി അധികൃതർ; ഗോവ സർക്കാരിന്റെ പ്രത്യേക അനുമതി വേണമെന്നും അധികൃതർ

ഗോവ ചലച്ചിത്രവേദിയിൽ എസ് ദുർഗ്ഗയുടെ പ്രദർശനം തീരുമാനമായില്ല; പുതിയ മുടക്കവാദങ്ങളുമായി അധികൃതർ; ഗോവ സർക്കാരിന്റെ പ്രത്യേക അനുമതി വേണമെന്നും അധികൃതർ

പനജി: ഹൈക്കോടതി ഉത്തരവുകൾ രണ്ടുതവണ അനുകൂലമായിട്ടും ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ എസ് ദുർഗയുടെ പ്രദർശനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ഇന്ന് വൈകീട്ട് ഇന്ത്യൻ പനോരമ ജൂറി ചിത്രം വീണ്ടും കാണുന്നുണ്ടെങ്കിലും ചലച്ചിത്രോത്സവത്തിൽ ചിത്രം പ്രദർശിപ്പിക്കാതിരിക്കുന്നതിന് അധികൃതർ ശ്രമം നടത്തുന്നതായി അണിയറ പ്രവർത്തകർ ആരോപിക്കുന്നു. മേള അവസാനിക്കാൻ ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്.

ചിത്രം പ്രദർശിപ്പിക്കണമെങ്കിൽ ഗോവ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്ന നിലപാടാണ് ചലച്ചിത്രോത്സവ അധികൃതർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ചലച്ചിത്രോത്സവ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയവും സംസ്ഥാന സർക്കാരും തമ്മിൽ ധാരണാപത്രം നിലവിലുണ്ട്. ഇതനുസരിച്ച് സിനിമകൾ പ്രദർശിപ്പിക്കുന്ന വേദികൾ സംബന്ധിച്ച് സംസ്ഥാന സർക്കാരിനാണ് അന്തിമമായ അധികാരമുള്ളത്.

സിനിമയുടെ പേര് സംബന്ധിച്ചാണ് ആദ്യം എതിർപ്പുകളുണ്ടായതെങ്കിലും ഇപ്പോൾ സിനിമയിൽ മതവികാരം വ്രണപ്പെടുത്തുന്ന ദൃശ്യങ്ങളുണ്ടെന്ന് ചില സംഘടനകൾ ആരോപണം ഉന്നയിച്ചിട്ടുണ്. ഈ സാഹചര്യത്തിൽ, ക്രമസമാധാന പ്രശ്നം ഉന്നയിച്ച് സർക്കാരിന് ചിത്രം പ്രദർശിപ്പിക്കുന്നത് തടയാനാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്നു വൈകീട്ടാണ് ജൂറി വീണ്ടും സിനിമ കാണുക. ംഗങ്ങളിൽ രണ്ടുപേർക്ക് വരാൻ അസൗകര്യമുണ്ടെങ്കിലും സിനിമ പ്രദർശിപ്പിക്കുന്നതിന് അനുകൂല നിലപാട് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP