1 usd = 71.92 inr 1 gbp = 90.53 inr 1 eur = 81.34 inr 1 aed = 19.58 inr 1 sar = 19.17 inr 1 kwd = 236.24 inr

Dec / 2018
15
Saturday

45 കോടിയുടെ യാതൊരു കോപ്പുമില്ലാതെ കൊച്ചുണ്ണി; കുഴപ്പമില്ല കണ്ടിരിക്കാം എന്നീ വാക്കുകളിൽ വിശേഷിപ്പിക്കാവുന്ന ശരാശരി ചിത്രം; ലോകോത്തര ഫോട്ടോഗ്രാഫി ഹോളിവുഡ് സ്റ്റെലുമൊക്കെ വെറും തള്ളൽ മാത്രം; ശൂന്യമായ ആദ്യപകുതി ബാധ്യത; മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി കൊലമാസ്; നിവിന് ഇത് എടുത്താൽ പൊന്താത്ത കഥാപാത്രം

October 11, 2018 | 07:54 PM IST | Permalink45 കോടിയുടെ യാതൊരു കോപ്പുമില്ലാതെ കൊച്ചുണ്ണി; കുഴപ്പമില്ല കണ്ടിരിക്കാം എന്നീ വാക്കുകളിൽ വിശേഷിപ്പിക്കാവുന്ന ശരാശരി ചിത്രം; ലോകോത്തര ഫോട്ടോഗ്രാഫി ഹോളിവുഡ് സ്റ്റെലുമൊക്കെ വെറും തള്ളൽ മാത്രം; ശൂന്യമായ ആദ്യപകുതി ബാധ്യത; മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി കൊലമാസ്; നിവിന് ഇത് എടുത്താൽ പൊന്താത്ത കഥാപാത്രം

എം മാധവദാസ്

കുഴപ്പമില്ല, കണ്ടിരിക്കാം തുടങ്ങിയ എവിടെയും തൊടാത്ത വാക്കുകൊണ്ട് ശരാശരി മലയാളി എന്താണോ ഉദ്ദേശിക്കുന്നത്. അതുതന്നെയാണ് കായംകുളം കൊച്ചുണ്ണിയെന്ന, മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ ഒറ്റ വാക്കിലുള്ള നിരൂപണം. ബ്രഹ്മാണ്ഡചിത്രത്തിന്റെ മീഡിയാ ഹൈപ്പിൽ ധംകൃതപുളകിതനായി മലയോളം പ്രതീക്ഷയോടെ ടിക്കറ്റെടുക്കുന്നയാളാണ് നിങ്ങളെങ്കിൽ സിനിമ തീരുമ്പോൾ പവനായി ശവമായി എന്ന അവസ്ഥയിലാവും. അല്ലാതെ ടൈംപാസിന് ഒരു പടം കണ്ടുകളയാമെന്ന് കരുതിയാൽ കുഴപ്പമില്ല കണ്ടിരിക്കാം. നിങ്ങളുടെ പ്രതീക്ഷയും യാഥാർഥ്യവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ലസഗുവാണ്, മറ്റൊരു രീതിയിൽ പറഞ്ഞാൽ ഈ ചിത്രത്തിന്റെ ആസ്വാദനം.

എന്തായാലും ഒരു കാര്യം വ്യക്തമാണ്. 45 കോടിയുടെ യാതൊരു കോപ്പും ഈ പടത്തിലില്ല. എന്റെ ഗോകുലം ഗോപാലേട്ടാ, പുതിയ പിള്ളാർ വെറും പത്തുകോടിക്ക് പടം തീർത്ത് തരുമായിരുന്നു. ബാക്കി പ്രളയ ദുരിതാശ്വാസത്തിന് കൊടുത്താൽ നാടിന് ഉപകാരമായേനെ. ന്തൊക്കെയായിരുന്നു തള്ളൽ. ലോകത്തര ഫോട്ടോഗ്രാഫി, ഹോളിവുഡ് സ്റ്റെൽ.. ഒന്നും കാണുന്നില്ല. ഒരു സാധാരണ ചിത്രം. പടത്തിന്റെ എറ്റവും വലിയ പ്രശ്നം എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന രീതിയിലുള്ള ഒന്നാം പകുതിയാണ്. ആദ്യപകുതി കൊച്ചുണ്ണി എങ്ങനെയാണ് കള്ളനായതെന്ന് നീട്ടി പരത്തി വിശദീകരിക്കയാണ്. ഒരിടത്തുപോലും ഒന്നു കൈയടിക്കാനുള്ള സ്‌കോപ്പില്ല. ഇന്റർവെൽ പഞ്ചായി മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി വരുമ്പോഴാണ് തീയേറ്റർ ഉണരുന്നത്. ഈ ഒന്നാംപകുതി ലേശം ചുരുക്കി മൂന്നുമണിക്കൂറോളം വരുന്ന ചിത്രത്തിന്റെ ദൈർഘ്യം അൽപ്പം കുറച്ചിരുന്നെങ്കിൽ കൊച്ചുണ്ണി കുറേക്കൂടി രസകരമാവുമായിരുന്നു.

രണ്ടാംപകുതിയിലാണ് സിനിമയ്ക്ക് കായംകുളം കൊച്ചുണ്ണിയുടെ സംഭവ ബഹുലമായ ജീവിതത്തിന്റെ ത്രില്ല് കിട്ടുന്നത്. മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി ഒരു കൊമേഷ്യൽ സിനിമയുടെ എല്ലാ ചേരുവകളുമുള്ള കിടിലൻ ക്രൗഡ് പുള്ളറാണ്. പക്കിയെ കാണുമ്പോഴേ കൈയടിയാണ്. ഈ ആരവം നിവിൻ പോളിക്ക് ഉണ്ടാക്കാൻ കഴിയുന്നില്ല. മാത്രമല്ല അദ്ദേഹത്തിന് എടുത്താൽ പൊന്താത്തതായാണ് കൊച്ചുണ്ണിയെ മൊത്തത്തിൽ തോനുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ജാതിവ്യവസ്ഥയും അടിമത്തവും ദാരിദ്ര്യവുമൊക്കെ ചിത്രത്തിൽ വരുന്നുണ്ടെങ്കിലും അതൊന്നും ഉള്ളിൽ തട്ടുന്ന വിധം ഫലിപ്പിക്കാൻ സംവിധായകന് ആയിട്ടില്ല. സംവിധായകൻ റോഷൻ ആൻഡ്രൂസിൽനിന്ന് നാം ഇതിലേറെ പ്രതീക്ഷിച്ചിരുന്നു. രണ്ടാം പകുതിയിലെ ചില രംഗങ്ങൾ ഒഴിച്ചാൽ എവിടെയും സംവിധായകന്റെ ക്രാഫ്റ്റ് കാണുന്നില്ല.

കാതലില്ലാത്ത തിരക്കഥ

ഈ ചിത്രത്തെ കുഴപ്പമില്ല എന്ന രണ്ട് വരിയിലേക്ക് ഒതുക്കുന്നതിന് റോഷൻ ആൻഡ്രൂസിനെപ്പോലെ കൂട്ടു പ്രതികളാണ്, അടുത്തകാലത്ത് ഏറ്റവും മികച്ച രചനകൾ ഒരുക്കി പേരെടുന്ന ന്യൂജൻ തിരക്കഥാ ഇരട്ടകളായ ബോബി- സഞ്ജയ് ടീമും. കായംകുളം കൊച്ചുണ്ണിയെപോലെ ചരിത്രവും ഐതിഹ്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു കഥാപാത്രത്തിന്റെ ജീവിതം ചിത്രീകരിക്കുമ്പോൾ, ബാഹുബലിയിലെയും മറ്റുംപോലെ നൂറുശതമാനം ഫിക്ഷന്റെ സ്വതന്ത്ര്യം എടുക്കാൻ കഴിയില്ല എന്ന് വ്യക്തമാണ്്. പക്ഷേ പലപ്പോളും പൈങ്കിളി നിലവാരത്തിലാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്. യുക്തി ഭദ്രമല്ലാത്ത പാളിപ്പോയ നിരവധി രംഗങ്ങൾ ചിത്രത്തിൽ കാണാം. ഉദാഹരണമായി പൂർവ കാമുകി കൊച്ചുണ്ണിയെ ഒറ്റിക്കൊടുക്കുന്ന കാരണം നോക്കുക. ഇവർ നാടുകടത്തപ്പെടുകയും എവിടെയാണെന്ന് അറിയുകയും ചെയ്യാത്ത സാഹചര്യത്തിൽ നിർബന്ധത്തിന് വഴങ്ങി കൊച്ചുണ്ണി വിവാഹം കഴിച്ചുവെന്നതാണ് കാരണം. ഒരു സ്ത്രീ 12 പേർക്കൊപ്പം താമസിക്കുന്ന ജാതിവ്യവസ്ഥ നിലനിൽക്കുന്ന കാലമെന്ന് ചിത്രം തന്നെ സമ്മതിക്കുന്ന കാലത്താണ് ഈ 'കുലസ്ത്രീ പ്രതികാരം' വർക്കൗട്ടാവുന്നത് എന്നോർക്കണം. അതുപോലെ കൊച്ചുണ്ണി സംഘത്തിൽ ഉണ്ടാവുന്ന ഭിന്നിപ്പും കൂട്ടുകാർ കൊച്ചുണ്ണിയെ ഒറ്റുകൊടുക്കുന്നതിലും ഇതേ യുക്തിരാഹിത്യം കാണാം. സാധാരണ സഞ്ജയ് -ബോബി ചിത്രങ്ങളിൽ കാണുന്നപോലെ ചെറുതും കുറിക്ക് കൊള്ളുന്നതുമായ സംഭാഷണങ്ങൾ ഈ പടത്തിലില്ല. ക്ലൈമാക്സിലെ അവസ്്ഥയൊക്കെ പ്രേക്ഷകർ കണ്ട് വിലയിരുത്തട്ടെ.

ഇനി തിരക്കഥയുടെ ആലസ്യം മറികടക്കാനുള്ള ചടുലമായ ആഖ്യാനങ്ങൾ സംവിധായകന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ആദ്യപകുതിയിൽ ഇതൊരു റോഷൻ ആൻഡ്രൂസ് ചിത്രമാണെന്നുപോലും തോന്നുന്നില്ല. രണ്ടാം പകുതിയിലാണ് ചിലയിടത്തൊക്കെ ഒരു സംവിധായകന്റെ മിടുക്ക് കാണുന്നത്. എന്നാൽ ഭൂരിഭാഗം രംഗങ്ങളും ഏതൊരു സാധാരണ സംവിധായകനും എടുക്കാവുന്ന രീതിയിലാണ്. പക്ഷേ പഴശ്ശിരാജ, വടക്കൻ വീരഗാഥ, 1921 തുടങ്ങിയ പഴയ പീരിയഡ് മൂവികളുടെ നിലാരത്തിലേക്ക് ഉയരുന്ന ഒറ്റ ഷോട്ടുപോലും ഈ ചിത്രത്തിലില്ല. ആ രീതിയിൽ അങ്ങേയറ്റം നിരാശാജനകമാണ് ഈ പടം എന്ന് പറയാതെ വയ്യ. ചില രംഗങ്ങൾ ശരിക്കും കത്തിയുമാണ്. നിവിൻ പോളിയുടെ പെരുമ്പാമ്പുമായുള്ള മൽപ്പിടുത്തമൊക്കെ കുറച്ച് കൂടിപ്പോയെന്നേ പറയാനാവൂ.

ചിത്രത്തിന്റെ ലൊക്കേഷൻ സെറ്റിങ്ങ്സിലും വല്ലാതെ പാളിച്ചപറ്റിയിട്ടുണ്ട്. 19ാം നൂറ്റാണ്ടിലെയാണെങ്കിലും, ഇത് കേരളത്തിൽ നടക്കുന്ന കഥായാണെന്ന ഫീൽ കിട്ടുന്നില്ല. ജയരാജിന്റെ വീരം എന്ന വടക്കൻ പാട്ട് സിനിമയിലും, പൃഥിരാജിന്റെ ഉറുമിയിലും ഇതേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആർട്ട് ഡയറക്ക്ഷൻ ഒക്കെ ലോകോത്തരമാണെന്ന് പ്രചാരണം ഉണ്ടായിരുന്നെങ്കിലും എല്ലാം സെറ്റാണെന്ന് വ്യക്തമായി പിടികിട്ടും. ഒന്നിലും സ്വാഭാവികതയില്ല. 45കോടിയൊക്കെ ചെലവിട്ടിട്ട് ഇതാണ് അവസ്ഥയെങ്കിൽ കഷ്ടം എന്ന് മാത്രമേ പറയാൻ കഴിയൂ. ഒരു കാലത്തിന്റെയും ജനസസഞ്ചയത്തിന്റെയും ചിത്രമായി ഇതിനെ തോന്നുന്നില്ല. പെട്ടെന്ന് കുറെ ആൾക്കൂട്ടം പൊട്ടിവീഴുന്നു, അപ്രത്യക്ഷരാവുന്നു. അത്രമാത്രം.

തകർത്തത് മോഹൻലാൽ; നിവിന് എടുത്താൽ പൊന്താത്ത വേഷം

ഈ പടത്തിന്റെ പ്രസരിപ്പ് സത്യത്തിൽ ലാലേട്ടൻ തന്നെയാണ്. ഒറ്റക്കണ്ണും പറ്റെവെട്ടിച്ച മുടിയും പ്രത്യേക അട്ടഹാസച്ചിരിയുമായി ഇത്തിക്കരപ്പക്കി കസറുകയാണ്. ഒരു ഹൈവേ തീഫിന്റെ എല്ലാ ചേഷ്ഠകളും ഭ്രാന്തൻ ഭാവങ്ങളും ഒപ്പം അഗാധമായ മനുഷ്യത്വവും പുലർത്തുന്ന വേഷം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയാണ്. മോഹൻലാലിലെ നായകനാക്കി ഇത്തിക്കരപ്പക്കിയെ വികസിപ്പിച്ച് പുതിയൊരു ചിത്രമാക്കിയിരുന്നെങ്കിൽ അത് ഗംഭീരമായേനെ.

നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി പലപ്പോഴും ഈ യുവനടന് എടുത്താൽ പൊന്താന്ത വേഷമാണ് തോനുന്നത്. എന്നാൽ സംഘട്ടനരംഗങ്ങളിലടക്കം നിവിൻ അസാധാരണമായ മികവ് പ്രകടിപ്പിക്കുന്നുണ്ട്. നിഷ്‌കളങ്കനായ ഒരു പാവം പയ്യനിൽനിന്ന് കായകുളം കൊച്ചുണ്ണിയെന്ന ആരും ഞെട്ടുന്ന കള്ളനിലേക്കുള്ള രൂപാന്തരണത്തിന്റെ വൈകാരികാംശം പൂർണമായും പ്രേക്ഷകനിലെത്തിക്കാൻ നിവിന് കഴിയുന്നില്ല. മോഹൻലാലിന്റെ കൊലമാസ് പ്രകടനത്തിനുമുന്നിൽ പന്തം കണ്ട പെരുച്ചാഴിയെപ്പോലെയായിപ്പോയി നിവിന്റെ പ്രകടനം.( മോഹൻലാലിന്റെ കരിസ്മ അങ്ങനെയാണ്. മമ്മൂട്ടിയടക്കമുള്ള ഏത് നടനൊപ്പം മുട്ടിയാലും ഒരു പണത്തുക്കം മുന്നിൽ ലാൽ തന്നെയായിരിക്കും) ചിത്രത്തിലെ മറ്റുരണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സണ്ണിവെയിനും ബാബു ആന്റണിയുമാണ്. പൊലീസ് ഓഫീസറുടെ വേഷം സണ്ണിയിൽ ഭദ്രമാണെങ്കിലും ബാബുആന്റണിയുടെ ചില ഡയലോഗുകൾ ടൗൺഹാൾ നാടകങ്ങളിലേതുപോലെ അരോചകമാണ്. സ്ത്രീ കഥാപാത്രങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത ഈ പടത്തിൽ, ജാനകി എന്ന കീഴ്ജാതി പെൺകുട്ടിയുടെ വേഷമിട്ട പ്രിയാ ആനന്ദും പക്ഷേ നന്നായി എന്ന് പറയാവാവില്ല. 19ാംനൂറ്റാണ്ടിലെ ഒരു ശൂദ്രസ്ത്രീയുടെ ശരീരഭാഷയയല്ല, ഒരു അർബൻ സെക്സിഗേളിന്റെതാണ് ഇവരുടേത്. ഇത് മണ്ണെണ്ണയും വെള്ളവുംപോലെ വേറിട്ട് നിൽക്കുകയും ചെയ്യുന്നു.

ഗാനങ്ങൾ ശരാശരി നിലവാരം മാത്രാമാണ് പുലർത്തുന്നത്. സീറോ സൈസ് ശരീരമുള്ള ഒരു പെൺകുട്ടിയുടെ മാദകനൃത്തവും ചിത്രത്തിന്റെ തുടക്കത്തിൽ കാണാം. അതും കാലവുമായും ചിത്രത്തിന്റെ പൊതുഘടനയുമായും തീരെ നീതിപുലർത്തുന്നില്ല. ഈ ചിത്രത്തിന്റെ ക്യാമറയെക്കുറിച്ചൊക്കെ തള്ളുകൾ ഒരു പാട് കേട്ടിരുന്നെങ്കിലും അമ്പരിപ്പിക്കുന്ന വിഷ്വൽ മാജിക്ക് ഈ ലേഖകൻ എവിടെയും കണ്ടിട്ടില്ല.

അവസാനമായി ഒരു ചോദ്യം ബാക്കിയാണ്. ഈ 45 കോടിയൊക്കെ എന്താക്കി ഗോപാലേട്ടാ...ഇത് ട്രോളാൻ പറയുന്നതല്ല. മലയാള സിനിമയൂടെ ബജറ്റ് എത്രവരെ പോകാം എന്നതിന്റെ ലിറ്റ്മസ് ടെസ്റ്റുകൂടിയായിരുന്നു ഈ സിനിമയുടെ വാണിജ്യ വിജയം. ഒടിയൻ, കാളിയൻ, കുഞ്ഞാലിമരക്കാർ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഈ പടത്തിന്റെ വാണിജ്യ വിജയത്തെയാണ് നോക്കിയിരിക്കുന്നത്. അതുകൊണ്ട് ഗോപാലട്ടാ, സത്യം പറയുക. ശരിക്കും ഈ പടത്തിന് എത്ര കോടിയായി. മുമ്പ് 'പഴശ്ശിരാജ' സിനിമക്ക് താങ്കൾ പറഞ്ഞ കോടികൾ ഒന്നും ആയിട്ടില്ലെന്ന് സംവിധായകൻ ഹരിഹരൻ തന്നെ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ചോദിച്ച് പോയതാണ്.

വാൽക്കഷ്ണം: പക്ഷേ ഈ പടം കൊണ്ടുള്ള സാമൂഹികമായ ഒരു ഗുണം കഴിഞ്ഞുപോയ കാലത്തിന്റെ കേരളീയരുടെ അവസ്ഥ ഓർമ്മിപ്പിക്കുന്നു എന്നതാണ്. ദലിതൻ കച്ചവടം ചെയ്യുന്നതുപോലും അന്ന് ആചാരത്തിന്റെപേരിൽ സമ്മതിച്ചിരുന്നില്ല. അവന് ക്ഷേത്രപ്രവേശനം പോയിട്ട് വഴി നടക്കാനുള്ള സ്വതന്ത്ര്യം പോലുമുണ്ടായിരുന്നില്ല. ദലിതനെ മനുഷ്യനായി കാണാത്ത ആചാര്യസംഹിതകൾക്ക് തീയിടുന്നുണ്ട് കായംകുളം കൊച്ചുണ്ണി. ആചാരങ്ങൾ സംരക്ഷിക്കാനുള്ള, കേരള നവോത്ഥാനത്തിനെതിരായ പ്രതിസമരങ്ങൾ അരങ്ങേറുന്ന ഇക്കാലത്ത്, കുലസ്ത്രീകളൊക്കെ നിർബന്ധമായും കണ്ടിരിക്കേണ്ടതാണ് ഈ ചിത്രം. നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എത്ര പ്രാകൃതമായിരുന്നെന്നും ബ്രിട്ടീഷ് നിയമം എങ്ങനെയാണ് ഹീനജാതിക്കാർക്ക് ഗുണം ചെയ്തതെന്നും ദ്യോതിപ്പിക്കുന്ന രംഗങ്ങൾ ചിത്രത്തിലുണ്ട്.

ചിത്രം അവസാനിക്കുന്നത് കൃത്യമായ മറ്റൊരു ഓർമ്മപ്പെടുത്തലുമായിട്ടാണ്. പത്തനംതിട്ടയിലെ ഒരു ക്ഷേത്രത്തിൽ കായംകുളം കൊച്ചുണ്ണിയെന്ന മുസൽമാനെ ഉപപ്രതിഷ്ഠയായി വെച്ചതിന്റെ ദൃശ്യങ്ങൾ മോഹൻലാലിന്റെ വോയ്സ് ഓവറിൽ കാണിച്ചു തരുന്നു. ദൈവത്തെ രക്ഷിക്കാനായി സമരങ്ങൾ നടക്കുന്ന നാട്ടിൽ കാണിക്കേണ്ട കാഴചതന്നെ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഒടിയനല്ല ചതിയൻ; ശ്രീകുമാരമേനോൻ ഒടിവെച്ചത് പാവം പ്രേക്ഷകരുടെ നെഞ്ചത്ത്; ഇത് ഹർത്താലിനെ അവഗണിച്ച് പുലർച്ചെ നാലുമണിക്ക് പടം കാണാനെത്തിയ ആരാധകരെ പോക്കറ്റടിക്കുന്ന സിനിമ; പടത്തിന്റെ നിലവാരത്തകർച്ചയിൽ നെഞ്ചുതകർന്ന് ഫാൻസുകാർ; ലാഗിങ്ങും ചത്ത സംഭാഷണങ്ങളും ക്ലീഷെ രംഗങ്ങളും രസംകൊല്ലിയാകുന്നു; ആകെയുള്ള ആശ്വാസം രണ്ടുഗെറ്റപ്പുകളിലെത്തുന്ന മോഹൻലാലിന്റെ കരിസ്മ
മഞ്ജുവാര്യരോടും ശ്രീകുമാരൻ മേനോനോടും ദിലീപിന് വിരോധമുള്ളതുകൊണ്ട് മാത്രം ഒടിയൻ എങ്ങനെ മോശം സിനിമയാകും? കൂവിത്തോൽപ്പിക്കാൻ മാത്രം ഒരു മോശം സിനിമയാണോ ഒടിയൻ ? സിനിമ ഇറങ്ങിയപ്പോൾ മുതൽ കൂവിത്തോൽപ്പിക്കാൻ ആരോ ക്വട്ടേഷൻ എടുത്തിട്ടില്ലേ എന്ന് സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല; പുലിമുരുകൻ നല്ല സിനിമയാണെന്ന് പറയുന്നവർക്ക് ഒരു കാരണവശാലും ഒടിയനെ തള്ളിപ്പറയാൻ കഴിയില്ല ഇൻസ്റ്റന്റ് റെസ്‌പോൺസിൽ ഷാജൻ സ്‌കറിയ
45 കൊല്ലം മുമ്പ് ചേട്ടനുമായി എത്തി അജ്മാനിൽ പച്ചക്കറി കട തുടങ്ങിയ അനുജൻ; ചെറിയ കടയെ വലിയ നിക്ഷേപത്തിലൂടെ ഹൈപ്പർ മാർട്ടാക്കി മാറ്റിയ ബിസിനസ്സ് തന്ത്രം; മനുഷ്യത്വം നിറച്ച കച്ചവടത്തിലൂടെ ഗൾഫിലെങ്ങും സാമ്രാജ്യം വളർത്തി; പുകയിലയോട് നോ പറഞ്ഞും സാമൂഹിക പ്രതിബന്ധത കാട്ടിയ മലയാളി; ഷാർജയിലെ ഷോറൂമിലെ കഴിഞ്ഞ വർഷത്തെ തീപിടിത്തത്തിന് കാരണം ഇന്നും അജ്ഞാതം; അബ്ദുൾ ഖാദർ സബീറിനെ തകർത്തതും വിശ്വസ്തരായി നടിച്ച് ഒപ്പം കൂടിയവർ; ഗൾഫിലെ കൊട്ടിയത്തുകാരന്റെ തകർച്ചയും അറ്റ്‌ലസ് മോഡലോ?
രാജ്യത്തിന്റെ കാവൽക്കാരൻ കള്ളൻ തന്നെ! അംബാനിക്കായി മോദി കളവ് നടത്തി; 30,000 കോടിയുടെ കരാർ അനിൽ അംബാനിക്ക് നൽകിയത്എന്തുകൊണ്ട്? മോദി പറഞ്ഞിട്ടാണ് റിലയൻസിന് കരാർ നൽകിയതെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നു; പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി അംഗങ്ങൾ ആരും കാണാത്ത റിപ്പോർട്ട് കോടതി മാത്രം എങ്ങനെയാണ് കണ്ടത്? റഫാൽ കരാറിൽ ജെപിസി അന്വേഷണം വേണം; മോദിക്ക് ക്ലീൻ ചിറ്റ് നൽകാതെ വീണ്ടും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
എല്ലാ ഇക്കാ ഫാൻസും ഇവിടം വിട്ടു പോകണം; ഏട്ടൻ ഫാൻസിനു മാത്രം തെറിവിളിക്കാനുള്ള അവസരം കൊടുക്കണം; ഇക്കായേം കൂടി ഈ പടത്തിൽ വലിച്ചിഴച്ചതിനുള്ള വടേം ചായേം ഉച്ചക്ക് ശേഷം കൊടുക്കും; മേനോൻ ചേട്ടൻ തള്ളിയ ഒരു കാര്യം സത്യമാണ് ലാലേട്ടന്റെ സിനിമജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒന്നാകും ഇത്; നിങ്ങൾ ചെയ്ത ഏറ്റവും വലിയ ചതി.... ലാലേട്ടൻ പാടിയ പാട്ട് ഉൾപ്പെടുത്താതിരുന്നത്; 'ഒടിയനിൽ' ശ്രികുമാർ മേനോന്റെ തള്ളിൽ പൊങ്കാല; 'പുഷിൽ' ഒടി വിദ്യ പൊളിച്ചെടുക്കുമ്പോൾ
പിണറായി വിജയനെ തമിഴ്‌നാട്ടിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് ഭീഷണി; എത്തിയാൽ കരിങ്കൊടിയും പ്രതിഷേധ പ്രകടനവും; പിണറായി ക്കെതിരെ സമരം ആഹ്വാനം ചെയ്ത ഹിന്ദു മക്കൾ കക്ഷി നേതാവിന് തിരിച്ചടി; കരിങ്കൊടിയോ പ്രതിഷേധമോ നടത്താൻ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി; പ്രകടനങ്ങൾക്ക് അനുമതി നൽകാൻ പൊലീസിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവ് അർജ്ജുൻ സമ്പത്തിനെ വെട്ടിലാക്കിയതിങ്ങനെ
എല്ലാ ഇക്കാ ഫാൻസും ഇവിടം വിട്ടു പോകണം; ഏട്ടൻ ഫാൻസിനു മാത്രം തെറിവിളിക്കാനുള്ള അവസരം കൊടുക്കണം; ഇക്കായേം കൂടി ഈ പടത്തിൽ വലിച്ചിഴച്ചതിനുള്ള വടേം ചായേം ഉച്ചക്ക് ശേഷം കൊടുക്കും; മേനോൻ ചേട്ടൻ തള്ളിയ ഒരു കാര്യം സത്യമാണ് ലാലേട്ടന്റെ സിനിമജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒന്നാകും ഇത്; നിങ്ങൾ ചെയ്ത ഏറ്റവും വലിയ ചതി.... ലാലേട്ടൻ പാടിയ പാട്ട് ഉൾപ്പെടുത്താതിരുന്നത്; 'ഒടിയനിൽ' ശ്രികുമാർ മേനോന്റെ തള്ളിൽ പൊങ്കാല; 'പുഷിൽ' ഒടി വിദ്യ പൊളിച്ചെടുക്കുമ്പോൾ
ഫാറൂഖ് അബ്ദുള്ളയുടെ മകളെ പ്രണയിച്ചത് ലണ്ടനിലെ പഠനകാലത്ത്; കശ്മീരിൽ കോളിളക്കം സൃഷ്ടിച്ച പ്രേമം വിവാഹത്തിൽ കലാശിച്ചത് കശ്മീർ മുഖ്യമന്ത്രിയായിരുന്ന സാറയുടെ പിതാവിന്റെ കട്ട എതിർപ്പുകൾക്ക് നടുവിൽ; മന്മോഹൻ മന്ത്രിസഭയിൽ ഇടംനേടിയതോടെ മരുമകൻ ആള് ചില്ലറക്കാരനല്ലെന്ന തിരിച്ചറിഞ്ഞ് ചേർത്ത് നിർത്തി കശ്മീരിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ: ഭാര്യ വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് സാറയെ ജീവിതസഖിയാക്കിയ സച്ചിന്റെ പ്രണയം തെരഞ്ഞെടുപ്പിന് ശേഷം ചർച്ചയാകുമ്പോൾ
നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ബിസിനസ് അടച്ചു പൂട്ടി ഒടിയന്റെ പിന്നാലെ പോയ ശ്രീകുമാർ മേനോൻ ടെൻഷൻ മാറൻ നടത്തിയ തള്ളോ റിലീസിന് മുമ്പേ 100 കോടി ലഭിച്ചെന്ന അവകാശവാദം? എത്രകൂട്ടി കിഴിച്ചാലും 40 കോടി കടക്കില്ലെന്നിരിക്കെ എന്തിന് നുണ പറഞ്ഞ് ലാലേട്ടനെ കൂടി കഴുപ്പത്തിലാക്കുന്നുവെന്ന് ചോദിച്ച് ആരാധകർ; കണക്ക് പുറത്തുവിട്ട് വിവാദങ്ങൾ ഒഴിവാക്കി താരമായി സംവിധായകൻ; റിലീസിംഗിന് രണ്ട് ദിവസം മുമ്പേ ഒടിയൻ ചർച്ചയിൽ നിറയുന്നത് ഇങ്ങനെ
മൂന്നരക്കോടിക്ക് വിറ്റ അന്യഭാഷാ റൈറ്റിന് അവകാശപ്പെടുന്നത് 24 കോടി; ഒരേ സമയം ഡബ്ബിങും റീമേക്കിനും കാശ് കിട്ടിയെന്നും വാദം; ഏഷ്യാനെറ്റിന് സാറ്റ്ലൈറ്റ് റൈറ്റ് കൊടുത്ത ശേഷം അമൃതയുടെ പേരിലും കണക്കെഴുത്ത്; ഓവർസീസ് റൈറ്റിന് കിട്ടിയ കാശും അഡ്വാൻസ് ബുക്കിങും രണ്ടായി ചേർത്ത് തട്ടിപ്പ്; റിലീസിന് മുൻപ് 100 കോടി നേടിയ ആദ്യ സിനിമയെന്ന ഒടിയനെക്കുറിച്ചുള്ള സംവിധായകന്റെ അവകാശ വാദം പച്ചക്കള്ളമോ? ശ്രീകുമാർ മേനോന്റെ തള്ളൽ വെട്ടിലാക്കുന്നത് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെ
ദിവസേന ചാത്തൻസേവ; മദ്യവും മയക്കുമരുന്നും ഇഷ്ടതോഴർ; ആഡംബര കാറുകളിൽ പാറി നടക്കും; ഇരകളെ ചതിക്കാൻ 'രാഷ്ട്രീയക്കാരെ' കൊണ്ട് വിളിപ്പിക്കാൻ മിമിക്രിക്കാർ; ഭർത്താവായി വേഷമിടുന്നത് മാസ ശമ്പളം പറ്റുന്ന ജീവനക്കാരൻ; ശ്രീജ.. ശാലിനി... ഗായത്രി... മേരി തുടങ്ങിയ പേരുകളിൽ ചതിച്ചും വഞ്ചിച്ചും വൻകിട ഫ്ലാറ്റുകളിലെ അടിപൊളി ജീവിതം; തട്ടിപ്പിന്റെ ഉസ്താദായ പൂമ്പാറ്റ സിനി വീണ്ടും കുടുങ്ങി; ഇത്തവണ പിടിയിലായത് ഒല്ലൂർ മേബൻ നിധി ലിമിറ്റഡിൽ പറ്റിക്കാൻ ശ്രമിച്ചപ്പോൾ
ഒടിയനല്ല ചതിയൻ; ശ്രീകുമാരമേനോൻ ഒടിവെച്ചത് പാവം പ്രേക്ഷകരുടെ നെഞ്ചത്ത്; ഇത് ഹർത്താലിനെ അവഗണിച്ച് പുലർച്ചെ നാലുമണിക്ക് പടം കാണാനെത്തിയ ആരാധകരെ പോക്കറ്റടിക്കുന്ന സിനിമ; പടത്തിന്റെ നിലവാരത്തകർച്ചയിൽ നെഞ്ചുതകർന്ന് ഫാൻസുകാർ; ലാഗിങ്ങും ചത്ത സംഭാഷണങ്ങളും ക്ലീഷെ രംഗങ്ങളും രസംകൊല്ലിയാകുന്നു; ആകെയുള്ള ആശ്വാസം രണ്ടുഗെറ്റപ്പുകളിലെത്തുന്ന മോഹൻലാലിന്റെ കരിസ്മ
മധ്യപ്രദേശിൽ ഫോട്ടോഫിനിഷിലേക്ക്; കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം; രാജസ്ഥാനിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം; ഛത്തീസ്‌ഗഡിൽ ഭരണം ഉറപ്പിച്ച് കോൺഗ്രസ് കുതിപ്പ്; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തെലുങ്കാനയിൽ ടിആർഎസ് ഭരണം നിലനിർത്തിയപ്പോൾ കോൺഗ്രസിനെ അട്ടിമറിച്ച് മിസോറാമിൽ എംഎൻഎഫും; അന്തിമഫലം പുറത്തുവരാനിരിക്കവേ ബിജെപി കേന്ദ്രങ്ങളിൽ മ്ലാനതയും കോൺഗ്രസ് നേതാക്കളിൽ ആഹ്ലാദവും: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്
ശബരിമലയിൽ ഒരു കാലത്തും നാമജപമില്ലെന്നും ശരണം വിളിയേ ഉള്ളൂവെന്നും മുഖ്യമന്ത്രി; ശരണം വിളിയെയാണ് നാമജപമെന്ന് പറയുന്നതെന്ന് തിരിച്ചടിച്ച് കേന്ദ്രമന്ത്രി; നാമജപം വേറെയുണ്ട് ശരണം വിളി വേറെയുണ്ടെന്ന് ആവർത്തിച്ച് പിണറായി; ശരണം വിളിക്കുന്നവരെയാണ് ക്രിമിനലുകളെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുന്നതെന്ന് വാദിച്ച് രാജഗോപാൽ; സാറേ, ഇതൊന്ന് തീർത്ത് തരണമെന്ന് കണ്ണന്താനം; ശബരിമല സമരത്തിലെ അനുരജ്ഞന ചർച്ച പൊളിഞ്ഞത് ഇങ്ങനെ
കോട്ടയം മുതൽ പിന്തുടർന്നു; വിവാഹ ഒരുക്കം നടക്കുന്ന ആർഎസ്എസ് നേതാവിന്റെ വീടിന് സമീപമിട്ട് വെട്ടിവീഴ്‌ത്തിയത് കുറ്റം പരിവാറുകാരിൽ ചാർത്താൻ; ഫോൺവിളിച്ച് ആർഎസ്എസിനെ പ്രതികൂട്ടിലാക്കിയതും ആശുപത്രിയിൽ ഓടിയെത്തിയതും ഗൂഢാലോചനയിലെ കുബുദ്ധി; എസ്എഫ്ഐ-സിപിഎം പ്രവർത്തകരെ വെട്ടിവീഴ്‌ത്തിയത് എസ്ഡിപിഐക്കാരെന്ന് തെളിഞ്ഞത് വിഷ്ണു സത്യം പറഞ്ഞതോടെ; പന്തളത്തെ അക്രമത്തിൽ നിറയുന്നത് സിപിഎം-ബിജെപി സംഘർഷം ആളികത്തിക്കാനുള്ള നീക്കം
നീലച്ചിത്രവുമായി കാബിനിൽ ഇരുന്ന ദിലീപ് സിബ് തുറന്നു പ്രദർശിപ്പിച്ചത് സ്വകാര്യഭാഗം; എം ആർ രാജന് എന്നെ ദുപ്പട്ടയില്ലാതെ കാണണം; എങ്ങിനെയെങ്കിലും ശരീരം സ്പർശിക്കണം എന്ന വൈരാഗ്യ ബുദ്ധിയുമായി പത്മകുമാർ; ഏഷ്യാനെറ്റ് വിനോദ ചാനലിൽ എന്നെ കുരുക്കാനായി ഒരുക്കിയത് ട്രയാംഗുലർ ട്രാപ്പ്; ഈ മൂവർ സംഘത്തിന്റെ കൈയിൽനിന്ന് ആർക്കും രക്ഷയില്ല; ഏഷ്യാനെറ്റിലെ ഉന്നതർ ലൈംഗിക മനോരോഗികൾ; മറുനാടനോട് നിറകണ്ണുകളോടെ തുറന്നുപറഞ്ഞ് നിഷാ ബാബു
സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി എത്തിയ നൃത്താധ്യാപികയെ വീട്ടിൽ താമസിപ്പിച്ചു; നേഴ്‌സായ ഭാര്യ പിണങ്ങിയതോടെ പേയിങ് ഗസ്റ്റിനെ വധുവായി സ്വീകരിച്ച് വിവാഹം കഴിച്ചു; സാമ്പത്തിക തർക്കം മൂർച്ഛിക്കവേ രണ്ടാം ഭാര്യ വിവാഹ മോചനം നടത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞു; അമേരിക്കയിലെ ഹൂസ്റ്റണിൽ താമസിക്കുന്ന സ്‌റ്റേജ് ഷോ സംഘാടകനായ അങ്കമാലിക്കാരൻ സാജു മാളിയേക്കൽ തനിക്ക് നഷ്ടമായ കോടികൾക്ക് വേണ്ടി കോടതിയിൽ നൽകിയ കേസിന്റെ വിവരങ്ങൾ പുറത്തു വിട്ട് മറുനാടൻ
ലൈംഗിക പൂർവ്വ കേളികൾ ഉൾപ്പെടുന്ന ബോഡി ടു ബോഡി മസാജിന് 2500 രൂപ; ഫുൾ സർവ്വീസ് ബോഡി മസാജ് വിത്ത് സെക്‌സിന് വെറും 3000 റേറ്റ്; യോഗയും ആയുർവേദവും മറയാക്കിയുള്ള സെക്സ് തെറാപ്പിയിൽ നടക്കുന്നത് മലയാളി പെൺകുട്ടികളെ കരുവാക്കിയുള്ള വാണിഭം; കേരളത്തിലെ മദ്യവ്യവസായിയും ജൂവലറി ഗ്രൂപ്പ് ഉടമയും പിന്നെ കോൺഗ്രസ് നേതാവിന്റെ ബിനാമിയും; ഇടപാടുകാരെ കണ്ടെത്തുന്നത് നവമാധ്യമ പരസ്യത്തിലൂടെ; ബംഗലുരുവിൽ തഴച്ചു വളരുന്ന സെക്‌സ് റാക്കറ്റിന്റെ കഥ ഇങ്ങനെ
കട്ടിലിൽ കെട്ടിയുള്ള പീഡനം കണ്ടപ്പോൾ കൗൺസിലർ ഒരു പകലിന് ഓഫർ ചെയ്തത് 25,000രൂപ; പെൺകുട്ടിക്ക് നഗരസഭാ അംഗം സമ്മാനമായി വാഗ്ദാനം ചെയ്തത് ആഡംബര മൊബൈലും; വീഡിയോ ചാറ്റിങ് പൊലീസ് അറിഞ്ഞതോടെ രക്ഷപ്പെടാൻ പഴുതുകൾ തേടി ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറും; പത്താംക്ലാസുകാരിയുടെ മൊബൈൽ ഫോൺ പരിശോധന നിർണ്ണായകമാകും; പറശിനിക്കടവിലെ ട്രാപ്പിൽ സന്ദീപ് സ്വപ്‌നം കണ്ടത് മറ്റൊരു സൂര്യനെല്ലി
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് എന്തെന്ന് കേന്ദ്രമന്ത്രി; ഉത്തരവാദിത്തം ഏറ്റെടുക്കുമോ? താങ്കൾ ഉത്തരവിട്ടാൽ താൻ വാഹനങ്ങൾ കടത്തിവിടാമെന്ന് മറുപടി നൽകി എസ്‌പി; വിറപ്പിക്കാൻ ശ്രമിച്ച പൊൻ രാധാകൃഷ്ണന്റെ ഉത്തരംമുട്ടിച്ച് യതീഷ് ചന്ദ്രയുടെ മറുപടി; നിങ്ങൾ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്നു ചോദിച്ച് ശബ്ദമുയർത്തിയ എ എൻ രാധാകൃഷ്ണന്റെ മുമ്പിലേക്ക് കയറി നിന്ന് ദഹിപ്പിക്കുന്ന നോട്ടവും: നിലയ്ക്കലിൽ ഇന്നു കണ്ട 'സുരേഷ് ഗോപി മൊമന്റ്'
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞിട്ടും പാഠം പഠിക്കാത്ത യതീഷ് ചന്ദ്ര ഒടുവിൽ കൈവച്ചത് ഹൈക്കോടതി ജഡ്ജിയുടെ മേൽ; ജഡ്ജിയെ നിലയ്ക്കലിൽ തടയുകയും പുറത്തിറക്കി പരിശോധിക്കുകയും തർക്കിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു; ജഡ്ജിയെ സന്നിധാനത്ത് പോയി കണ്ട് മാപ്പ് പറഞ്ഞ് മടങ്ങാൻ നേരം ഹരിവരാസനം കേൾക്കാൻ എത്തിയതെന്ന് വിശദീകരിച്ചത് വീണ്ടും വിവാദമായി; യതീഷ് ചന്ദ്രയെ സർക്കാർ കൈവിട്ടത് ജഡ്ജിയുടെ പരാതി കൂടി എത്തിയതോടെ
ശരണം വിളിക്കുന്നവരെ അറസ്റ്റ് ചെയ്യിക്കുന്ന ഉദ്ഘാടകനെ ഞങ്ങൾക്ക് വേണ്ടെന്ന് ഭക്തർ; പരസ്യ പ്രതിഷേധവുമായി ശബരിമല കർമ സമിതിയും സംഘപരിവാറും; ചക്കുളത്ത് കാവ് പൊങ്കാലയുടെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടക സ്ഥാനത്ത് നിന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റി; ഉദ്ഘാടനമില്ലാതെ ചടങ്ങ് നടത്താൻ ക്ഷേത്രം അധികാരികൾ
കുട്ടികൾക്കുള്ള ഉടുപ്പിന് കമ്പനി വില 695 മാത്രം; ജയലക്ഷ്മിയിൽ എത്തിയപ്പോൾ നൽകേണ്ടത് 990 രൂപയും! കൊള്ള ലാഭം ഈടാക്കാൻ വ്യാജ പ്രൈസ് ടാഗ് പതിപ്പിച്ചപ്പോൾ യഥാർഥ വിലയുടെ ടാഗ് മാറ്റാൻ മറന്നു; സാധനം വാങ്ങിയ യുവാവ് വില തട്ടിപ്പ് പിടികൂടിയപ്പോൾ നീ പോയി ഉണ്ടാക്ക് എന്ന് ഭീഷണിയും; വീഡിയോ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ ലീഗൽ മെട്രോളജി വകുപ്പ് പരിശോധനയ്ക്ക് വന്നു `ചരിത്രവും വഴിമാറി`; വസ്ത്ര വ്യാപാര രംഗത്തെ ഭീമന്മാരായ ജയലക്ഷ്മിയ്‌ക്കെതിരെ തട്ടിപ്പ് കേസ്