1 usd = 71.87 inr 1 gbp = 91.80 inr 1 eur = 81.48 inr 1 aed = 19.57 inr 1 sar = 19.17 inr 1 kwd = 236.38 inr

Nov / 2018
15
Thursday

ഹാറ്റ്സ് ഓഫ് അഞ്ജലി മേനോൻ!; 'കൂടെ' ഒരു ചലച്ചിത്ര കാവ്യം; ഇത് വ്യത്യസ്തമായൊരു സൈക്കോളജിക്കൽ ഫാമിലി ഡ്രാമ; താര ശരീരത്തിൽ നിന്ന് കുതറിച്ചാടി പൃഥ്വിരാജ്; തിരിച്ചുവരവ് ഗംഭീരമാക്കി നസ്രിയ; വീണ്ടും ക്ളിക്കായി പൃഥ്വി-പാർവതി താരജോടി

July 16, 2018 | 07:19 AM IST | Permalink



ഹാറ്റ്സ് ഓഫ് അഞ്ജലി മേനോൻ!; 'കൂടെ' ഒരു ചലച്ചിത്ര കാവ്യം; ഇത് വ്യത്യസ്തമായൊരു സൈക്കോളജിക്കൽ ഫാമിലി ഡ്രാമ; താര ശരീരത്തിൽ നിന്ന് കുതറിച്ചാടി പൃഥ്വിരാജ്; തിരിച്ചുവരവ് ഗംഭീരമാക്കി നസ്രിയ; വീണ്ടും ക്ളിക്കായി പൃഥ്വി-പാർവതി താരജോടി

എം മാധവദാസ്

രു മലയാള ചലച്ചിത്രം കണ്ടിട്ട് കണ്ണുനീർ ഗ്രന്ഥികൾക്ക് അനക്കമുണ്ടാവുമെന്ന്, ലോഹിതദാസ് കാലത്തിനുശേഷം ഈ ലേഖകനൊന്നും കരുതിയതേ ഇല്ലായിരുന്നു.എന്നാൽ അഞ്ജലിമേനോൻ എന്ന അനുഗൃഹീത സംവിധായകയുടെ പുതിയ ചിത്രമായ 'കൂടെ'യുടെ കൈ്‌ളമാക്‌സിലെ പ്രഥ്വീരാജിന്റെ പ്രകടനം, തനിയാവർത്തനത്തിലെ മമ്മൂട്ടിയെപ്പോലെ എവിടെയോ ഉള്ളിൽ കൊളുത്തി വലിക്കുന്നു. അറുബോറൻ മല്ലു സെന്റിമെൻസുകൾ കണ്ട് കല്ലിച്ചുപോയ കണ്ണുനീർ ഗ്രന്ഥികൾ തീയേറ്ററിലും പ്രവർത്തിക്കുമെന്ന് സൂചിപ്പിച്ച നിമിഷങ്ങൾ! ഹാറ്റ്‌സ് ഓഫ് അഞ്ജലി മേനോൻ! അടിസ്ഥാനമായി സിനിമ ഡയറക്ടറുടെ കലയാണെല്ലോ...

ആദ്യമേ പറയട്ടേ, ഔട്ട്സ്റ്റാൻഡിങ്ങ് എന്ന് വിശേഷിപ്പിക്കാവുന്ന ചലച്ചിത്രമൊന്നുമല്ല 'കൂടെ'.പക്ഷേ ചില രംഗങ്ങളിൽ അത് നിങ്ങളുടെ മനസ്സിനെ കൂടെ കൂട്ടും.അതാണ് പ്രഥ്വീരാജിന്റെ നൂറാമത്തെ ചിത്രമായ 'കൂടെ'യുടെ പ്രാധാന്യവും ഒപ്പം പരിമിതിയും.ചില ഷോട്ടുകൾ അനിതസാധാരണ ഭംഗിയുള്ളതാണെങ്കിൽ, അനാവശ്യവും വിരസവുമായ ചില ഭാഗങ്ങളും ചിത്രത്തിലുണ്ട്.എന്നാലും മൊത്തത്തിൽ എടുക്കുമ്പോൾ, പത്തിൽ ഏഴുമാർക്ക് കൊടുക്കാവുന്ന ചിത്രമാണ്. 

പക്ഷേ, അഞ്ജലിമോനോന്റെ മുൻകാല ചിത്രങ്ങളായ ഉസ്താദ് ഹോട്ടലും, ബംഗളൂരുഡെയ്‌സും ഉയർത്തിവിട്ട തരംഗം ഓർത്തുകൊണ്ട് ചിത്രത്തിനു കയറുന്ന ഒരാളാണ് നിങ്ങളെങ്കിൽ ചിലയിടത്തൊക്കെ നിരാശപ്പെടേണ്ടിവരും.ലളിതവും അൽപ്പം മന്ദഗതിയിലുമാണ് ചിത്രത്തിന്റെ താളം.ഉപകഥകളിലേക്ക് പടം കയറുന്ന രണ്ടാം പകുതയിൽ ബോറടി മണക്കുമ്പോഴേക്കും സംവിധായിക ചിത്രം തിരിച്ചുപിടിക്കുന്നുണ്ട്. വ്യത്യസ്തമായൊരു സൈക്കോളജിക്കൽ ഫാമിലി ഡ്രാമ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ബാലപീഡനം,ഗാർഹിക പീഡനം എന്നീ മലയാള സനിമ അത്രയൊന്നും തൊട്ടിട്ടില്ലാത്ത വിഷയങ്ങളിലൂടെ ഈ പടം കടന്നുപോവുന്നുണ്ട്. മറാത്തി സിനിമായ 'ഹാപ്പിജേണി'യുടെ പുനരാവിഷ്‌ക്കാരത്തിൽ അഞ്ജലിക്ക് പിഴച്ചിട്ടില്ല.

പ്രഥ്വീരാജിനൊപ്പം പാർവതിയൊക്കെയുണ്ടെങ്കിലും ചിത്രത്തിൽ താരമായത് നസ്രിയ നസീം തന്നെയാണ്.തിരിച്ചുവരവ് ഗംഭീരമാക്കിയെന്ന് പറയാം.അസാധ്യമായ ക്യാമറയും ഇമ്പമാർന്ന ഗാനങ്ങളും കൂടിയാവുമ്പോൾ ചിത്രം നിലാവുപോലത്തെ അനുഭൂതിയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.

ബന്ധങ്ങുടെ ബന്ധനങ്ങളിലൂടെ....

മൊത്തത്തിൽ ഈ പടം കുടുംബത്തിലെ വൈകാരിക ബന്ധങ്ങളുടെ കഥയാണ് പറയുന്നത്.അഞ്ജലിയുടെ 'ബംഗളൂരു ഡെയ്‌സ്' ട്രോൾപോലെ കൈകാര്യം ചെയ്ത വിഷയം റിയലിസ്റ്റിക്കായി ഈ പടം ചെയ്യുന്നു.

ലിറ്റിൽ സ്വയമ്പ് എന്ന ഛായാഗ്രാഹന്റെ കൈയൊപ്പ് പതിഞ്ഞ അതിസുന്ദരമായ രംഗങ്ങളിലൂടെയാണ് ചിത്രം തുടങ്ങുന്നത്.ഗൾഫിലെ ഒരു പെട്രാളിയം കമ്പനിയിൽ ഓയിലും ചെളിയും ചേർന്ന ഭൂഗർഭ അറ വൃത്തിയാക്കുന്ന നായകൻ ജോഷ്വയുടെ ( പ്രഥ്വീരാജ്) മുഖത്തേക്ക് വെളിച്ചം ഫ്രീസ് ചെയ്യുന്ന ആദ്യഷോട്ടിൽ തന്നെയുണ്ട് ക്‌ളാസ്.നാട്ടിൽനിന്ന് പിതാവിന്റെ ഫോണിൽ ജോഷ്വയെ കാത്തിരിക്കുന്നത് എന്താണെന്ന് വ്യക്തമായി പറയാതെ അയാളെ പിന്തുടരുകയാണ് ക്യാമറ.കമ്പനി വണ്ടിയിലെ കരിപുരണ്ട മനുഷ്യർക്കിടയിലൂടെ ഗൾഫ്കാഴ്ചകൾ കാണുന്ന ജോഷ്വോയെ ഹെലിംകോം ഷോട്ടുകളിലൂടെയൊക്കെ പിന്തുടരുന്ന ക്യാമറ, വയനാട് ചുരം കഴിഞ്ഞ് ഗൂഡല്ലൂരിനരികിലെ ഒരു പള്ളിസെമിത്തേരിയിലേക്കാണ് പിന്നെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.

മരിച്ചത് ജോഷ്വയുടെ സഹോദരി ജെന്നിയാണെന്നൊക്കെ പിന്നീടുള്ള ദൃശ്യങ്ങളിലാണ് നാം കാണുക. ജോഷ്വോയുടെ ഭൂതകാലമൊക്കെ കൊതിപ്പിക്കുന്ന ഫ്രെയിമിലാണ് സംവിധായക വരച്ചകാട്ടുന്നതെങ്കിലും ഒരുതരം അവർത്തന വിരസത ഇവിടെയൊക്കെ ഫീൽ ചെയ്യുന്നുണ്ടെന്ന് പറയാതെ വയ്യ. അന്തർമുഖനും ഒന്നിനോടും പ്രത്യേകിച്ച് താൽപ്പര്യവുമില്ലാത്ത വിരസനുമാണ് ജോഷ്വ. പക്ഷേ അയാൾ അങ്ങനെയായിരുന്നില്ല. കൂട്ടുകാരും ഫുട്‌ബോളുമൊക്കെയായി രസകരമായ ആ ജീവത്തിൽ ഒരു കൊച്ചനുജത്തിയത്തെുന്നത് അൽപ്പം വൈകിയാണ്. ജോഷ്വോക്ക് ഏതാണ്ട് 13 വയസ്സുള്ളപ്പോൾ ഉണ്ടായ അനുജത്തിയാകട്ടെ നിത്യരോഗിയുമാണ്.

അവളുടെ മരുന്നിന് പണമില്ലാതെ ദുരിതങ്ങളുടേതായി ആ ബാല്യം. പത്താംക്‌ളാസിൽ തോറ്റ് പഠിത്തം നിർത്തേണ്ടിവരുന്ന ജോഷ്വോ ഒരു ബന്ധുവിന്റെ ഒപ്പം ഗൾഫിലേക്ക് പോകാൻ നിർബന്ധിതനാക്കപ്പെടുന്നു. ഇവിടെയും വെറും ഒറ്റഷോട്ടുകൊണ്ട് ആ കുട്ടി അനുഭവിച്ചു തീർത്ത പീഡനപർവ്വത്തിന്റെ ദൈന്യത മുഴുവൻ സംവിധായിക കാണിച്ചുതരുന്നുണ്ട്.ട്രെയിൻപോകുന്നതിനുസരിച്ച് കുട്ടിയിൽ മുറുകുന്ന,പാമ്പിഴയുന്ന ബന്ധുവിന്റെ കൈകൾ. അതുപോലെ ഗാർഹിക പീഡനവും ചിത്രം വരച്ചുകാട്ടുന്നുണ്ട്.ജോഷ്വോയുടെ കളിക്കൂട്ടുകാരിയായ സോഫിയക്ക് ( പാർവതി) സ്വന്തം വീട്ടിലുണ്ടാവുന്ന അനുഭവത്തിന്റെ ഒറ്റഷോട്ടിലൂടെ.

ഈ രീതിയിൽ ബാല്യം നഷ്ടമായ മുതിർന്ന ജോഷ്വക്ക് അനുജത്തി ജെന്നിയുമായി ( നസ്രിയ) പറയത്തക്ക വൈകാരിക ബന്ധമൊന്നുമില്ല.പക്ഷേ മരണത്തിനുശേഷം അവളുടെ പ്രിയപ്പെട്ട വാഹനമായ ആ വാനിൽവെച്ച് അയാൾ ജെന്നിയെ വീണ്ടും കാണുന്നു! അതാണ് ചിത്രത്തിന്റെ ഹൈലെറ്റ്.അത് ജന്നിയുടെ ആത്മാവാണോ അതോ അയാളുടെ വിഭ്രാന്തിയാണോ?

വില്ലനാവുന്നത് വേഗതയും ദൈർഘ്യവും

കൈക്കുറ്റപ്പാട് തീർത്ത് എടുത്താൽ ചരിത്രമായേക്കാവുന്ന ഒരു ചിത്രമായിരുന്നു ഇത്.മൊത്തത്തിൽ ഒരു എഡിറ്റിങ്ങിന്റെ പ്രശ്‌നം ചിത്രത്തിൽ അനുഭവപ്പെടുന്നുണ്ട്. ദൈർഘ്യം ഇത്രയേറെ വേണമായിരുന്നോ എന്ന് പരിശോധിക്കേണ്ടതായിരുന്നു.തുടക്കത്തിലെ ബാല്യകാല രംഗങ്ങളിൽ കുറെയൊക്കെ നാം പലതവണ കണ്ടുമടുത്ത രംഗങ്ങൾ കയറിവരുന്നുണ്ട്.അതുപോലെ രണ്ടാം പകുതിയിലും കഥ ചിലപ്പോൾ കാടുകയറുന്നതായി തോന്നുണ്ട്.

മൊത്തത്തിലുള്ള ഈ ചിത്രത്തിന്റെ റിഥം മന്ദമാണ്.എന്നുവെച്ച് ന്യായീകരിക്കപ്പെടുന്നതല്ല രണ്ടാം പകുതിയിലെ ചില കാമ്പസ് രംഗങ്ങളൊക്കെ.ചിലയിടത്തൊക്കെ അഞ്ജലിമേനോൻ അടൂർഗോപാലകൃഷ്ണന് പഠിക്കുകയാണോ എന്ന് തോന്നിപ്പോവും.പ്രഥ്വിയും നസ്രിയയും ഒരു വാനും ഒരു നായയുമാണ് ഭൂരിഭാഗം രംഗങ്ങളിലുമുള്ളത്.അവസാനം അതിലേക്ക് പാർവതിയും കൂടി വരുന്നു. നസ്രിയയുടെ കഥാപാത്രം 'ഞാൻ മിണ്ടിയില്‌ളെങ്കിൽ ഇത് ഒരു അവാർഡ് പടം പോലെയാവും' എന്ന്പറയുന്നിടത്ത് പ്രേക്ഷകർ മനസ്സറിഞ്ഞ് കൈയടിക്കുന്നുണ്ട്.

നന്മകൾകൊണ്ട് മനുഷ്യനെ മൂടണമെന്ന മുൻവിധി അഞ്ജലിയുടെ മുൻചിത്രങ്ങളിലെന്നപോലെ ഈ പടത്തിലുമുണ്ട്. അതും തനിയാവർത്തനമാണെന്ന് പറയാതെ വയ്യ.

താരശരീരത്തിൽനിന്ന് പ്രഥ്വീരാജിന്റെ പരകായം

എന്നും വ്യത്യസ്തകൾക്കായി കൊതിക്കുന്ന നടനാണ് പ്രഥ്വീരാജ്.എന്നാൽ ഇക്കഴിഞ്ഞ ആഴ്ച ഇറങ്ങിയ 'മൈ സ്റ്റോറി'യിലടക്കം ഒട്ടും കഴമ്പില്ലാത്ത വേഷമായിരുന്നു ഈ നടന്റെത്.അടുത്തകാലത്ത് തുടരെയുണ്ടായ മോശം സെലക്ഷനുകൾക്ക് രാജുവിന്റെ പ്രായശ്ചിത്വം കൂടിയാണ്, താരബാധകൾ അൽപ്പം പോലുമില്ലാത്ത അന്തർമുഖനും മിക്കപ്പോഴും വിഷാദരോഗിയെപ്പോലെ തോനുന്നവനുമായ പച്ചയായ സാധാരണക്കാരൻ. കൈ്‌ളമാക്‌സിലെ രംഗങ്ങളിൽ പ്രതിഭയുടെ വേഷപ്പകർച്ച പ്രകടം.

മൊയ്തീൻ -കാഞ്ചനമാല ജോടികളായി കേരളം കീഴടക്കിയ പ്രഥ്വീരാജ്-പാർവതി കൂട്ട് പറ്റെ പാളിപ്പോയ ചിത്രമായിരുന്നു 'മൈ സ്റ്റോറി'.എന്നാൽ ആ പേരുദോഷം ഇത്തവണ അവർ തിരുത്തിയിരിക്കുന്നു.പാർവതിയുടെ രംഗങ്ങൾ ഈ പടത്തിൽ കുറവാണെങ്കിലും ഉള്ളത് സൂപ്പറാണ്.പ്രഥ്വി- പാർവതി കെമിസ്ട്രി അവസാന രംഗങ്ങളിൽ ശരിക്കും ഫീൽ ചെയ്യുന്നുണ്ട്.പാർവതിക്കിത് കാത്തിരുന്ന വിജയമായിരുന്നുവെന്ന് പറയാം.കസബ സിനിമയിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞതിന് , പാർവതിയുടെ ചിത്രങ്ങൾ കൂവിത്തോൽപ്പിക്കാൻ ശ്രമിക്കുന്ന മമ്മൂട്ടി ഫാൻസിന് ഈ പടത്തിലേക്ക് സ്വാഗതം.ചിത്രം നന്നായാൽ ആരു കൂവിയാലും ഒരു കുഴപ്പവുമില്ല.

പക്ഷേ ഈ പടത്തിലെ താരം നസ്രിയ തന്നെയാണ്.എത്ര അനായാസവും നിഷ്‌ക്കളങ്കവുമായാണ് ആ നടി ജന്നിഫറായി മാറുന്നത്.( ദിലീപ് പണ്ട് മഞ്ജുവാര്യരെ 'ജയിലിടച്ചപോലെ' സൂക്ഷിച്ചതുപോലെ, കെട്ടിപ്പൂട്ടിയിടാതെ അഭിമാനത്തോടെ ഭാര്യയെ തൊഴിലെടുക്കാൻ വിട്ട ഫഹദ് ഫാസിലിനും കൊടുക്കണം ഒരു പുഞ്ചിരി.ആധുനിക കാലം നിങ്ങളെയൊക്കെയാണ് ആവശ്യപ്പെടുന്നത്) പ്രശസ്ത നടൻ അതുൽകുൽക്കർണി ഈ പടത്തിൽ ഒരു കോച്ചിന്റെ റോൾ ശ്രദ്ധേയമാക്കുന്നുണ്ട്. സംവിധായകൻ രഞ്ജിത്താണ് പ്രഥ്വിയുടെ പിതാവായി വേഷമിടുന്നത്. 'നോട്ട് ബാഡ്' എന്നല്ലാതെ വലിയ കമൻസൊന്നും രഞ്ജിത്തിന്റെ അഭിനയത്തിന് പറയാൻ വയ്യ.
എം.ജയചന്ദ്രനും രഘുദീക്ഷിതും ചേർന്നൊരുക്കിയ സംഗീതം ചിത്രത്തിന് വലിയ മുതൽക്കൂട്ടാണ്. അടുത്തകാലത്ത് കേട്ട മികച്ച ഗാനങ്ങളാണ് 'കൂടെ'യിൽ എന്നതിൽ തർക്കമില്ല.

വാൽക്കഷ്ണം:ഒരുകാര്യത്തിൽ കൂടി അഞ്ജലിക്ക് കൈയടി കൊടുക്കണം. സാധാരണ ഇത്തരം സൈക്കോ മൂവികളിലൊക്കെ പ്രശ്‌നത്തിന്റെ കാര്യകാരണം മനസ്സിലാക്കിക്കൊടുക്കുന്ന സീനുകൾ ഉണ്ടാവും. ഒന്നുകിൽ 'ഞാനേ കണ്ടുള്ളൂ ഞാൻ മാത്രമേ കണ്ടുള്ളൂ' എന്ന നന്ദനം മോഡൽ അത്മഗതമോ, അല്ലെങ്കിൽ ഇത് സ്വപ്നമോ യാഥാർഥ്യമോ എന്ന് നിങ്ങൾ തീരുമാനിക്കൂ എന്ന സംവിധായകന്റെ വോയിസ് ഓവറോ, അതുമല്ലെങ്കിൽ മാടമ്പള്ളിയിലെ യഥാർഥ മനോരോഗി ആരായിരുന്നുവെന്ന് ഒരു മനഃശാസ്ത്രജ്ഞന്റെ വിശദീകരണമോ ഒക്കെയാണ് കാണാറ്. ഈ സിനിമ അതെല്ലാം പ്രേക്ഷകന് വിട്ടുതരുന്നു. അവാർഡ് സിനിമകളിൽ എന്തുമാകാം. പക്ഷേ കൊമേർഷ്യൽ സിനിമകളിൽ അത് വല്ലാത്ത റിസ്‌ക്കാണ്. പക്ഷേ പ്രേക്ഷകർക്ക് അതും പിടിച്ചിരിക്കുന്നുവെന്ന് ചിത്രം കഴിഞ്ഞുള്ള കൈയടികൾ വ്യക്തമാക്കുന്നു. താര രാജാക്കന്മാർ ഇതും കാണണം.ജനം മാറുന്നുണ്ട്.അവർ വെറും ഫാൻസ് അസോസിയേഷനല്ല.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
സ്വാമി ശരണം.....ഭക്തർക്കൊപ്പം എന്ന നിലപാട് മലയാളം ന്യൂസ് ചാനൽ റേറ്റിംഗിനെ മാറ്റി മറിക്കുന്നു; ഏഷ്യാനെറ്റ് ന്യൂസിനേയും വെല്ലുവിളിച്ച് ജനം ടിവിയുടെ വമ്പൻ കുതിപ്പ്; ആട്ട ചിത്തിര ആഘോഷത്തിനായുള്ള നടതുറപ്പിൽ ആർഎസ്എസ് ചാനലിന് ഉണ്ടായത് ചരിത്ര നേട്ടം; ഏഷ്യാനെറ്റ് ന്യൂസുമായുള്ള വ്യത്യാസം 17 പോയിന്റ് മാത്രം; 40000 ഇപ്രഷ്ൻസ് കടക്കുന്ന മലയാളത്തിലെ രണ്ടാം ചാനലായി സംഘപരിവാർ ടിവി; മണ്ഡലകാലത്ത് മലയാളത്തിൽ ന്യൂസ് ചാനലിൽ പോരാട്ടം മുറുകും
മൂകാംബിക സന്ദർശനം യാത്രയുടെ ഭാഗമായി സംഭവിച്ചത്; കൂടെയുള്ളവർ ചെയ്തതുപോലെ കുറിതൊട്ട് ഫോട്ടോ എടുത്തു; വാർത്ത വന്നത് ആസിഫ് അലി ഇഷ്ടദേവിയെ തൊഴാൻ മൂകാംബികയിലെന്ന്; വിശ്വാസം ഉള്ളിൽ ഉള്ളത്;കാവി മുണ്ടുടുത്ത് ചന്ദനക്കുറിം തൊട്ട് ക്ഷേത്രത്തിന് മുമ്പിൽ നില്ക്കുന്ന ഫോട്ടോയ്ക്ക് വിമർശനവുമായി എത്തിയവർക്ക് മറുപടിയുമായി ആസിഫും ഭാര്യയും
രാജസ്ഥാൻ തൂത്തുവാരുമ്പോൾ തെലുങ്കാനയിൽ വിജയം ഉറപ്പ്; മധ്യപ്രദേശിലും ചത്തീസ്ഗഡിലും മുമ്പിൽ നിൽക്കുന്നത് കോൺഗ്രസ് തന്നെ; മിസോറാമിൽ തോറ്റാലും ജയിക്കുന്നത് ബിജെപിയല്ല; അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും വിജയ സാധ്യത നിലനിർത്തി കോൺഗ്രസ് ആവേശപൂർവ്വം മുന്നോട്ട്; ഒരു സംസ്ഥാനം പോലും ലഭിക്കില്ലെന്ന ആശങ്കയിൽ ബിജെപിയും; മോദി-അമിത് ഷാ കൂട്ടുകെട്ടിന് കടിഞ്ഞാൺ വരുന്നു
വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് നൽകില്ല; താമസിക്കാൻ വേണ്ട ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ സ്വയം ഒരുക്കേണ്ടിയും വരും; ഭക്ഷണ സൗകര്യവും മടങ്ങി പോവാനുള്ള വിമാന ടിക്കറ്റിനും പണവും നൽകില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണമെന്ന ആവശ്യം പിണറായി സർക്കാർ തള്ളി; ശബരിമല കയറാൻ എത്തിയാൽ തൃപ്തി ദേശായിക്ക് നൽകുക എല്ലാ തീർത്ഥാടകർക്കുമുള്ള പരിരക്ഷ മാത്രം; ഭൂമാതാ ബ്രിഗേഡ് നേതാവിന്റെ കത്തിന് പൊലീസ് മറുപടിയും നൽകില്ല
'ദയവ് ചെയ്ത് എന്നെ കൊല്ലരുത്, എന്റെ കുട്ടികളെ ഞാൻ അത്രയധികം സ്‌നേഹിക്കുന്നു'; ഫ്‌ളാറ്റിൽ നിന്നും തള്ളിയിടും മുൻപ് യുവതി ഭർത്താവിനോട് കരഞ്ഞ് പറഞ്ഞ വാക്കുകൾ നെഞ്ചു പിളർക്കുന്നത്; 32കാരി ദീപികയെ ഭർത്താവ് കൊന്നത് കാമുകി ആവശ്യപ്പെട്ടതിന് പിന്നാലെ; യുവാവിന്റെ കൈത്തണ്ടയിൽ കണ്ടെത്തിയ മാന്തിയ പാടുകൾ വഴക്ക് നടന്നതിന് തെളിവായി; ഭർത്താവിന്റെ വഴി വിട്ട ബന്ധം ഭാര്യ കണ്ടെത്തിയതിന് പിന്നാലെ ക്രൂരമായ കൊലപാതകം !
ഓടി രക്ഷപ്പെടാൻ ശ്രമിച്ചിട്ടും അയാൾ പുറകേ വന്ന് ഞങ്ങളെ തുരുതുരാ വെട്ടി; ഉച്ചത്തിൽ കരഞ്ഞിട്ടും അയാൾ ഞങ്ങളെ വെറുതേ വിട്ടില്ല; പ്രാണനു വേണ്ടി കെഞ്ചി കരഞ്ഞ നിമിഷത്തിന്റെ പിടച്ചിലിൽ നിന്നും നന്ദനയും വർഷയും ഇനിയും മുക്തരായിട്ടില്ല; ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളിൽ വാക്കത്തിയുമായി എത്തിയ സർക്കാർ ഉദ്യോഗസ്ഥൻ തീർത്ത് ഭീകരാന്തരീക്ഷം: കുഴിത്തുറയിൽ മദ്യ ലഹരിയിൽ സ്‌കൂളിലെത്തിയ ജയൻ വെട്ടിപ്പരിക്കേൽപ്പിച്ചത് വിദ്യാർത്ഥിനികളെ അടക്കം നാലു പേരെ
യുവതി പ്രവേശനത്തിൽ സർവ്വകക്ഷിയോഗം പരാജയം; മുൻവിധിയില്ലാതെ കോടതി വിധി നടപ്പാക്കുമെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി; സർക്കാരിന് സർവ്വ പിന്തുണയുമായി ഇടത് നേതാക്കൾ; തീർത്ഥാടകരുടെ വാഹനങ്ങൾക്കുള്ള പാസ് പോലും പിൻവലിക്കില്ലെന്ന നിലപാടിൽ പൊട്ടിത്തെറിച്ച് പ്രതിപക്ഷം; `വിനാശകാലെ വിപരീത ബുദ്ധി`യെന്ന് സർക്കാരിനെ ഉപദേശിച്ച് ബിജെപി; കോൺഗ്രസ് ബഹിഷ്‌കരണത്തോടെ പൊളിയുന്നത് സമവായ ശ്രമം; ശബരിമല മണ്ഡലകാലത്ത് പ്രക്ഷുബ്ദമാകും
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം
വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് വേണം; കോട്ടയത്ത് എത്തുമ്പോൾ താമസിക്കാൻ വേണ്ടത് ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ; ഭക്ഷണ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തണം; പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് ദർശനത്തിന് സൗകര്യം ഒരുക്കണം; മടങ്ങിപ്പോകാനുള്ള വിമാനടിക്കറ്റും എടുത്തിട്ടില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണം; ശബരിമല കയറാൻ എത്തുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങൾ കണ്ട് കണ്ണുതള്ളി സംസ്ഥാന സർക്കാർ
ഇഷ്ടതാരങ്ങളുമായി 20 മിനിറ്റ് ആഡംബരഹോട്ടലിൽ ചെലവിടാൻ നൽകാമെന്നേറ്റത് പത്തുകോടി വീതം; ഐശ്വര്യ റായിയും ദീപിക പദുക്കോണുമടക്കം 26 താരങ്ങൾക്കായി ചെലവാക്കാൻ ഉറച്ചത് 300 കോടി; രണ്ടുമൂന്നുപേരെ കണ്ടപ്പോൾ ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നുറപ്പായതോടെ കരാറിൽനിന്ന് പിന്മാറി; ബെഹ്‌റീൻ രാജകുമാരനോട് 300 കോടി നഷ്ടപരിഹാരം ചോദിച്ച് ഏജന്റ് നൽകിയ കേസ് ലണ്ടൻ ഹൈക്കോടതിയിൽ
സ്വന്തമായി ഗുണ്ടകളും കുഴൽപ്പണ ബിസിനസുമുള്ള പൊലീസ് ഉദ്യോഗസ്ഥൻ! പരാതിയുമായി എത്തുന്നത് സ്ത്രീകളാണെങ്കിൽ ഇംഗിതത്തിന് വഴങ്ങണമെന്ന് ഭീഷണി; പെരിന്തൽമണ്ണ സ്വദേശിക്കെതിരെ ബിസിനസ് പങ്കാളി നൽകിയ പരാതി പിൻവലിച്ചിട്ടും തട്ടിയത് ലക്ഷങ്ങൾ; വീട്ടിലെത്തി അറസ്റ്റ് ചെയ്ത ശേഷം ഭാര്യയോട് പറഞ്ഞത് ഇനി ഇവന്റെ ഒപ്പം നീ അടുത്തൊന്നും കിടക്കില്ലെന്നും; പൊലീസ് വേഷവും ഗുണ്ടകളേയും തരാമെന്നും കുഴൽപ്പണം കടത്താൻ സഹായിക്കണമെന്നും നിർബന്ധിച്ചു; കേരളപ്പൊലീസിലെ സിഐ `ഗുണ്ട` ശിവശങ്കരന്റെ ഞെട്ടിക്കുന്ന കഥ
കണ്ണൂർ രാഷ്ട്രീയത്തിലെ വാടാ.. പോടാ.. ശൈലി കൈമുതലാക്കി വളർന്ന നേതാവ്; കടുത്ത മോദി ആരാധകനും തീവ്രഹിന്ദുത്വത്തിന്റെ വക്താവും; ആർഎസ്എസ് പ്രവർത്തനം തുടരുമ്പോഴും പ്രഗതി കോളേജിലെ സൗമ്യനായ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതം; പുലിയെ മടയിൽ കയറി നേരിടണമെന്ന് അണികൾക്ക് ഉപദേശം കൊടുക്കുന്ന വ്യക്തി: സന്നിധാനത്തെ ഇടപെടലോടെ പരിവാർ അണികളുടെ പുതിയ ഹീറോ വത്സൻ തില്ലങ്കേരിയുടെ കഥ
പരാതി നൽകാനെത്തിയ യുവതിയെ സിഐ ശിവശങ്കർ കെണിയിലാക്കിയത് കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും; തെളിവെടുക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വന്തം ഇന്നോവയിൽ കയറ്റി ഹോട്ടൽ മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്തു; നിസ്സഹായയെന്ന് അറിഞ്ഞപ്പോൾ ഊട്ടിയിലേക്കു വരണമെന്നും സെക്സിൽ ഏർപ്പെടണമെന്നും വീണ്ടും ആവശ്യപ്പെട്ടു; സഹിക്ക വയ്യാതായപ്പോൾ എസ്‌പിക്ക് പരാതി നൽകി; അന്വേഷണ ഘട്ടത്തിൽ വധഭീഷണിയും; കേസൊതുക്കാൻ പലതവണ യുവതിയുടെ വീട്ടിലെത്തി ബിജെപി നേതാക്കളും
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
വാഗമണ്ണിൽ മൂന്നു ദിവസം പാർട്ടി; മദ്യവും ലഹരിയും ഉപയോഗിച്ച് നൃത്തം ചെയ്ത അടിച്ചു പൊളിച്ചത് അഞ്ഞൂറോളം ആക്ടിവിസ്റ്റുകൾ; വാഗമണ്ണിലെ രഹസ്യ സങ്കേതത്തിലെ തീരുമാനം അനുസരിച്ച് മലചവിട്ടാനുള്ള ആദ്യ നിയോഗമെത്തിയത് ചുംബന സമരനായികക്കെന്ന് ഓൺലൈനിൽ വാർത്ത; ചിത്രങ്ങളും പുറത്തു വിട്ടു; രഹ്ന ഫാത്തിമ സന്നിധാനത്ത് യാത്ര തിരിച്ചത് എവിടെ നിന്ന് എന്ന ചർച്ച പുരോഗമിക്കുമ്പോൾ എല്ലാം പിൻവലിച്ച് മംഗളം
അകത്തളത്തിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തൽ കുളം; ശീതീകരിച്ച ഓഫീസ് മുറി; പുറത്ത് കുളിക്കടവിലേക്കുള്ള കവാടം; കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യം; സ്‌കൂൾ ഓഫ് ഭഗവത് ഗീതയ്ക്കുള്ളത് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ഗോൾഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമൺകടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷൻ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാർവ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയർ; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയതു കൊണ്ട് രണ്ടാംവരവിലെ തിളക്കത്തിൽ തന്നെ തുടർന്ന് മഞ്ജു വാര്യർ; സത്യത്തിനൊപ്പം നിന്നതിന് പാർവ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
മകൾ ഗോവേണിയിൽ നിന്നു വീണു മരിച്ചു എന്ന അമ്മയുടെ കള്ള കഥ ഗൾഫിൽ നിന്നെത്തിയ അച്ഛനും വിശ്വസിക്കാനായില്ല; ഏഴു വയസ്സുകാരിയുടെ ദേഹത്തെ മുറിവേറ്റ പാടുകൾ പൊലീസിന്റെയും സംശയം വർദ്ധിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ മൊഴിമാറ്റി പറഞ്ഞും പിടിച്ചു നിൽക്കാൻ അമ്മയുടെ ശ്രമം; ഒടുവിൽ മകളുടെ ദുരൂഹ മരണത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
മകളേയും ഭർത്താവിനേയും ചോദ്യം ചെയ്തപ്പോൾ അച്ഛന്റേയും അമ്മയുടേയും ഒളിത്താവളം പൊലീസ് അറിഞ്ഞു; അറസ്റ്റിലായതോടെ മാനസികമായി തകർന്നു; ആരും കാണാതെ മുങ്ങിയത് ആറാം നിലയിൽ നിന്ന് ചാടാനും; നൂറു വർഷത്തെ പാരമ്പര്യവും കണ്ണായ സ്ഥലത്ത് ആസ്തികളുണ്ടായിട്ടും 'കുന്നത്തുകളത്തിൽ' പൊളിഞ്ഞത് എങ്ങനെ? മുതലാളിയെ കടക്കാരനാക്കിയത് മക്കളുടേയും മരുമക്കളുടേയും അടിപൊളി ജീവിതം; വിശ്വനാഥന്റെ ആത്മഹത്യ തകർത്തത് തട്ടിപ്പിനിരയായ പാവങ്ങളുടെ അവസാന പ്രതീക്ഷകളെ
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം