1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
22
Friday

വീണ്ടും ആ കൊതിപ്പിക്കുന്ന മോഹന ലാലത്തം! രഞ്ജിത്തിന്റെ ഡ്രാമയിൽ കാണാൻ കഴിയുക 90 കളിലെ മോഹൻലാലിനെ; നർമ്മവും നൊമ്പരവും കുസൃതിയും ചാലിച്ച് ലാലിന്റെ രാജു ; അനിതരസാധാരണം എന്നൊന്നും വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും ഇത് ബഹളങ്ങളില്ലാത്ത ഹാസ്യം ഏറെയുള്ള കൊച്ചു ചിത്രം; ലാലിനൊപ്പം 'മാരക' ഫോമിൽ ജോണി ആന്റണിയും, ദിലീഷ് പോത്തനും ബൈജുവും; പാരമ്പര്യവാദത്തിന്റെ അവശിഷ്ടങ്ങളും ആൺകോയ്മയുടെയും സ്ത്രീവിരുദ്ധതയുടെയും ലാഞ്ചനകളും ചിത്രം പേറുന്നുവെന്നും വിമർശനം

November 01, 2018 | 06:38 PM IST | Permalinkവീണ്ടും ആ കൊതിപ്പിക്കുന്ന മോഹന ലാലത്തം! രഞ്ജിത്തിന്റെ ഡ്രാമയിൽ കാണാൻ കഴിയുക 90 കളിലെ മോഹൻലാലിനെ; നർമ്മവും നൊമ്പരവും കുസൃതിയും ചാലിച്ച് ലാലിന്റെ രാജു ; അനിതരസാധാരണം എന്നൊന്നും വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും ഇത് ബഹളങ്ങളില്ലാത്ത ഹാസ്യം ഏറെയുള്ള കൊച്ചു ചിത്രം; ലാലിനൊപ്പം 'മാരക' ഫോമിൽ ജോണി ആന്റണിയും, ദിലീഷ് പോത്തനും ബൈജുവും;  പാരമ്പര്യവാദത്തിന്റെ അവശിഷ്ടങ്ങളും ആൺകോയ്മയുടെയും സ്ത്രീവിരുദ്ധതയുടെയും ലാഞ്ചനകളും ചിത്രം പേറുന്നുവെന്നും വിമർശനം

എം മാധവദാസ്

നയും കടലുമൊക്കെപ്പോലെ എത്രകണ്ടാലും മതിവരാത്ത മലയാളത്തിന്റെ ചെരിഞ്ഞ മഹാത്ഭുതം! മോഹൻലാലിനെ കുറിച്ച് നെടുമുടിവേണു ഒരിക്കൽ പറഞ്ഞ ഡയലോഗാണിത്. ഇത് ശരിയുമാണ്. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിൽ വലിയ സ്ഥാനമാണ് ഈ നടൻ 35 വർഷത്തിലേറെ നീണ്ട വർഷം കൊണ്ട് നേടിയെടുത്തത്. വില്ലനായി പേടിപ്പിച്ച്, കൊമേഡിയനായി ചിരിപ്പിച്ച്, കാമുകനായി മോഹിപ്പിച്ച്, അധോലോക നായകനും ആറാതമ്പുരാനും പുലിമുരുകനുമായി ത്രസിപ്പിച്ച് അയാൾ നാം അറിയാതെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.( സിഎൻഎൻ-ഐബിഎൻ ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളിയെക്കുറിച്ച് അഭിപ്രായ സർവേ നടത്തിയപ്പോൾ ആരുടെ പേരാണ് ജനം നിർദ്ദേശിച്ചതെന്ന് എടുതത്ത് പറയേണ്ടതില്ലല്ലോ. മലയാളത്തിലെ ഏറ്റവും വിപണി മൂല്യമുള്ള ബ്രാൻഡ് ഇന്നും ലാലേട്ടൻ തന്നെ. മൂന്നുഘട്ടമായുള്ള അദ്ദേഹത്തിന്റെ അഭിനയ ജീവതത്തിൽ ഏതുകാലഘട്ടത്തിലെ മോഹൻലാലിനെയാണ് നിങ്ങൾക്ക് ഇഷ്ടമെന്ന് ചോദിച്ചാൽ പ്രണവ് മോഹൻലാൽ മുതൽ ദുൽഖർ സൽമാൻ വരെ പറയുന്നത് 90 കളിലെ മോഹൻലാലിനെ എന്നാണ്.

അൽപ്പം ചരിഞ്ഞുള്ള നടത്തം, ചമ്മിയ കള്ളച്ചിരി, നൊമ്പരരംഗങ്ങളിൽ അഗ്രം വിറക്കുന്ന നാസിക. 90 കളിലെ മോഹൻലാലിനുണ്ടായിരുന്ന അതേ മാനറിസങ്ങളും പ്രസരിപ്പും തിരിച്ചുതന്നിരിക്കയാണ് സംവിധായകൻ രഞ്ജിത്ത് തന്റെ പുതിയ ചിത്രമായ ഡ്രാമയിലൂടെ. തടി കുറച്ച് ചുള്ളനായ ഊർജപ്രസരണകേന്ദ്രമായ പഴയ ലാലിനെയാണ് നിങ്ങൾക്ക് ഈ പടത്തിൽ കാണാൻ കഴിയുക. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലെറ്റും ലാലിന്റെ പ്രകടനം തന്നെയാണ്.

പടത്തിന്റെ ക്വാളിറ്റിയിലേക്ക് വന്നാൽ അനിതരസാധാരണം എന്നൊന്നും വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന, ബഹളങ്ങളില്ലാത്ത, ആക്ഷേപഹാസ്യം ഏറെയുള്ള കൊച്ചു ചിത്രമാണിത്. പേരു സൂചിപ്പിക്കുന്നപോലെ ഒരു ഫാമിലി ഡ്രാമയാണിത്. ഒരു മോഹൻലാൽ ചിത്രം കണ്ടുകളയാം എന്നുകരുതി കയറുന്ന സാധാരണ പ്രേക്ഷകന് ടിക്കറ്റ് കാശ് വസൂലാവുന്ന ചിത്രമാണ് ഡ്രാമ. പക്ഷേ രഞ്ജിത്ത് -മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മൂൻകാല ചിത്രങ്ങളുടെ ഹാങ്ങോവറിൽ നിങ്ങൾ തീയേറ്ററിൽ ചെല്ലരുത് എന്നുമാത്രം. ബ്രഹ്മാണ്ഡ ബജറ്റുകൾ ഇല്ലാത്ത ഇത്തരം ചിത്രങ്ങളും വിജയിക്കേണ്ടത് മലയാള സിനിമയുടെ ആവശ്യമാണ്.

രഞ്ജിത്ത് എന്ന സംവിധായകനെ കുറിച്ച് പറയുമ്പോൾ വീരേന്ദ്ര സെവാഗിനെയാണ് ഓർമ്മവരിക. ഒന്നുകിൽ വെടിക്കെട്ട് സെഞ്ച്വറി അല്ലെങ്കിൽ ആദ്യ പത്തിനുള്ളിലെ പുറത്താവൽ. കലയും കച്ചവടവും സമന്വയിപ്പിച്ചുള്ള ഒന്നാന്തരം ചിത്രങ്ങൾ എടുത്ത അതേ രഞ്ജിത്ത് തന്നെയാണ് ഒരു കാര്യവുമില്ലാത്ത പ്രജാപതി, റോക്കൻ എൻ റോൾ, ലോഹം, പുത്തൻ പണം എന്നീ ചിത്രങ്ങളും എടുത്തിട്ടുള്ളത്. ഈ അസ്ഥിരത രഞ്ജിത്തിന്റെ കൂടെപ്പിറപ്പായതിനാൽ അൽപ്പം പേടിയോടെ തന്നെയായിരുന്നു ഡ്രാമയെയും കണ്ടത്.

ആദ്യത്തെ പത്തുമിനിട്ടിലെ ബോറടിയും ലാഗും കണ്ടതോടെ പണിപാളിയെന്ന് ഉറപ്പിച്ചിരുന്നിടത്തുന്നിന്നാണ് അതിശയകരമായ രീതിയിൽ സംവിധായകൻ പടം തിരിച്ചു പിടിക്കുന്നത്. മോഹൻലാലിന്റെ എൻട്രിയോടെ സജീവമാകുന്ന ചിത്രം ആദ്യപകുതിയിൽ പിന്നീടങ്ങോട്ട് തിരഞ്ഞുനോക്കുന്നില്ല. രണ്ടാംപകുതിയുടെ മധ്യഭാഗത്തും ഇതുപോലെ ലാഗുകൾ വരുന്നുണ്ടെങ്കിലും അവിടെ പെട്ടന്ന് റബ്ബർ വലിച്ചിടുന്നപോലെ ചിത്രം പൂർവസ്ഥിതി പ്രാപിക്കുന്നുണ്ട്.

ഈ മ യൗ വിന്റെ സമ്പന്നവേർഷൻ!

മരണവീട്ടിലെ ഹർഷസംഘർഷങ്ങൾ ഒപ്പിയെടുത്ത് ഒരുക്കിയതായിരുന്നു ലിജോജോസ് പല്ലിശ്ശേരിയുടെ ഈ മ യൗ എന്ന ക്ലാസിക്ക് ചിത്രത്തിന്റെ സവിശേഷത. ഈ മ യൗവിന്റെ സമ്പന്നവേർഷനാണ് ഡ്രാമയെന്ന് പ്രമേയ സാദൃശ്യം നോക്കി മാത്രം പറയാം. ഉള്ളടക്കത്തിൽ രണ്ടും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന ചിത്രങ്ങളാണ്. അപ്പന്റെ ശവസംസ്‌ക്കാരം ഗംഭീരമായി നടത്താനായി ഒരു കടലോരഗ്രാമത്തിലെ നിർധനനായ മകൻ നടത്തുന്ന പൊല്ലാപ്പുകളാണ് ഈ മ യൗവിന്റെ പ്രമേയമെങ്കിൽ ഇവിടെ കഥ നടക്കുന്നത് ബ്രിട്ടനിലാണ്. നാട്ടിൽ അടക്കണമെന്ന അമ്മയുടെ ആഗ്രഹം പരിഗണിക്കാതെ മൃതദേഹം യുകെയിൽ തന്നെ സംസ്‌ക്കരിക്കാൻ ഒരുങ്ങുന്ന മക്കളുടെ കഥയാണിത്.

രണ്ട് പെൺമക്കളും മൂന്ന് ആൺമക്കളുമുള്ള കട്ടപ്പന സ്വദേശി റോസമ്മ ജോൺ ചാക്കോ(അരുന്ധതി നാഗ്)യാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മൂത്ത രണ്ട് ആൺ മക്കളും അതിസമ്പന്നരാണ്. ഒരാൾ അമേരിക്കയിലും (സുരേഷ് കൃഷ്ണ), ഒരാൾ ഓസ്‌ട്രേലിയയിലും (ടിനി ടോം). ഒരു മകൾ കാനഡയിലും (സുബി സുരേഷ്) ഒരു മകൾ ലണ്ടനിലുമാണ് (കനിഹ). ഇളയ മകൻ ജോമോന് മാത്രം കാര്യമായ ജോലിയൊന്നുമില്ല. അവൻ ദുബായ് നഗരത്തിൽ തൊഴിലന്വേഷണത്തിലാണ്. ലണ്ടനിലുള്ള സഹോദരിക്ക് മാത്രമാണ് അവനോട് സ്‌നേഹമുള്ളത്. ബാക്കി എല്ലാവർക്ക് അവനൊരു ധൂർത്ത പുത്രനാണ്.

ലണ്ടനിലുള്ള മകൾ മേഴ്‌സിക്കൊപ്പമാണ് റോസമ്മ ഇപ്പോഴുള്ളത്. താൻ അവിടെ വച്ച് മരിച്ചാൽ തന്നെ കട്ടപ്പനയിൽ തന്റെ ഭർത്താവിന്റെ സമീപം അടക്കം ചെയ്യണമെന്നാണ് റോസമ്മയുടെ ആഗ്രഹം. മകൾ മേഴ്‌സിയോടും ഇളയമകൻ ജോമോനോടും മാത്രമാണ് അവർ ഇക്കാര്യം പങ്കുവച്ചിരുന്നുള്ളു. റോസമ്മ ലണ്ടനിൽ വച്ച് മരണപ്പെടുകയാണ്. അമ്മയുടെ ആഗ്രഹപ്രകാരം സംസ്‌കാരം നാട്ടിൽ നടത്തണമെന്ന് ജോമോൻ ആവശ്യപ്പെടുന്നെങ്കിലും മൂത്ത ആൺമക്കൾ സമ്മതിക്കുന്നില്ല. അവർക്ക് സൗകര്യം ലണ്ടനാണെന്നതുതന്നെ കാരണം. ലണ്ടനിൽ റോസമ്മയുടെ ശവസംസ്‌കാര ചടങ്ങ് നടത്തുന്നത് ദിലീഷ് പോത്തനും മോഹൻലാലും ചേർന്ന് നടത്തുന്ന ഡിക്‌സൺ ലോപ്പസ് ഇവന്റ് കമ്പനിയാണ്. ആ അമ്മയുടെ ആഗ്രഹം സഫലമാകാനായി മോഹൻലാലിന്റെ രാജു എന്ന രാജഗോപാൽ നടത്തുന്ന ഇടപെടലുകളാണ് ചിത്രം പറയുന്നത്.

നഴ്സായ കാനഡക്കാരിക്ക് അമ്മയെ മോർച്ചറിയിൽ കിടത്തുന്നത കണ്ടുകൂടാ. അതുകൊണ്ട് രാജുവിന്റെ ഇവന്റ് കമ്പനി മൃതദേഹം ഫ്രീസറിലാക്കി ഒരു വീട് വാടകയ്‌ക്കെടുത്ത് അവിടെയിടുന്നു. പലപ്പാഴും അയാൾ ആ മൃതദേഹത്തിന് കൂട്ടിരിക്കേണ്ടിയും വരുന്നു. തുടർന്നങ്ങോട്ട് നർമ്മവും ആക്ഷേപഹാസ്യം കലർത്തിയുള്ള ഒട്ടനവധി രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ദീർഘ ഡയലോഗുകളുള്ള സീനുകളിൽ ലാലിന്റെ സോളാ പെർഫോമൻസും തന്മയത്വവും ഒന്ന് കാണേണ്ടതാണ്.

'മാരക ഫോമിൽ' നടീനടന്മാർ

ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത നടീനടന്മാരുടെ ഗംഭീരപ്രകടനമാണ്. ആർട്ടിസ്റ്റ് ഓറിയൻഡഡ് ആയ ഒരു ഡ്രാമ തന്നെയാണ് ഈ പടം. കാനഡയിലെ നഴ്സായ സുബി സുരേഷിന്റെ ഭർത്താവായുള്ള സംവിധായകൻ ജോണി ആന്റണിയുടെ പ്രകടനമാണ്് വേറിട്ടത്. പിണറായി വിജയൻ പോലും ചിരിച്ചുപോകും ഇയാളുടെ ചില കൗണ്ടറുകൾ കേട്ടാൽ. ഒരു നല്ല നടനായി ഉയരാനുള്ള എല്ലാ സാധ്യതകളും ജോണിയിൽ കാണുന്നുണ്ട്. ശ്യാമ പ്രസാദ് , ദിലീഷ് പോത്തൻ, രഞ്ജി പണിക്കർ എന്നീ സംവിധായകരും ചിത്രത്തിൽ തങ്ങളുടെ വേഷം ഭംഗിയാക്കിയിട്ടുണ്ട്. നടൻ ബൈജുവിന് കിട്ടുന്ന വലിയ ബ്രേക്കായിരിക്കും ഈ പടം. നായിക എന്ന സോകോൾഡ് കമേർഷ്യൽ ടാഗിലേക്ക് പരിഗണിക്കാവുന്ന രീതിയിൽ ഈ ചിത്രത്തിൽ ആരുമില്ലെങ്കിലും അമ്മച്ചിയുടെ വേഷത്തിൽ അരുന്ധതി നാഗ് നന്നായിട്ടുണ്ട്. സുബി സുരേഷിനും, കനിഹക്കും, ആശാശരത്തിനും ചിത്രത്തിൽ കാര്യമായൊന്നും ചെയ്യാനുമില്ല.

കഥക്കിടയിൽ ഒറ്റപ്പാട്ടുപോലുമില്ലെന്നത് തന്നെയാണ് ഈ പടത്തിന്റെ മറ്റൊരു സവിശേഷത. അടുത്തകാലത്തായി മലയാള സിനിമയിൽ കണ്ടുവരുന്ന ശാപമായിരുന്നു അനാവശ്യപാട്ടുകൾ. മോഹൻലാൽ ആലപിച്ച ഗാനം റിലീസിന് മുന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് ചിത്രത്തിൽ ഏറ്റവും അവസാനം സമ്മറി സോങ്ങായാണ് ഇട്ടിട്ടുള്ളത്. 146 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ഭാവവും താളവും നിലനിർത്തി മുന്നോട്ട് നയിക്കുന്ന ബിജിബാലിന്റെ പശ്ചാത്തല സംഗീതമാണ്. ചിത്രത്തിന്റെ താളാത്മകമായ ഒഴുക്കിന് ബിജിബാലിന്റെ പശ്ചാത്തല സംഗീതം മികച്ച പിന്തുണ നൽകുന്നു. ലണ്ടൻ പശ്ചാത്തലത്തിലുള്ള മികവുറ്റ ദൃശ്യങ്ങൾ ഒപ്പിയെടുത്തിരിക്കുന്നത് അഴകപ്പനാണ്

പാരമ്പര്യവാദത്തിന്റെ അവശിഷ്ടങ്ങൾ ബാക്കി

സിനിമ ഒരു സാംസ്കാരിക ഉൽപ്പന്നമായതിനാൽ അതിനെ പൊളിറ്റിക്കലായും വിമർശിക്കാമല്ലോ. എത്ര മായ്ക്കാൻ ശ്രമിച്ചാലും പുള്ളിപ്പുലിയുടെ പുള്ളികൾ തെളിഞ്ഞുവരുമെന്ന് പറഞ്ഞപോലെ രഞ്ജിത്തിന്റെ കാര്യം. ഒരുകാലത്ത് സവർണ പ്രത്യയശാസ്ത്രങ്ങൾക്ക് വളംവെക്കുന്ന രീതിയിൽ സിനിമയെടുക്കുന്നെന്ന് വിമർശനം ഉയർന്ന രഞ്ജിത്ത പിന്നീട് പൂർണ്ണമായും ട്രാക്ക് മാറുകയായിരുന്നു. തിരക്കഥ, പാലേരിമാണിക്യം, ഇന്ത്യൻ റുപ്പി, സ്പിരിറ്റ് എന്നീ സിനിമകളിലൊക്കെ ഈ ആശയപരമായ മാറ്റം പ്രകടമായിരുന്നു. എന്നാൽ ഈ പടവും മാനവികതയുടെ പക്ഷത്തുതന്നെയാണെങ്കിലും പാരമ്പര്യവാദത്തിന്റെ അവശിഷ്ടങ്ങളും, ആൺകോയ്മയുടെയും സ്ത്രീവിരുദ്ധതയുടെയും ലാഞ്ചനകളും ചിലപ്പോൾ ഉണ്ട്. സ്വന്തം നാട്ടിലെ കല്ലറയിൽ അന്ത്യവിശ്രമം കൊണ്ടാലേ ജീവിതം പൂർണമാവൂ എന്ന പാരമ്പര്യവാദത്തിന്റെ യുകതിയിലാണ് ചിത്രം ഉടനീളം കെട്ടിപ്പൊക്കിയിട്ടുള്ളത്. സൗഹൃദങ്ങളിലൊക്കെ ന്യൂജൻ സിനിമക്കാർ കൊണ്ടുവന്ന ജനാധിപത്യത്തിന്റെ വെളിച്ചം രഞ്ജിത്ത് സിനമകളിലേക്ക് പൂർണ്ണമായും എത്തിയെന്ന് പറയാനാവില്ല. ഇപ്പോഴും നായകന്റെ തുപ്പൻ കോളാമ്പി പേറുന്നവരാണ് ചുറ്റുമുള്ള സുഹൃദ്വലയം. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ നായകൻ അയാളുടെ സുഹൃത്ത് കൂടിയായ കമ്പനി ഡ്രൈവറുടെ കരണത്തടിക്കുന്നുണ്ട്. അയാൾക്കും അത് തമാശയാണ്. ഹാസ്യത്തിന്റെ മേമ്പൊടിയിട്ട് മിനി സ്ത്രീവിരുദ്ധത ചില ഡയലോഗുകളിലും ഒളിച്ചുകടത്തുന്നുണ്ട്.

പക്ഷേ ഇതൊന്നുമല്ല ഈ ചിത്രത്തിൽ ഏറ്റവും മോശമായി തോന്നിയത്. സത്യത്തിൽ കേരളത്തിലെ പ്രവാസി സമൂഹത്തെ ചെറിയ തോതിലെങ്കിലും അപാമനിക്കുന്ന പല പരാമർശങ്ങളും ചിത്രത്തിലുണ്ട്. പെറ്റമ്മ മരിച്ചു എന്ന് കേട്ടിട്ടുപോലും സങ്കടം വരാത്ത രീതിയിൽ പണക്കൊതിയന്മാർ ആയിപ്പോയിട്ടുണ്ടോ നമ്മുടെ പ്രവാസി സമൂഹം. അച്ചമ്മ മരിച്ചുവെന്ന് കേട്ടപ്പോൾ ഞാനും നാട്ടിലേക്കുണ്ടെന്ന് പറഞ്ഞ സ്വന്തം മകനോട്, ടിനിടോം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മറുപടി ഇങ്ങനെയാണ്: 'നിന്റെ അമ്മയൊന്നുമല്ലല്ലോ മരിച്ചത്. നിന്റെ അമ്മ മരിക്കുമ്പോൾ കൊണ്ടുപോകാം'! നോക്കുക, എത്ര മേച്ഛമായ ഒരു ഡയലോഗാണ്. കേരളത്തിൽ നിന്ന് പഠിച്ച് കടൽ കടന്ന് ബ്രിട്ടനിലും ഓസ്ട്രേലിയയിലും അമേരിക്കയിലുമൊക്കെ എത്തിയവരിൽ ഭൂരിഭാഗവും സ്വന്തം കുടുംബത്തെയും നാടിനെയും കുറിച്ച് നീറിക്കഴിയുന്നവരാണ്. അപവാദങ്ങൾ ഇല്ല എന്നല്ല. അവർ കണക്കുനോക്കുന്നുണ്ടെങ്കിൽ പിശുക്കുന്നുണ്ടെങ്കിൽ അത് നാട്ടിലുള്ള കുടുംബത്തിന് വേണ്ടിയാണ്. പെറ്റമ്മ മരിച്ചാൽപോലും വിഷമം വരാത്ത പണക്കൊതിയന്മാർ എന്ന പൊതുബോധം അവരിൽ അടിച്ചേൽപ്പിക്കുന്നത് അപമാനകരമാണ്.

വാൽക്കഷ്ണം:

ഇത്തരം ചില വിയോജിപ്പുകളും വിമർശനങ്ങളും ഉണ്ടെങ്കിലും കണ്ടിരിക്കാവുന്ന, ടിക്കറ്റ് എടുത്ത് കയറുന്ന സാധാരണക്കാരനെ പോക്കറ്റടിക്കാത്ത ചിത്രമാണിത്. ബ്രഹ്മാണ്ഡ സെറ്റപ്പുകൾ ഒന്നുമില്ലാതെ നിർമ്മിച്ചതിനാൽ, മോഹൻലാൽ എന്ന ബ്രാൻഡിനെ മാർക്കറ്റ് ചെയ്താൽ എളുപ്പത്തിൽ ലാഭമുണ്ടാക്കാൻ കഴിയുന്ന ചിത്രവും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പീതാംബരന്റെ ബാല്യകാല സുഹൃത്ത്; സുഹൃത്തുക്കൾക്ക് വേണ്ടി എന്തും ചെയ്യുന്ന സ്വഭാവം; പീതാംബരന് നൊന്താൽ ഉറക്കം വരാത്ത പ്രകൃതം; എന്ത് പറഞ്ഞാലും അത് ശിരസ്സിലേറ്റി നിറവേറ്റും; പേരിള്ളത് അഞ്ച് രാഷ്ട്രീയ അക്രമ കേസുകൾ; പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ ഓടിച്ചതല്ലാതെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന മൊഴി അവശ്വസനീയമെന്ന് പൊലീസും; കൃപേഷിനേയും ശരത്തിനേയും വകവരുത്തിയതിന് പിന്നിലെ ബുദ്ധി കേന്ദ്രം സജി ജോർജ്ജ് തന്നെ
കന്യാസ്ത്രീ പീഡനം വെള്ളിത്തിരയിലേക്ക്; ഫ്രാങ്കോ മുളയ്ക്കൽ ചാക്കോ നിലയ്ക്കനും കുറവലിങ്ങാട് മഠം കവളങ്ങാട് മഠവും ആകുമ്പോൾ ഷൂട്ടിങ് കേരളത്തിലും ജലന്ധറിലും; 'ദ ഡാർക്ക് ഷെയ്ഡ്‌സ് ഓഫ് അൻ ഏൻജൽ അൻഡ് ദ ഷെപ്പേർഡ്' മലയാളം അടക്കം മൂന്നു ഭാഷകളിൽ; പ്രമുഖ നടന്മാർ അഭിനയിക്കുന്ന സിനിമയുടെ ട്രെയ്‌ലർ മറുനാടൻ ടിവി പുറത്തുവിടുന്നു
ഒരേ സമുദായമായതിനാൽ ഒരുമിക്കുമ്പോൾ തടസം വരില്ല എന്ന് കരുതി; വീട്ടുകാർ അറിയാതെ രജിസ്റ്റർ വിവാഹവും കഴിച്ചു; രണ്ട് ദിവസത്തിനുള്ളിൽ നിക്കാഹെന്ന് പറഞ്ഞ് വിശ്വസിച്ച് മകളെ കാറിൽ കൊണ്ടു പോയ ഉപ്പ; കാർ ചേസിംഗിൽ മണവാളനെ ചതിയിൽ വീഴ്‌ത്തി യുവതിയെ കൊണ്ടു പോയത് അജ്ഞാത കേന്ദ്രത്തിൽ; സിനിമയെ വെല്ലുന്ന ഗുണ്ടായിസത്തിൽ പ്രണയിനിയെ നഷ്ടമായ വൃഥയിൽ യുവാവ്; ഷെഹലയും സർജാസും ഇനി ഒന്നിക്കുമോ? കുറ്റിച്ചിറയിലെ പ്രണയ വിവാഹം കോടതി കയറുമ്പോൾ
അലമാര തുറക്കുന്ന ശബ്ദംകേട്ട് എഴുന്നേറ്റപ്പോൽ കണ്ടത് ഒരു കുടവയറനേയും കുള്ളനേയും; നിങ്ങളാരാ... എന്നു ചോദിച്ച് ബഹളം വയ്ക്കാൻ തുടങ്ങിയപ്പോൾ ബെഡിലേക്ക് തള്ളിയിട്ട് പുതപ്പുകൊണ്ട് മൂടി; ഒന്നും ചെയ്യരുതെന്ന് അപേക്ഷിച്ചപ്പോൾ ഉപദ്രവിക്കില്ലെന്നും പണവും സ്വർണവും മാത്രം മതിയെന്നും മറുപടി; ഒരാൾ കയ്യിൽ പിടിച്ച് നിന്നപ്പോൾ മറ്റേയാൾ സ്വർണവും പണവും ഷാളിൽ പൊതിഞ്ഞെടുത്തു; ചിരിച്ചുകൊണ്ട് മോഷണം നടത്തിയവർ തന്നെ അടുത്തറിയാവുന്നവർ തന്നെയെന്ന് വെളിപ്പെടുത്തി ഡോ. ഗ്രേസ് മാത്യു
ഇന്ത്യൻ മഹാസമുദ്രത്തിൽ വമ്പൻ നാവികാഭ്യാസം ഒരുക്കി ഇറാൻ; അന്താരാഷ്ട്ര കപ്പൽ റൂട്ടിൽ പൊടുന്നനെയുള്ള നാവികാഭ്യാസം ഇന്ത്യക്കുള്ള പിന്തുണയെന്ന് വ്യാഖ്യാനിച്ച് ലോകം; ഇറാന്റെ നീക്കത്തിൽ സൗദി അറേബ്യയും അമേരിക്കയും കോപിക്കുന്നു; ഇറാന്റെ കടലിലെ കളി പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും വ്യോമാഭ്യാസം നടത്തിയതിന് പിന്നാലെ; ദേഷ്യം മറച്ചുവയ്ക്കാതെ മുന്നറിയിപ്പുമായി ഇസ്രയേലും ഇറാനെ പിന്തുണച്ച് ജർമ്മനിയും
എന്തുകൊണ്ട് ഇസ്ലാം ഇപ്പോഴും പൊട്ടിത്തെറിക്കുന്നു! മറ്റ് മതങ്ങളെല്ലാം ഒരുമാതിരി ഒതുങ്ങിയിട്ടും ഈ മതംമാത്രമെന്തേ പരിഷ്‌ക്കരണത്തോട് വിമുഖത കാട്ടുന്നു? പ്രശനം ജിഹാദും സ്വർഗവും വാഗ്ദാനം ചെയ്യുന്ന കച്ചവടയുക്തിയിൽ മാത്രം അധിഷ്ഠിതമായ ഇസ്ലാമിന്റെ സോഫ്റ്റ് വെയർ തന്നെ; കശ്മീരിലെ അശാന്തിക്കുപിന്നിലെ പ്രധാനകാരണം മതം തന്നെയാണ്; അതുകൊണ്ട് അടുത്തകാലത്തൊന്നും നിങ്ങൾ ഈ രാജ്യത്ത് സമാധാനം പ്രതീക്ഷിക്കുകയും വേണ്ട; ഡെവിൾസ് അഡ്വക്കേറ്റ്
ഇടത് തീവ്ര സ്വതന്ത്ര ചിന്ത സിരകളിൽ നിറഞ്ഞപ്പോൾ മുഹമ്മദ് റിൻഷാദ് റാഡിക്കൽ സ്റ്റുഡന്റ്‌സ് ഫോറത്തിന് രൂപം നൽകി; മുൻ എസ് എഫ് ഐ പ്രവർത്തകൻ മലപ്പുറം കോളേജിൽ തീവ്ര ചിന്തകളുടെ വിത്ത് വിതച്ച നേതാവ്; സംഘടനയ്ക്കുള്ള പ്രവർത്തനാനുമതി നിഷേധിച്ചത് ഇന്ത്യൻ ദേശീയത ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കുകയാണെന്ന നിലപാട് കാരണം; പുൽവാമയിലെ പോസ്റ്ററിൽ അറസ്റ്റിലായത് ദേശീയതയെ വെല്ലുവിളിച്ചതിന്; കുടുങ്ങുന്നത് കാശ്മീരിനും മണിപ്പൂരിനും ഫലസ്തീനും സ്വാതന്ത്ര്യം സ്വപ്‌നം കണ്ട നേതാവ്
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം
എന്തുകൊണ്ടാണ് ഐഎസിനും, അൽഖായിദക്കും ഇസ്രയേലിന്റെ രോമത്തിൽപോലും തൊടാൻ കഴിയാത്തത്! രാജ്യത്തെ സാമ്പത്തികമായ തകർക്കുന്ന യുദ്ധമല്ല കാശ്മീരിലെ കൊലകൾക്ക് പോംവഴി; ഇല്ലാതാക്കേണ്ടത് ജെയ്‌ഷേ മുഹമ്മദിനെയും അതിന്റെ തലവൻ മൗലാനാ മസൂദ് അസറിനെയുമാണ്; അതിനു ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടുപിടിച്ച് ഇസ്രായിലിന്റെ പാതയാണ് നാം പിന്തുടരേണ്ടത്; വികാര പ്രകടനങ്ങളും ബഡായികളുമല്ല വിവേകമാണ് രാജ്യത്തെ നയിക്കേണ്ടത്
മഞ്ജു ചേച്ചിയോട് നിങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച് ആരൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്; അക്കാര്യം മനസ്സിലാക്കിയതോണ്ടാ നിന്റെ വിവാഹത്തിനു ദിലീപേട്ടൻ സമ്മതിച്ചത്; മഞ്ജു ചേച്ചിയുടെ കണ്ണ് മൂടിക്കെട്ടാൻ ഒരു തന്ത്രം; നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്നാണ് ദിലീപേട്ടൻ എന്നോട് പറഞ്ഞത്; നിങ്ങൾ രണ്ടുപേരും ഒപ്പം വേണമെന്നാണ് ദിലീപേട്ടന്റെ ആഗ്രഹം; 'ചതിക്കാത്ത സുജ' പറഞ്ഞതുകേട്ട് ഞെട്ടി കാവ്യ: ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്- പല്ലിശ്ശേരിയുടെ പരമ്പര തുടരുന്നു
മുൻനിരയിൽ ഇരിപ്പിടം ലഭിച്ചില്ല; ദുബായിലെ ലോകകേരള സഭാ വേദിയിൽ പൊട്ടിത്തെറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്; ഞാൻ ആരാണെന്നാണ് കരുതിയത്? സംസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇങ്ങനെയാണോ ഇരിപ്പിടം ഒരുക്കുന്നതെന്ന് ചോദിച്ച് കോപം കൊണ്ടു ജ്വലിച്ചു; മുഖ്യമന്ത്രി വേദിയിലിരിക്കെ സദസ് വിട്ട് പോകാനൊരുങ്ങിയ ചീഫ്സെക്രട്ടറിയെ അനുനയിപ്പിക്കാൻ പണിപ്പെട്ട് നോർക്ക ഉദ്യോഗസ്ഥർ; ഒടുവിൽ ചീഫ് സെക്രട്ടറിക്കായി പ്രത്യേക നിര ഒരുക്കി; പ്രവാസി വ്യവസായികൾക്ക് മുന്നിൽ ഇന്നലെ നടന്ന 'കസേരകളി'യുടെ കഥ
പിണറായിയുടെ മകൻ അബുദാബി എച്ച്എസ്‌ബിസിയിൽ മാനേജർ; മകൾ വീണ ഐടി കമ്പനി സിഇഒ; കോടിയേരിയുടെ മക്കൾ റേഞ്ച് റോവറിൽ കറങ്ങുന്ന ദുബായിലെ കോടീശ്വരന്മാർ; മന്ത്രി എകെ ബാലന്റെ ഒരു മകൻ പാരീസിൽ.. മറ്റൊരു മകന്റെ വിദ്യാഭ്യാസം ഹോളണ്ടിൽ; രണ്ടുമക്കളും അമേരിക്കയിലുള്ള നേതാവായി മന്ത്രി തോമസ് ഐസക്ക്; മന്ത്രി ഇപി ജയരാജന്റെ രണ്ടു മക്കൾക്കും ഗൾഫ് ബന്ധങ്ങൾ; പാവങ്ങളെ പോലും വെട്ടിക്കൊന്ന് സിപിഎം അധികാരം ഉറപ്പിക്കുമ്പോഴും സ്വന്തം മക്കളുടെ ജീവിതം നേതാക്കൾ സുരക്ഷിതമാക്കുന്നത് ഇങ്ങനെ
ഞായറാഴ്ച പിൻവലിച്ച 5 വിഘടനവാദി നേതാക്കൾക്ക് പിന്നാലെ 18 പ്രമുഖ ഹുറിയത്ത് നേതാക്കളുടെ സുരക്ഷ ഒറ്റയടിക്ക് പിൻവലിച്ച് മോദി സർക്കാർ; 1000 പൊലീസുകാരും 100 വാഹനങ്ങളും രാജ്യ സുരക്ഷയ്ക്കായി മാറ്റി ഉപയോഗിക്കാൻ ഉത്തരവ്; ഇന്ത്യയുടെ ചെലവിൽ ഇന്ത്യയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചിരുന്ന ഗിലാനിയും യാസിൻ മാലിക്കും അടങ്ങിയ നേതാക്കൾ ജീവൻ കാക്കാൻ നെട്ടോട്ടത്തിൽ
കാശ്മീരിനെ രക്ഷിക്കാൻ യുദ്ധം ഏതുനിമിഷവും: മിന്നലാക്രമണമോ മിസൈൽ ആക്രമണമോ ആദ്യം തുടങ്ങേണ്ടതെന്ന് ആലോചന; സർവ സന്നാഹവുമായി ഉത്തരവ് കാത്ത് കര, വ്യോമ സേനകളുടെ കമാൻഡോ വിഭാഗങ്ങൾ; കപ്പലുകൾ എല്ലാം മിസൈലുകൾ തൊടുക്കാവുന്ന നിർണായക പോർമുഖങ്ങളിലേക്ക്; അതിർത്തിയിൽ ആകാശ് മിസൈലുകൾ വിന്യസിച്ചു; ബിൻലാദനെ അമേരിക്ക ഇല്ലാതാക്കിയ പോലെ മസൂദ് അസറിനെ ഇന്ത്യൻ കമാൻഡോ ഓപ്പറേഷനിൽ തീർക്കണമെന്നും ആവശ്യം; ഇന്ന് നാലുപേർ കൂടി കൊല്ലപ്പെട്ടതോടെ ശത്രുക്കളെ തുടച്ചുനീക്കാൻ ശപഥം ചെയ്ത് സേന
ജയിച്ചാലും തോറ്റാലും സ്വർഗം കിട്ടുന്ന അപൂർവ ഗെയിം; പ്രതീക്ഷിക്കുന്നത് മദ്യപ്പുഴയും 72 ഹൂറിമാരുമൊക്കെയുള്ള മത സ്വർഗ്ഗം; ഓരോ ജിഹാദിയും വിശ്വസിക്കുന്നു ഇത് വിശുദ്ധയുദ്ധമാണെന്ന്; മതം തന്നെയാണ് ഭീകരത! ജെയ്ഷെ മുഹമ്മദ് എന്ന വാക്കിന്റെ അർഥം തന്നെ മുഹമ്മദിന്റെ സൈന്യം എന്നും; ഈ വീഡിയോ നിങ്ങളിലെത്തുമ്പോഴെക്കും ഞാൻ സ്വർഗത്തിലെത്തിയിരിക്കുമെന്ന് ചാവേർ പറഞ്ഞതും ഈ വിശ്വാസത്താൽ; ആടുമെയ്‌ക്കൽ സംഘങ്ങൾ പലതവണയുണ്ടായ കേരളവും കശ്മീരിൽ നിന്നുപഠിക്കണം ഒരുപാട്
ഒരു രസത്തിനു തുടങ്ങി അടിമയായി പോയ യുവതി; ഭർത്താവിന്റെ മദ്യപാനശീലവും ബോധം കെട്ടുള്ള ഉറക്കവും ലൈംഗിക വൈകൃതങ്ങൾ ബാലന് മേൽ പ്രയോഗിക്കാൻ പ്രേരണയായി; ഒൻപതുകാരന്റെ അമ്മയുമായി ഉണ്ടായിരുന്ന അടുപ്പം നാലാം ക്ലാസുകാരനെ യുവതിയുടെ അടുക്കൽ എത്തിച്ചു; കുട്ടിയുടെ രോഗം പറഞ്ഞ് പണം പിരിച്ച് അടിച്ചു പൊളിച്ചു; ഡോക്ടറോട് പറഞ്ഞത് പൊലീസിനോടും കുട്ടി ആവർത്തിച്ചപ്പോൾ പീഡകയ്ക്ക് പോക്‌സോയിൽ ജയിൽ വാസം; കാടപ്പാറ രാജിയുടെ വൈകൃതങ്ങൾ പിടിക്കപ്പെടുമ്പോൾ
മദ്യപിച്ച് ഭർത്താവുറങ്ങുമ്പോൾ അതേ മുറിയിൽ നാലാം ക്ലാസുകാരനുമായി കാമകേളി; ഇഷ്ടങ്ങൾ മുഴുവൻ നടത്തിച്ച് സംതൃപ്തി നേടി യുവതി നയിച്ചത് അടിപൊളി ജീവിതം; റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയ അമ്മയ്ക്കും മകനും മാനസിക പിന്തുണ നടിച്ചെത്തി ചെയ്തതുകൊടുംക്രൂരത; ലിവർ കാൻസർ രോഗിയായ ഒൻപതു വയസ്സുകാരനുമായി ഇരുപത്തിയഞ്ചുകാരി ഗോവയിലും ചുറ്റിക്കറങ്ങി; കുട്ടിയുടെ ദേഹത്തെ തടിപ്പുകളും വ്രണങ്ങളും സംശയമായപ്പോൾ കൗൺസിലിങ്; രാജി കാട്ടിക്കൂട്ടിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
വിവാഹ ചിത്രത്തിൽ വധുവിന് വരനേക്കാൾ പ്രായം കൂടുതൽ തോന്നിയാൽ സദാചാര കമ്മറ്റിക്കാർക്ക് എന്താണ് പ്രശ്നം? കണ്ണൂർ ചെറുപുഴയിലെ 25കാരൻ യുവാവ് 48കാരിയെ വധുവാക്കിയെന്ന് വിവാഹ പരസ്യത്തിലെ ചിത്രം ചൂണ്ടി സൈബർ ലോകത്ത് കുപ്രചരണം; പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ അടുപ്പം വിവാഹത്തിൽ കലാശിച്ചപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായത് കുന്നായ്മക്കാർക്ക്; വധുവിന് പ്രായം കുറവെന്ന് വീട്ടുകാർ തറപ്പിച്ചു പറഞ്ഞിട്ടും കുപ്രചരണം തുടരുന്നതിൽ മനോവിഷമത്തിൽ നവദമ്പതികൾ
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
കാവ്യമാധവനിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം ദിലീപ് ഒഴിവാക്കാൻ ശ്രമിച്ചു..! തന്ത്രം മനസിലാക്കിയ കാവ്യ മറ്റ് നായകർക്കൊപ്പം സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പു നൽകി കൂടെ നിർത്തി; ലയൺ സിനിമയിലെ വിവാഹരംഗം സിനിമാ സീഡിയിൽ കവർ അടിക്കാൻ പ്ലാൻ ചെയ്തു; സിനിമയിൽ നിന്നും പി ശ്രീകുമാറിനെ മാറ്റിയത് തന്ത്രപരമായി; അനൂപ് ചന്ദ്രനെയും ഇല്ലാക്കഥ പറഞ്ഞ് സിനിമയിലെ വഴിമുടക്കി: പല്ലിശേരിയുടെ തുറന്നു പറച്ചിൽ തുടരുന്നു
ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
നാലാം വയസിൽ സ്‌കൂൾ സ്‌കിറ്റിനായി വിവാഹം; 22 വർഷങ്ങൾക്ക് ശേഷം പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ വെച്ച് ആ 'കുട്ടിക്കളി'യിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ ഒരുമിച്ചു; 'നമുക്ക് ഒന്നുകൂടി വിവാഹം ചെയ്താലോ' എന്ന ആർമ്മി ക്യാപ്ടന്റെ സന്ദേശത്തിന് യേസ് മൂളി വനിതാ ഡോക്ടർ; സിനിമാക്കഥകളിലെ അനശ്വര വിവാഹ മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കും വിധത്തിൽ ആര്യശ്രീയുടെ കഴുത്തിൽ താലികെട്ടി ശ്രീരാം
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം