1 usd = 71.75 inr 1 gbp = 92.59 inr 1 eur = 79.38 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 236.29 inr

Nov / 2019
22
Friday

മോഹൻലാലും ലൂസിഫറും വാണു; 200 കോടിയിലധികം നേടിയ ലൂസിഫറിലൂടെ മലയാള സിനിമാ വിപണിയുടെ പാതി ഒറ്റക്ക് താങ്ങി ലാലേട്ടൻ; മമ്മൂട്ടിയുടേത് അതിഗംഭീര തിരിച്ചുവരവ്; വെടിതീർന്ന് ദിലീപും ജയറാമും; ഫ്ളോപ്പായി ദുൽഖറും പ്രണവും; നിവിൻ പോളിക്കും തിരിച്ചടി; പിടിച്ചുനിന്നത് ആസിഫലിയും ഷെയിൻ നിഗവും; 82 ചിത്രങ്ങളിൽ ആകെ വിജയിച്ചത് വെറും 15 എണ്ണം മാത്രം; 50 ഓളം ചിത്രങ്ങൾക്ക് ഒരാഴ്‌ച്ച പോലും തികക്കാനായില്ല; 2019ലെ അർധവർഷ ബാലൻസ്ഷീറ്റിലും മലയാള വാണിജ്യ സിനിമയെന്നാൽ ലാലും മമ്മൂക്കയും തന്നെ

July 04, 2019

തിരുവനന്തപുരം: ആകെ അഞ്ചൂറു കോടിയുടെ മുതൽമുടക്കുള്ള ഒരു വ്യവസായത്തിൽ അതിന്റെ മുന്നൂറുകോടിയുടെയും ബിസിനസ് നടത്തിത് വെറും രണ്ടേ രണ്ട് ചിത്രങ്ങൾ. 82 ചിത്രങ്ങൾ ഇറങ്ങിയതിൽ തീയേറ്ററിൽനിന്ന് മുടക്കുമുതൽ തിരിച്ചു പടിക്കാൻ കഴിഞ്ഞത് വെറും 15 ചിത്രങ്ങൾക്ക് മാത്ര...

'അമ്മിണിപ്പിള്ള': പ്രസക്തമായ ഒരു പ്രമേയത്തിൽ എടുത്ത ലളിതമായൊരു സിനിമ; നവാഗതരുടെത് എന്ന നിലയിൽ പാസ് മാർക്ക് കൊടുക്കാവുന്ന ചിത്രം നിങ്ങളെ ബോറടിപ്പിക്കില്ല; അതിനപ്പുറം അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ച് തിയേറ്ററിലേക്ക് പോവരുത്; ഫറ ശിബിലയുടേത് കിടിലൻ മേക്കോവർ; ആസിഫ് അലിയുടേത് സമീപകാലത്തെ മികച്ച കഥാപാത്രം

July 02, 2019

വിവാഹ മോചനങ്ങൾ വർധിച്ചുവരുന്ന കാലമാണിത്. നിസ്സാര കാര്യങ്ങൾക്ക് പോലും വളരെയെളുപ്പം ബന്ധം പിരിയാൻ ഭാര്യാഭർത്താക്കന്മാർ തയ്യാറാവുന്നു. ഇത്തരമൊരു കാലത്ത് ഏറെ പ്രസക്തമായൊരു പ്രമേയവുമായാണ് ദിൻജിത്ത് അയ്യത്താൻ എന്ന നവാഗത സംവിധായകൻ 'OP160/18 കക്ഷി അമ്മിണിപ്പ...

ലുക്കിൽ മാത്രം ഒതുങ്ങുന്ന 'ലൂക്ക'; കെട്ടിലും മട്ടിലുമുള്ള പുതുമ സിനിമ മൊത്തം കാണുമ്പോൾ പുകയാവുന്നു; സീനുകളുടെ ദൃശ്യഭംഗി പ്രകടമെങ്കിലും കഥ തല്ലിക്കൂട്ടിയതുതന്നെ; റിയലിസ്റ്റ് സിനിമയെന്ന പുതിയ ട്രൻഡ് പലയിടത്തും ഇഴച്ചിലിലേക്ക് നീങ്ങുന്നു; ചത്ത സംഭാഷണങ്ങളും ആസ്വാദനത്തിന് തടസ്സം; ആശ്വാസമായത് ടൊവീനോയുടെ ഗെറ്റപ്പും ചുറുചുറുക്കും തന്നെ; നടിയെന്ന നിലയിൽ കഴിവുതെളിയിച്ച് അഹാന കൃഷ്ണകുമാർ; നവാഗത സംവിധായകൻ അരുൺ ബോസിന്റെ ലൂക്ക ശരാശരിക്കപ്പുറം എത്തുന്നില്ല

June 28, 2019

'സുന്ദരിയായ യുവതിക്ക് കോങ്കണ്ണുവന്നതുപോലെയാണ് ഈ കഥ'! ഒരു യുവകഥാകൃത്തിന്റെ കഥയെ വിലയിരുത്തിക്കൊണ്ട് നിരൂപകൻ എം കൃഷ്ണൻ നായർ തന്റെ പ്രശസ്തമായ 'സാഹിത്യവാരഫലത്തിൽ' ഒരിക്കൽ എഴുതിയതാണ്, നവാഗത സംവിധയാകനായ അരുൺബോസ്, ന്യൂജൻ വണ്ടർബോയ് ടൊവീനോ തോമസിനെ നായകനാക്കി ...

ഉന്നം തെറ്റാതെ ഉണ്ട; മമ്മൂട്ടിയുടെ പുതിയ ചിത്രം തീർത്തും റിയലിസ്റ്റിക്കായ സോഷ്യോ-പൊളിറ്റിക്കൽ മൂവി; 'അനുരാഗകരിക്കിൻ വെള്ളം' നൽകിയ പ്രതീക്ഷകൾ കാത്ത് ഖാലിദ് റഹ്മാൻ; ഇരുപത്തിയഞ്ചുപേരെ ഒറ്റയടിക്ക് മലർത്തിയടിക്കുന്ന വീരശൂര പരാക്രമിയായ പൊലീസ് ഓഫീസറെ പ്രതീക്ഷിച്ചാൽ മമ്മൂട്ടി ഫാൻസുകാർ നിരാശരാവും; ഇവിടെയുള്ളത് താരമല്ല കഥാപാത്രമാണ്; പ്രിയപ്പെട്ട മമ്മൂക്ക ഇത്തരം സിനിമകൾ തന്നെയാണ് കാലം നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്നത്

June 14, 2019

ഉണ്ടയില്ലാ വെടിയല്ല, ഇത് ഉന്നം തെറ്റാത്ത ഉണ്ടയാണ്! 'അനുരാഗ കരിക്കിൻ വെള്ളം' എന്ന ഒന്നാന്തരം ഫീൽഗുഡ് മൂവിയെടുത്ത ഖാലിദ് റഹ്മാൻ, മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കിയെടുത്ത പുതിയ ചിത്രം 'ഉണ്ട' തീർത്തും റിയലിസ്റ്റിക്കായ ഒരു സോഷ്യോ-പൊളിറ്റിക്കൽ മൂവിയാണ്....

പൊട്ടിപ്പൊളിഞ്ഞ 'ചിൽഡ്രൺസ് പാർക്ക്'; ഹിറ്റ്മേക്കർ ഷാഫിയുടെ പുതിയ ചിത്രം അസഹനീയ വളിപ്പ്; ഇത് സ്ഥാനത്തും അസ്ഥാനത്തുമെല്ലാം സ്‌കിറ്റ് കോമഡി കയറ്റി കുളമാക്കിയ ചിത്രം; റാഫിയുടെ തിരക്കഥയും വെറുപ്പിക്കലിന്റെ ഭയാനക വേർഷൻ; കാണാൻ വരുന്നവരെല്ലാം പൊട്ടന്മാരാണ് അവരെന്തും കണ്ട് പോയ്‌ക്കോളും എന്ന ധാരണയിൽ ചിത്രമെടുത്താൽ ഇങ്ങനെയിരിക്കും; ദയനീയം തന്നെ ഈ പ്രതിഭാ ദാരിദ്രം; ഷെയിം ഓൺ ഷാഫി ഷെയിം ഓൺ റാഫി

June 10, 2019

സ്ഥാനത്തും അസ്ഥാനത്തുമെല്ലാം കോമഡി കയറ്റുകയും അതിൽ പലതും ഏശാതെ പോവുകയും, ബാക്കി പലതും തനി വളിപ്പുമായാൽ എന്താവും പ്രേക്ഷകരുടെ അവസ്ഥ. തിയേറ്ററിലെ എസിയുടെ തണുപ്പിലും അത് പ്രേക്ഷകനെ വിയർപ്പിക്കും. ഷാഫിയുടെ 'ചിൽഡ്രൻസ് പാർക്ക്'എന്ന കോമഡി ചിത്രത്തിന് കയറിയാ...

സിനിമയോ അതോ മെഡിക്കൽ ഡോക്യു ഫിക്ഷനോ? കൊട്ടിഘോഷിച്ചുവന്ന ആഷിക്ക് അബുവിന്റെ 'വൈറസ്' ശരാശരി മാത്രം; ഒരു ചലച്ചിത്രത്തിന്റെ വികാരവും, ഹൃദയത്തിൽ തൊടുന്ന രംഗങ്ങളും സൃഷ്ടിക്കാനാവാതെ ഡോക്യുമെന്ററി സ്വഭാവം ചിത്രത്തെ വില്ലനാക്കുന്നു; യുവ നടീനടന്മാരുടെ നീണ്ട നിരയുണ്ടെങ്കിലും തിളങ്ങിയത് സൗബിൻ ഷാഹിർ മാത്രം; ആശ്വാസം കേരളം വീണ്ടും ഒരു നിപ്പാ ബാധയെ നേരിടുമ്പോൾ ശാസ്ത്രബോധവും അതിജീവനത്തിന്റെ ആത്മവിശ്വാസവും ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട് എന്നതിൽ മാത്രം

June 07, 2019

മസ്തിഷ്‌ക്കം കൊണ്ടല്ല ഹൃദയം കൊണ്ടാണ് സിനിമയെടുക്കേണ്ടതെന്ന്, ലോകപ്രശസ്ത സംവിധായകൻ അകീര കുറസോവ, തന്റെ അവസാന ചിത്രങ്ങളിൽ ഒന്നായ ഡ്രീംസിനു കിട്ടിയ മോശം പ്രതികരണത്തോട് പ്രതികരിച്ചിരുന്നു. ചിലപ്പോൾ ഞാൻ തലച്ചോറുകൊണ്ട് മാത്രം ചിത്രമെടുത്തുപോവുമെന്ന ആ വാക്യം...

പത്തുവർഷത്തെ അഭിനയ ജീവിതത്തിൽ വിനയ് ഫോർട്ടിന് വീണുകിട്ടിയ സൗഭാഗ്യം; പ്രേമത്തിലെ പഞ്ചാര പ്രൊഫസറിൽ നിന്ന് മാറി പുതിയ മാനറിസത്തിൽ തകർത്ത് അഭിനയിച്ച് നടൻ; ബോഡി ഷെയിമിങ്ങും സമൂഹത്തിന്റെ പരിഹാസങ്ങളും വിഷയമായ 'തമാശ'യിൽ തന്മയത്വത്തോടെ വേഷം ഭദ്രമാക്കിയ നടനെ അഭിനന്ദിച്ച് പ്രേക്ഷകർ; റിയലിസ്റ്റിക്ക് അഭിനയത്തിൽ തകർത്ത് വാരി പുതുമുഖ നടി ചിന്നുവും ; ഈ കഥ കരുതിവച്ച അഷറഫ് ഹംസയ്ക്കും നൽകണം മനസ്സറിഞ്ഞ കൈയടി

June 05, 2019

മനുഷ്യന്റെ ന്യൂനതകളെ അംഗീകരിക്കാത്ത ഒരുകാലത്തിലാണ് നാം ജീവിക്കുന്നത്. അത്തരത്തിൽ നോക്കിയാൽ പുതിയ തലമുറ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് 'തമാശ'. ഈ ചിത്രം പറയുന്നത് വെറും തമാശയല്ല. അൽപം തമാശയും ചിന്തയും ചിരിയും കലർന്ന വിനയ് ഫോർട്ടിന്റെ പ്രകടനമ...

തൊട്ടപ്പൻ എന്ന പറ്റിപ്പ്! വിനായകൻ നായകനായി സോഷ്യൽ മീഡിയയിൽ വലിയ ഹൈപ്പുയർത്തിയ ചിത്രം വെറും പൊള്ള; ഫ്രാൻസിസ് നൊറോണയുടെ ഒന്നാന്തരം കഥ കാടുകയറ്റി കുളമാക്കി സംവിധായകൻ ഷാനവാസ് ബാവക്കുട്ടി; മനോഹരമായ തുടക്കത്തിൽ നിന്ന് ചിത്രം കൂപ്പുകുത്തുന്നത് പതിവ് പ്രതികാര കഥയിലേക്ക്; കമ്മട്ടിപ്പാടത്തുനിന്ന് കരകയറാനാവാതെ വിനായകൻ; സ്ത്രീവിരുദ്ധതയും അരാഷ്ട്രീയവും അന്തർധാരയാവുമ്പോൾ അന്തംവിട്ട് സഹൃദയർ

June 05, 2019

 ഇതാണ് ശരിക്കും അത്യുത്തരാധുനിക പോക്കറ്റടി. പാർശ്വവത്കൃതരുടെ രാഷ്ട്രീയം പറയുന്ന ചിത്രമെന്നും, നടൻ വിനായകന്റെ അസാധ്യമായ അഭിനയമുള്ള ചിത്രമെന്നും, നാളിതുവരെയില്ലാത്ത പ്രമേയക്കരുത്ത് പ്രകടിപ്പിക്കുന്നുവെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ തള്ളിക്കുക. ഇതുകണ്ട് ഓടി...

കൗമാരപ്രണയങ്ങളെ വേട്ടയാടുന്ന സദാചാരക്കാർക്കുള്ള മുറിപ്പത്തലുമായി ഷെയിൻ നിഗത്തിന്റെ ഇഷ്‌ക്; ചിത്രം പറയുന്നത് പ്രണയം മാത്രമല്ല പ്രണയിതാക്കൾ നേരിടേണ്ടി വരുന്ന സദാചാരമാനറിസം കൂടി; കേരളത്തിൽ അരങ്ങേറിയ സദാചാര വൈകൃതങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രമാണ് ഈ പ്രണയകഥ; പ്രണയവും പ്രതികാരവും തീഷ്ണഭാവത്തിൽ അവതരിപ്പിച്ച് ഷെയിനും; കന്നി സംവിധാനത്തിലൂടെ സിനിമയോട് നീതി പുലർത്തി അനുരാഗ് മനോഹറും; ഇത് പ്രണയിതാക്കൾക്ക് മാത്രമുള്ളതല്ല മലയാളികൾ പാഠമാക്കേണ്ട ചിത്രം

May 17, 2019

കൗമാരത്തിന്റെ പ്രണയനായകനെന്നാണ് ഷെയിൻ നിഗത്തിനെ മലയാളികൾ വിശേഷിപ്പിക്കുന്നത് തന്നെ. ഷെയിനിന്റെ ചിരിയിൽ പോലും അഭിനയം നിറഞ്ഞു നിൽക്കുമ്പോൾ അടുത്തകാലത്തൊന്നും ഒരു പക്ഷേ ഷെയിനോളം പ്രതിഭ തെളിയിച്ച ഒരു പുതുമുഖ നടൻ ഉണ്ടാകില്ല. ഷെയിൻ നിഗം, ആൻ ശീതൾ എന്നിവർ ഒന...

'കുട്ടിമാമ' കണ്ട് ആരും ഞെട്ടില്ല; വി എം വിനുവിന്റെ ശ്രീനിവാസൻ ചിത്രം ശരാശരി മാത്രം; ആക്ഷൻ ഹീറോ റോളിലേക്ക് ഉയരാൻ ധ്യാൻ ശ്രീനിവാസൻ; യുദ്ധ സിനിമകളോട് കിടപിടിക്കുന്ന മിലിട്ടറി ആക്ഷൻ പടത്തിന്റെ ഹൈലൈറ്റ്; അതിഭാവുകത്വ കോമഡിയും ചിലയിടത്തെ ലോജിക്കില്ലായ്മയും ചിത്രത്തിന് കോട്ടം; പ്രതാപകാലത്തിന്റെ നിഴൽ മാത്രമാണെങ്കിലും ഇനിയും ഒരുഅങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ച് നടൻ ശ്രീനിവാസനും

May 17, 2019

പട്ടാള ബഡായികൾ ഒരുപാട് കേട്ടവരാണ് നാം. വികെഎൻ കഥകൾ തൊട്ട് നമ്മുടെ ഹരീഷ് പെരുമണ്ണയുടെയും, നിർമ്മൽ പാലാഴിയുടെയുമൊക്കെ എത്രയോ സ്‌കിറ്റുകളിൽ വരെ ആർമി തള്ളുകളെ അതീവ രസകരമായി ചിത്രീകരിച്ചിട്ടുണ്ട്. പലതും കേട്ട് നാം ചിരിച്ച് മറിഞ്ഞിട്ടുമുണ്ട്. കുട്ടിമാമയെന്...

'ഉയരെ' ഉന്നതങ്ങളിൽ തന്നെ; ആസിഡ് ആക്രമണ ഇരയുടെ കഥ പറഞ്ഞ് ഞെട്ടിച്ച് സഞ്ജയും ബോബിയും; നവാഗത സംവിധായകൻ മനു അശോകന് കൈയടിക്കാം; താര ഫാൻസുകാരുടെ ഓരിയിടലിൽ തളരാതെ പാർവതി; അഭിനയം വെച്ചുനോക്കുമ്പോൾ ഇവർ ശരിക്കും ലേഡി സൂപ്പർസ്റ്റാർ തന്നെ; പ്രണയപ്പകമൂലം കാമുകിയെ പച്ചക്ക് കൊളുത്തുന്നവരുള്ള കേരളത്തിൽ ഇത് സാമൂഹിക ക്ഷേമ വകുപ്പ് മൂൻകൈയെടുത്ത് സൗജന്യമായി കാണിക്കേണ്ട ചിത്രം

April 30, 2019

അവസാനം ആസിഡ് ആക്രമണത്തിലെ ഇരയുടെ കഥയും മലയാളത്തിൽ ചലച്ചിത്രമായി! പാണ്ടിപ്പടങ്ങളെ തോൽപ്പിക്കുന്ന രീതിയിലുള്ള താരാഭാസങ്ങളും, ന്യൂജൻ എന്ന പേരിലുള്ള ഒരേ അച്ചിലുള്ള കഥകളും കേട്ട് ഓക്കാനം വരുന്ന മലയാള സിനിമയിൽ, തീർത്തും വ്യത്യസ്തമായ പ്രമേയവുമായി വന്ന സഞ്ജയ...

'അതിരൻ' എന്ന അതിശയൻ! ടൈപ്പ് കഥകൾ മാത്രം കണ്ടുമടുത്ത മലയാള സിനിമക്ക് ഇതാ വിദേശ സിനിമകളുടെ നിലവാരമുള്ള ഉജ്ജ്വല ചിത്രം; ഫഹദ് ഫാസിൽ നായകനായ അതിരൻ കെട്ടിലും മട്ടിലും പുതുമയുള്ള സൈക്കോ ത്രില്ലർ; മലർ മിസ്സായി വന്ന് മലയാളികളുടെ കാൽപ്പനിക നായികയായ സായി പല്ലവിയുടേത് കിടിലൻ മേക്കോവർ; അതുൽ കുൽക്കർണ്ണിയും അതിശയിപ്പിക്കും; ഒരേ അച്ചിലുള്ള കഥകൾ തിരിച്ചും മറിച്ചുമിട്ട് കറക്കിക്കുത്തുന്ന മലയാളത്തിലെ സംവിധാന പുംഗവന്മാർ ഈ പടം കണ്ടുപഠിക്കുക

April 13, 2019

1967ലെ ഒരു ഗംഭീരമായ നായർ തറവാട്. വാതിൽ തുറന്ന് അകത്തേക്കുവരുന്ന ഒരു സ്ത്രീകാണുന്നത് മുറിയിലെ കമ്പിക്കൊളുത്തിൽ തുക്കിയിട്ടിരിക്കുന്ന ഒരു സഹോദരന്റെ മൃതദേഹം! മറ്റൊരു വാതിൽ തുറക്കുമ്പോൾ കുത്തേറ്റ് മരച്ചുകിടക്കുന്ന മറ്റൊരാൾ. മുകളിലുണ്ട് ഒരാൾ കണ്ണുമിഴിച്ച്...

പുലിമുരുകനും ലൂസിഫറും മാസാണെന്ന് പറയുന്നവർ മധുരരാജ കൊലമാസാണെന്ന് പറഞ്ഞേ പറ്റൂ; കുമ്പളങ്ങി നൈറ്റ്‌സും മഹേഷിന്റെ പ്രതികാരവും കണ്ട ഓർമയിൽ മധുരരാജ കണ്ടാൽ മോശമാണെന്ന് പറയും; സിനിമ നേരംപോക്കിന് വേണ്ടിയുള്ള ഒരു മാസ് എന്റർടെയ്ന്മെന്റ് ആണെന്ന് കരുതുന്നവർക്ക് ഈ സിനിമയെ തള്ളിപ്പറയാൻ പറ്റില്ല; അതിശയോക്തിയും അസ്വഭാവികതയും സിനിമയാക്കുമ്പോൾ ഹാസ്യമാണ് നല്ല മീഡിയമെന്ന് തിരിച്ചറിഞ്ഞ വൈശാഖിനെ അഭിനന്ദിച്ചേ പറ്റൂ: മമ്മൂട്ടിയുടെ ബ്ലോക്ക് ബസ്റ്റർ മൂവി വൻ വിജയമാകുന്നത് എന്തുകൊണ്ടാണ്?

April 13, 2019

ഞാൻ ഒരു മമ്മൂട്ടി ഫാനോ, മോഹൻലാൽ ഫാനോ അല്ല. എന്നാൽ രണ്ടുപേരെയും എനിക്കിഷ്ടമാണ്. രണ്ടുപേരും അഭിനയ ചക്രവർത്തിമാരാണ്. അവരുടെ നല്ല പ്രായത്തിൽ ഒന്നിനൊന്ന് മെച്ചമായി അഭിനയിച്ചുകൊണ്ടിരുന്ന ഇരുവരും ഇപ്പോഴും അനുയോജ്യമായ സിനിമകൾ ലഭിച്ചാൽ തകർക്കും. കായംകുളം കൊച്...

ഫാൻസിന് മാസ്... അല്ലാത്തവർക്ക് ലോസ്! മധുരരാജ മമ്മൂട്ടി ഫാൻസിനുവേണ്ടി മാത്രമുള്ള ടെയിലർ മെയ്ഡ് മാസ് മൂവി; ബുദ്ധിയും യുക്തിയും പണയം വെച്ചവർക്കേ ചിത്രം അതേപടി വിഴുങ്ങാൻ സാധിക്കൂ; സറ്റയർ വഴിതെറ്റിയപ്പോൾ പലയിടത്തും മമ്മൂട്ടിയുടേത് ബഫൂൺ വേഷം; പ്രതീക്ഷയുണർത്തുന്ന ഒന്നാം പകുതിക്കുശേഷം ചിത്രം വിരസം; പെരും കത്തിയെന്ന് പറയിപ്പിക്കുന്ന സംഘട്ടനങ്ങൾ ബാധ്യത; പുലിമുരുകന്റെ ഏഴയലത്ത് എത്തിക്കാൻ ആകാതെ സംവിധായകൻ വൈശാഖ്

April 12, 2019

ഫാൻസിനുവേണ്ടിയുള്ള ടെയിലർ മെയ്ഡ് മമ്മൂട്ടി മാസ് മൂവി! പുലിമുരുകനിലൂടെ മലയാള സിനിമയെ ആദ്യമായി നൂറുകോടി ക്ലബ്ബിലെത്തിച്ച സംവിധായകൻ വൈശാഖ്, മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കിയെടുത്ത മധുര രാജയെ അങ്ങനെ മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ. ഈ ചിത്രത്തിന്റെ വിലയി...

ആരാധകരുടെ മാലാഖ! ലൂസിഫർ താര രാജാവിന് വേണ്ടിയുള്ള ടിപ്പിക്കൽ മാസ് മൂവി; ഒടിയന്റെ ക്ഷീണം തീർത്ത് തീയേറ്ററിൽ ലാൽ ഫാൻസിന്റെ ആനന്ദ നൃത്തം; വില്ലനായി തിളങ്ങി വിവേക് ഒബറോയ്; ക്ലാസിൽ തൊടാതെ മാസ്സിൽ മാത്രം ശ്രദ്ധിച്ച് സംവിധായകൻ പൃഥ്വിരാജ്; ഇനി അറിയേണ്ടത് പുലിമുരുകന്റെ റെക്കോർഡ് തകരുമോ എന്നു മാത്രം

March 28, 2019

 'നെഞ്ചു വിരിച്ച് ...ലാലേട്ടൻ, മീശ പിരിച്ച് ....ലാലേട്ടൻ, തോളുചെരിച്ച്.... ലാലട്ടേൻ'! കളിയിക്കാവിളതൊട്ട് കുമ്പളവരെയുള്ള കേരളത്തിലെ തീയേറ്ററുകളിൽ പുലർച്ചെമുതൽ മുഴങ്ങിക്കേട്ട ആസ്ഥാന ഗാനം ഇതാണ്. അതെ ലൂസിഫർ വീണ്ടും മലയാള സിനിമയിൽ മോഹൻലാൽ തരംഗം തിരിച്ചുകൊ...

MNM Recommends