Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവാർഡ് കിട്ടാത്തതുകൊണ്ട് ഡോ.ബിജുവിനെ തെറിപറഞ്ഞുവെന്നും ജാതി അധിക്ഷേപം നടത്തിയെന്നതും വ്യാജം; തന്റെ സിനിമ ദേശീയ അവാർഡിന് അയക്കാതിരുന്നത് വിളിച്ച് ചോദിക്ക മാത്രമാണ് ചെയ്തത്; ബിജു അത് ജാതി അധിക്ഷേപമാക്കി കേസ് കൊടുത്തു; എനിക്ക് പറയാൻ ഒരു ഷട്ടറെങ്കിലും ഉണ്ട് താങ്കൾക്കോ? ഡോ.ബിജുവിന് ചുട്ട മറുപടിയുമായി ജോയ് മാത്യു

അവാർഡ് കിട്ടാത്തതുകൊണ്ട് ഡോ.ബിജുവിനെ തെറിപറഞ്ഞുവെന്നും ജാതി അധിക്ഷേപം നടത്തിയെന്നതും വ്യാജം; തന്റെ സിനിമ ദേശീയ അവാർഡിന് അയക്കാതിരുന്നത് വിളിച്ച് ചോദിക്ക മാത്രമാണ് ചെയ്തത്; ബിജു അത് ജാതി അധിക്ഷേപമാക്കി കേസ് കൊടുത്തു; എനിക്ക് പറയാൻ ഒരു ഷട്ടറെങ്കിലും ഉണ്ട് താങ്കൾക്കോ? ഡോ.ബിജുവിന് ചുട്ട മറുപടിയുമായി ജോയ് മാത്യു

കെ വി നിരഞ്ജൻ

കോഴിക്കോട്: തന്നെ വിമർശിച്ച സംവിധായകൻ ഡോ: ബിജുവിന് ചുട്ട മറുപടിയുമായി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ജോയ് മാത്യു രംഗത്ത്. തന്റെ ചിത്രത്തിന് പുരസ്‌ക്കാരം ലഭിക്കാത്തതിന് സംവിധായകൻ ഡോ: ബിജുവിനെ തെറിവിളിച്ചുവെന്നത് തെറ്റാണ്. അവാർഡ് കിട്ടാത്തതിനല്ല, മറിച്ച് അവാർഡ് അർഹിക്കുന്ന തന്റെ ഷട്ടറെന്ന സിനിമ ദേശീയ പുരസ്‌ക്കാരത്തിന് അയക്കാതിരുന്നതിന്റെ കാരണം തിരക്കി റീജ്യണൽ കമ്മിറ്റിയിൽ ഉണ്ടായിരുന്ന ഡോ: ബിജുവിനെ വിളിച്ച് കാര്യം അന്വേഷിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്.

ഷട്ടർ മികച്ചൊരു സിനിമയായിരുന്നു. ആ പടത്തിന്റെ പേരിലാണ് താനിന്നും അറിയപ്പെടുന്നത്. ആ സിനിമ എന്തുകൊണ്ട് ദേശീയ പുരസ്‌ക്കാരത്തിന് അയച്ചില്ല എന്ന് ചോദിക്കുക മാത്രമാണ് ഉണ്ടായത്. ഒടുവിൽ താങ്ക്‌സ് പറഞ്ഞുകൊണ്ടാണ് സംസാരം അവസാനിപ്പിച്ചത്. എന്നാൽ താൻ അദ്ദേഹത്തെ തെറി വിളിച്ചുവെന്നും ജാതീയമായി അധിക്ഷേപിച്ചന്നെും പറഞ്ഞ് ബിജു തനിക്കെതിരെ കേസ് നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ ആര് എന്തു പറഞ്ഞുവെന്ന് കോടതി തീരുമാനിക്കട്ടെ. തനിക്ക് മികച്ചതെന്ന് പറയാൻ ഒരു ഷട്ടറെങ്കിലുമുണ്ട്. എന്നാൽ ഡോ: ബിജുവിന് ഇതുപോലെ പറയാൻ ഏത് സിനിമയുണ്ടെന്നും ജോയ് മാത്യു ചോദിച്ചു.

ദേശീയ പുരസ്‌ക്കാര വിതരണ ചടങ്ങ് വിവാദമായതോടെ അവാർഡ് ബഹിഷ്‌ക്കരിച്ചവരെ പരിഹസിച്ചുകൊണ്ട് ജോയ് മാത്യു ഫേസ്‌ബുക്കിൽ പ്രതികരിച്ചിരുന്നു. അവാർഡിന് വേണ്ടിയല്ല മറിച്ച ജനങ്ങൾ കാണുവാൻ വേണ്ടിയാണ് സിനിമയുണ്ടാക്കേണ്ടത് എന്നായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. ഇതിന് മറുപടിയായി ഷട്ടറിന് ദേശീയ പുരസ്‌ക്കാരം കിട്ടാത്തതിൽ പ്രതിഷേധിച്ച് പുരസ്‌ക്കാര ജൂറിയിൽ ഉൾപ്പെട്ട തന്നെ അദ്ദേഹം തെറിവിളിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നായിരുന്ന ഡോ: ബിജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ആരു കൊടുക്കുന്നുവെന്നതിലല്ല മറിച്ച അവാർഡിനാണ് പ്രാധാന്യം നൽകേണ്ടത്. ജാതിയുടെ പേരിലുണ്ടാവുന്ന അക്രമങ്ങളുടെ പേരിലോ, വർഗീയ സംഘർഷങ്ങളുടെ പേരിലോ അവാർഡ് നിരസിച്ചിരുന്നെങ്കിൽ അത് ഒരു നിലപാടിന്റെ കരുത്തായി അംഗീകരിക്കാമായിരുന്നു. എന്നാൽ നൽകുന്നത് ആരാണെന്ന് നോക്കി പുരസ്‌ക്കാര വിതരണ ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത് ശരിയല്ലന്നെും ജോയ് മാത്യു പറഞ്ഞു.

അച്ചാറു കമ്പനിക്കാരിൽ നിന്നും അടിവസ്ത്ര വ്യാപാരികളിൽ നിന്നും അവാർഡ് വാങ്ങുന്നുവെന്ന പരാമർശം ആരെയും അപമാനിക്കുന്നതല്ല. ശ്രദ്ധിക്കപ്പെടുന്ന വാക്കുകൾ ഉപയോഗിച്ചുവെന്നേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ജോയ് മാത്യു തിരക്കഥയെഴുതി ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത അങ്കിൾ എന്ന സിനിമയുടെ പ്രദർശനത്തിന് ശേഷം കോഴിക്കൊട് പ്രസ്‌ക്‌ളബിൽ നടന്ന മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു ജോയ് മാത്യു.

ചെറിയൊരു സിനിമയെന്ന നിലയിലാണ് അങ്കിൾ ആരംഭിച്ചത്. എന്നാൽ കഥ കേട്ട് മമ്മൂട്ടി അഭിനയിക്കാൻ തയ്യറായതോടെ അത് വലിയൊരു സിനിമയായി. നല്ല സിനിമയെ ജനങ്ങൾ കൈവിടില്ല എന്നതാണ് അങ്കിളിന്റെ വിജയം കാണിക്കുന്നത്.മമ്മൂട്ടിയുടെ സാന്നിധ്യമാണ് കൂടുതൽ തിയേറ്ററുകൾ ലഭിക്കാൻ സഹായിച്ചത്.സിനിമ വലിയൊരു മൂലധനം ആവശ്യമുള്ള കലയാണ്. അത് കൂടുതൽ ആളുകളിലേക്കത്തെിയാൽ മാത്രമെ നിലനിൽക്കാൻ സാധിക്കുകയുള്ളു. താരാധിപത്യം യാഥാർത്ഥ്യമായ കാര്യമാണ്. വലിയ മാളുകൾ വരുമ്പോൾ ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിലാകും. മമ്മൂട്ടിയും മോഹൻലാലുമെല്ലാം വലിയ മാളുകളാണ്. അതുകൊണ്ടാണ് തന്റെ സിനിമ കൂടുതൽ ആളുകളിലേക്കത്തെിയത്.

തന്റെ നിലപാടുകൾ പെട്ടിയിൽ അടച്ചു വെയ്ക്കാനുള്ളതല്ലന്നെും തെറ്റുകൾ കണ്ടാൽ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  സാഹചര്യങ്ങൾക്കനുസരിച്ച് നിലപാടുകളിലും മാറ്റങ്ങൾ സംഭവിക്കും.പിണറായി വിജയനെന്ന വ്യക്തിയെ ഒരിക്കലും വിമർശിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിൽ തനിക്ക് തോന്നിയ പോരായ്മകൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഏതൊരു പെൺകുട്ടിക്കും തന്റെ സംരക്ഷകനായി മുഖ്യമന്ത്രി ഉണ്ടാവുമെന്നുള്ള വിശ്വാസം വരണം. തലശ്ശേരിക്കാരിയായ ആ അമ്മയുടെ ആ വിശ്വാസമാണ് പിണറായി വിജയനെ വിളിക്കണോ എന്നെല്ലാം അവരെക്കോണ്ട് ചോദിപ്പിക്കുന്നത്.

അങ്കിളിന്റെ അറുപത് ശതമാനവും കാറിനകത്താണ് ചിത്രീകരിച്ചത്. റോഡ് മൂവി വേഗം ബോറടിയായി മാറുമെന്നുള്ളതുകൊണ്ട് അതുണ്ടാവാത്ത വിധമാണ് ചിത്രമൊരുക്കിയത്. മലബാറിലെ സ്‌നേഹബന്ധങ്ങൾ ശക്തമായി സിനിമയിൽ പറഞ്ഞിട്ടുണ്ട്. അയൽപക്ക ബന്ധങ്ങൾ കുറഞ്ഞു വരുന്ന കാലമാണിത്. പറയാനുദ്ദേശിച്ചത് ജനങ്ങളിലേക്കത്തെിക്കാൻ കഴിഞ്ഞുവെന്നാണ് വിശ്വസിക്കുന്നത്. സദാചാര പൊലീസ് ചമയുന്നവരിൽ ഒരിക്കലും ഒരു സ്ത്രീ പോലും ഉണ്ടാവാറില്ല. പത്താൾ വിചാരിച്ചാൽ ഹർത്താൽ നടത്താൻ കഴിയുന്ന തരത്തിൽ സമൂഹം മാറിപ്പോയി. ആൾക്കൂട്ടം അപകടരമായ രീതിയിൽ വളരുകയാണ്. ഓരോ മനുഷ്യനിലും ദൈവവും ചെകുത്താനുമുണ്ട്. മമ്മൂട്ടിയുടെ കൃഷ്ണകുമാർ എന്ന കഥാപാത്രത്തിലും ചെകുത്താനുണ്ട്. താൻ അവതരിപ്പിച്ച വിജയൻ എന്ന കഥാപാത്രവും അത്ര നല്ലവനൊന്നുമില്ല.

സാഹചര്യങ്ങൾക്കനുസരിച്ച് ആ ചെകുത്താനെ കീഴടക്കാൻ നമുക്ക് സാധിക്കണമെന്നാണ് സിനിമ പറയുന്നതെന്നും ജോയ് മാത്യു കൂട്ടിച്ചർത്തേു. പതിനെട്ട് വർഷമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തനിക്ക് നല്‌ളൊരു സിനിമയിലൂടെ തുടക്കം കുറിക്കാൻ ജോയ് മാത്യുവിന്റെ ശക്തമായ തിരക്കഥ സഹായിച്ചുവെന്ന് സംവിധായകൻ ഗിരീഷ് ദാമോദർ പറഞ്ഞു. കാലിക പ്രസക്തമായൊരു സിനിമയിലൂടെ തുടക്കം കുറിക്കണം എന്ന ആഗ്രഹമാണ് അങ്കിളിലൂടെ സാധ്യമായതെന്നും അദ്ദഹം കൂട്ടിച്ചർത്തേു. തന്റെ മാത്രമല്ല ഓരോ മലയാളിയുടെയും ജീവിതവുമായി ബന്ധമുള്ളതാണ് സിനിമയെന്ന് നായിക കാർത്തിക മുരളീധരൻ വ്യക്തമാക്കി. ചിത്രത്തിന്റെ നിർമ്മാതാവ് സജയ് സെബാസ്റ്റ്യൻ, നടൻ കൈലാഷ് തുടങ്ങിയവരും മുഖാമുഖത്തിൽ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP