1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
23
Saturday

ലിജോ പല്ലിശ്ശേരി മികച്ച സംവിധായകൻ; ചെമ്പൻ വിനോദ് നടൻ; പിഎഫ് മാത്യൂസ് മികച്ച തിരക്കഥാകൃത്ത്; ടാൻസാനിയൻ ചലച്ചിത്രമേളയിലും ഈ മ യൗവിന് മികച്ച നേട്ടം

March 10, 2019

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഈ മ യൗവിന് ടാൻസാനിയയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മൂന്ന് പുരസ്‌കാരങ്ങൾ. മികച്ച സംവിധായകനായി ലിജോ ജോസ് പല്ലിശ്ശേരിയും നടനായി ചെമ്പൻ വിനോദും തിരക്കഥാകൃത്തായി പി.എഫ്. മാത്യൂസും തെരഞ്ഞെടുക്കപ്പെട്ടു. പത്മാവതില...

ഒടിയനേയും ആമിയേയും സംസ്ഥാന അവാർഡ് ജൂറി കനിഞ്ഞില്ലെങ്കിലും വനിതാ ഫിലിം അവാർഡിൽ മോഹൻലാലും മഞ്ജുവും മികച്ച അഭിനേതാക്കൾ; ഈ.മ.യൗ മികച്ച ചിത്രമായും ലിജോ ജോസ് മികച്ച സംവിധായകനുമായപ്പോൾ സ്‌പെഷ്യൽ പെർഫോർമെൻസ് പുരസ്‌കാരം ജോജു ജോർജിന്; 'ജനകീയ ജൂറി' തിരഞ്ഞെടുത്ത പ്രിയതാരങ്ങൾക്ക് വനിത പുരസ്‌കാരം നൽകിയപ്പോൾ

March 03, 2019

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് കേരളത്തിലെ ഏറ്റവും വലിയ ജനകീയ ചലച്ചിത്ര പുരസ്‌കാരമെന്ന് വിശേഷിപ്പിക്കാവുന്ന സെറ-വനിതാ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒടിയനേയും ആമിയേയും സംസ്ഥാന അവാർഡ് ജൂറി കനിഞ...

'സിനിമാ ഭ്രാന്ത് മൂത്തപ്പോൾ സഹോദരൻ എന്നെ സൈക്യാട്രിസ്റ്റിനെ കാണിക്കാൻ കൊണ്ടു പോയിട്ടുണ്ടെന്ന്' ജോജു ജോർജ്; ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി നായകവേഷം ലഭിക്കുന്നത് വരെയുള്ള കഷ്ടപ്പാടുകൾ ഓർത്ത് ജയസൂര്യ; പഠനം പാതിവഴിയിലുപേക്ഷിച്ചതിന് മമ്മൂക്ക ശകാരിച്ചതും റെയിൻ ബോയിയായി നിന്നതും സൗബിന്റെ ഓർമ്മകളിൽ; സംസ്ഥാന പുരസ്‌കാരത്തിന്റെ തങ്കത്തിളക്കത്തിൽ നിൽക്കുന്നവരുടെ ഭൂതകാലം അസ്സൽ സസ്‌പെൻസ് ത്രില്ലർ തന്നെ

February 28, 2019

വേറിട്ട അഭിനയ വൈഭവം കാഴ്‌ച്ച വെച്ചതിന് പുരസ്‌കാര നിറവിൽ ഈ താരങ്ങൾ നിൽക്കുമ്പോഴും കഷ്ടപ്പാടിന്റെ തീച്ചൂളയിലൂടെ കടന്ന് പോയ അനുഭവവും ഇവർ ഓർമ്മിക്കുകയാണ്. സൗബിൻ ഷാഹിറും ജയസൂര്യയും ജോജു ജോർജും വന്ന വഴികൾ ഒറ്റ ഫോട്ടോയിൽ കാട്ടിയ അജു വർഗീസിന്റെ ഫേസ്‌ബുക്ക് പ...

ജയസൂര്യയും സൗബിനും മികച്ച നടന്മാരാവാനുള്ള സർവ യോഗ്യതയും ഉള്ളവർ തന്നെ; ആർക്കും സംശയം ഉണ്ടാവില്ല; ചോദ്യം ഇതാണ്-എങ്ങനെയാണ് ജോജു സഹനടനായത്? ജോസഫിലെ മിന്നും പ്രകടനം സ്വഭാവനടനുള്ള പുരസ്‌കാരത്തിൽ ഒതുക്കിയത് സിനിമ പ്രേമികൾക്ക് നിരാശ; വിശദീകരിച്ച് മടുത്ത് ജൂറി

February 28, 2019

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ച് മണിക്കൂറുകൾ പിന്നിടുന്നതിനുള്ളിൽ ഉടലെടുത്ത ചോദ്യമാണ് നടൻ ജോജു ജോർജ് 'ജോസഫ്' എന്ന ചിത്രത്തിൽ മിന്നും പ്രകടനം നടത്തിയിട്ടും സ്വഭാവ നടനുള്ള പുരസ്‌കാരത്തിൽ അദ്ദേഹത്തെ എന്തെ ഒതുക്കി കളഞ്ഞു എന്ന്. എന്നാൽ ഇതിനു പിന...

മികച്ച നടനാവാൻ അവസാന നിമിഷം വരെ ഫഹദ് ഫാസിലും മത്സരിച്ചു; ജൂറി അംഗങ്ങൾ വോട്ടിനിടപ്പോൾ ജയസൂര്യയും സൗബിനും ഒരേ വോട്ട് നേടിയതിന് പിന്നാലെ ഫഹദ് ഔട്ട്; മഞ്ജു വാര്യർക്ക് വിനയായത് ആമിയിലെ കൃത്രിമ അഭിനയമെങ്കിൽ നിമിഷ സജയനെ തുണച്ചത് അതി സ്വാഭാവികമായ അഭിനയചാരുത; ജേതാവിന്റെ കാര്യത്തിൽ ഭിന്നത ഉണ്ടായപ്പോൾ സമിതി ചെയർമാൻ ഇറങ്ങിപ്പോയി; ചലച്ചിത്ര അവാർഡ് ജൂറിയിൽ സംഭവിച്ചത്

February 28, 2019

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്ത് വരുന്നത് പുരസ്‌കാര നിർണയത്തിന് പിന്നാലെ നടന്ന ഇഞ്ചോടിഞ്ച് മത്സരത്തിന്റെയും ജൂറിക്കുള്ളിലെ പിണക്കത്തിന്റെയും വരെ 'ഫ്‌ളാഷ് ബാക്ക്'. മികച്ച നടനാകുന്നതിന് വേണ്ടി ജൂറിയുടെ തുല്യ ...

കമ്മാര സംഭവത്തെ തഴഞ്ഞെന്ന് ആരോപിച്ച് ദിലീപ് ആരാധകർ; ദിലീപിന് പുരസ്‌കാരം നൽകിയാൽ രാഷ്ടീയ പ്രത്യാഘാതം ഉണ്ടാകുമെന്നും അക്കാദമിയിലെ ഒരു പ്രമുഖ വ്യക്തി നിർദ്ദേശം നൽകിയെന്ന് ദിലീപ് ഓൺലൈൻ; ഷാജി എൻ കരുണിന്റെ ഓള്, ടി.വി.ന്ദ്രന്റെ പെങ്ങളില, ജയരാജിന്റെ രൗദ്രം എന്നീ നല്ല ചിത്രങ്ങളെ ജൂറി തഴഞ്ഞുവെന്ന് നിരൂപകർ; ജോയ് മാത്യുവിന് മികച്ച കഥക്കുള്ള അവാർഡ് നൽകിയതിലും പ്രതിഷേധം; സംസ്ഥാന ചലച്ചിത്ര അവാർഡിലെ അവശേഷിക്കുന്ന വിവാദങ്ങൾ ഇങ്ങനെ

February 27, 2019

തിരുവനന്തപുരം: എക്കാലവും ചലച്ചിത്ര അവാർഡുകൾക്കൊപ്പം വിവാദവും ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തവണ താരതമ്യേന കുഴപ്പമില്ലാത്ത രീതിയിലാണ് സംസഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അവിടെയും ചില വിവാദങ്ങൾ പൊട്ടി മുളക്കുകയാണ്. ദിലീപ് നായകനായ കമ്മാരസംഭവത...

തന്നെ സിനിമയിലെത്തിച്ച ബാപ്പക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ; ജനപ്രിയ സിനിമകൾക്ക് അവാർഡ് കിട്ടുന്നതിലും സംതൃപ്തി; ക്യാപ്റ്റനും മേരിക്കുട്ടിയും താൻ ഏറെ പ്രയാസപ്പെട്ട് ചെയ്ത സിനിമകളാണെന്ന് ജയസൂര്യ; മികച്ച നടന്മാരുടെ ലിസ്റ്റിൽ എത്തിയതുതന്നെ വലിയ കാര്യമെന്ന് ജോജു ജോർജ്; അവാർഡ് മുഴുവൻ ടീമിനും പങ്കുവെച്ച് നിമിഷ സജയൻ; വ്യത്യസ്തതകൾ ബോധപൂർവം കൊണ്ടുവരുന്നതല്ലെന്ന് ശ്യാമപ്രസാദ്; ചലച്ചിത്ര അവാർഡ് ജേതാക്കളുടെ പ്രതികരണം ഇങ്ങനെ

February 27, 2019

തിരുവനന്തപുരം: മികച്ച നടനുള്ള അവാർഡ് കിട്ടുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നതിനാൽ നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയുടെ വീട്ടിൽ രാവിലെ മുതൽ മാധ്യമങ്ങളുടെ വൻ സാന്നിധ്യമുണ്ടായിരുന്നു. പക്ഷേ അമിതമായ ആഹ്ലാദങ്ങളൊന്നുമില്ലാതെ പതിവ് തമാശകളുമായിട്ടായിരുന്നു...

വയനാട്ടിലെ അടിയാൻ വിഭാഗം ആദിവാസികളുടെ കഥപറഞ്ഞ സിനിമ; മുഖ്യവേഷത്തിൽ അഭിനയിച്ചു തിളങ്ങിയത് സാമൂഹ്യ പ്രവർത്തക ദയാബായി; കാന്തന്റെ വല്യമ്മ ഇത്തിയമ്മയായി വേഷമിട്ട സാമൂഹ്യ പ്രവർത്തകയ്ക്ക് വെള്ളിത്തിരയിലും നേട്ടം; 'കാന്തൻ ദ ലവർ ഓഫ് കളർ' സിനിമയെ തേടിയെത്തിയ പുരസ്‌ക്കാരം അരികുവൽക്കരിക്കപ്പെട്ട ആദിവാസി ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്നത്

February 27, 2019

തിരുവനന്തപുരം: പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായി അഭിനയിച്ച സിനിമക്കാണ് ഈ വർഷത്തെ മികച്ച സിനിമക്കുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചത്. 'കാന്തൻ ദ ലവർ ഓഫ് കളർ' എന്നു പേരിട്ട ചിത്രം വയനാട്ടിലെ പിന്നാക്ക ആദിവാസി വിഭാഗമായ അടിയരുടെ അതിജീവനം വിഷയമായ സിനിമയാണ്. ...

ചലച്ചിത്ര അവാർഡിൽ താരമായത് സുഡാനി; ജനപ്രിയ ചിത്രവും, തിരക്കഥയും, മികച്ച സ്വഭാവനടിയും, നടനും ഉൾപ്പടെ നാല് അവാർഡുകൾ; ഹാസ്യത്തിൽനിന്ന് ഗൗരവമേറിയ വേഷങ്ങളിലേക്ക് മാറിയ സൗബിന് അംഗീകാരം; 'ഞാൻ മേരിക്കുട്ടിയിലുടെ' ട്രാൻസ് ജെൻഡറായി ജയൂസര്യയുടെ വേഷപ്പകർച്ച; കുപ്രസിദ്ധപയ്യനിലെ വക്കീലും ചോലയിലെ സ്‌ക്കുൾ കുട്ടിയുമായി ജീവിച്ച് നിമിഷ സജയൻ; ആരോടും കിടപിടിക്കുന്ന ഭാവാഭിനയ തികവോടെ ജോജുജോർജ്; സംസ്ഥാന ചലച്ചിത്ര അവാർഡ് ഈ വർഷം എത്തിപ്പെട്ടത് അർഹിക്കുന്ന കൈകളിൽ തന്നെ

February 27, 2019

തിരുവനന്തപുരം: അർഹതക്കുള്ള അംഗീകാരം. ഈ വർഷത്തെ ചലച്ചിത്ര അവാർഡുകളെ ഒറ്റവാക്കിൽ ഇങ്ങനെ വിലയിരുത്താം. പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്ന ജനപ്രിയ സിനിമകളെ തഴയുക എന്ന അവാർഡ് കമ്മറികളുടെ പതിവ് രീതി ഇത്തവണ ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. ഏറ്റവും കൂടുതൽ അവാർ...

മികച്ച നടനായി ജയസൂര്യയും സൗബിൻ ഷാഹിറും; നടിക്കുള്ള പുരസ്‌കാരം നിമിഷ സജയന്; ജോജു ജോർജ് സ്വഭാവ നടൻ; സംവിധായക പുരസ്‌കാരം ശ്യാമ പ്രസാദിന്; മികച്ച ചിത്രം ഷെരീഫ് സിയുടെ കാന്തൻ ദ ലവർ ഓഫ് കളർ; സുഡാനി ഫ്രം നൈജീരിയ ജനപ്രിയ ചിത്രം; കഥാകൃത്തിനുള്ള പുരസ്‌കാരം ജോയ് മാത്യുവിന്; ഗായകർക്കുള്ള അവാർഡ് വിജയ് യേശുദാസിനും ശ്രേയ ഘോഷാലിനും; 2018ലെ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇങ്ങനെ

February 27, 2019

തിരുവനന്തപുരം: 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.. മികച്ച സിനിമയായി ഷെരീഫ് സംവിധാനം ചെയ്ത കാന്തൻ സി ലൗവർ ഓഫ് കളറാണ്. മികച്ച സംവിധായകൻ ശ്യാമപ്രസാദാണ് ( ഒരു ഞായറാഴ്ച ) . മികച്ച രണ്ടാം ചിത്രവും ഒരു ഞായറാഴ്ചയാണ്. ക്യാപ്റ്റൻ, ഞാൻ മേരിക...

ഓസ്‌കാർ വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയത് 'ആർത്തവ ശുചിത്വത്തെ' കുറിച്ച് വിളിച്ചോടിയ ഡോക്യുമെന്ററി; 'പീരിയഡ് എൻഡ് ഓഫ് സെന്റൻസ്' കാണിച്ചു തന്നത് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ; ഇന്ത്യക്കാരി ഗുനീത് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് ഇറാനിയൻ- അമേരിക്കൻ സംവിധായിക

February 26, 2019

ലൊസാഞ്ചലസ്: ആർത്തവം ആർപ്പുവിളിച്ചത് ഓസ്‌കാർ പുരസ്‌കാര വേദിയിലും. ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അഭിമാനമാവുകയായിരുന്നു ഉത്തരേന്ത്യൻ ഗ്രാമത്തിലെ സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ 'പീരിയഡ് എൻഡ് ഓഫ് സെന്റൻസ്'എന്ന ഡോക്യുമെന്ററി. ആർത്തവ കാലത്തെ ശുചിത്വവും ...

ദി ഓസ്‌കർ ഗോസ് ടു..! സംഗീതജ്ഞനായ ഫ്രെഡ്ഢി മെർക്കുറിയായി ജീവിച്ച റമി സയീദ് മാലിക് മികച്ച നടൻ; ദ ഫേവറൈറ്റിലൂടെ മികച്ച നടിയായി ഒലീവിയ കോൾമാൻ; 'റോമ' എന്ന സ്പാനിഷ് ചിത്രത്തിലൂടെ മികച്ച സംവിധായകനായി അൽഫോൻസോ ക്യുറോൺ; മികച്ച ചിത്രമായി തിരഞ്ഞെടുത്തത് 'ഗ്രീൻ ബുക്കിനെ'; പ്രത്യേകതകൾ ഏറെയുള്ള  91ാം ഓസ്‌കാർ പുരസ്‌കാരത്തിൽ വിവാദങ്ങളും

February 25, 2019

സിനിമയിലെ ഏറ്റവും പ്രസ്റ്റീജിയസ് അവാർഡുകളിലൊന്നായ ഓസ്‌കാർ പുരസ്‌കാര പ്രഖ്യാപനം ഡോൽബി തിയേറ്ററിൽ പുരോഗമിക്കുന്നു.വിഖ്യാത സംഗീതജ്ഞനായ ഫ്രെഡ്ഢി മെർക്കുറിയുടെ ജീവിതം വരച്ചുകാട്ടിയ ബൊഹീമിയൻ റാപ്‌സഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റമി സയീദ് മാലിക് മികച്ച ...

മികച്ച നടന് വേണ്ടി മത്സരിക്കുന്നത് ഫഹദ് ഫാസിലും ജയസൂര്യയും ജോജുവും; മോഹൻലാലും നിവിൻ പോളിയും ടോവിനോയും സുരാജ് വെഞ്ഞാറമൂടും വരെ ലിസ്റ്റിൽ; മികച്ച നടിയാവാൻ സിത്താരയോടും സംയുക്ത മേനോനോടും ഐശ്വര്യ ലക്ഷ്മിയോടും മത്സരിക്കുന്നത് മഞ്ജു വാര്യരും ഉർവ്വശിയും; മികച്ച സിനിമക്കും സംവിധായകനും മാറ്റുന്നരയ്ക്കുന്നവരിൽ ഷാജി എൻ കരുൺ മുതൽ ടി വി ചന്ദ്രൻ വരെ; സംസ്ഥാന ചലച്ചിത്തര അവാർഡുകൾ പ്രഖ്യാപിക്കാനിരിക്കെ എങ്ങും ആകാംഷ

February 24, 2019

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ഈ മാസം 28ന് പ്രഖ്യാപിക്കാൻ സാധ്യത. ചിത്രങ്ങളുടെ സ്‌ക്രീനിങ് 27ഓടെ പൂർത്തിയാക്കാനാണ് ജൂറിയുടെ ശ്രമം. ഇത് നീണ്ടാൽ മാർച്ച് രണ്ടിന് മുമ്പെങ്കിലും അവാർഡ് പ്രഖ്യാപിക്കാനാണ് തീരുമാനം. അതിനിടെ മികച്ച നടനും നടിയുമാകാൻ ക...

ഡയാനയുടെ കമ്മലുകളും രാജ്ഞിയുടെ ബ്രേസ്ലെറ്റും ശരീരം തിളങ്ങി തെളിയുന്ന സുന്ദരമായ വസ്ത്രവും ധരിച്ച് കേയ്റ്റ് എത്തിയപ്പോൾ നിലയ്ക്കാത്ത കൈയടി; സൂപ്പർസ്റ്റാറുകളെയെല്ലാം നിഷ്പ്രഭരാക്കി ബാഫ്റ്റയിൽ ഗ്രീക്ക് ദേവതയെ പോലെ കേയ്റ്റ് രാജകുമാരി

February 11, 2019

ലണ്ടനിൽ വച്ച് നടന്ന 72ാമത് ആന്വൽ ഇഇ ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ് (ബാഫ്റ്റ) ദാന ചടങ്ങിൽ കേയ്റ്റ് രാജകുമാരി തിളങ്ങുന്ന താരമായി മാറിയെന്ന് റിപ്പോർട്ട്. റോയൽ ആൽബർട്ട് ഹാളിൽ ഇന്നലെ നടന്ന പ്രൗഢഗംഭീരവും താരപ്പകിട്ടുമാർന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി...

കഴിഞ്ഞ വർഷം ഫഹദ് ഫാസിലും മഞ്ജുവും ഐശ്വര്യലക്ഷ്മിയും നേടിയ പുരസ്‌കാരങ്ങൾ ഇക്കുറി ആർക്കൊക്കെ? വോട്ടിങ്ങും നോമിനേഷനും ഉടൻ; മൂവി സ്ട്രീറ്റ്സിന്റെ അവാർഡ് നിശയ്ക്കായി ഒരുക്കങ്ങൾ തുടങ്ങി

December 29, 2018

സിനിമാസ്വാദകരുടെ ഫേസ്‌ബുക്കിലെ പ്രമുഖ കൂട്ടായ്മയായ മൂവി സ്ട്രീറ്റ് ഈ വർഷത്തെ അവാർഡ് നിശ പ്രഖ്യാപിച്ചു. ഫെബ്രുവരി മൂന്നിന് കലൂർ എ ജെ ഹാളിൽ വച്ചാണ് അവാർഡ് നിശ നടത്തപ്പെടുക. ഏഴാം വർഷത്തിലേക്ക് കടക്കുന്ന മൂവി സ്ട്രീറ്റിന്റെ രണ്ടാമത് അവാർഡ് നിശയാണ് വർണാഭമ...

MNM Recommends