1 usd = 71.63 inr 1 gbp = 86.94 inr 1 eur = 79.43 inr 1 aed = 19.50 inr 1 sar = 19.10 inr 1 kwd = 235.40 inr

Aug / 2019
20
Tuesday

ഇതൊരു അഡാർ ഊട്! കണ്ണിറുക്കുകാട്ടി കൊതിപ്പിച്ചിട്ട് പ്രേക്ഷകനെ പോക്കറ്റടിക്കുന്നു; കഥയില്ലായ്മയും ഊളക്കോമഡിയുമായി ഒരു ചലച്ചിത്രാഭാസം കൂടി; പ്രിയാവാര്യരെ പിന്തള്ളി ചിത്രത്തിൽ തിളങ്ങിയത് നൂറിൻ ഷെറീഫ് എന്ന നായിക; പുരിക വ്യായാമത്തിൽ മാത്രം ശ്രദ്ധിക്കാതെ അഭിനയത്തിൽ പ്രിയ കുറക്കൂടി മുന്നേറേണ്ടിയിരിക്കുന്നു; ഇത് പ്രേമിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന ഒരു തലമുറയുടെ കഥ; എന്റെ ഒമർലുലു, കൗമാരക്കാരെ ഇങ്ങനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യണോ?

February 14, 2019 | 05:46 PM IST | Permalink



ഇതൊരു അഡാർ ഊട്! കണ്ണിറുക്കുകാട്ടി കൊതിപ്പിച്ചിട്ട് പ്രേക്ഷകനെ പോക്കറ്റടിക്കുന്നു; കഥയില്ലായ്മയും ഊളക്കോമഡിയുമായി ഒരു ചലച്ചിത്രാഭാസം കൂടി; പ്രിയാവാര്യരെ പിന്തള്ളി ചിത്രത്തിൽ തിളങ്ങിയത് നൂറിൻ ഷെറീഫ് എന്ന നായിക; പുരിക വ്യായാമത്തിൽ മാത്രം ശ്രദ്ധിക്കാതെ അഭിനയത്തിൽ പ്രിയ കുറക്കൂടി മുന്നേറേണ്ടിയിരിക്കുന്നു; ഇത് പ്രേമിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന ഒരു തലമുറയുടെ കഥ; എന്റെ ഒമർലുലു, കൗമാരക്കാരെ ഇങ്ങനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യണോ?

എം മാധവദാസ്

ണ്ണിറുക്കിക്കാട്ടി കാര്യം സാധിക്കുക എന്ന ഒരു ചൊല്ലില്ലേ. ബ്രഹ്മാണ്ഡ ഹൈപ്പുമായി എത്തിയ ഒമർലുലുവിന്റെ 'ഒരു അഡാർ ലൗ' എന്ന ചിത്രത്തെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. മാണിക്യമലരായ പൂവി എന്ന് തുടങ്ങുന്ന ഗാനത്തിലെ നടിയുടെ മഴവിൽ പുരികവും കണ്ണിറക്കലും വൈറലായതോടെ, ലോകവ്യാപകമായി ശ്രദ്ധനേടിയ ഈ ചിത്രം, പ്രമോയുടെ പളപ്പിൽ പ്രേക്ഷകരെ പോക്കറ്റടിക്കയാണ്. സത്യത്തിൽ ഒടിയൻ ശ്രീകുമാരമേനോനെക്കാൾ വലിയ പ്രമോഷൻ വീരനാണ് ഒമർലുലു. കലാപരമായ അഞ്ചുപൈസയുടെ മൂല്യമില്ലാത്ത ഈ ചിത്രം അഞ്ചുഭാഷകളിലായി രണ്ടായിരം തീയേറ്റിൽ ഒക്കെ ഇറങ്ങുകയാണ്. നമിച്ചിരിക്കുന്നു ഈ ബുദ്ധി. അവിലോസുണ്ടയെ ആറ്റംബോംബാക്കി അവതരിപ്പിക്കാനുള്ള ഈ കഴിവ് ഒരു 'സിദ്ധി'തന്നെയാണ് അണ്ണാ.

മറ്റൊർഥത്തിൽ പറഞ്ഞാൽ ഈ മാണിക്യമലരായ പൂവിക്ക് കിട്ടിയ അസാധാരണമായ ഹൈപ്പാണ് ചിത്രത്തിന് വിനയായതും. അതോടെ കഥമുഴുവൻ പൊളിച്ചെഴുതേണ്ടി വന്നു. അങ്ങനെ ഗസ്റ്റ്റോൾ മാത്രമായിരുന്ന കണ്ണിറുക്കൽ നായിക പ്രിയാവാര്യർ പ്രധാന കഥാപാത്രമായി. ഈ രീതിയിലുള്ള കൂട്ടലും വെട്ടലുമെല്ലാം കാരണം ചിത്രം ഫലത്തിൽ ഒരു അവിയൽ പരുവത്തിലായിപ്പോയി. ഏച്ചുകെട്ടിയത് മുഴച്ചിരിക്കുന്നത് ചിത്രം കാണുമ്പോൾ പ്രകടമാണ്. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രശ്നം കഥയില്ലായ്മ തന്നെയാണ്. പ്ലസ്ടു വിദ്യാർത്ഥികളുടെ സ്‌കുൾ ജീവിതം ഒരു സ്‌കിറ്റുണ്ടാക്കി അതിലേക്ക് കുറെ പാട്ടുകൾ ചേർത്താൽ എങ്ങനെയിരിക്കും.

ചിത്രം അവസാനിക്കുന്നതിന് പതിനഞ്ച് മിനിട്ടുമുമ്പാണ് കഥ തുടങ്ങുന്നത്. അതുവരെ ഈ പിള്ളാരു കളിതന്നെ. അതും ജീവിതത്തിൽ പ്രേമിക്കുകയെന്നല്ലാതെ യാതൊരു ലക്ഷ്യവുമില്ലാത്ത കുറെ ഊളച്ചെക്കന്മാരുടെ കഥ! ഇതുകണ്ടാൽ തോന്നുക കേരളത്തിലെ പ്ലസ്ടുക്കാരെല്ലാം രാവിലെ മുതൽ ഇന്ന് ആരെ പ്രേമിക്കാം, ആരെ തേയ്ക്കാം എന്ന ഒറ്റ ലക്ഷ്യംവച്ചാണ് ജീവിക്കുന്നതെന്നാണ്. തീർച്ചയായും പ്രണയവും കുസൃതിയും കൗമാരക്കമ്പങ്ങളുമൊക്കെയുണ്ടാവും. പക്ഷേ ഈ ഒരുവിഷയം മാത്രം ചെയ്യുന്ന വിഷയാസക്തരാക്കുകയാണ് ചിത്രം കേരളത്തിലെ ടീനേജർമാരെ. എംടിയുടെ വേനൽക്കിനാവുകളൊക്കെ കണ്ട് ഈ പടത്തിനു കയറിയാൽ ചാകാൻ തോന്നും. മലയാള സിനിമ എത്തിപ്പെട്ട അവസ്ഥനോക്കുക.

തമാശയെന്ന പേരിൽ കാട്ടിക്കൂട്ടുന്ന ചില കോപ്രായങ്ങൾ

കൗമാരക്കാരുടെ കളിചിരി തമാശകളും പതിവുപോലെ സ്‌കൂളിലെ ചില ലൗസീനുകളും ചുംബനവുമൊക്കെയായി ആദ്യപകുതി എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന മട്ടിലങ്ങ് കടന്നുപോവുകയാണ്. കഥ നിശ്ചലം. കുട്ടികൾ സ്‌കൂളിലെത്തുന്നു, വളയ്ക്കാനായി ശ്രമിക്കുന്നു, ചിലർ വിജയിക്കുന്നു, ചിലർ തേക്കപ്പെടുന്നു. അങ്ങനെ ഒന്നാം പകുതി കഴിയുന്നു. രണ്ടാംപകുതിയിൽ നായകനും നായികയും ഒന്ന് ഇടയുന്നു. അവരെ ഒന്നിപ്പിക്കാനായി കൂട്ടുകാർ മറ്റൊരു ട്രിക്ക് എടുക്കുന്നു. നായകനും സുഹൃത്തായ മറ്റൊരു ക്ലാസമേറ്റും പ്രണയിക്കുന്നതായി അഭിനയിക്കുന്നു. പക്ഷേ അത് കൈവിട്ടുപോകുന്നു. ഇങ്ങനെ കേട്ട് കേട്ട് കാത് അടിച്ചുപോയ ഒരു വൺലൈനിലാണ് രണ്ടാംപകുതി പകുതിയാവുമ്പോൾ 'കഥ തുടങ്ങുന്നത്'! അതുവരെ ഈ ഊള സിക്റ്റ് കോമഡി വച്ചാണ് ചിത്രം ഓടുന്നത്.

തമാശയെന്ന പേരിൽ കാട്ടിക്കൂട്ടുന്ന ചില കോപ്രായങ്ങളാണ് 'ഫീകരം'. പ്രേക്ഷകർ ഒരു കോഴിത്തൂവൽ കരുതുന്നത് നന്നാണ്. ഇടക്ക് ഒന്ന് ഇക്കിളിയിട്ടാൽ ചിരിക്കാൻ കഴിയും. തറക്കോമഡിയുടെ ഒരു സാമ്പിൾ ഇങ്ങനെയാണ്. ഒരുത്തൻ മറ്റൊരുത്തന് ദുരെയുള്ള ഒരു മല കാണിച്ചുകൊടുക്കുന്നു. എന്നിട്ട് അതിലെ ഒരു ദ്വാരം കാണിച്ചിട്ട് പറയുകയാണ് അതാണ് മലദ്വാരം. എങ്ങനെയുണ്ട്. ലേഡീസ് ബാത്ത് റൂമിന് പകരം ജെന്റ്‌സ് ബാത്ത് റൂമിൽ പ്രിയാവാര്യർ മാറിക്കേറിപ്പോവുന്നു, അപ്പോൾ കീഴ്ശ്വാസം വിട്ടുകൊണ്ട് ഒരുത്തൻ കക്കൂസിൽ നിന്ന് പുറത്തുവരുന്നു. ഇതൊക്കെയാണ് 'ഗോമഡികൾ'. പണ്ട് രാസനാമം ഓർമ്മയിൽ നിൽക്കാനായി caco3 എന്നതിന് 'കാക്കോത്രി' യെന്നൊക്കെ അദ്ധ്യാപകർ തന്നെ സൂത്രവിദ്യയായി പറഞ്ഞു തരുമായിരുന്നു. ഈയിടെ അത്തരം ഫലിതങ്ങൾ വാട്സാപ്പിലും വരുന്നുണ്ട്. ഒമർലുലു അത് എടുത്ത് ഒരു വിദ്യാർത്ഥി ചോദ്യത്തിന് മറുപടിയായി അദ്ധ്യാപികയോട് പറയുന്നതായി കാണിച്ച് കോമഡി കാട്ടുന്നുണ്ട്.

എന്റെ ഒമർലുലു, നമ്മുടെ പിള്ളാര് ടൊറന്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് ലോക സിനിമകൾ മുഴവൻ കാണുന്നവരാണ്. അവരെ ഇങ്ങനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യല്ലേ. ഇനി പുതുതലമുറയുടെ കഥ പറയുന്നുവെന്നല്ലാതെ ഈ പടത്തിന്റെ കഥാകൃത്തുകൂടിയായ സംവിധായകന്റെ മനസ്സ് 19ാം നൂറ്റാണ്ടിൽ തന്നെ നിൽക്കയാണ്. പുതുതലമുറയിലെ മാറിയ സ്ത്രീപുരുഷ ബന്ധത്തെയൊന്നും അഡ്രസ്സ് ചെയ്യാൻ ഇദ്ദേഹത്തിന് കഴിയുന്നില്ല. കാമുകന് കാമുകിയുടെ മുഖത്തടിക്കാമെന്നും, ഒരു കാമുകിയുണ്ടായാൽ അവൾ പിന്നെ നായകന്റെ അസൈന്മെന്റുകൾ വരച്ചുകൊടുക്കാൻ വിധിക്കപ്പെട്ടവളാണെന്നുമുള്ള കുല പുരുഷ ധാരണയിലാണ് ചിത്രം നീങ്ങുന്നത്. വഞ്ചന സ്ത്രീയുടെ കൂടെപ്പിറപ്പാണെന്ന മുൻവിധിയും ചിത്രം പലതവണ പങ്കുവെക്കുന്നു.

പക്ഷേ ഒരുകാര്യത്തിൽ ഒമർലുലുവിനോട് നന്ദിയുണ്ട്. ഹാപ്പി വെഡ്ഡിങ്ങ് എന്ന തരക്കേടില്ലാത്ത ചിത്രത്തിനുശേഷം ഒമർ എടുത്ത 'ചങ്ക്സ്' എന്ന ചിത്രത്തിലുണ്ടായിരുന്നപോലെ എ സർട്ടിഫിക്കറ്റ് കൊടുക്കാവുന്ന സംഭാഷണങ്ങളും, ദ്വയാർഥ പ്രയോഗങ്ങളും, സ്ത്രീവിരുദ്ധതയും ഈ പടത്തിൽ അത്രക്കില്ല. കുത്ത്, പീസ് തുടങ്ങിയ വാക്കുകൾ ആവർത്തിച്ച് ഉപയോഗിച്ച് സംവിധായകൻ തന്റെ സെക്ഷ്വൽ ഫസ്‌ട്രേഷൻ തീർക്കുന്നുണ്ട്.

ഇത് പ്രിയയുടെതല്ല നൂറിൻ ഷെരീഫിന്റെ ചിത്രം

പിന്നെ പ്രിയാവാര്യരുടെ അഭിനയത്തിലേക്ക് വന്നാൽ അത്രയൊന്നും സൂപ്പർ ആയിട്ടില്ല എന്ന് പറയേണ്ടിവരും. പുരിക വ്യായാമത്തിൽ ശ്രദ്ധിക്കാതെ അഭിനയത്തിൽ പ്രിയ ഇനിയും കുറക്കൂടി മുന്നേറേണ്ടിയിരിക്കുന്നു. തുടക്കമല്ലേ നന്നായിക്കോളും. ഈ സിനിമയിൽ അഭിനയിച്ച നായകൻ റോഷൻ അടക്കമുള്ള മിക്കവാറും പുതുമുഖങ്ങളുടെയും സ്ഥിതി ഇതാണ്. ചിലരൊക്കെ കോമഡികൊണ്ട് പ്രേക്ഷകർക്കുനേരെ ഭീകരാക്രമണം നടത്തുന്നുമുണ്ട്. ഇനി പ്രിയയും റോഷന്റെതടക്കമുള്ള പല സീനുകളും പിന്നീട് കൂട്ടിച്ചേർത്തതുമൂലം മുഴച്ചു നിൽക്കുന്നുണ്ട്. പമ്പര വിഡ്ഡികളെപ്പോലെ പെരുമാറുന്നവരാണ് ഈ ചിത്രത്തിലെ അദ്ധ്യാപകർ. ലോജിക്കില്ലാത്ത കോമഡികളാണെങ്കിലും ഹരീഷ് പെരുമണ്ണയുടെ പ്രകടനമാണ് തമ്മിൽ ഭേദം. ഇനി ഈ ചിത്രത്തിൽ ശരിക്കും കസറിയത് നൂറിൻ ഷെരീഫ് എന്ന നായികയാണ്. പ്രിയാവാര്യർക്കുമുന്നിൽ മീഡിയാ ശ്രദ്ധപോയെങ്കിലും നൂറിന്റെ പ്രകടനമാണ് ചിത്രം കണ്ടാൽ നിങ്ങളുടെ മനസ്സിൽ തങ്ങി നിൽക്കുക. കടുത്ത നായികാ ദാരിദ്രം പറഞ്ഞുകേൾക്കുന്ന മലയാളത്തിൽ ഈ നടി ശരിക്കും ഒരു വാഗ്ദാനമാണ്.

ഈ ചിത്രം അതുവരെ പിന്തുടർന്നു വന്ന പൊതുസമീപനങ്ങൾക്ക് തീർത്തും വിരുദ്ധമായി ഒരു ഞെട്ടിക്കുന്ന ക്ലൈമാക്സാണ് ഒമർ ഒരുക്കിയിരിക്കുന്നത്. ആ രംഗങ്ങളിലെ ചില ഷോട്ടുകളിൽ മാത്രമാണ് ഒരു സംവിധായകൻ എന്ന നിലയിൽ ഒമർലുലുവിന്റെ പ്രതിഭ തെളിഞ്ഞ് കാണുന്നതും. പക്ഷേ പ്രശ്നം മണ്ണെണ്ണയും പെട്രോളും പോലെ ക്ലൈമാക്സും ചിത്രവും വേറിട്ട് കിടക്കുന്നുവെന്നാണ്. ഇത് ഒമർലുലുവിന്റെ കൗമാരക്കാരായ ആരാധകർക്ക് എങ്ങനെ ദഹിക്കും എന്ന് കണ്ടുതന്നെ അറിയണം. തെങ്കാശിപ്പട്ടണത്തിലേക്ക് കിംകിഡുക്കിന്റെ ക്ലൈമാക്‌സ് എടുത്തു കയറ്റിയാൽ പ്രേക്ഷകർക്ക് ദഹിക്കുമോ, അതുപോലെ തന്നെ. വലാന്റൈൻ ദിനത്തിൽ ഒരു പ്രണയം ചിത്രം കാണാണെത്തിയവർ അത് പരസ്യമായി പറയുന്നുണ്ടായിരുന്നു.

പാട്ടുകളും ഗാനചിത്രീകരണവും ഈ പടത്തിന്റെ ഹൈലൈറ്റാണ്. ഷാൻ റഹ്മാൻ വീണ്ടും സ്‌കോർ ചെയ്തിരിക്കുന്നു. മറ്റുള്ള ഒരുകാര്യത്തിലും നല്ലവാക്ക് പറയാൻ കഴിയില്ല. ചിത്രാന്ത്യത്തിലെ ഏതാനും സീനുകൾ ഒഴിച്ചാൽ, ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു ഷോട്ടുപോലും ഈ പടത്തിലില്ല.

വാൽക്കഷ്ണം: എന്നാലും ഒരുകാര്യത്തിൽ സംവിധായകൻ ഒമർ ലുലുവും നിർമ്മാതാവ് ഔസേപ്പച്ചനും നടി പ്രിയാവാര്യരുമൊക്കെ അഭിനന്ദനം അർഹിക്കുന്നുണ്ട്. 'മാണിക്യമലരായ പൂവി' എന്ന പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കേസുവന്നപ്പോൾ അവർ സുപ്രീം കോടതിയിൽ പോയി സധൈര്യം വിധി വാങ്ങി.ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിൽ ഇടപെടാനാവില്ല എന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ വിധി, നമ്മുടെ ജനാധിത്യത്തിനും കരുത്താവുകയാണ്. സാധാരണ സിനിമക്കാർ മതവുമായി പ്രത്യേകിച്ച ഇസ്ലാമവുമായി ബന്ധപ്പെട്ട എന്തുകാര്യം വന്നാലും പേടിച്ച് വിറച്ച് ആ പാട്ടുതന്നെ കട്ടുചെയ്ത് കാലുപിടിക്കയാണ് ഉണ്ടാവുക.

ഇവിടെ ഇത്രയും കേസ് വന്നിട്ടും ആ പാട്ടിനെ നിലനിർത്തുകയും നീതിക്കായി പോരാടുകയും ചെയ്ത ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകൾ അഭിനന്ദനം അർഹിക്കുന്നുണ്ട്. ഇനി ചിത്രം കണ്ടാൽ അറിയാം, ആ സീനുകളിൽ എവിടെയും വ്രണപ്പെടാൻ തക്ക ഒന്നുമില്ലെന്ന്. അഡാർ ലൗ എന്ന സിനിമ ആവിയായാലും മതവികാരം വ്രണപ്പെടലും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും തമ്മിലുള്ള തർക്കത്തിന്റെ ഉദാഹരണമായി ആ കേസ് നിലനിൽക്കും. അതുമാത്രമാണ് ഈ പടം കൊണ്ട് കിട്ടിയ ഏക ഉപകാരവും.

എം മാധവദാസ്    
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മണ്ണുമാന്തിയുപയോഗിച്ച് തിരയുമ്പോൾ കണ്ടത് തലമുടി; പുറത്തെടുത്തപ്പോൾ കിട്ടിയത് തല മാത്രം; ` ആ കാഴ്ച കണ്ടപ്പോൾ തന്നെ എന്റെ കണ്ണിൽ ഇരുട്ട് കയറി`; നെഞ്ചിൽ വല്ലാതെ ഒരു വേദന അനുഭവപ്പെട്ടു; വെള്ളം കുടിച്ചിട്ടും മുഖം കഴുകിയിട്ടും മരവിപ്പ് മാറിയില്ല; പിന്നെ മനോനില തെറ്റി ഇറങ്ങി ഓടി; ഉണ്ണിയുടേത് കവളപ്പാറയിലെ എല്ലാ ജെസിബി ഓപ്പറേറ്റർമാരും നേരിടുന്ന കരള് പിളർക്കുന്ന അനുഭവം
വനത്തിനും വന്യമൃഗങ്ങൾക്കും മുന്നിൽ തോൽക്കാൻ മനസ്സില്ലാതെ തോക്കെടുത്ത് കാടുകയറിയത് ഇരുപത്തഞ്ചാം വയസ്സിൽ; സഹോദരന്റെ ജീവൻ രക്ഷിക്കാൻ ആദ്യം വീഴ്‌ത്തിയത് 800 കിലോ തൂക്കം വരുന്ന കാട്ടുപോത്തിനെ; 'ചൂണ്ടുവിരൽ കൊണ്ട് ഒറ്റയാനെ തളക്കുന്ന' ത്രേസ്യാ തോമസ് എട്ടര പതിറ്റാണ്ടിലധികം നയിച്ചത് അഡ്വഞ്ചറസ് ജീവിതം; ശിക്കാരി കുട്ടിയമ്മ വിടപറഞ്ഞതോടെ തിരശ്ശീല വീഴുന്നത് സമാനതകളില്ലാത്ത ജീവിതത്തിന്
ഡൽഹിയിലെ വീട് ഒഴിയാതെ നിരവധി മുൻ എംപിമാർ; പരാജയപ്പെട്ടവരും മത്സരിക്കാതെ പിന്മാറിയവരുമായി ഒഴിയാനുള്ളത് 200ൽ അധികം പേർ; മൂന്ന് ദിവസത്തിനകം വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുമെന്ന് അറിയിപ്പ്; തോറ്റ എംപിമാർ ഏഴ് ദിവസത്തിനകം ഒഴിയണമെന്ന് ലോക്‌സഭ ഹൗസിങ് കമ്മിറ്റിയുടെ അന്തിമ ശാസന; നവാഗത എംപിമാരിൽ പലരും ഡൽഹിയിലെ വാടക വീടുകളിൽ തന്നെ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
മുരളീധരനും ഉണ്ണിത്താനും ജയിപ്പോൾ പന്തയത്തുക നൽകാമെന്ന് ഫേസ്‌ബുക്ക് സുഹൃത്തുക്കൾ; പന്തയത്തിൽ തോറ്റ സിപിഎമ്മുകാരന്റെ ഒന്നേകാൽ ലക്ഷം കെ.എസ്.യുക്കാരനായ റാഫിയുടെ കിഡ്‌നി മാറ്റിവയ്ക്കലിനെന്ന് സോഷ്യൽ മീഡിയയിൽ പ്രഖ്യാപനവും; കൈയടികൾ കഴിഞ്ഞപ്പോൾ തുക കൈമാറാതെ മുങ്ങി സഖാവ് അഷ്‌ക്കർ; പണത്തിനായി ബന്ധപ്പെട്ടപ്പോൾ പറഞ്ഞത് ഗൾഫിലെ ബാങ്കിങ് പ്രശ്‌നമെന്ന്; പന്തയത്തിൽ വിജയിച്ചവരുമായി ബന്ധപ്പെട്ടപ്പോൾ വ്യക്തമായത് അഷ്‌ക്കറിന്റെ ചതി; സഖാവിന്റെ ചതിയിൽ പൊലിഞ്ഞത് റാഫിയുടെ ജീവിത പ്രതീക്ഷകൾ
സംവരണം നിർത്തലാക്കാനാണ് ശ്രമിക്കുന്നതെന്ന് ആർഎസ്എസ് തലവൻ; മോഹൻ ഭഗവതിന്റെ പ്രസ്താവനയിലൂടെ പുറത്ത് വരുന്നത് ആർഎസ്എസിന്റെയും ബിജെപിയുടെയും ദളിത് വിരുദ്ധമുഖമെന്ന് കോൺഗ്രസ്; സർസംഘചാലകിന്റെ പ്രസ്താവനയെ വളച്ചൊടിക്കുന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടെന്ന് ആർഎസ്എസ് വക്താവ് അരുൺകുമാർ
ബഹറിനിലെ അഴിക്കുള്ളിൽ ഒന്നര മാസം കിടന്നത് ഗോകുലം ഗോപാലന്റെ മൂത്ത മകൻ; ബൈജു ഗോപാലൻ ജയിൽ മോചിതനായെന്നും സൂചന; ബിസിനസ് ഡീലിലെ ചതിക്കുഴികളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും വിശദീകരണം; പ്രശ്‌നം മുഴുവൻ പരിഹരിച്ചെന്നും റിപ്പോർട്ട്; ചിട്ടി കമ്പനിയും മെഡിക്കൽ കോളേജും സിനിമ നിർമ്മാണവും വാട്ടർ കമ്പനിയും നക്ഷത്ര ഹോട്ടലുകളുമുള്ള വമ്പൻ വ്യവസായിയുടെ മകന്റെ അറസ്റ്റ് കേട്ട് ഞെട്ടി മലയാളികൾ; ഫ്‌ളവേഴ്‌സ് ചാനൽ ഉടമയുടെ കുടുംബാംഗത്തിന്റെ ജയിൽ വാസത്തിൽ ദുരൂഹത തുടരുന്നു
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ
ദുരിതാശ്വാസനിധിയിൽ വേഗം പണമെത്തി, എന്നാൽ പണം വേഗത്തിൽ അർഹതപ്പെട്ടവരിലേക്ക് എത്തിയില്ല; നമുക്കൊരു മുഖ്യമന്ത്രിയുണ്ട്, മന്ത്രിമാരുണ്ട്, എംപിമാരുണ്ട്, എംഎൽഎമാരുണ്ട്.. ഒരു സംവിധാനം മുഴുവൻ ഉണ്ട്; എന്നിട്ടും ജനങ്ങളിലേക്ക് എന്തുകൊണ്ട് സഹായം എത്തുന്നില്ല? സർക്കാറിനെ വിമർശിച്ച ധർമ്മജൻ ബൊൾഗാട്ടിയെ പച്ചത്തെറി വിളിച്ച് സിപിഎം സൈബർ പോരാളികൾ; നിന്നെ എടുത്തോളാം.. എന്നു ഭീഷണിപ്പെടുത്തി തെറിവിളികൾ
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഹിറ്റ്‌ലർ ഭരണമാണ് എന്ന് ആർക്കെങ്കിലും ഇനി സംശയമുണ്ടോ? സർക്കാരിന്റെ ധൂർത്തിനെതിരെ നിലപാട് എടുത്ത മറുനാടനെതിരെ കേസ് രജിസ്റ്റർ ചെയ്ത് കേരളാ പൊലീസ്; ചാർജ് ചെയ്തിരിക്കുന്നത് പൊലീസിനേയോ ഫയർഫോഴ്‌സിനേയോ ആംബുലൻസിനേയോ തെറ്റിധരിപ്പിക്കുന്ന തരത്തിൽ പെരുമാറിയതിന്; കേരളാ സർക്കാരിന്റെ ധൂർത്തിനെതിരെ പ്രതികരിച്ച 19 പേർക്കെതിരെ കള്ളക്കേസ്; അസഹിഷ്ണതയുടെ പേരിൽ കേന്ദ്രത്തെ നിരന്തരം വിമർശിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ 'സഹിഷ്ണുത'യുടെ കഥ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
പ്രിഡിഗ്രി കാലത്തെ പ്രണയം അസ്ഥിക്ക് പിടിച്ചത് മഹാരാജാസിലെ ഡിഗ്രിക്കാലത്ത്; എന്തു വന്നാലും മനസ്സിലെ ആഗ്രഹം പറയാൻ ചെന്ന വാലന്റൈന് കിട്ടിയത് വിവാഹത്തിന് സമ്മതമെങ്കിൽ മാത്രം സൗഹൃദമെന്ന സന്തോഷിപ്പിക്കുന്ന പാട്ടുകാരന്റെ മറുപടിയും; അടുത്ത പ്രണയ ദിനത്തിൽ കിട്ടിയത് 'എന്റെ ഭാര്യയ്ക്ക്' എന്നു പറഞ്ഞെഴുതിയ പ്രണയ ലേഖനം; എല്ലാവരുടേയും സമ്മതത്തോടെ വിവാഹവും; ശ്രീലത മായുമ്പോൾ ബിജു നാരായണനെ ആശ്വസിപ്പിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പറന്നകന്ന്‌ അനിതാ തച്ചങ്കരി; ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ ഭാര്യ മരണത്തിന് കീഴടങ്ങിയത് പുലർച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ സ്വവസതിയിൽ; സംരംഭക എന്ന് പേരെടുത്ത അനിത മടങ്ങുന്നത് രണ്ടു പെൺമക്കളെയും കെട്ടിച്ചയച്ച സന്തോഷം ബാക്കിയാക്കി; ആദരാഞ്ജലികളുമായി കേരളം തമ്മനത്തെ വീട്ടിലേക്ക്
ഭാവി വധുവിനോടു പഴയകാമുകിയെ കണ്ടത് ഒരു വർഷം മുമ്പെന്ന് പറഞ്ഞ കള്ളം വിനയായി; ഒളിച്ചോട്ടകഥ പൊളിച്ചതുകൊച്ചിയിലെ കുടുസു വാടക മുറിയിൽ കണ്ട ബാങ്ക് പാസ്ബുക്കും ഐ ഡി കാർഡും; നല്ലപിള്ള ചമയാൻ ശ്രമിച്ച സൈനികൻ തരികിടയെന്ന് ഉറപ്പിച്ചത് ധനുവച്ചപുരത്ത് ആരെയും ഡ്രോപ്പ് ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സിസി ടി വി ദൃശ്യങ്ങൾ; രാഖിയുടെ കൊലപാതകിയെ കണ്ടെത്തിയത് പൂവാർ എസ്‌ഐയുടെ ഡിറ്റക്ടീവ് മനസ്: ഡിജിപി പോലും കൈയടിച്ച സബ് ഇൻസ്‌പെക്ടർ സജീവ് നെല്ലിക്കാടിന്റെ കഥ