Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ വി ശശിക്കു ജെ സി ഡാനിയേൽ പുരസ്‌കാരം; കലാസംവിധായകനായി എത്തി മലയാള സിനിമയ്ക്കു പുതിയ ഭാഷ്യം സമ്മാനിച്ച സംവിധായകന് അർഹിച്ച പുരസ്‌കാരം

ഐ വി ശശിക്കു ജെ സി ഡാനിയേൽ പുരസ്‌കാരം; കലാസംവിധായകനായി എത്തി മലയാള സിനിമയ്ക്കു പുതിയ ഭാഷ്യം സമ്മാനിച്ച സംവിധായകന് അർഹിച്ച പുരസ്‌കാരം

തിരുവനന്തപുരം: 2014ലെ ജെ. സി ഡാനിയേൽ പുരസ്‌കാരം പ്രശസ്ത സംവിധായകൻ ഐ. വി ശശിക്ക്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.

നാല് ദശകങ്ങളായുള്ള ചലച്ചിത്ര ജീവിതത്തിനിടെ വിവിധ ഭാഷകളിലായി 150 ഓളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കലാസംവിധായകനായിട്ടായിരുന്നു അദ്ദേഹം ചലച്ചിത്ര രംഗത്ത് എത്തിയത്.

എം ടി വാസുദേവൻ നായർ, നടൻ മധു, പി. വി ഗംഗാധരൻ, റാണി ജോർജ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഐ വി ശശിയെ തെരഞ്ഞെടുത്തത്. നാലു പതിറ്റാണ്ടോളം നീണ്ട ചലച്ചിത്ര പ്രവർത്തനത്തിലൂടെ മലയാള സിനിമയ്ക്ക് നിരവധി സംഭാവനകൾ നൽകാൻ ഐ വി ശശിക്കായെന്നു ജൂറി വിലയിരുത്തി.

1982ൽ ആരൂഢം എന്ന ചിത്രത്തിനു മികച്ച ചിത്രത്തിനുള്ള നർഗിസ് ദത്ത് ദേശീയ പുരസ്‌കാരം അദ്ദേഹം നേടി. സംസ്ഥാന അവാർഡുകൾ നേടിയ 1921, ആൾക്കൂട്ടത്തിൽ തനിയെ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തത് ഐ വി ശശിയാണ്. 1989ൽ മൃഗയയിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും നേടി.

തന്റേതായ ഒരു ശൈലിയിലും സംവിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകൾ മലയാള സിനിമ ചരിത്രത്തിൽ വേറിട്ടു നിൽക്കുന്നവയാണ്. അവളുടെ രാവുകൾ എന്ന ഐ വി ശശി ചിത്രത്തിൽ നായികയായി എത്തിയ സീമയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP