1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
23
Thursday

ഇയ്യോബ് ഇടിവെട്ടാവുന്നു; ഇത് ആദ്യത്തെ ലക്ഷണമൊത്ത 'ന്യൂജനറേഷൻ' രാഷ്ട്രീയ ചിത്രം; ഹോളിവുഡ്ഡ് സിനിമകളെ വെല്ലുന്ന ഫ്രെയിമുകളുമായി അമൽനീരദ്; ഫഹദ് സൂപ്പർതാര പദവിയിലേക്ക്! വില്ലനായി ഞെട്ടിച്ച് ജയസൂര്യ

November 11, 2014 | 09:08 AM IST | Permalinkഇയ്യോബ് ഇടിവെട്ടാവുന്നു; ഇത് ആദ്യത്തെ ലക്ഷണമൊത്ത 'ന്യൂജനറേഷൻ' രാഷ്ട്രീയ ചിത്രം; ഹോളിവുഡ്ഡ് സിനിമകളെ വെല്ലുന്ന ഫ്രെയിമുകളുമായി അമൽനീരദ്; ഫഹദ് സൂപ്പർതാര പദവിയിലേക്ക്! വില്ലനായി ഞെട്ടിച്ച് ജയസൂര്യ

എം മാധവദാസ്

ടി, ഇടി, വെടി, കുടി, പിടി പിന്നെ മഴയത്ത് കുട നിവർത്തി നടക്കുന്ന സ്ലോമോഷനുകളും, മരുഭൂമിയിലുടെ ഒറ്റക്കൊരാൾ കോട്ടിട്ട്‌പോവുന്ന പാട്ടും, ഒരു ബെല്ലി ഡാൻസും. അമൽ നീരദ് എന്ന പ്രതിഭാധനനായ യുവസംവിധായകനെ ഫേസ്‌ബുക്കിലൂടെയും മറ്റും ഏറെ പരിഹസിച്ചവരാണ് നാം. അതിനെല്ലാം ചേർത്തുള്ള മറുപടിയായിരുന്നു 'അഞ്ചുസുന്ദരികൾ' എന്ന സിനിമാഖണ്ഡത്തിലെ 'കുള്ളന്റെ കഥ'യെന്ന, ഒന്നാന്തരം സിനിമ. അതിനുശേഷം വന്ന 'ഇയ്യോബിന്റെ പുസ്തകത്തിലാവട്ടെ' ഹോളിവുഡ്ഡ് ചരിത്രസിനിമകളെ വെല്ലുന്ന രീതിയിൽ ഫ്രെയിമൊരുക്കി, അമൽ നീരദ് സകലരുടെയും വായടപ്പിച്ചിരിക്കയാണ്. സംഭാഷണങ്ങൾകൊണ്ടല്ല, കിം കി ഡുക്കിനേപ്പോലുള്ള ലോകപ്രശസ്ത സംവിധായകരെപ്പോലെ, ദൃശ്യങ്ങളിലൂടെ കഥ പറയാനുള്ള എല്ലുബലമുള്ള മലയാളത്തിലെ അപൂർവം സംവിധായകരിൽ ഒരാളാണ് താനെന്ന് അമൽ തെളിയിച്ചിരിക്കുന്നു. 'ഇയ്യോബിന്റെ' വിജയത്തിന്റെ പൂർണമായ ക്രെഡിറ്റും ഛായാഗ്രഹണംകൂടി നിർവഹിച്ച ഈ യുവസംവിധായകനുതന്നെ!

ആദ്യത്തെ ലക്ഷണമൊത്ത 'ന്യൂജനറേഷൻ' രാഷ്ട്രീയ ചിത്രം

പക്ഷേ 'ഇയ്യോബിന്റെ പുസ്തകത്തെ' വ്യതിരിക്തമായ ഒരു ദൃശ്യാനുഭവമാക്കുന്നത് അതിന്റെ സാമൂഹിക രാഷ്ട്രീയ പരിസരമാണ്. തികച്ചും വ്യക്തികേന്ദ്രീകൃതമായ, സമൂഹംപോയിട്ട് അച്ഛനും അമ്മയും പോലുമില്ലാത്ത ന്യൂജനറേഷൻ സിനിമകൾക്കിടയിൽ, മണ്ണിൽ അധ്വാനിക്കുന്നവനുവേണ്ടിയുള്ള കൃത്യമായ ജനപക്ഷ രാഷ്ട്രീയം പറഞ്ഞു ഫലിപ്പിക്കാൻ അമൽ നീരദിനാവുന്നു. ആ രീതിയിൽ നോക്കുമ്പോൾ ഇയ്യോബിനെ കേരളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ന്യൂജനറേഷൻ രാഷ്ട്രീയ ചിത്രമെന്ന് വിശേഷിപ്പിക്കാം.

'നാവടക്കൂ പണിയെടുക്കൂ' എന്ന് ആഹ്വാനമുയരുന്ന അടിയന്തരവാസ്ഥക്കാലത്തുനിന്നാണ് ചിത്രം തുടങ്ങുന്നത്. ഇന്ത്യൻ ഭരണകൂടം പൗരന്റെ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുകയും, പാരതന്ത്ര്യത്തെ പുരോഗതിയുടെ മാനകമായി വിലയിരുത്തുകയും ചെയ്യുന്നിടത്തുനിന്ന്, മനുഷ്യനെ അടിമയാക്കി തല്ലി പണിയെടുപ്പിക്കുന്ന 1900ത്തിലെ മൂന്നാർ തേയിലത്തോട്ടങ്ങളിലെ ബ്രിട്ടീഷ് രാജിലേക്കാണ് അമൽ നീരദിന്റെ കൊതിപ്പിക്കുന്ന കാമറ നമ്മെ കൂട്ടിക്കൊണ്ടുപോവുന്നത്. അക്കാലത്തെ ഒരു കമ്യൂണിസ്റ്റ് വിപ്ലവകാരി (സിനിമയിൽ ടി.ജി രവി) തന്റെ അനുഭവങൾ ഒരു പഴഞ്ചൻ ടൈപ്പ്‌റൈറ്റിൽ അടിച്ചുണ്ടാക്കുയാണ്. അതാണ് 'ഇയ്യോബിന്റെ പുസ്തകം'. ടി.ജി രവിയുടെ വോയ്‌സ് ഓവറിലാണ് സിനിമ ചലിക്കുന്നത്.

കാടൻ നീതിയുടെ പര്യായമാണ് ഇയ്യോബ് (ലാൽ). സായിപ്പ് ഇട്ടിട്ടുപോയ ഹാരിസൺ തേയിലത്തോട്ടത്തിന്റെ ഉടമയായ അയാൾ നാടൻ സായിപ്പായി. മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന രഹതിയിൽ പാവം മനുഷ്യർക്കുമേൽ ക്രൂരത നടപ്പാക്കിയാണ് അയാൾ തന്റെ മക്കളായ ദിമിത്രിയെയും ( ചെമ്പൻ വിനോദിനെയും) ഐവാനെയും ( ജിനുജോസഫ്) വളർത്തുന്നത്. സഹോദരങ്ങളുടെ ക്രൂരതകണ്ട് ഒളിച്ചോടിയ ഇയ്യോബിന്റെ മൂന്നാമത്തെ മകൻ അലോഷി ( ഫഹദ് ഫാസിൽ), ബോംബെയിൽ നേവികലാപത്തിൽ പങ്കെടുത്തതിനെ തുടർന്ന് പിരിച്ചുവിട്ട് നാട്ടിൽ തിരച്ചത്തെുമ്പോഴാണ് 'ഇയ്യോബിന്റെ പുസ്തകത്തിലെ' താളുകൾ വേഗത്തിൽ മറിയുന്നത്. പുതുതായി ഒന്നിന്നും സമ്മതിക്കില്ല എന്ന ഒറ്റക്കാരണത്താൽ സ്വന്തം അപ്പനെവരെ കൊന്ന ആങ്കുർ റാവുത്തർ എന്ന തമിഴൻ മുതലാളി ( ജയസൂര്യ) കഴുകന്റെ കണ്ണുമായി മൂന്നാറിൽ മരംമുറിക്കാനത്തെുന്നു. കൊല്ലാനായി സ്വന്തം സഹോദരന്മാരും എതിർത്ത് തോൽപ്പിക്കാനായി അലോഷിയും. തുടർന്നുള്ള ഭാഗങ്ങൾ സ്‌ക്രീൽതന്നെ കണ്ട് ആസ്വദിക്കണം.'നാവടക്കൂ പണിയെടുക്കൂ' എന്ന് ആഹ്വാനമുയരുന്ന അടിയന്തരവാസ്ഥക്കാലത്തുനിന്നാണ് ചിത്രം തുടങ്ങുന്നത്. ഇന്ത്യൻ ഭരണകൂടം പൗരന്റെ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുകയും, പാരതന്ത്ര്യത്തെ പുരോഗതിയുടെ മാനകമായി വിലയിരുത്തുകയും ചെയ്യുന്നിടത്തുനിന്ന്, മനുഷ്യനെ അടിമയാക്കി തല്ലി പണിയെടുപ്പിക്കുന്ന 1900ത്തിലെ മൂന്നാർ തേയിലത്തോട്ടങ്ങളിലെ ബ്രിട്ടീഷ് രാജിലേക്കാണ് അമൽ നീരദിന്റെ കൊതിപ്പിക്കുന്ന കാമറ നമ്മെ കൂട്ടിക്കൊണ്ടുപോവുന്നത്. -

വഴിപിഴച്ച അപ്പന്റെയും മക്കളുടെയും കഥയെന്ന് ബാഹ്യമായി വിലയിരുത്തിയാൽ ഈ ചിത്രത്തിന് നമ്മുടെ ഗണേശ്‌കുമാർ നായകനായ കെ.ജി ജോർജിന്റെ 'ഇരകളു'മായി സാമ്യമുണ്ട്. പക്ഷേ ഇയ്യോബിനെ വ്യത്യസ്തമാന്നത് അത് ഉയർത്തുന്ന ശക്തമായ രാഷ്ട്രീയ സൂചനകളുള്ള ആന്തരിക ഘടനയാണ്. ബ്രിട്ടീഷ് ഭരണമാണ,് ഇന്ത്യൻ ജനാധിപത്യത്തേക്കൾ മികച്ചതെന്ന് ഫേസ്‌ബുക്കിൽ തലതല്ലി ചർച്ചചെയ്യുന്ന ടെക്കികളൊക്കെ നിർബദ്ധമായും കാണേണ്ടതാണ് ഈ സിനിമ. 'കീടനാശിനികളായി' തോട്ടങ്ങളിൽ കുട്ടികളെ ഉപയോഗിക്കുന്നതും, കുടികിടപ്പ് ചോദിച്ചതിന് കുടിലുകൾ തീവച്ച് നശിപ്പിക്കുന്നതും, സ്വാതന്ത്ര്യം കിട്ടുമെന്ന് മൂൻപേകണ്ട് തെരഞ്ഞെടുപ്പിന് ഫണ്ട് കണ്ടത്തൊൻ കഞ്ചാവ് കൃഷി നടത്തുന്ന നേതാക്കളും തൊട്ട് (ദേശസ്‌നേഹം എന്ന വാക്കിനെ ചിത്രം പൊളിച്ചടുക്കുന്നു) മതപരിവർത്തനവും, മദ്യക്കുപ്പിക്കുമുന്നിൽ പാവങ്ങളെ മറക്കുന്ന കത്തനാരുമൊക്കെയായി സംഭവബഹുലമാണ് ഈ സിനിമ. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളും, ഹിറ്റ്‌ലറും, അടിയന്തരാവസ്ഥയും നേവികലാപവുമെല്ലാം ചിത്രത്തിലൂടെ കടന്നുപോവുന്നു. ഒരു ചരിത്രാഖ്യായിക പോലെ ജീവിച്ചിരിക്കുന്ന മനുഷ്യരും ഇതിലൂടെ കടന്നുപോവുന്നു.

ദേവികുളത്തുനിന്ന് ജയിച്ച് ഐക്യകേരളത്തിലെ ആദ്യ നിയമസഭയിൽ അംഗമായ റോസമ്മ പുന്നൂസും, ഭർത്താവ് പി.ടി പുന്നൂസും ഇവിടെ കഥാപാത്രങ്ങളാണ്. നേവി കലാപത്തിൽ പങ്കെടുത്ത്, ജോലി വലിച്ചെറിഞ്ഞ് കേരളത്തിൽ എത്തിയ, പിന്നീട് മഹാനായ നടനായി വളർന്നുവന്ന പി.ജെ ആന്റണിയെയും (ആഷിക്ക് അബു) ഹ്രസ്വമായി ചിത്രം അവതരിപ്പിക്കുന്നു. അതിലൊന്നു വസ്തുതാപരമായ പിശകുകൾ വന്നില്ലെന്ന് മാത്രമല്ല, ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയിൽ അണിനിരക്കാനുള്ള ആഹ്വാനവും ഈ സിനിമയിലില്ല. ഇതേകഥ ലെനിൻ രാജേന്ദ്രനൊക്കൊയാണ് ചെയ്തിരുന്നതെങ്കിൽ മൊത്തം ചെങ്കൊടി മയമാക്കി, എതിരാളികൾക്ക് അടിക്കാനുള്ള വടികൊടുക്കുമായിരുന്നു!

പുട്ടിനെക്കുറിച്ചുള്ള പരമാർശവും, ബിരിയാണിയെ പരിചയപ്പെടുത്തുന്നതും, തോക്കിനുപകരം അണുബോംബിടണമെന്ന് പറയുന്നതുമെല്ലാം കേരളത്തിന്റെ വികാസപരിണാമങ്ങൾ നമ്മെ ഓർമ്മിപ്പിക്കന്നു.ഇവിടെയെല്ലാം കഥാകൃത്ത് ഗോപൻ ഷൺമുഖവും സംഭാഷണമെഴുതിയ ശ്യാം പുഷ്‌ക്കരനും കൈയടി നേടുന്നു.


വിമതലൈംഗികതയും, സ്ത്രീ സ്വാതന്ത്രവും

ലൈംഗികത എങ്ങനെ ചിത്രീകരിക്കണമെന്നത് മലയാള സനിമയെ എക്കാലവും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. ആദ്യരാത്രിയിൽ പാലുകുടിച്ചശേഷം കിളികൾ കൊക്കുരുമ്മുന്ന നസീർ-ഷീല കാലത്തുനിന്ന്, ഈയടുത്തകാലത്താണ് മലയാള സിനിമ മോചനം പ്രാപിച്ചത്. അപ്പോൾ പ്രതി ലൈംഗികതയുടെയോ, വിമത ലൈഗികതുടെയോ കാര്യത്തിലോ? അവിടെയാണ് ഇയ്യോബ് വ്യത്യസ്തമാവുന്നു. ദിമിത്രി ഉദ്ധാരണശേഷിയില്ലാത്തവനാണെങ്കിലും ലൈംഗിക ക്രൂരതകൾ നന്നായി ആസ്വദിക്കുന്നു. ദിമിത്രിയുടെ കുട്ടിക്കാലത്ത് ഒരു പശുവിനെകാണിക്കുന്നത് തൊട്ട് സിനിമ ഈ വിഷയം ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ ഒരിടത്തും കുടംബപ്രേക്ഷകർക്കും കുട്ടികൾക്കും അരോചകമാവുന്ന സീനുകളുമില്ല.ലൈംഗികത എങ്ങനെ ചിത്രീകരിക്കണമെന്നത് മലയാള സനിമയെ എക്കാലവും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. ആദ്യരാത്രിയിൽ പാലുകുടിച്ചശേഷം കിളികൾ കൊക്കുരുമ്മുന്ന നസീർ-ഷീല കാലത്തുനിന്ന്, ഈയടുത്തകാലത്താണ് മലയാള സിനിമ മോചനം പ്രാപിച്ചത്. അപ്പോൾ പ്രതി ലൈംഗികതയുടെയോ, വിമത ലൈഗികതുടെയോ കാര്യത്തിലോ? അവിടെയാണ് ഇയ്യോബ് വ്യത്യസ്തമാവുന്നു. 

ദിമിത്രിയുടെ ഭാര്യയായി റാഹലോയി വേഷമിട്ട് പത്മപ്രിയയും അമ്പരപ്പിച്ചു. തന്നെ അടിമയാക്കിവച്ച് നിരന്തരം പീഡിപ്പിച്ച ഇയ്യോബിന്റെ കുടുംബത്തോടുള്ള രോഷം ലൈംഗികതയെതന്നെ ആയുധമാക്കി അവൾ തീർക്കുന്നു. ദിമിത്രിയെ അടിച്ചുകൊന്നശേഷം, റാഹേലും ഐവാനും അതേകട്ടിലിൽ ലൈഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗം കാണണം. ലൈഗിക അടിച്ചമർത്തലും അപമാനവും മനുഷ്യനെ എങ്ങനെ മൃഗമാക്കുന്നു എന്നതിന്റെ ക്ലാസിക്ക് ഉദാഹരണം. ഇറ്റാലിയൻ സംവിധായകൻ പസോളിനിയൊക്കെ പച്ചയായി കാണിച്ച ഇത്തരം രംഗങ്ങൾ, വൾഗാരിറ്റിയിലേക്ക് വീഴാതെ അവതരിപ്പിച്ച അമലിന്റെ ഗ്ലൈകയടക്കം അംഗീകരിക്കണം. അവസാനം ചില കണക്കുകൂട്ടലുകൾ പിഴക്കുമ്പോൾ റാഹേൽ നിറതോക്ക് മാറോട് ചേർത്ത് വെടിയുതിർത്ത് സന്തോഷത്തോടെ ഈ ജീവിതത്തിൽനിന്ന് മോചനം പ്രാപിക്കുന്നു. മുമ്പ് അമൽനീരദിന്റെ തന്നെ 'ബാച്ചിലർ പാർട്ടിയിൽ' അൽപ്പവേഷധാരിയായി 'കപ്പ, കപ്പ, കപ്പപ്പുഴുക്കേ' എന്ന പാട്ടന് പത്മപ്രിയ ആടിയപ്പോൾ, അത് പട്ടുസാരികളിൽ കെട്ടിപ്പൂട്ടിയിടപ്പെട്ട സ്ത്രീത്വത്തിനുനേർക്കുള്ള വെല്ലുവിളിയാണെന്ന് അമൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ തമാശയയാിരുന്നു. അതിനുള്ള പ്രായശ്ചിത്വം കൂടിയാണിത്.

ഫഹദ് സൂപ്പർ താര പദവിയിലേക്ക്! വില്ലനായി ഞെട്ടിച്ച് ജയസൂര്യ

ഇയ്യോബ് ഒരുകാര്യം തെളിയിച്ചു. മലയാള വ്യവസായിക സിനിമയിൽ ഇനി ഫഹദിനെ പടിച്ചാൽ കിട്ടില്ല. സിനിമയുടെ ചില ഭാഗങ്ങളിലൊക്കെ ഈയുവനടൻ കൊത്തിപ്പിക്കുന്ന രീതിയിൽ അരങ്ങുതകർക്കയാണ്. തീ പാറുന്ന നോട്ടവും, സജ്ജലമായ മിഴികളും, ഹൃദയത്തിൽ തീയുമായുള്ള ഒരുഗ്രൻ റിബൽ. മൂന്നാറിലെ മേഘങ്ങളെ ചുംബിച്ചുനിൽക്കുന്ന തേയിലത്തോട്ടങ്ങൾക്കിടയിലുടെ അയാൾ ബൈക്കോടിച്ചുപോവുന്നതൊക്കെ കാണേണ്ട കാഴ്ചയാണ്. ഒരു നോട്ടംകൊണ്ടും, ആംഗ്യം കൊണ്ടും ഒരപാട് കാര്യങ്ങൾ പറയാൻ അലോഷിക്കാവുന്നു. നടത്തത്തിലും ശരീരഭാഷയിലിമൊക്കെ ഫഹദ് പുലർത്തുന്ന മാനറിസങ്ങൾ അമ്പരപ്പിക്കുന്നതാണ്. ('യവനികയിൽ' മമ്മൂട്ടിചെയ്ത കഥാപാത്രത്തെയൊക്കെ ഇതോർമ്മിപ്പിക്കുന്നു) ഈ രീതിയിൽപോയാൽ സൂപ്പർതാര പദവി തന്നെയാണ് ഫഹദിനെ കാത്തിരിക്കുന്നത്.

ജയസൂര്യയാണ് ഞെട്ടിച്ച മറ്റൊരു നടൻ. വില്ലനാവാൻ ഈഗോയൊന്നുമില്ലാതെ ഈ യുവ നായക നടൻ എത്തിയതിന്റെ ഗുണം സിനിമയിൽ കാണാനുണ്ട്. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആ രൂപം ദീർഘകാലം മനസ്സിൽ നിൽക്കും. ലാലും, ലെനയും, വിനായകനും, ചെമ്പൻ വിനോദുമുൾപ്പടെയുള്ള സഹതാരങ്ങൾ ഒന്നിനൊന്ന് മികച്ച പ്രകടനം കാട്ടി. പക്ഷേ ഈ സിനിമയിൽ ഏറ്റവും മുന്നിട്ടുനിൽക്കുന്നത് അമലിന്റെ ക്യാമറതന്നെയാണ്. ആദ്യഷോട്ടിലെ കരിമൂർഖനെതൊട്ട് രണ്ടാംലോകമഹായുദ്ധത്തിൽ തകരുന്ന തേയിലപ്പെട്ടികൾവരെകാണുമ്പോൾ ഇത് മലയാള സിനിമതന്നെയോ, അതോ ഇംഗ്ലീഷിൽനിന്ന് മൊഴിമാറ്റിയതോ എന്ന് അമ്പരന്നുപോവും.ഇയ്യോബ് ഒരുകാര്യം തെളിയിച്ചു. മലയാള വ്യവസായിക സിനിമയിൽ ഇനി ഫഹദിനെ പടിച്ചാൽ കിട്ടില്ല. സിനിമയുടെ ചില ഭാഗങ്ങളിലൊക്കെ ഈയുവനടൻ കൊത്തിപ്പിക്കുന്ന രീതിയിൽ അരങ്ങുതകർക്കയാണ്. തീ പാറുന്ന നോട്ടവും, സജ്ജലമായ മിഴികളും, ഹൃദയത്തിൽ തീയുമായുള്ള ഒരുഗ്രൻ റിബൽ. മൂന്നാറിലെ മേഘങ്ങളെ ചുംബിച്ചുനിൽക്കുന്ന തേയിലത്തോട്ടങ്ങൾക്കിടയിലുടെ അയാൾ ബൈക്കോടിച്ചുപോവുന്നതൊക്കെ കാണേണ്ട കാഴ്ചയാണ്. ഒരു നോട്ടംകൊണ്ടും, ആംഗ്യം കൊണ്ടും ഒരപാട് കാര്യങ്ങൾ പറയാൻ അലോഷിക്കാവുന്നു. നടത്തത്തിലും ശരീരഭാഷയിലിമൊക്കെ ഫഹദ് പുലർത്തുന്ന മാനറിസങ്ങൾ അമ്പരപ്പിക്കുന്നതാണ്.

ചില ഹാങ്ങോവറുകൾ ബാക്കി

പക്ഷേ പഴയ ചില ഹാങ്ങോവറുകളിൽനിന്ന് പൂർണമായും മുക്തനാവാൻ അമലിനായിട്ടില്ല. അരോചകമായ പാട്ടുകൾ ഇതിൽ മുഴച്ചു നിലക്കുന്നു. ഒരുകാര്യവുമില്ലാതെ അൽപ്പനേരം ഒരു ബെല്ലി ഡാൻസുമുണ്ട്. ഇതെല്ലാം മുറിച്ചുമാറ്റുകയാണെങ്കിൽ, ഷാങ്ങ്ഹായി, ബർലിൻ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്കുവരെ ഈ സിനിമ അയക്കാമായിരുന്നു. കൂട്ടവെടിവെപ്പ് എന്ന അമൽ സിനിമകളെ സാധൂകരിക്കുന്ന രീതിയിലായിപ്പോയി സിനിമയുടെ അവസാന ചില ഭാഗങ്ങൾ. എന്നിരുന്നാലും, ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെപേരിൽപോലും അറസ്റ്റുചെയ്യപ്പെടാവുന്ന രീതിയിൽ ഫാസിസം പടിയിൽ മുട്ടുന്ന ഇക്കാലക്ക് സ്വാതന്ത്ര്യത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചുമൊക്കെയുള്ള ഗൗരവപൂർണമായ ചില ചോദ്യങ്ങൾ ഇയ്യോബ് ബാക്കിയാക്കുന്നു.

വാൽക്കഷ്ണം: സിനിമ തുടങ്ങുന്നതുതന്നെ സാറ്റലൈറ്റ് റൈറ്റിനുവേണ്ടി ആകാശത്തേക്ക് നോക്കിനിൽക്കുന്ന എതാനും യുവസംവിധായകരെ കാണിച്ചാണ്. ഒപ്പം നല്ല സിനിമയുണ്ടാവാൻ മാനത്തേക്കല്ല, നമ്മളിലേക്കാണ് നോക്കെണ്ടതെന്ന വോയ്‌സ് ഓവറും. ഒരു പീരിയഡ് സിനിമക്ക് ഒരിക്കലും ചേരാത്ത അസംബന്ധം എന്നേ ഇതിനെ പറയാൻ കഴിയൂ. ഈ രീതിയിൽ സഹപ്രവർത്തകർക്കിട്ട് പണിഞ്ഞുകൊണ്ട് തുടങ്ങേണ്ടകാര്യമൊന്നും പ്രതിഭാധനനായ അമൽ നീരദിനില്ല. 'ഇതിഹാസ' പോലെ ആരും വിശ്വസിക്കാത്ത കഥയെന്ന് പരസ്യംചെയ്ത് തുടങ്ങുന്ന ഒരു ആക്ഷേപഹാസ്യ സിനിമയിലൊക്കെ ആവാമായിരുന്നു ഇത്തരം പരീക്ഷണം. വരും ദിവസങ്ങളിലെങ്കിലും ഈ ഭാഗം കട്ടുചെയ്യാനുള്ള വിവേകമുണ്ടായാൽ നന്ന്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
കാസർകോട് ലീഡ് തിരിച്ചുപിടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ; സിപിഎം ലീഡു ചെയ്യുന്നത് ആലപ്പുഴയിൽ മാത്രം; 19 ഇടങ്ങളിൽ ലീഡു പിടിച്ചു യുഡിഎഫ്; തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ രണ്ടാമത്; സുരേന്ദ്രൻ പത്തനംതിട്ടയിൽ മൂന്നാം സ്ഥാനത്ത്; പാലക്കാടും ആറ്റിങ്ങലിലും ആലത്തൂരിലും കാസർഗോഡും സിപിഎം നേരിടുന്നത് വമ്പൻ പ്രതിസന്ധിയിൽ; വയനാട്ടിൽ രാഹുൽ ഗാന്ധിയും മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും വമ്പൻ ലീഡിലേക്ക്; ശബരിമല വികാരം ആളിക്കത്തുമ്പോൾ നേട്ടമുണ്ടാക്കി കോൺഗ്രസ്
മുസ്ലീം സഹോദരങ്ങള്‍ ഒലത്തിയെന്ന് ഞാന്‍ ചുമ്മാ പ്രസംഗിച്ചതാ; നാലായിട്ട് അവന്മാരെ ഭിന്നിപ്പിച്ചാണ് ഞാന്‍ കഴിഞ്ഞ തവണ വോട്ട് നേടിയത്; ക്രിസ്ത്യാനികളെ ബോംബിട്ട് കൊന്ന മുസ്ലീം തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടി; xxxxxകളുടെ വോട്ട് എനിക്കിനി വേണ്ട; കടുത്ത മുസ്ലീം വിരുദ്ധ നിലപാടുമായി പിസി ജോര്‍ജ്; ഓഡിയോ ക്ലിപ്പ് ലീക്കായതോടെ പൂഞ്ഞാര്‍ എംഎല്‍എയുടെ വീടിന് നേരെ ആക്രമണം; വ്യാജ സംഭാഷണമെന്ന് വിശദീകരിച്ച് ഷോണ്‍ ജോര്‍ജും
യുപിഎയും മഹാസഖ്യവും പൊളിഞ്ഞടുങ്ങി; കാവി തരംഗത്തിൽ തിളങ്ങി ഇന്ത്യ; ലീഡ് നിലയിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ച ബിജെപി ഒറ്റയ്ക്ക് 300 കടക്കുമ്പോൾ എൻഡിഎ നടത്തിയത് വമ്പൻ മുന്നേറ്റം; യുപിയിലും മഹാരാഷ്ട്രയിലും ബീഹാറിലും കർണാടകയിലും ബംഗാളിലും ഒഡീഷയിലും അടക്കം എല്ലായിടത്തും ബിജെപിക്ക് വമ്പൻ വിജയം; രാജ്യം കാവി പുതയ്ക്കുമ്പോൾ അന്തിച്ച് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും; മോദി അധികാരത്തിൽ തിരിച്ചെത്തുമ്പോൾ
തിരിച്ചടിയായത് ബിജെപിയിലേക്ക് ഒലിച്ചു പോകുന്ന ഹിന്ദു വോട്ടുകൾക്ക് പകരം യുഡിഎഫ് കുത്തകയായ ന്യൂനപക്ഷ വോട്ടുകൾക്കായി നടത്തിയ നീക്കം; തകർന്നത് നിയമസഭയിൽ വിജയിച്ചപ്പോൾ ഭൂരിപക്ഷത്തെ കുത്തി മുറിവേൽപ്പിച്ചും നേട്ടമുണ്ടാക്കാൻ നടത്തിയ നീക്കം; അയ്യപ്പനെ കുത്തി നോവിച്ച് ഉറപ്പാക്കിയ വോട്ട് അടിച്ചു മാറ്റിയത് രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത കടന്നു വരവും മോദി പേടിയും; സിപിഎം കഷ്ടപ്പെട്ട് ആളിക്കത്തിച്ച മോദി വിരുദ്ധ വികാരത്തിന്റെ ഫലം കൊയ്ത് കോൺഗ്രസ്
യുഡിഎഫിലെ അത്ഭുതക്കുട്ടിയായി വി കെ ശ്രീകണ്ഠൻ! എവിടെ തോറ്റാലും പാലക്കാട് തോൽക്കില്ലെന്ന് അവകാശപ്പെട്ട ഇടതു കോട്ടയെ ഇടിച്ചുനിരത്തി കോൺഗ്രസിന്റെ പോരാളി; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മറ്റ് നേതാക്കൾ സജീവമാകാതിരുന്നിട്ടും ഒറ്റക്ക് പൊരുതി നേടിയ മിടുമിടുക്കൻ; ശ്രീകണ്ഠൻ ജനമനസ്സിലേക്ക് ഇറങ്ങിയത് കർഷക രോഷത്തെ ആയുധമാക്കിയും മരിച്ച വ്യാവസായിക പാർക്കുകളെ വീണ്ടെടുത്തും; സി.പിഎമ്മിന്റെ വിപ്ലവസിംഹം എം.വി രാജേഷിനെ കണ്ടംവഴി ഓടിച്ച വി.കെയാണ് താരം
ശബരിമലയിൽ പിടിവാശി പിടിച്ച് തോൽവി ഇരന്നു വാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയിലും സർക്കാരിലും ഒറ്റപ്പെടുമോ? പരാജയത്തിന്റെ പാപഭാരത്തിന്റെ പ്രധാന ഉത്തരവാദിത്തം പിണറായിയുടെ തോളിൽ തന്നെ; ചരിത്രത്തിലില്ലാത്ത തോൽവിയുടെ കാരണങ്ങൾ മുഖ്യമന്ത്രിക്ക് വിശദീകരിക്കേണ്ടിയും വന്നേക്കും; ദേശീയ തലത്തിൽ തരിപ്പണമായ സിപിഎമ്മിന് മുന്നിൽ ഉയരുന്നത് ഇനി എന്ത് എന്ന ചോദ്യം
നന്ദിയുണ്ട് ടീച്ചറേ.. നന്ദിയുണ്ട്...! ആലത്തൂരിന്റെ മണിമുത്തായി രമ്യ ഹരിദാസ് ഉജ്ജ്വല വിജയം നേടുമ്പോൾ യുഡിഎഫുകാർ നന്ദി പറയുന്നത് രമ്യ പാട്ടുപാടി വോട്ടുപിടിച്ചതിനെ അവഹേളിച്ച ദീപാ നിശാന്തിന്; അശ്ലീല പരാമർശം നടത്തിയ എ വിജയരാഘവനും സൈബർ ലോകത്ത് ആക്ഷേപം ചൊരിഞ്ഞ സിപിഎം പോരാളികളും രമ്യയുടെ വിജയത്തിന്റെ മാറ്റുകൂട്ടി; പാട്ടുംപാടി പുഷ്പ്പം പോലെ പെങ്ങളൂട്ടി വിജയിച്ചു കയറിയപ്പോൾ തട്ട് കിട്ടിയത് അഹങ്കാരത്തിന്റെ പത്തിക്ക് തന്നെ
ചുണയുണ്ടെങ്കിൽ എന്നെ ഒന്നുപിടിച്ചുകാണിച്ചേ...പൊലീസ് ജീപ്പിന് മുന്നിൽ ഞെളിഞ്ഞുനിന്ന് വെല്ലുവിളിച്ച്ഗുണ്ടാ നേതാവ്; ബോക്സറായ ഗുണ്ടയുടെ പഴയ പഞ്ചുകളുടെ ഓർമയിൽ പേടിച്ച് വിറച്ചോടി പൊലീസുകാർ; ജീപ്പിന് മുന്നിൽ സിനിമാ സ്‌റ്റൈലിൽ പ്രകടനം നടത്തിയത് ബൈക്ക് കുറുകെ നിർത്തി; ആരാടാ എന്ന ചോദിച്ച് ചാടിയിറങ്ങിയ എസ്ഐ ആളെക്കണ്ട് പരുങ്ങിയതോടെ കളിയാക്കി ബോക്സർ ദിലീപ്; ഓടിതോൽപ്പിക്കുന്ന ക്രിമിനലിനെ പിടികൂടുന്നത് സ്വപ്നം കണ്ട് കരുനാഗപ്പള്ളി പൊലീസ്
രാഹുലിന്റെ ഓട്ട പ്രദക്ഷിണവും മോദി വിരുദ്ധ മഹാസഖ്യവും പെട്രോൾ വിലയും കർഷക ദ്രോഹവും നോട്ട് നിരോധനവും ഒക്കെ വെറുതെയായി; എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന് രാജ്യത്തെ കാവി പുതപ്പിച്ച് അജയനായി മുമ്പോട്ട്; രണ്ടാം വരവിൽ നോൺസ്റ്റോപ്പ് നമോ! ആയുധങ്ങളെല്ലാം പുറത്തെടുത്ത രാഹുലിനെ പുഷ്പ്പം പോലെ മലർത്തിയടിച്ച് തെരഞ്ഞെടുപ്പ് ഗോദയിലെ മഹാമല്ലനായി നരേന്ദ്ര മോദി; മോദി-അമിത് ഷാ കൂട്ടുകെട്ടിനെ പിടിച്ചു കെട്ടാൻ ഇനിയാർക്ക് കഴിയും?
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ടെക്കി യുവതിയെ പ്രണയക്കെണിയിൽ വീഴ്‌ത്തുന്നത് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്; കല്ല്യാണം കഴിക്കാമെന്ന മോഹന വാഗ്ദാനം വിശ്വസിച്ച യുവതി ചതിക്കപ്പെട്ടത് ക്രൂരമായി; കൂടെ താമസിപ്പിച്ചു ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി; കിടപ്പറ ദൃശ്യങ്ങൾ കാമറയിലും പകർത്തി; ചതി മനസ്സിലായപ്പോൾ ബന്ധം ഉപേക്ഷിച്ച യുവതിയോട് പ്രതികാരം തീർക്കാൻ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു; പിടിയിലായ ആലുവ സ്വദേശി ശ്രീഹരി പി സുന്ദർ ആളൊരു 'സെക്‌സ് സൈക്കോ'
ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്
സിദ്ദിഖിനെ കുഴിയിൽ ചാടിച്ചത് സിനിമാ പ്രിവ്യൂവിനെത്തിയപ്പോൾ നടിയോട് ഇത് ഓസ്‌ട്രേലിയ അല്ല.. കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കൂ എന്ന് പറഞ്ഞതോ? മകളെ പോലെ കരുതി നൽകിയ ഉപദേശം മീടൂവായത് വിശ്വസിക്കാനാവുന്നില്ലെന്ന വികാരം സുഹൃത്തുക്കളോട് പങ്കുവച്ച് സിനിമാ താരം; രണ്ട് കൊല്ലത്തിന് ശേഷം മീ ടു വെളിപ്പെടുത്തലുമായി വരുമ്പോൾ പ്രതികരണം പോലും വേണ്ടെന്ന് തിരുമാനിച്ച് നടൻ; 'നിള'യിലെ ലൈംഗിക ചുവയുള്ള വർത്തമാനത്തെ കുറിച്ച് സിദ്ദിഖ് സഹപ്രവർത്തകരോട് പറയുന്നത്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ