1 usd = 71.42 inr 1 gbp = 91.68 inr 1 eur = 79.06 inr 1 aed = 19.45 inr 1 sar = 19.04 inr 1 kwd = 235.15 inr

Oct / 2019
17
Thursday

പ്രേക്ഷകർക്കുനേരെ കോമഡികൊണ്ടുള്ള ഭീകരാക്രമണം; വെടിതീർന്ന് പ്രിയദർശൻ! 'ആമയും മുയലും' കാശിനുകൊള്ളാത്ത ചവറുപടം

December 21, 2014 | 04:55 PM IST | Permalinkപ്രേക്ഷകർക്കുനേരെ കോമഡികൊണ്ടുള്ള ഭീകരാക്രമണം; വെടിതീർന്ന് പ്രിയദർശൻ! 'ആമയും മുയലും' കാശിനുകൊള്ളാത്ത ചവറുപടം

എം മാധവദാസ്

ന്റമ്മോ! ശത്രുക്കൾക്കുപോലും ഈ സിനിമ കാണേണ്ട ഗതിവരുത്തരുതേ. അത്രക്ക് അരോചകവും അസഹനീയവുമാണ് പഴയ ഹിറ്റ്‌മേക്കർ പ്രിയദർശന്റെ പുതിയ ചിത്രമായ ആമയും മുയലും. ഈ വർഷത്തെ ഏറ്റവും നല്ല സിനിമയേതാണെന്ന് തർക്കമുണ്ടാവാമെങ്കിലും 'ആമയും മുയലും' കണ്ടവർക്ക് 2014ലെ ഏറ്റവും മോശം ചിത്രമേതാണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടാവില്ല.

ഓർത്തു ചിരിക്കാവുന്ന ഒരു കോമഡിയോ, മനസ്സിൽ തട്ടുന്ന ഒരു സീനോ ഈ ചിത്രത്തിലില്ല. ആദിമധ്യാന്തം അരോചകമായ കോമഡികൊണ്ടുള്ള ഭീകരാക്രമണമാണ്. യൂട്യൂബിൽ പിള്ളേര് കയറ്റിവിടുന്ന ഹോം സിനിമകൾക്കുപോലും ഇതിലും നിലവാരമുണ്ട്. ഈ പടം കണ്ടാൽ സംവിധായകനെ പെറ്റമ്മവരെ തള്ളിപ്പറഞ്ഞുപോകും. 2001ലെ കാക്കക്കുയിലിനുശേഷം ഒറ്റ സിനിമയും മലയാളത്തിൽ വിജയിപ്പിച്ചെടുക്കനാവാത്ത പ്രിയദർശൻ എന്ന സംവിധായകന്റെ പ്രതിഭയുടെ പതിനാറടിയന്തരമാണ് ഈ 'ആമയും മുയലും'.

ഹിന്ദിയിൽനിന്ന് മലയാളത്തിലേക്കൊരു റിവേഴ്‌സ് ഡിക്ഷനറി

വിദേശ സിനിമകളെ അനുകരിച്ച് മടുത്ത് അവസാനം പ്രിയൻ സ്വന്തം സിനിമകളെതന്നെ അനുകരിക്കുന്ന ഘട്ടമെത്തിയിരുന്നു. സാധാരണ വിജയിച്ച മലയാള ചിത്രങ്ങൾ ഹിന്ദിയിൽ പരീക്ഷിക്കാറുള്ള പ്രിയൻ ഇത്തവണ തിരിച്ചൊരു പരീക്ഷണമാണ് നടത്തിയത്. (അതിനവർ പറയാറുള്ള കാരണം, മലയാളികൾ ഒന്നിനെ അംഗീകരിച്ചാൽ ലോകത്തിലെവിടെയും അത് വിജയിക്കുമെന്നാണ്). റിവേഴ്‌സ് നിഘണ്ടു എന്നൊക്കെ പറയുന്നതുപോലെ, ഇത്തവണ ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റിയാണ് പ്രിയന്റെ കളി. 2006ൽ ഹിന്ദിയിൽ ഹിറ്റായ 'മലാമാൽ വീക്കിലി' എന്ന പ്രിയൻ പടത്തിന്റെ അഡാപ്‌റ്റേഷനാണ് ഈ മാരണം. ഹിന്ദിക്കാരുടെ പൊട്ട തമാശകൾ എങ്ങനെയാണ് മലയാളത്തിൽ വർക്കൗട്ടാവുകയെന്ന് പ്രിയൻ മറന്നുപോയി. (അടുത്തകാലത്തായി ഈ ഹിന്ദി പിരാന്ത് സീരിയലിലേക്കും കയറിവരുന്നുണ്ട്. 'പരസ്പരം', 'ചന്ദനമഴ' തുടങ്ങിയ തല്ലിപ്പൊളി സീരിയലുകളൊക്കെ വിജയിച്ച ഹിന്ദി പരമ്പരകളുടെ തർജ്ജമയാണത്രേ)

ഇനി ഈ പടത്തിന്റെ പൊട്ടക്കഥയിലേക്കുവരാം.മോഹൻലാലിന്റെ വോയ്‌സ് ഓവറിൽ, പ്രിയന്റെ മാസ്റ്റർപീസായ 'തേന്മാവിൻ കൊമ്പത്തി'നെയൊക്കെ ഓർമ്മിപ്പിച്ചുകൊണ്ട് പൊള്ളാച്ചിയിലെ മനോഹര ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് പ്രതീക്ഷയുണർത്തിക്കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ( മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കാതിരുന്നത് ഭാഗ്യമായി. അത്രയും ചീത്തപ്പേര് ഒഴിവായി കിട്ടിയല്ലോ) എന്നാൽ പിന്നീടങ്ങോട്ട് തറക്കോമഡികൊണ്ടുള്ള അയ്യരുകളിയാണ്.

ഗ്രാമത്തിലെ ലോട്ടറിക്കച്ചവടക്കാരനായ കാശിക്ക് (നെടുമുടിവേണു) താൻ വിറ്റ ലോട്ടറിക്ക് അഞ്ചുകോടി രൂപയുടെ സമ്മാനം അടിച്ചതായി അറിയുന്നു. നിരക്ഷരകുക്ഷികളുടെ ആ നാട്ടിൽ (അവിടെ ഒരു മൊബൈൽഫോൺ പോലുമില്ല. ഇത് ഏത് നാടാണാവോ.) കാശി പറഞ്ഞാൽ മാത്രമേ ലോട്ടറിയടിച്ച വിവരം നാട്ടുകാർ അറിയൂ. ആ ടിക്കറ്റ് എങ്ങനെയെങ്കിലും കൈവശപ്പെടുത്തി കാശടിച്ചുമാറ്റാനുള്ള ശ്രമത്തിലാണ് അയാൾ. ലോട്ടറിയടിച്ച കള്ളുകുടിയൻ ആന്റണി (നന്ദുപൊതുവാൾ) ആ സന്തോഷം കൊണ്ട് ലോട്ടറി കൈയിൽ പിടിച്ചുകൊണ്ട് ചിരിച്ചു ചത്തുപോവുന്നു. ശവത്തിന്റെ കൈയിൽനിന്ന് അയാൾ സൂത്രത്തിൽ ടിക്കറ്റ് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടയിൽ ഗ്രാമത്തിലെ പാൽക്കാരനായ നല്ലവൻ (ഇന്നസെന്റ്) അങ്ങോട്ടുവരുന്നു. ശവം എങ്ങോട്ടെങ്കിലും കൊണ്ടുപോയി തള്ളുകയാണെങ്കിൽ അഞ്ചുകോടിയുടെ പാതി നല്ലവനുകൊടുക്കാമെന്ന് അയാൾ വാഗ്ദാനം ചെയ്യുന്നു. നല്ലവന്റെ പാൽവണ്ടിയിലുത്തി അവർ ശവവുമായി പോകുന്നതിനിടെ നല്ലവന്റെ മകളുടെ കാമുകൻ കൂടിയായ കല്ലു (ജയസൂര്യ) ഇടക്കുചാടുന്നു. ഒരു ഷെയർ വാഗ്ദാനംചെയ്ത് കാശി കല്ലുവിനെയും ഒതുക്കുന്നു. പിന്നീടങ്ങോട്ട് സംഭവം അറിയുന്നവരൊക്കെ അഞ്ചുകോടിയുടെ ഷെയറുകാരാവുന്നു.

അതായത് പണത്തിനായി മനുഷ്യൻ നടത്തുന്ന ആൾമാറാട്ടങ്ങളും തരികിടകളും ഒട്ടും യുക്തിയില്ലാതെ പ്രിയൻ ചിത്രീകരിക്കുന്നു. ബോയിങ് ബോയിങ് മുതൽ പ്രിയൻ നൂറ്റിയൊന്ന് തവണ ആവർത്തിച്ച സ്‌ളാപ്സ്റ്റിക്ക് കോമഡിയും, കൺഫ്യൂഷനും കൂട്ടപ്പൊരിച്ചിലുമൊക്കെയാണ് ഇതിലും കാണുന്നത്. കൈ്‌ളമാകസിലെ വണ്ടികളുടെ കൂട്ടയോട്ടമൊക്കെ കാണുമ്പോൾ തമിഴ് പടങ്ങൾ നാണിച്ചുപോവും. (ഇതുപോലത്തെ സ്‌ക്രിപ്‌റ്റൊക്കെയായിരിക്കണം കത്തിച്ചുകളയണമെന്ന് രാജീവ് രവി ഉദ്ദേശിച്ചത്. )

ജയസുര്യ നോക്കുകുത്തി; നായകർ നെടുമുടിയും ഇന്നസെന്റും

യസുര്യയെ നായകനാക്കി പ്രിയദർശൻ സിനിമയെടുക്കുന്നു എന്നാണ് ആദ്യം വാർത്തകൾ വന്നതെങ്കിലും ഈ സിനിമയിൽ ജയന് കാര്യമായൊന്നും ചെയ്യാനില്ല. ഉള്ള സീനുകളാവട്ടെ നന്നായിട്ടുമില്ല. ഇന്നസെന്റും നെടുമുടിവേണുവുമാണ് ഈ സിനിമയിലെ നായകർ. നെടുമുടി തന്റെ ഭാഗം വലിയ ബോറില്ലാതെ ഒഴിപ്പിച്ച് കൊണ്ടുപോയെങ്കിലും ഇന്നസെന്റ് പറ്റെ പരാജയമായി. 'കിലുക്കത്തിലെ' കിട്ടുണ്ണിക്ക് ലോട്ടറിയടിച്ചതൊക്കെ മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമാക്കിയ അഭിനയിച്ച് ഫലിപ്പിച്ച ഇന്നസെന്റാണോ ഇതെന്ന് പലപ്പോഴും തോന്നിപ്പോകും. ഇത്രക്ക് ബഫൂണായി ഈ മഹാനടനെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. കണ്ണുരുട്ടിയും മുഖം വീർപ്പിച്ചുമൊക്കെയുള്ള 'ഭാവാഭിനയം' പലപ്പോഴും 'പച്ചാളം ഭാസി' പറഞ്ഞ പോലായിട്ടുണ്ട്. ഇത്തരത്തിലുള്ള രണ്ട് വെറുപ്പിക്കലുകൾ ഉണ്ടായാൽ മതി ജനപ്രീതി കുത്തനെ ഇടിഞ്ഞ് ചാലക്കുടിയിൽ അടുത്ത തവണ ഇന്നസെന്റിന്റെ തോൽവിക്കുവരെ അതിടയാക്കും! ജഗതിശ്രീകുമാറിന്റെയൊക്കെ അഭാവം ഇത്തരം കാരിക്കേച്ചർ കഥാപാത്രങ്ങളെ കാണുമ്പോഴാണ് മനസ്സിലാവുക.

സാധാരണ പ്രിയൻ ചിത്രങ്ങളുടെ ഹൈലെറ്റ് മികച്ച ഗാനങ്ങളാണെങ്കിൽ ഇത്തവണ അതും പാളി. കഴുതരാഗത്തിൽ എന്തൊക്കെയോ വരികളുള്ള, ഒന്നുരണ്ട് പാട്ടുകൾ നമ്മുടെ എം.ജി അണ്ണൻ തട്ടിക്കൂട്ടിയിരക്കുന്നു. ദിവാകർ മണിയുടെ കാമറ മാത്രമാണ് ഏക ആശ്വാസം. ഹിന്ദിയിൽനിന്ന് വന്ന നായിക പിയാ ബാജ്‌പോയും ഭാവാഭിയ പ്രതിഭയാണ്. തിളച്ചവെള്ളം മുഖത്തുവീണാലും ഒരേ ഭാവം! ഭാഗ്യലക്ഷ്മിയെപ്പോലുള്ള മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റുകൾ ഉള്ളതുകൊണ്ടുമാത്രം ഇവരൊക്കെ നിന്നുപോവുന്നു. മലയാളിായ ഏതെിലും നടിയായിരുന്നെങ്കിൽ ആ കഥാപാത്രമൊന്നും ഇത്രമേൽ ബോറാവുകയായില്ലായിരുന്നു. കണ്ണുരുട്ടി നോക്കിപ്പേടിപ്പിച്ച് ,സുന്ദരിയും സർവാഭരണവിഭൂഷിതയുമായി നടക്കുക എന്ന ജോലിമാത്രമേ സുകന്യക്കുള്ളൂ. അനൂപ് മേനാൻ മാത്രമാണ് ഈ സിനമയിൽ ബോറടിപ്പിക്കാത്തിരുന്നത്.അനൂപിന്റെ പല ഭാവങ്ങളും നമ്മുടെ പ്രിയപ്പെട്ട പഴയ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്നു.

തമോഗർത്തങ്ങൾ ഉണ്ടാവുന്നത്

തിളങ്ങിനിൽക്കുന്ന നക്ഷത്രങ്ങൾ ഉള്ളിലുള്ള ഊർജമെല്ലാം എരിഞ്ഞുതീർന്ന് തമോഗർത്തങ്ങളായി രൂപാന്തരം പ്രാപിക്കുന്നപോലെയാണ് നമ്മുടെ മലയാള സംവിധായകരും. എൺപതുകളിൽ സിനിമയെടുത്ത് തുടങ്ങിയവരിൽ ഇന്നും പിടിച്ചു നിൽക്കുന്നത് ജോഷി, സത്യൻ അന്തിക്കാട്, കമൽ തുടങ്ങിയ ഏതാനും ചിലരാണ്. ഐ.വി ശശി, കെ.ജി ജോർജ്, മോഹൻ, സിബിമലയിൽ, ഫാസിൽ, തുടങ്ങിയവരൊക്കെ പടങ്ങൾ അടിക്കടി പൊളിഞ്ഞ് കാണാമറയാത്താവുന്നു. ഹോളിവുഡ്ഡിലൊക്കെ എഴുപതുവയസ്സുള്ള സംവിധായകർവരെ ചെറുപ്പക്കാരെ വെല്ലുന്ന സിനിമയെടുക്കുമ്പോൾ മലയാളത്തിൽ ഈ ജനറേഷൻ ഗ്യാപ്പ് എങ്ങനെവരുന്നു എന്നതാണ് അത്ഭുതം.

മലയാളംകണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ പ്രിയൻ ഈ ലിസ്റ്റിലേക്ക് കയറുമോ എന്ന സങ്കടത്തിലാണ് ഈ കടുത്ത വാക്കുകൾ എഴുതേണ്ടിവന്നത്. 'കാലാപാനിയും' , 'കാഞ്ചീവര'വുമൊക്കെ കണ്ടവർക്കറിയാം അദ്ദേഹത്തിന്റെ ലോക നിലവാരം. മലയാളത്തിൽ നിന്ന് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി പടർന്ന് പന്തലിച്ച നമ്മുടെ സ്വകാര്യ അഹങ്കാരം ഈ 57ാം വയസ്സിൽ ഈ രീതിയിൽ അപഹാസ്യനാവരുത്. ഗീതാഞ്ജലി, അറബിയും ഒട്ടകവും, വെട്ടം, കിളിച്ചുണ്ടൻ മാമ്പഴം എന്നിങ്ങനെ അടുത്തകാലത്ത് പ്രിയൻ മലയാളത്തിൽ ഇറക്കിയവയൊക്കെ ഫ്‌ളോപ്പായിരുന്നു. എന്നിട്ടും പ്രിയദർശന്റെ സിനിമയെന്ന ഒറ്റ ബാനറിൽ തീയേറ്റിൽ ആളുകൂടുന്നത, 'ചിത്രവും','കിലുക്കവും','താളവട്ടവുമടക്കം' മലയാളത്തിൽ അദ്ദേഹം സൃഷ്ടിച്ച ഹിറ്റു പരമ്പരകളുടെ സ്മരണയിൽനിന്നാണ്. നല്ല കഥ കിട്ടിയില്‌ളെങ്കിൽ ആ പേര് നശിപ്പിക്കാതെ മാറി നിൽക്കയാണ് പ്രിയനെപ്പോലൊരാൾ, മലയാളത്തിലെങ്കിലും ചെയ്യേണ്ടത്.

വാൽക്കഷ്ണം: ഇത്തരമൊരു സിനിമയുടെ ഉദ്ദേശലക്ഷ്യമെന്താണെന്നും പിടികിട്ടുന്നില്ല. കള്ളപ്പണം വെളുപ്പിക്കാനും, ലൈംഗികദാരിദ്രം പരിഹരിക്കാനുമാണ് ചിലർ പടങ്ങൾ കോടികൾ മുടക്കി പടച്ചുവിടുന്നതെന്നുള്ള ചില സിനിമാപ്രവർത്തകൾതന്നെ പറഞ്ഞു പരത്തുന്നുണ്ട്. ഒരുവാലും തലയുമില്ലാത്ത ചിത്രങ്ങൾ ഇറങ്ങുമ്പോൾ, സിനിമാക്കാർക്ക് നാണക്കേടുണ്ടാക്കുന്ന അത്തരം ആരോപണങ്ങൾ ശക്തിപ്പെടുകയേ ഉള്ളൂ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എൻഐടിയിലെ രാഗം കലോൽസവത്തിൽ അദ്ധ്യാപികയെന്ന തിരിച്ചറിയൽ കാർഡ് ധരിച്ച് ജോളി എത്തിയതിന്റെ ഫോട്ടോകൾ പുറത്ത്;എൻഐടി പരിസരം കേന്ദ്രീകരിച്ച് ജോളി വസ്തു ഇടപാടും നടത്തി; പൊലീസ് കസ്റ്റഡിയിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് കോടതി ആവർത്തിച്ചു ചോദിച്ചിട്ടും പ്രതിക്കൂട്ടിൽ മൗനം പാലിച്ചു ജോളി; കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും; അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയെന്നും താനും സഹോദരിയും രക്ഷപെട്ടത് ഭാഗ്യം കൊണ്ടെന്നും റോയിയുടെ സഹോദരൻ; കേസിൽ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ലെന്നും റോജി
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
പാലക്കാടും തൃശ്ശൂരും മലപ്പുറത്തും സിനിമാ തിയേറ്ററുകൾ കത്തിക്കാനും കള്ള് ഷാപ്പുകൾ കത്തിക്കാനും നോമ്പ് കാലത്ത് തുറന്ന ഹോട്ടലുകൾ ആക്രമിക്കാനും ചുക്കാൻ പിടിച്ചത് ജം ഇയത്തുൽ ഇഹ്‌സാനിയ സ്ഥാപക നേതാവ് ഉസ്മാൻ; തൊഴിയൂർ സുനിൽ വധക്കേസിൽ 25 വർഷങ്ങൾക്ക് ശേഷം പിടിയിലായ ഉസ്മാനൊപ്പം കുരുക്കിലായത് പ്രവർത്തകർക്ക് വാൾ പരിശീലനം നൽകിയിരുന്ന യൂസഫലി; തൊഴിയൂർ കേസിലും മോഹനചന്ദ്രൻ വധക്കേസിലും പ്രതികൾ ഉപയോഗിച്ച ജീപ്പും കസ്റ്റഡിയിൽ
സ്വന്തം അധ്വാനം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിൽ ഒന്നിന്റെ അധിപനായ നിറപറ ഉടമ ബിജു കർണ്ണനെ പോലും വെറും ഒരു മൂന്നാംകിട ശരീര കച്ചവടക്കാരിക്ക് വീഴ്‌ത്താൻ കഴിയുന്നത് എങ്ങനെ? ഫേസ്‌ബുക്ക് വാട്‌സാപ്പ് ചാറ്റിൽ വീണു പോകാൻ മാത്രം ദുർബലരാണോ നമ്മുടെ നന്മമരങ്ങൾ?സോഷ്യൽ മീഡിയ ചതിക്കുഴിയിൽ വീഴാതെ പിടിച്ചു നിൽക്കാൻ അടുത്ത തലമുറയ്ക്ക് വേണ്ടി എങ്കിലും എന്തെങ്കിലും ചെയ്യേണ്ട സമയം അതിക്രമിച്ചില്ലേ?
അയോധ്യ ഭൂമിതർക്ക കേസ് ഒത്തുതീർപ്പിലേക്ക്? തർക്ക ഭൂമി ഉപാധികളോടെ വിട്ടുകൊടുക്കാമെന്ന് സുന്നി വഖഫ് ബോർഡ്; പകരം കാശിക്കും മഥുരയ്ക്കുമുള്ള അവകാശവാദം ഉപേക്ഷിക്കണം; അയോധ്യയിൽ 22 പള്ളികൾ സർക്കാർ പുതുക്കി നൽകണം; ബോർഡിന്റെ നിർദ്ദേശങ്ങൾ മധ്യസ്ഥ സമിതിയുടെ റിപ്പോർട്ടിൽ; റിപ്പോർട്ട് പരിഗണിക്കാൻ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് നാളെ ചേംബറിൽ ചേരും; കേസിലെ വാദം പൂർത്തിയാക്കിയ ശേഷമുള്ള അസാധാരണ നടപടിയിൽ ആകാംക്ഷ
മുടി വെട്ടിയതിന്റെ പേരിൽ നിർമ്മാതാവിന്റെ വധഭീഷണിയെന്ന് ഫേസ്‌ബുക്ക് ലൈവിൽ നടൻ ഷെയ്ൻ നിഗം; തർക്കം 'വെയിൽ' സിനിമയിലെ നായകന്റെ ഗെറ്റപ്പുമായി ബന്ധപ്പെട്ട്; നടപടി ആവശ്യപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകി യുവതാരം; ഷെയ്‌നുമായി ഫോണിൽ സംസാരിച്ചിട്ടില്ലെന്നും സംസാരിച്ചത് മഹാസുബൈർ എന്ന നിർമ്മാതാവുമായാണെന്നും ജോബി ജോർജും; തന്റെ സിനിമയിൽ അഭിനയിക്കാതെ ഷെയിൻ പലതവണ ഡേറ്റ് മാറ്റിയെന്നും വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്നും 'വെയിൽ' നിർമ്മാതാവിന് പരാതി
വട്ടിയൂർക്കാവിലെ മിന്നുംതാരം മേയർബ്രോ തന്നെ! വി കെ പ്രശാന്തിന്റെ സൗമ്യമായ പെരുമാറ്റവും വികസന അജണ്ടകളും ജാതി പരിഗണനകളേക്കാൾ എൽഡിഎഫിന് സഹായകമാകും; പ്രശാന്തിന് 35 ശതമാനം വോട്ടുകൾ കിട്ടുമ്പോൾ യുഡിഎഫിലെ ഡോ. മോഹൻകുമാറിന് ലഭിക്കുന്നത് 32 ശതമാനം; 27 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ബിജെപി; കുറയുന്ന ബിജെപി വോട്ടുകളുടെ ഗുണം ലഭിക്കുന്നത് എൽഡിഎഫിന്; മറുനാടൻ അഭിപ്രായ സർവേയിലെ ആദ്യ ഫലം പുറത്തുവിടുന്നു
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
ജോൺസണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ൽ മക്കളെ നീന്തൽ പഠിപ്പിക്കാൻ പോയി ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാൻ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോൾ ജോൺസണിന്റെ കള്ളക്കളികൾ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോൾ ജോളിക്ക് ചർച്ചകൾക്ക് കൂട്ടുവന്നത് തഹസിൽദാർ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരിൽ ബന്ധം തുടർന്ന് ജോളിയും ജോൺസണും; കൂടത്തായിയിൽ അവിഹിതങ്ങളുടെ ചുരുൾ അഴിയുമ്പോൾ
രണ്ടാം ഭർത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാൻ പദ്ധതി; ആഗ്രഹിച്ചത് ഉറ്റ സുഹൃത്ത് ജോൺസണെ ജീവിത പങ്കാളിയാക്കാൻ അയാളുടെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചത് വിനോദയാത്രയ്ക്കിടെ; വിഷം കലർന്ന ഭക്ഷണം നൽകിയെങ്കിലും ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യ കഴിക്കാത്തതു കൊണ്ട് മാത്രം രക്ഷപ്പെട്ടു; റോയിയെ കൊന്ന് രണ്ടാം ദിവസം കോയമ്പത്തൂരിൽ പോയതും ജോൺസണുമായി അടിച്ചു പൊളിക്കാൻ; കൂടത്തായിയിൽ തെളിയുന്നത് ജോളിയുടെ വഴിവിട്ട ബന്ധങ്ങൾ തന്നെ
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്