Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേശീയ ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങ് ബഹിഷ്‌കരിച്ച മലയാളി കലാകാരന്മാരോട് യേശുദാസും ജയരാജും കൂട്ടുകൂടാത്തത് എന്തുകൊണ്ട്? എല്ലാ വിഷയത്തിലും ചതിയും വഞ്ചനയും ഉണ്ടാകുമെന്ന് ഭാഗ്യലക്ഷ്മി; മെമോറാണ്ടത്തിൽ ഒപ്പിട്ടിട്ട് പിന്മാറിയതിന്റെ കാരണം അവർക്കേ അറിയൂവെന്ന് പാർവതി: യേശുദാസിനെയും ജയരാജിനെയും ഓർത്ത് ലജ്ജിക്കുന്നുവെന്ന് സിബി മലയിൽ; ബഹിഷ്‌കരണം തെറ്റായിപ്പോയെന്നും അവാർഡ് തുക തിരിച്ചുകൊടുക്കണമെന്നും ജയരാജ്

ദേശീയ ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങ് ബഹിഷ്‌കരിച്ച മലയാളി കലാകാരന്മാരോട് യേശുദാസും ജയരാജും കൂട്ടുകൂടാത്തത് എന്തുകൊണ്ട്? എല്ലാ വിഷയത്തിലും ചതിയും വഞ്ചനയും ഉണ്ടാകുമെന്ന് ഭാഗ്യലക്ഷ്മി; മെമോറാണ്ടത്തിൽ ഒപ്പിട്ടിട്ട് പിന്മാറിയതിന്റെ കാരണം അവർക്കേ അറിയൂവെന്ന് പാർവതി: യേശുദാസിനെയും ജയരാജിനെയും ഓർത്ത് ലജ്ജിക്കുന്നുവെന്ന് സിബി മലയിൽ; ബഹിഷ്‌കരണം തെറ്റായിപ്പോയെന്നും അവാർഡ് തുക തിരിച്ചുകൊടുക്കണമെന്നും ജയരാജ്

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങ് ഭൂരിഭാഗം ജേതാക്കളുടെ ബഹിഷ്‌കരണത്താൽ ശോഭകെട്ടു. പങ്കെടുക്കാത്തവരുടെ പേരെഴുതിയ കസേര ഒഴിവാക്കി സംഘാടകരും അവരുടെ റോൾ ഭംഗിയാക്കി.140 പുരസ്‌കാര ജേതാക്കളിൽ 68 പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.പുരസ്‌കാരം ബഹിഷ്‌കരിക്കുന്നില്ലെന്നും പുരസ്‌കാരദാനച്ചടങ്ങ് മാത്രമാണ് ബഹിഷ്‌കരിക്കുന്നതെന്നുമാണ് ജേതാക്കളുടെ നിലപാട്. പ്രതിഷേധത്തിനിടെ പുരസ്‌കാരദാനച്ചടങ്ങ് നടന്നു. രാഷ്ടപതി പുരസ്‌കാരം നൽകില്ലെന്ന കാരണത്താലാണ് 68 പേർ വിട്ടുനിന്നത്.

മലയാളത്തിൽ നിന്ന് പങ്കെടുത്തത് കെ.ജെ.യേശുദാസും, സംവിധായകൻ ജയരാജും മാത്രമാണ്.പുരസ്‌കാരം ഏറ്റുവാങ്ങാതെ ഫഹദ് ഫാസിൽ ഡൽഹിയിൽ നിന്ന് മടങ്ങി. മറ്റുള്ളവർ ഡൽഹിയിൽ തന്നെ തങ്ങി പ്രതിഷേധമറിയിച്ചു.രാഷ്ട്രപതിക്കും കേന്ദ്രസർക്കാരിനുമെതിരല്ല പ്രതിഷേധമെന്നും, ഭാവി തലമുറയ്ക്ക് വേണ്ടിയാണ് ബഹിഷ്്കരണമെന്നും അവർ പറഞ്ഞു.

രാഷ്ട്രപതിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുരസ്‌കാരം നൽകുന്നതിൽ പ്രതിഷേധിച്ച് മലയാളത്തിൽ നിന്നുള്ള പുരസ്‌കാര ജേതാക്കൾ കൂട്ടായി പരാതി നൽകുകയും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.എന്നാൽ കൂട്ടായ തീരുമാനത്തിന് വിരുദ്ധമായി ഗായകൻ യേശുദാസും സംവിധായകൻ ജയരാജും പുരസ്‌കാരം വാങ്ങി. സംവിധായകൻ സന്ദീപ് സേനനും പുരസ്‌കാരം ഏറ്റുവാങ്ങി.

ഭാഗ്യലക്ഷ്മി

രാഷ്ട്രപതിയിൽ നിന്നും പുരസ്‌കാരം സ്വീകരിക്കാനുള്ള ഗായകൻ യേശുദാസിന്റേയും സംവിധായകൻ ജയരാജിന്റേയും നിലപാടിനെതിരെ ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി ശക്തമായി പ്രതികരിച്ചു. അതിപ്പോൾ എന്താ പറയുക? എല്ലാ വിഷയത്തിലും ഇങ്ങനെ ഉണ്ടാകുമല്ലോ ചതിയും വഞ്ചനയും ഉണ്ടാകും. മറ്റെന്താണ് പറയുക' എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.

പരിപാടി ബഹിഷ്‌ക്കരിക്കുന്നതിനെ കുറിച്ച് അറിഞ്ഞില്ലെന്നാണല്ലോ യേശുദാസ് പറഞ്ഞത് എന്ന ചോദ്യത്തിന് പരിപാടി ബഹിഷ്‌കരിക്കുമെന്ന് കൃത്യമായി അദ്ദേഹത്തെ അറിയിച്ചിരുന്നെന്നെന്നും ഭാഗ്യലക്ഷ്മി മറുപടി നൽകി.

സിബി മലയിൽ

ദേശീയ അവാർഡ് ജേതാക്കൾക്ക് എന്റെ പൂർണ പിന്തുണ. കലാകാരന്മാരുടെ ആത്മാഭിമാനം അടിയറവയ്ക്കാൻ തയ്യാറാകാത്ത സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ജയരാജിനെയും യേശുദാസിനെയും ഓർത്തു ലജ്ജിക്കുന്നു.''-ഇതായിരുന്നു സിബി മലയിലിന്റെ പ്രതികരണം

അനീസ്.കെ.മാപ്പിള

ദേശീയചലച്ചിത്ര പുരസ്‌ക്കാരം ഏതെങ്കിലും ഒരു ബിജെപി മന്ത്രിയുടെ കയ്യിൽ നിന്നും അവാർഡ് വാങ്ങരുതെന്ന നിലപാടിലാണ് ബഹിഷ്‌കരിക്കുന്നതെന്ന് ഡോക്യുമെന്ററി സംവിധായകൻ അനീസ്.കെ മാപ്പിള. കഥേതര വിഭാഗത്തിൽ മികച്ച ആന്ത്രോപോളജി ചിത്രമായി അനീസിന്റെ 'ദ സ്ലേവ് ജെനെസിസ് ' തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫേസ്‌ബുക്കിലൂടെയാണ് അനീസിന്റെ പ്രതികരണം.
ഏതെങ്കിലും ഒരു ബിജെപി മന്ത്രിയുടെ കയ്യിൽ നിന്നും ദേശീയ ചലച്ചിത്ര അവാർഡ് സ്വീകരിക്കരുതെന്ന നിലപാടിൽ ഞാൻ ഉൾപ്പെടുന്ന 66 പുരസ്‌കാര ജേതാക്കൾ ചടങ്ങ് ബഹിഷ്‌കരിച്ചു...

പാർവതി

പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുക്കില്ലെന്ന മെമോറാണ്ടത്തിൽ യേശുദാസും ജയരാജും ഒപ്പിട്ടിരുന്നുവെന്ന് നടി പാർവതി പറഞ്ഞു. എന്നാൽ, പിന്നീട് ഇനി എന്തുസംഭവിച്ചുവെന്ന് അവർക്ക് മാത്രമേ അറിയൂ എന്നും പറഞ്ഞു.

വി സി.അഭിലാഷ്

ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളിൽ 11 പേർക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവർക്ക് മന്ത്രി സ്മൃതി ഇറാനിയും അവാർഡ് സമ്മാനിക്കുമെന്നത് ഇന്നോളമുള്ള ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വിചിത്രമായ ഒരു തീരുമാനമാണെന്ന് ദേശീയ പുരസ്‌ക്കാര ജേതാവ് വി സി അഭിലാഷ്.

പ്രസിഡന്റ് നൽകി വന്ന അവാർഡുകൾ മഹാ ഭൂരിപക്ഷം ദേശീയ ചലച്ചിത്ര അവാർഡുകളും ഇനി മുതൽ സ്മൃതി ഇറാനി തരുമത്രെ! ഈ വിവരം ഞങ്ങളെ അറിയിക്കുന്നതോ ഇന്നലെ റിഹേഴ്സൽ വേദിയിൽ വച്ചും!അപ്പോൾ തന്നെ ഞങ്ങൾ പ്രതിഷേധിച്ചു. അഭിലാഷ് പറഞ്ഞു.

ഉദ്യോഗസ്ഥർ വിളിച്ചതിനനുസരിച്ച് സ്മൃതി ഇറാനി പാഞ്ഞെത്തിയെന്നും പക്ഷേ സ്നേഹത്തിൽ ചാലിച്ച കടുംപിടിത്തമായിരുന്നു അവരുടെ പ്രതികരണം. ഇന്നലെ തന്നെ ഞങ്ങൾ അശോക ഹോട്ടലിൽ ഒത്തുകൂടുകയും അവാർഡ് ചടങ്ങ് (ബഹിഷ്‌ക്കരിക്കാൻ തീരുമാനിക്കുകയും ചെയ്തു.

 ജയരാജ് 

അതേ സമയം ഒരുവിഭാഗം ചലച്ചിത്ര പ്രവർത്തകർ പുരസ്‌കാരം ബഹിഷ്‌കരിച്ചത് തെറ്റായി പോയെന്ന് സംവിധായകൻ ജയരാജ് പ്രതികരിച്ചു. അവർ തങ്ങളുടെ അക്കൗണ്ടിൽ വന്ന അവാർഡ് തുക തിരിച്ചുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP