1 usd = 71.75 inr 1 gbp = 92.38 inr 1 eur = 79.08 inr 1 aed = 19.53 inr 1 sar = 19.14 inr 1 kwd = 236.26 inr

Nov / 2019
15
Friday

വെള്ള സാരിയുടുത്ത് പാട്ട് പാടി നടക്കുന്ന പ്രേതം, ഹോളിവുഡ് സിനിമയിൽ നിന്ന് കടമെടുത്ത പോലുള്ള മറ്റ് പ്രേതങ്ങൾ; ഇരുപതു വർഷത്തിന് ശേഷം ജീവനോടെ കത്തിച്ച ദാസിപ്പെണ്ണിന്റെ ആത്മാവ് വീണ്ടും പ്രതികാരത്തിനായി എത്തുമ്പോൾ പേടിക്കയല്ല പ്രേക്ഷകർ ചിരിക്കയാണ്; പഴകി മടുത്ത കഥയെ വീണ്ടും വിനയൻ ആവർത്തിക്കുമ്പോൾ ഇത് മലയാളം കണ്ട മോശം ഹൊറർ ചിത്രങ്ങളിൽ ഒന്നാവുന്നു; പ്രേത ക്ലീഷേകളെ സ്ഥിരം ഫോർമാറ്റിന് റഫറൻസ് ആകുകയാണ് ആകാശ ഗംഗ 2

November 02, 2019

20 വർഷങ്ങൾക്ക് ശേഷം മാണിക്കശേരി കോവിലകത്തേയ്ക്ക് ഗംഗയെന്ന ദുരാത്മാവിനെ തിരികെ കൊണ്ടുവന്ന്, പ്രേക്ഷകരെ ഭയത്തിന്റെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തുമെന്ന് അവകാശപ്പെട്ട്, സംവിധായകൻ വിനയൻ അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ആകാശഗംഗ 2. എന്നാൽ സിനിമ...

ആരാധകർക്കുള്ള വെടിക്കെട്ട് സമ്മാനവുമായി വിജയ് ആറ്റ് ലി കൂട്ടുകെട്ട്; കെട്ടിലും മട്ടിലും വേറിട്ട കാഴ്ചയുമായി 'ഇളയ ദളപതി' ഇരട്ടവേഷം പകർന്നാടുന്ന 'ബിഗിൾ'; പ്രേക്ഷകന്റെ മനസറിഞ്ഞ് വിളമ്പി ആറ്റ് ലിയുടെ മാജിക്ക്; കാൽപ്പന്തുകളിയുടെ ചാരുതയിൽ ചാലിച്ച പശ്ചാത്തലത്തിൽ ചർച്ചയാവുന്നത് സ്ത്രീശാക്തീകരണം അടക്കമുള്ള വിഷയങ്ങളും; തിയേറ്ററുകൾ പൂരപ്പറമ്പാക്കി വിജയുടെ ദീപാവലി സമ്മാനം ബിഗിൾ

October 25, 2019

 പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമമിട്ടുകൊണ്ട് വിജയ് ആറ്റ്ലി കൂട്ടുകെട്ടിലെത്തിയ ബിഗിൾ പ്രതീക്ഷ കാത്തു. ചിത്രം വേൾഡ് വൈഡ് റിലീസായിട്ടാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ദളപതി 63 എന്ന പേരിട്ടിരുന്ന ചിത്രം പിന്നീട് ബിഗിൾ എന്ന് പേരുമാറ്റി എത്തുകയായി...

മലയാളക്കരയെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ പെല്ലിശ്ശരി; കാട്ടുപോത്ത് മുതൽ നാട്ടുകാർ വരെ അഭിനയിച്ച് തകർക്കുന്ന റിയലിസ്റ്റിക് ട്രീറ്റ്; ലോകോത്തര സിനിമകളോട് കിടപിടിക്കുന്ന സംവിധാന മികവും ഛായാഗ്രാഹണവും; വന്യമായ ക്യാമറയും വേറിട്ട ഫ്രെയിമും കണ്ട് കണ്ണ് തള്ളി പോകും; ഈ മ യൗ അമ്പരപ്പിച്ചെങ്കിൽ ജെല്ലിക്കെട്ട് പ്രേക്ഷകന്റെ പ്രതീക്ഷയ്ക്കും അപ്പുറമുള്ള ചിത്രം; ഇന്ത്യൻ സിനിമയെ ഉന്നതങ്ങളിലെത്തിക്കാൻ ഈ ജെല്ലിക്കെട്ട് ധാരാളം

October 04, 2019

നായകൻ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച പ്രതിഭയാണ്് ലിജോ ജോസ് പെല്ലിശ്ശേരി എന്ന ചാലക്കുടിക്കാരൻ. 2010ൽ ഇന്ദ്രജിത്തിനെ നായകനാക്കി സംവിധാന രംഗത്തേക്ക് ആദ്യ പരീക്ഷണം. പിന്നീട് ആമേനിലൂടെ വേറിട്ട സംവിധാന മികവും. ലിജോ ജോസ് പെല്ലിശ്ശ...

മമ്മൂക്ക മുതൽ ജൂനിയർ ആർട്ടിസ്റ്റുകൾ വരെ നീതി പുലർത്തിയ പ്രകടനം; സാധാരണക്കാരന്റെ ജീവിതത്തെ ഒപ്പിയെടുത്ത കഥാവഴിയും ഗാനഗന്ധർവ്വൻ എന്ന കൊച്ചു സിനിമയുടെ വിജയഘടകം; കലാസദൻ ഉല്ലാസിന്റെ വേഷത്തിൽ തനി നാട്ടിൻപുറത്തുകാരനായി തിളങ്ങി മമ്മൂട്ടി; 2019ൽ താരത്തിലെ നടനെ ഉപയോഗപ്പെടുത്തിയ സംവിധാന മികവ് ചിത്രത്തിന്റെ ഹൈലൈറ്റ്; സംവിധായകർക്ക് അനുകരിക്കാം പിഷാരടിയെ

September 27, 2019

 ജയറാമിനെ നായകനാക്കി പഞ്ചവർണതത്ത എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെയാണ് സ്റ്റേജ് ആർടിസ്റ്റ്, കോമഡി താരം, നടൻ എന്നീ നിലകളിൽ തിളങ്ങിയ രമേഷ് പിഷാരടി സംവിധാനരംഗത്തേക്ക് കടന്നെത്തിയത്. പഞ്ചവർണതത്തയ്ക്ക് ശേഷം പിഷാരടി കഥയും തിരക്കഥയും സംവിധാനവും ഒരുക്കുന്ന ...

സൂര്യയുടെയും ലാലേട്ടന്റേയും വില കളയിക്കാനായിട്ടൊരു കാപ്പാൻ! ഇത് കേട്ടറിവ് പോലുമില്ലാത്ത ഉട്ടോപ്യൻ തിരക്കഥയിലൊരുക്കിയ ഓലപ്പടക്കം; ആദ്യപകുതിയിലെ ലാലേട്ടന്റെ പ്രസൻസും സൂര്യയുടെ മിലിട്ടറി വേഷവും ആശ്വാസം; ലോജിക്കില്ലായ്മ സിനിമയുടെ രസം കൊല്ലിയാകുമ്പോൾ ഒപ്പം മാരക കത്തിയുമായി രണ്ടാംപകുതിയും; നടനവിസ്മയവും നടിപ്പിൻ മന്നനും ഒരുപടി മുന്നിൽ നിൽക്കുമ്പോൾ കഥയെഴുതിയവനെ കണ്ടം വഴി ഓടിക്കണം; പ്രേക്ഷകനെ ആപ്പിലാക്കുന്ന 'കാപ്പാൻ'

September 20, 2019

 തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ കെ.വി.ആനന്ദിന്റെ സംവിധാനത്തിൽ സൂര്യ, മോഹൻലാൽ. ആര്യ എന്നിവർ പ്രധാനവേഷത്തിലെത്തിയ 'കാപ്പാൻ' എന്ന തമിഴ്പടം തനി 'കത്തി'യുടെ ഭീകരതയാൽ ശരാശരി പ്രേക്ഷകന്റെ തലച്ചോറി...

ഇട്ടിമാണി എന്ന പൊട്ടമാണി! ഇത് തലച്ചോർ തുരന്ന് മാറ്റിയവർക്ക് മാത്രം ആസ്വദിക്കാൻ കഴിയുന്ന ചിത്രം; ദുർബലമായ കഥയിൽ കയറ്റിയ അസംബന്ധ കോമഡികൾ ചിത്രത്തിന്റെ ഒഴുക്കു തടയുന്നു; പുതുമുഖ സംവിധായക ഇരട്ടകളായ ജിബിയും ജോജുവും ഇനിയും ഏറെ വളരേണ്ടിയിക്കുന്നു; കണ്ണിറുക്കിയും കുറുമ്പുകാട്ടിയും തൃശൂർ സ്ലാങ്ങിൽ പൊളിച്ചും മോഹൻലാൽ കസറിയത് വെറുതെ; ഇത് കട്ട ലാലേട്ടൻ ഫാൻസുകാർക്ക് മാത്രം ഇഷ്ടമാവുന്ന പരമ്പരാഗത ഓണച്ചിത്രം

September 06, 2019

കോപ്പാണ്, കോപ്രായമാണ്! മാസാണ് മനസ്സാണ് എന്ന പരസ്യവാചകവുമായി ഇറങ്ങിയ 'ഇട്ടിമാണി മെയ്ഡ്് ഇൻ ചൈന' എന്ന മോഹൻലാൽ ചിത്രം കണ്ടപ്പോൾ ഇങ്ങനെയാണ് തോന്നിയത്. ഇരുനൂറ് കോടി ക്ലബിൽ കയറിയ ലൂസിഫറിന് ശേഷം ലാലേട്ടനോട് ഈയൊരു ചതി വേണ്ടിയിരുന്നില്ല. പുതുമുഖങ്ങളായ ജിബിയും...

ബ്രില്യൻസും റിയലിസവും ഒട്ടുമില്ലാത്ത പക്കാ കൊമേർഷ്യൽ ചിത്രം; ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ തീർത്തും പ്രഹസനം; കാമ്പില്ലാ കഥയിൽ അളിഞ്ഞ പ്രണയം ചേർത്തുണ്ടാക്കിയ നൂറ്റൊന്ന് ആവർത്തിച്ച മസാല; ആകെയുള്ള ആശ്വാസം നിവിൻപോളി- അജുവർഗീസ് ടീമിന്റെ സ്‌ക്രീൻ പ്രസൻസ് മാത്രം; ടെയിലർ മേഡ് കഥാപാത്രത്തിൽ കസറി നിവിൻ; കാര്യമായി ഒന്നും ചെയ്യാനില്ലാതെ തെന്നിന്ത്യൻ താരറാണി നയൻതാര

September 05, 2019

'ബ്രില്യൻസും റിയലിസവും ഒട്ടുമില്ലാത്ത പക്കാ കൊമേർഷ്യൽ ചിത്രം'. മലയാള സിനിമയിലെ സകലകലാവല്ലഭനായ നടൻ ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത 'ലൗ ആക്ഷൻ ഡ്രാമ'യുടെ റിലീസ് ദിവസം ഇതിലെ മുഖ്യവേഷം ചെയ്തയാളും, ഈ ചിത്രത്തിൻെ നിർമ്മാതാക്കളിൽ ഒ...

കത്തിക്കയറി കാട്ടാളൻ പൊറിഞ്ചു! ഇത്തവണ ജോഷി ചതിച്ചില്ല; 'പൊറിഞ്ചു മറിയം ജോസ്' ഒന്നാന്തരം എന്റർടെയിനർ; മലയാളത്തിന്റെ മാസ്റ്റർ കൊമേർഷ്യൽ ക്രാഫ്റ്റ്‌സ്മാന്റേത് അത്യുജ്ജ്വല തിരിച്ചുവരവ്; പാവങ്ങളുടെ മമ്മൂട്ടിയായി ജോജുജോർജ്; ദേശീയ അവാർഡ് കിട്ടിയ ജോസഫിനുശേഷമുള്ള കിടിലൻ പ്രകടനം; തൻേറടിയായ സ്ത്രീകഥാപാത്രമായി നൈല ഉഷ; ചിരിപ്പിച്ചും നൊമ്പരമായും ചെമ്പൻ വിനോദ്; താരങ്ങളുടെ അഭിനയ മൽസരംപോലെ ഈ ചിത്രം; പൊറിഞ്ചു വ്യത്യസ്തമാകുന്നത് ഇങ്ങനെ

August 23, 2019

 ജോഷി ഇത്തവണ ചതിച്ചില്ലാശാനേ, പുതിയ പടം ഉഗ്രൻ എന്റർടെയിനറാണ്! കഴിഞ്ഞ കുറക്കാലായി ജോഷി ചിത്രങ്ങൾ ഇറങ്ങുമ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്ന വാചകം 'ജോഷി വീണ്ടും ചതിച്ചാശാനെ' എന്ന മമ്മൂട്ടിയുടെ 'കോട്ടയം കുഞ്ഞച്ചൻ' ട്രോളായിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ ഹിറ...

ആരാധകരെ പുളകം കൊള്ളിക്കുന്ന കൽക്കി; സബ് ഇൻസ്പെക്ടർ റോളിൽ ടൊവിനോ എത്തിയപ്പോൾ തീയറ്ററുകളെ കോരിത്തരിപ്പിച്ച പ്രതികരണം; കഥാപാത്രത്തോട് നീതി പുലർത്തി നായകൻ തിളങ്ങുമ്പോൾ വില്ലനാകുന്നത് ഉട്ടോപ്യൻ കഥ; ആവേശം നിറച്ച ഒന്നാം പകുതിയും കാറ്റു പോയ ബലൂണായ രണ്ടാം പകുതിയും; ലോജിക്കുകൾ മാറ്റി നിർത്തിയാൽ ഇതൊരു കംപ്ലീറ്റ് ഫാൻ മെയ്ഡ് ചിത്രം

August 08, 2019

തുടർച്ചയായി സിനിമകൾ അരങ്ങിലെത്തിച്ച് തന്റെ പ്രസൻസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടൻ എന്ന രീതിയിൽ ടൊവിനോ തോമസ് ശ്രദ്ധേയനാകുകയാണ് വീണ്ടും കൽക്കിയിലൂടെ. വ്യത്യസ്ത കഥാപാത്രങ്ങളിൽ അരങ്ങിലെത്തിയിട്ടുള്ള ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന കൽക്കി കെട്ടിലും മട്ടി...

തരംഗം തീർക്കുന്ന തണ്ണീർമത്തൻ! നവാഗത സംവിധായകൻ ഗിരീഷ് എ.ഡിയുടെ 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന കൊച്ചു ചിത്രം തീയേറ്ററുകളിൽ ആളെകൂട്ടുന്നു; ഇത് കൗമാരക്കാരുടെ പ്രണയവും കലഹവും സൗഹൃദവുമൊക്കെ സുന്ദരമായി ചിത്രീകരിച്ച ചിത്രം; അശ്ലീലവും ദ്വയാർഥ പ്രയോഗവും ഒന്നുമില്ലാതെ വൃത്തിയായും ന്യൂജൻ ചിത്രങ്ങൾ എടുക്കാം; അഡാർ ലൗവും പതിനെട്ടാംപടിയുമൊക്കെയെടുത്തവർ ഈ പടം കണ്ടുപടിക്കട്ടെ; ലളിത സുന്ദരമായ ഈ തണ്ണീർമത്തന് ഇരട്ടി മധുരം

August 02, 2019

കഴിഞ്ഞ ദിവസം രാത്രി പത്തരക്ക് തിരുവനന്തപുരത്തെ ഏരീസ് പ്ലക്സ് തീയേറ്റിൽ 'തണ്ണിമത്തൻ ദിനങ്ങൾ' എന്ന ന്യുജൻ സിനിമ കാണാൻ പോയത് വലിയ പ്രതീക്ഷയൊന്നും ഇല്ലാതെയാണ്. പക്ഷേ രാത്രിയിലെ തീയേറ്ററിനു മുന്നിലെ തിരക്ക് കണ്ട് അമ്പരന്നുപോയി. വൻ കപ്പാസിറ്റിയുള്ള തീയേറ്റ...

'ആടൈ'യിൽ നിറഞ്ഞാടിയത് അമല പോൾ തന്നെ; വിവാദ ചിത്രം ശരാശരി മാത്രം; ഇംഗ്ലീഷ് സിനിമകളെ കടമെടുത്ത തിരക്കഥ ദുർബലം; ട്രെയിലർ നൽകിയ മാസും ഗെറ്റപ്പും സിനിമയിൽ കിട്ടിയില്ല; മാറുമറയ്ക്കൽ മുതൽ മാറുതുറക്കൽ വരെയുള്ള സ്ത്രീ വിപ്ലവങ്ങളുടെ കാറ്റഗറിയിൽ കഥയെ അവതരിപ്പിക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ടെങ്കിലും എങ്ങുമെത്തുന്നില്ല; കണ്ടിരിക്കാം എന്നല്ലാതെ തള്ളി മറിക്കാൻ പാകത്തിന് ഈ ചിത്രത്തിൽ ഒന്നുമില്ല

July 26, 2019

നഗ്‌നതാ പ്രദർശനം എന്ന ഒറ്റപേരിൽ തമിഴകത്ത് വിവാദമായ അമല പോൾ ചിത്രമാണ് ആടൈ. തമിഴ് നൽകിയ വളക്കൂറ് തന്നെയാണ് അമല എന്ന മലയാളിയെ പിന്നീട് മുൻനിര നായികയായി നിറഞ്ഞു നിൽക്കാൻ സാഹായിച്ചത്. തമിഴിൽ ശക്തമായ കഥാപാത്രം എന്നെക്കെ പബ്ലിസിറ്റി നൽകി അമല എത്തുമ്പോൾ സിനി...

'ദ ലയൺ കിങ്' ഒരു പുലി തന്നെ; 3ഡി ചിത്രം ആസ്വദിക്കാൻ കുടുംബസമേതം ടിക്കറ്റ് എടുത്താൽ കാശ് നഷ്ടമാവില്ല; ക്ലാസിക്ക് ഹോളിവുഡ് ആനിമൽ ത്രില്ലറുകളുടെ നിലവാരം ഇല്ലെങ്കിലും ഇന്ത്യൻ ചിത്രങ്ങളുടെ ശരാശരി എടുത്തു നോക്കുമ്പോൾ ഈ പടം സ്വർഗം; സിംഹക്കുട്ടിയുടെ ബാഹുബലിക്കഥ കേരളത്തിലും മുന്നേറുന്നു; അല്ലെങ്കിലും മുത്തശ്ശിക്കഥകളിലേക്ക് മടങ്ങാനുള്ള ഒരു ചേഞ്ച് ആരാണ് ഇഷ്ടപ്പെടാത്തത്!

July 25, 2019

 മലയാളിക്ക് എന്നും ഹരമാണ് വണ്ടർ ഓറിയൻഡഡ് ഹോളിവുഡ് സിനിമകൾ. ബ്യൂട്ടിഫുൾ പീപ്പിളും, ടൈറ്റാനിക്കും, ജുറാസിക്ക് പാർക്കും, കിങ് കോങ്ങും, അനാക്കോണ്ടയും, ലൈഫ് ഓഫ് പൈയും, ഹാരിപോർട്ടർ സീരീസും, ഏറ്റവും ഒടുവിലായി ജംഗിൾബുക്കും അവേഞ്ചേഴ്സുമൊക്കെ ഇവിടെ കിലുക്കവും ...

തിരക്കഥയിൽ കൈയടക്കത്തിന്റെ മാന്ത്രികസ്പർശം; 'തൊണ്ടിമുതലും ദൃക് സാക്ഷിയും' കണ്ട ആവേശത്തിൽ തിയേറ്ററിലെത്തുന്നവരെ പിടിച്ചിരുത്തി ചെറിയകഥയിൽ വലിയ കാര്യം പറയുന്ന മികവ്; സജീവ് പാഴൂർ വീണ്ടും വിസ്മയിപ്പിക്കുമ്പോൾ കെട്ടിലും മട്ടിലും പുതുമ സമ്മാനിച്ച് ജി.പ്രജിത്ത്; രണ്ടാം വരവിൽ തനി നാട്ടിൻപുറത്തുകാരിയുടെ റോളിൽ സംവൃതയുടെ കിടിലൻ പെർഫോമൻസ്; 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ' ഒരു ഫീൽ ഗുഡ് സിനിമ

July 12, 2019

തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം സജീവ് പാഴുർ തിരക്കഥയുമായി എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് മികച്ച വിജയം സമ്മാനിക്കുന്ന ചിത്രമാണ് 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ'. സജീവ് വീണ്ടുമെത്തുമ്പോൾ ദിലീഷ് പോത്തന് പകരം സംവിധാനം ഒരുക്കിയിരിക്കുന്നത് ജി.പ്രജ...

സിദ്ദിഖിന്റെ കരിയറിലെ മികച്ച കഥാപാത്രവുമായി ശുഭരാത്രി; ഒന്നാം പകുതിയിലെ ഇഴച്ചിലൊഴിച്ചാൽ രണ്ടാം പകുതി അതിഗംഭീരം; യഥാർത്ഥ കഥയെ അരങ്ങിലെത്തിച്ച് വിജയിപ്പിച്ച കെ.പി വ്യാസന്റെ മികച്ച ക്രാഫ്റ്റാണീ ചെറു ചിത്രം; സ്ഥിരം റൊമാന്റിക് കാമുകനോ ഹ്യൂമറുകളുടെ ഘോഷയാത്രയോ ഒന്നും ഈ ദിലീപ് ചിത്രത്തിൽ പ്രതീക്ഷിക്കണ്ട; ശരാശരി കുടുംബപ്രേക്ഷകന് നിറഞ്ഞാസ്വദിക്കാവുന്ന താരശോഭയുള്ള സിനിമ

July 06, 2019

അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലൂടെയാണ് കെ.പി വ്യാസൻ എന്ന സംവിധായകൻ മലയാള സിനിമയുടെ ഭാഗമാകുന്നത്. വിജയ് ബാബു, മണികണ്ഠൻ എന്നിവർ ലീഡ് റോളിലെത്തിയ ഈ ചിത്രം വാണിജ്യപരമായി പരാജയപ്പെട്ടു പോയെങ്കിലും തന്റെ അടുത്ത ചുവടുവയ്‌പ്പ് അടിതെറ്റിയില്ല എന്ന വേണ...

പിരിയിളകിപ്പോയ പതിനെട്ടാം പടി! മമ്മൂട്ടി സഹവേഷത്തിലെത്തിയിട്ടും ശങ്കർ രാമകൃഷ്ണൻ ചിത്രം സമ്മാനിക്കുന്നത് തികഞ്ഞ നിരാശ; കാര്യകാരണ ബന്ധം, യുക്തിഭദ്രത, ആശയവ്യക്തത എന്നിവയൊന്നുമില്ലാത്ത ഒരു ഉട്ടോപ്പിയൻ ചിത്രം; മാസ് ലുക്കിലെത്തുന്ന മമ്മൂട്ടിക്കും ചിത്രത്തെ രക്ഷിക്കാനാവുന്നില്ല; ആശ്വാസമാവുന്നത് ഒരു പറ്റം യുവ നടന്മാർ; പൃഥ്വിരാജ്, ആര്യ, സുരാജ് വെഞ്ഞാറമൂട്, ഉണ്ണി മുകുന്ദൻ, പ്രിയാമണി തുടങ്ങിവർ അതിഥിതാരങ്ങളായി എത്തിയ ബിഗ്‌ബാനർ ചിത്രം ദയനീയ അവസ്ഥയിൽ

July 05, 2019

കിളി! സോഷ്യൽ മീഡിയയുടെ ഭാഷയിൽ ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ് ഈ 'പതിനെട്ടാം പടി'. നടൻ, തിരക്കഥാകൃത്ത് തുടങ്ങിയ നിലയിലൊക്കെ അറിയപ്പെടുന്ന ശങ്കർ രാമകൃഷ്ണന്റെ കന്നി സംരംഭമായ 'പതിനെട്ടാം പടി' എന്ന മമ്മൂട്ടി സഹനടനായി വരുന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കേണ്ടി വ...

MNM Recommends