1 usd = 71.08 inr 1 gbp = 92.07 inr 1 eur = 79.33 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.32 inr

Oct / 2019
19
Saturday

പൊട്ടിപ്പൊളിഞ്ഞ 'ചിൽഡ്രൺസ് പാർക്ക്'; ഹിറ്റ്മേക്കർ ഷാഫിയുടെ പുതിയ ചിത്രം അസഹനീയ വളിപ്പ്; ഇത് സ്ഥാനത്തും അസ്ഥാനത്തുമെല്ലാം സ്‌കിറ്റ് കോമഡി കയറ്റി കുളമാക്കിയ ചിത്രം; റാഫിയുടെ തിരക്കഥയും വെറുപ്പിക്കലിന്റെ ഭയാനക വേർഷൻ; കാണാൻ വരുന്നവരെല്ലാം പൊട്ടന്മാരാണ് അവരെന്തും കണ്ട് പോയ്‌ക്കോളും എന്ന ധാരണയിൽ ചിത്രമെടുത്താൽ ഇങ്ങനെയിരിക്കും; ദയനീയം തന്നെ ഈ പ്രതിഭാ ദാരിദ്രം; ഷെയിം ഓൺ ഷാഫി ഷെയിം ഓൺ റാഫി

June 10, 2019 | 11:50 AM IST | Permalinkപൊട്ടിപ്പൊളിഞ്ഞ 'ചിൽഡ്രൺസ് പാർക്ക്'; ഹിറ്റ്മേക്കർ ഷാഫിയുടെ പുതിയ ചിത്രം അസഹനീയ വളിപ്പ്; ഇത് സ്ഥാനത്തും അസ്ഥാനത്തുമെല്ലാം സ്‌കിറ്റ് കോമഡി കയറ്റി കുളമാക്കിയ ചിത്രം; റാഫിയുടെ തിരക്കഥയും വെറുപ്പിക്കലിന്റെ ഭയാനക വേർഷൻ; കാണാൻ വരുന്നവരെല്ലാം പൊട്ടന്മാരാണ് അവരെന്തും കണ്ട് പോയ്‌ക്കോളും എന്ന ധാരണയിൽ ചിത്രമെടുത്താൽ ഇങ്ങനെയിരിക്കും; ദയനീയം തന്നെ ഈ പ്രതിഭാ ദാരിദ്രം; ഷെയിം ഓൺ ഷാഫി ഷെയിം ഓൺ റാഫി

എം മാധവദാസ്

സ്ഥാനത്തും അസ്ഥാനത്തുമെല്ലാം കോമഡി കയറ്റുകയും അതിൽ പലതും ഏശാതെ പോവുകയും, ബാക്കി പലതും തനി വളിപ്പുമായാൽ എന്താവും പ്രേക്ഷകരുടെ അവസ്ഥ. തിയേറ്ററിലെ എസിയുടെ തണുപ്പിലും അത് പ്രേക്ഷകനെ വിയർപ്പിക്കും. ഷാഫിയുടെ 'ചിൽഡ്രൻസ് പാർക്ക്'എന്ന കോമഡി ചിത്രത്തിന് കയറിയാലും ഇത് തന്നെയാണ് സ്ഥിതി. കുട്ടികളുടെ പാർക്ക് പേരിൽ മാത്രമേയുള്ളൂ. വർഷങ്ങൾക്ക് മുമ്പെന്നോ പൂട്ടിയടപ്പെട്ട, കാടുകയറിയ ഒരു തകർന്ന പാർക്കിൽ നട്ടുച്ചനേരം ചെന്നിരുന്നാൽ എന്താവും അവസ്ഥ. ആ അനുഭവം മാത്രമാണ് ചിൽഡ്രൻസ് പാർക്കും പകർന്നു തരുന്നുള്ളു. ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഹിറ്റ്മേക്കർ റാഫി- മെർക്കാർട്ടിൻ കൂട്ടുകെട്ടിലെ റാഫിയാണ്.ഷെയിം എന്നേ പറയാനുള്ളൂ. അത്രക്ക് വെറുപ്പിക്കലാണ് റാഫിയുടെ രചന. പഴയ കാലത്ത് എടുത്ത ചില ചിത്രങ്ങളുടെ പേരിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുയാണ് ഷാഫിയും റാഫിയുമൊക്കെ. പുതുതായി ഒന്നും ചെയ്യാൻ അവർക്ക് കഴിയുന്നില്ല. ദയനീയം തന്നെയാണ് ഈ പ്രതിഭാ ദാരിദ്രം.

ഏത് വിധേനയും എല്ലാ രംഗത്തും കോമഡി കുത്തി നിറയ്ക്കാനാണ് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ശ്രമം. അതുകൊണ്ട് തന്നെ രോഗിക്ക് മുമ്പിലും മരണവീട്ടിലുമെല്ലാം കഥാപാത്രങ്ങൾ നമ്മളെ ചിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.തുടർ ചങ്ങല പോലെ കോമഡികൾ നിറച്ചാൽ കഥയുടെ ലോജിക്കില്ലായ്മയും മറ്റും പ്രേക്ഷകർ മറക്കുമെന്ന് ഷാഫിക്കറിയാം. അദ്ദേഹത്തിന്റെ പല സിനിമകളിലും വിജയകരമായി ഈ ഐഡിയ നടപ്പിലായിട്ടുമുണ്ട്. എന്നാലിവിടെ കോമഡികൾ ചീറ്റിപ്പോകുമ്പോൾ യുക്തിഭദ്രമല്ലാത്ത കഥയെക്കുറിച്ച് പ്രേക്ഷകർ ചിന്തിച്ചുപോകുന്നു. വലിയ വിരസതയിലേക്കാണ് അത് പ്രേക്ഷകരെ തള്ളിവിടുന്നത്. പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തിന് അൽപ്പം പോലും വില കൽപ്പിക്കാത്ത വിധത്തിലാണ് റാഫി ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കാണാൻ വരുന്നവരെല്ലാം പൊട്ടന്മാരാണ്.. അവരെന്തും കണ്ട് പോയ്‌ക്കോളും എന്നൊരു ധാരണ എഴുത്തുകാരനും സംവിധായകനും ഉള്ളപോലെ. തങ്ങൾ എന്തെടുത്താലും കണ്ടോളും എന്ന റാഫിയുടെയും ഷാഫിയുടെയും അഹങ്കാരത്തിനേറ്റ തിരച്ചടികൂടിയാണ് ഈ ചിത്രത്തിന്റെ എട്ടുനിലയിലുള്ള പരാജയം.

പതിവ് ഉഡായിപ്പ് കഥ

മലയാള സിനിമയിൽ രചനാപരമായും ആവിഷ്‌ക്കാരപരമായും വരുന്ന മാറ്റങ്ങളൊന്നും ശ്രദ്ധിക്കുന്ന സംവിധായകനല്ല ഷാഫി. വ്യത്യസ്തമായ പ്രമേയങ്ങളിലേക്കും ആവിഷ്‌ക്കാരങ്ങളിലേക്കൊന്നും ഒരിക്കലും അദ്ദേഹം നടന്നുകയറിയിട്ടുമില്ല. ചെറിയൊരു പ്രമേയം കുറച്ച് കോമഡികളുടെ അകമ്പടിയോടെ വലിയ പരിക്കില്ലാതെ ഒരുക്കും. വലിയ സംഭവങ്ങളൊന്നുമില്ലെങ്കിലും കേവല രസിപ്പിക്കൽ സാധ്യമാക്കുന്ന ആ ചിത്രങ്ങളെ പ്രേക്ഷകരും കയ്യടികളോടെ വരവേൽക്കും. കല്യാണരാമൻ, പുലിവാൽ കല്യാണം, മായാവി തുടങ്ങി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി നല്ല തമാശ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട് ഷാഫി. റാഫിക്കൊപ്പമെത്തിയ ടു കൺട്രീസ് പോലുള്ള സിനിമകൾ ചിരിയുടെ ബലത്തിൽ പിടിച്ചു നിന്നവയാണ്.

അത്തരം സിനിമകളെപ്പോലെ ഒരു കോമഡി സിനിമ ഒരുക്കി കയ്യടി നേടാനാണ് ഷാഫി ചിൽഡ്രൻസ് പാർക്കിലും ശ്രമിക്കുന്നത്. നർമ്മത്തെ ഫലപ്രദമായി ഉപയോഗിക്കാൻ അറിയാവുന്ന റാഫിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എന്നതും ചിത്രത്തിന്റെ ആകർഷണീയതയായിരുന്നു. എന്നാൽ തീർത്തും ദുർബലമായ കഥാപരിസരമാണ് ചിൽഡ്രൻസ് പാർക്കിന്റേത്. നൂറാവർത്തി കണ്ടുമടുത്ത അതേ കാഴ്ചകൾ. ഈ പോരായ്മകളെ മറികടക്കേണ്ട ഹാസ്യരംഗങ്ങളാവട്ടെ ഭൂരിഭാഗവും യാതൊരു നിലവാരവുമില്ലാത്ത ചളി കാഴ്ചകൾ.
സാധാരണ പോലെ മൂന്നു ഭൂലോക ഫ്രോഡുകൾ... അവരുടെ ഉഡായിപ്പ് വേലകൾ.. അവർക്കായി മുന്നൂ നായികമാർ.. പതിവുപോലെ തിരിച്ചറിവുകൾ.. മാനസാന്തരം.. വില്ലന്മാരെ കീഴടക്കൽ.. പിന്നെ ശുഭം.. ഈ വഴിയിൽ നിന്ന് അണുവിടെ മാറാതെ ചിൽഡ്രൻസ് പാർക്കും കഥ പറയുന്നു.

ഋഷി എന്ന കഥാപാത്രത്തിന്റെ അച്ഛന്റെ മരണത്തിൽ നിന്നാണ് ചിൽഡ്രൻസ് പാർക്കിന്റെ തുടക്കം. മരണവീട്ടിൽ എന്തോ അടിച്ചുപൊളി പാട്ടും കേട്ടിരിക്കുകയാണ് ഋഷിയുടെ സുഹൃത്ത് ജെറി. മരണവീട്ടിലെ കോമഡികളിൽ നിന്ന് ആരംഭിക്കുന്ന സിനിമ നിലവാരമില്ലാത്ത കോമഡികളിലും വിരസമായ പതിവ് കാഴ്ചകളിലും പെട്ടുലഞ്ഞ് നനഞ്ഞ പടക്കമായി മാറിപ്പോകുന്നു.ഋഷി (ധ്രുവൻ) അലസനും തൊഴിൽ രഹിതനുമായ ചെറുപ്പക്കാരനാണ്. പല ഷാഫി കഥാപാത്രങ്ങളെയും പോലെ എളുപ്പത്തിൽ പണമുണ്ടാക്കാനാണ് അയാളുടെയും ആഗ്രഹം. ഇത്തരം കഥാപാത്രങ്ങൾക്കുണ്ടാവുന്ന ഒരു തനി ഉഡായിപ്പ് സുഹൃത്ത് ഇവിടെയുമുണ്ട്. ജെറി (വിഷ്ണു ഉണ്ണിക്കൃഷ്ണൻ) എന്ന സുഹൃത്തിന്റെ ഉപദേശങ്ങൾ സ്വീകരിച്ച് സ്വന്തം അച്ഛന്റെ സ്വത്തിൽ വിഹിതം ചോദിച്ച് കേസ് കൊടുക്കുന്നതും അച്ഛൻ വീട്ടിൽ നിന്ന് ആട്ടിയിറക്കുന്നതും ജെറിയുടെ മറ്റൊരു ഉപദേശം സ്വീകരിച്ച് നാടുവിടുന്നതുമെല്ലാമാണ് കഥയുടെ തുടക്കം. അച്ഛൻ മരിച്ചതറിഞ്ഞ് വീണ്ടും മടങ്ങിയെത്തുമ്പോൾ സ്വത്തിൽ ഭൂരിഭാഗവും സഹോദരങ്ങൾക്കായി അച്ഛൻ എഴുതിവെച്ചിരിക്കുകയാണെന്ന് ഋഷി മനസ്സിലാക്കുന്നു. ബാക്കിയുള്ള ആറു കോടി രൂപ ഏതോ അനാഥാലയത്തിന്റെ പേരിലാണ് എഴുതിവെച്ചിരിക്കുന്നത്.

താനനുഭവിക്കേണ്ട സ്വത്ത് സ്വന്തമാക്കാൻ പോകുന്ന 'ചിൽഡ്രൻസ് പാർക്ക്' എന്ന അനാഥാലയം കണ്ടുപിടിച്ച് അച്ഛനെഴുതി വെച്ച പണം തിരികെ വാങ്ങാനാണ് ഋഷിയുടെയും ജെറിയുടെയും നീക്കം. മറ്റൊരു ഉഡായിപ്പ് കക്ഷിയും രാഷ്ട്രീയക്കാരനുമായ ലെനിൻ അടിമാലി (ഷറഫുദ്ദീൻ)യുടെ സഹായത്തോടെയാണ് ഇവർ അനാഥാലയം കണ്ടെത്തുന്നത്. അനാഥാലയത്തിന്റെ മുഖ്യനടത്തിപ്പുകാരനായ ഗംഗാധരൻ മാഷ് (ജോയ് മാത്യു) ഗുരുതരാവസ്ഥയിൽ കിടക്കുകയാണ്. അനാഥാലയം തകർന്ന നിലയിലാണ്. ഒറ്റ കുട്ടികൾ ആ സ്ഥാപനത്തിലില്ല. നടത്താൻ പോലും ആരുമില്ലാത്ത ഇത്തരമൊരു സ്ഥാപനത്തിന് വേണ്ടി എന്തിനാണ് ആറുകോടി രൂപ ഋഷിയുടെ അച്ഛൻ എഴുതിവെച്ചതെന്ന ചോദ്യത്തിനൊന്നും ഉത്തരമില്ല.

അനാഥാലയം നടത്താനുള്ള ദൗത്യമേറ്റെടുക്കുന്ന മൂവർ സംഘം തെരുവിൽ നിന്ന് രക്ഷപ്പെടുത്തുന്ന കുറേ കുട്ടികളുമായി മുന്നോട്ട് പോകുന്നു. ഇതിനിടയിൽ ആറു കോടി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ, ഗായത്രി സുരേഷും സൗമ്യ മേനോനും മാനസ രാധാകൃഷ്ണനും നായികമാരായി പ്രണയിക്കാനെത്തുന്നു. കൂടുതൽ ചിരിയുറപ്പിക്കാൻ പതിവുപോലെ ഹരീഷ് കണാരന്റെ രംഗപ്രവേശം. എന്നാൽ ഹരീഷ് കണാരന്റെ കോമഡി ഉൾപ്പെടെ പലതും ദയനീയമായി ചീറ്റിപ്പോകുന്നതാണ് ചിൽഡ്രൻസ് പാർക്കിന്റെ പരാജയം. അനാഥാലയത്തിനടുത്തുള്ള ചായക്കട നടത്തുന്ന രണ്ട് തീറ്റപ്രാന്തന്മാരെ കാണിച്ച് കൂടുതൽ ചിരിയുണ്ടാക്കാനും ഷാഫി ശ്രമിക്കുന്നുണ്ടെങ്കിലും ആ കോമഡികളെല്ലാം ദുരന്തം എന്നേ പറയേണ്ടതുള്ളു. കടയിലുണ്ടാക്കിയ പലഹാരങ്ങൾ വരുന്നവർക്ക് നൽകാതെ സ്വയം കഴിക്കുന്ന രണ്ടു നടത്തിപ്പുകാർ... അവരുടെ പരമദയനീയ തമാശകൾ.. പാർക്ക് മാത്രമല്ല അതിന്റെ പരിസരം പോലും മഹാദുരന്തം തന്നെ.

സ്ഥിരം സ്‌കിറ്റ് കോമഡിയുമായി പതിവ് സർക്കസ്

തെരുവിൽ നിന്ന് നായകന്മാർ രക്ഷപ്പെടുത്തിയ കുട്ടികളെ തേടി അനാഥാലയത്തിലെത്തുന്ന ക്രിമിനൽ സംഘവും അവയവ തട്ടിപ്പ് മാഫിയേയുമെല്ലാം ചേർത്ത് സംഭവബഹുലമാക്കാനാണ് രണ്ടാം പകുതിയിലെ ശ്രമം. എന്നാൽ വില്ലന്മാരെ ഒതുക്കുന്നതും നായകന്മാരുടെ മാനസാന്തരവുമെല്ലാം പലവട്ടം കണ്ടിട്ടുള്ളതുകൊണ്ട് ആവർത്തിക്കുന്ന ഈ കാഴ്ചകളും ദുരന്തം തന്നെയാവുന്നു. സിനിമയുടെ ദൈർഘ്യവും പ്രേക്ഷകർക്ക് മടുപ്പുളവാക്കുന്നുണ്ട്. രണ്ടേമുക്കാൽ മണിക്കൂറിലധം നേരമാണ് ഈ പുതുമയില്ലാത്ത.ദയനീയ കാഴ്ചകൾ കണ്ടിരിക്കേണ്ടിവരുന്നത്. അൽപ്പ സ്വൽപ്പം തമാശകളുമായി മുന്നോട്ട് പോകുന്ന ഒന്നാം പകുതി മാത്രമാണ് ചിത്രത്തിന്റെ നേരിയ ആശ്വാസം. വിഷ്ണു ഉണ്ണിക്കൃഷ്ണനും ഷറഫുദ്ദീനും തങ്ങളുടേതായ ശൈലിയിൽ പിടിച്ചു നിൽക്കുന്നുണ്ട്. എന്നാൽ ധ്രുവൻ, ഋഷി എന്ന കഥാപാത്രമായി പൂർണ്ണ പരാജയമാണ്. നായികമാർക്ക് കാര്യമായൊന്നും ചെയ്യാൻ ചിത്രത്തിലില്ല.

ഹാസ്യരംഗങ്ങൾ തന്നെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന തരത്തിൽ അവതരിപ്പിക്കാൻ പുതുതലമുറ ശ്രദ്ധിക്കുന്ന കാലമാണിത്. ചിൽഡ്രൻസ് പാർക്കിനൊപ്പം ഇറങ്ങിയ 'തമാശ' എന്ന ചിത്രം തന്നെ ശ്രദ്ധിക്കുക. എത്ര രസകരമായാണ് അതിൽ ജീവിതവും നർമ്മവും അവതരിപ്പിക്കുന്നത്. എന്നാൽ സ്ഥിരം സ്‌കിറ്റ് കോമഡിയുമായി ഷാഫി പതിവ് സർക്കസ് ഇവിടെയും തുടരുകയാണ്. ഷാഫിയുടെ അവസാനമായെത്തിയ 'ഒരു പഴയ ബോംബു കഥ' എന്ന സിനിമയും ഒരു അസംബന്ധ നാടകമായിരുന്നു. എന്നാൽ രസകരമായ തമാശരംഗങ്ങളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ ആ ചിത്രത്തിന് സാധിച്ചിരുന്നു. എന്നാൽ ഈ പാർക്കിന് അതുപോലും സാധിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ സങ്കടം. ഓർമ്മയിൽ തങ്ങി നിൽക്കുന്ന പാട്ടുകളോ തമാശകളോ ഒന്നുമില്ലാതെ.. രചനാപരമായും ആവിഷ്‌ക്കാരപരമായും ദുർബലമായ ചിൽഡ്രൻസ് പാർക്ക് ഷാഫിയുടെ ഏറ്റവും മോശം സിനിമകളിൽ ഒന്ന് തന്നെയാണെന്ന് പറയാം.

വാൽക്കഷ്ണം: ഒരിക്കലും നവീകരിക്കില്ലെന്നും ഒരിക്കലും മാറ്റിപ്പിടിക്കില്ലെന്നുമുള്ള നിർബന്ധബുദ്ധിയുണ്ടോ നമ്മുടെ സിനിമാക്കാർക്ക്. ലോകവും മാറുകയാണ്. നോക്കുക, കുട്ടികൾ ടിക്ക്ടോക്കിൽവരെ എത്രമാത്രം സർഗാത്മകമായാണ് ഇടപെടുന്നത്. ആ സമയത്താണ സിനിമയെന്നപേരിൽ ഇതുപോലുള്ള എടുക്കാച്ചരക്കുകളെ എഴുന്നള്ളിക്കുന്നത്. ഈ പണം എടുത്ത കോടികളുടെ ആയിരത്തിലൊന്ന് സ്‌കൂൾകുട്ടികൾക്ക് മൈാബൈൽ സിനിമയെടുക്കാൻ കൊടുത്തിരുന്നെങ്കിൽ അത് എത്ര നന്നാവുമായിരുന്നു.

എം മാധവദാസ്    
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ജോളിയുടെ മക്കൾ ഞങ്ങളുടെ സഹോദരൻ റോയിയുടെ രക്തം; തങ്ങൾ എവിടെയുണ്ടോ അവിടെ അവരുമുണ്ടാകുമെന്ന് റോജോയും സഹോദരിയും; പൊന്നാമറ്റത്തെ മരണങ്ങളിൽ സംശയമുണ്ടാക്കിയത് പിണറായിയിലെ കൂട്ടക്കൊല; ജോളിയുടേത് എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റം; ഷാജുവുമായുള്ള രണ്ടാം വിവാഹം സംശയം ഉണ്ടാക്കി; പരാതി പിൻവലിക്കാനുള്ള സമ്മർദ്ദവും കല്ലറ തുറക്കുന്നതിനെ എതിർത്തതും നിർണ്ണായകമായി; വ്യാജ ഒസ്യത്ത് കള്ളം പൊളിച്ചു; കൂടത്തായിയിൽ സഹോദരങ്ങൾ മനസ്സ് തുറക്കുമ്പോൾ
ഭർത്താവ് വിദേശത്തായ നാല് മക്കളുള്ള യുവതി ഒന്നിലേറെ അക്കൗണ്ടുകൾ വഴി ചാറ്റിങ്; ബാങ്ക് അക്കൗണ്ടിലെ പണം കൈമാറിയത് പലർക്കും; യുവതി ലഹരിയെന്ന പോലെ മൊബൈലിന് അടിമ; സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകളുള്ള യുവതിയുടെ മനോനില വീണ്ടെടുക്കാൻ കൗൺസലിങ് നൽകാൻ വനിതാ കമ്മീഷൻ; തലസ്ഥാനത്ത് നടന്ന അദാലത്തിൽ തീർപ്പായത് 79 കേസുകൾ
ഭാര്യയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിനെ കാമുകൻ വിളിച്ചത് 25ലധികം തവണ; ഗതികെട്ട് ഭർത്താവ് കാമുകനെ വെട്ടിക്കൊന്നു; കാമുകൻ മദ്യപിച്ചെത്തിയത് തനിക്കൊപ്പം ജീവിച്ചിരുന്ന യുവതിയെ കാണാതായതോടെ; ആദ്യ ഭർത്താവിനെയും കാമുകനെയും തേച്ച് യുവതി ഒളിച്ചോടിയത് മറ്റൊരു യുവാവിനൊപ്പം; ആദ്യ ഭർത്താവിന്റെ ബന്ധുക്കളുടെ പരാതിയിൽ രമ്യയെ പിടികൂടിയത് ബൈദരഹള്ളി പൊലീസ്
അപ്പവും കടലക്കറിയും കഴിച്ചപ്പോൾ കിട്ടിയത് ഒച്ചിനെ; വിവരം പറഞ്ഞപ്പോൾ അത് കക്കയായിരിക്കും മാഡം എന്ന്; വെജ് ഹോട്ടലിൽ എങ്ങനെയാണ് കക്ക എന്ന് ചോദിച്ചപ്പോൾ പ്രശ്‌നമുണ്ടാക്കരുതെന്നും നഷ്ടപരിഹാരം തരാമെന്നുമായി; പരിശോധനയിൽ കണ്ടെത്തിയത് പഴകിയ പാൽ, തൈര്, ഭക്ഷണം, വെളിച്ചെണ്ണ; ദോശമാവ് സൂക്ഷിച്ചിരിക്കുന്നത് പാത്രം കഴുകുന്ന സ്ഥലത്ത്; വഴുതക്കാട് ശ്രീ ഐശ്വര്യ ഹോട്ടലിന് താഴിട്ട് അധികൃതർ; കോട്ടയത്ത് വിൻസർ കാസിലിലും വേമ്പനാട് റിസോർട്ടിലും പഴകിയ ഭക്ഷണം; കൊള്ളക്കാർക്ക് പിഴയിട്ട് ഉദ്യോഗസ്ഥരും
ചെന്നിത്തലയ്‌ക്കെതിരെ വ്യക്തമായ തെളിവുകൾ; 608 ാം റാങ്കുകാരനായ അദ്ദേഹത്തിന്റെ മകനാണ് യുപിഎസ്‌സി അഭിമുഖത്തിൽ ഏറ്റവും കൂടുതൽ മാർക്ക്; മറികടന്നത് അദ്ദേഹത്തേക്കാൾ കൂടുതൽ മാർക്ക് കിട്ടിയ 299 ആളുകളെ; പ്രതിപക്ഷ നേതാവ് ഇതിനായി ഇടപെട്ടു എന്നൊന്നും താൻ പറയുന്നില്ല; ആരിടപെട്ടാലും അസ്വാഭാവികതയുണ്ട്; ചെന്നിത്തലയുടെ ഫോൺ കോളുകൾ പരിശോധിക്കണമെന്ന് മന്ത്രി കെ.ടി.ജലീൽ; മാർക്ക് ദാന വിവാദത്തിൽ മറുപടി അവ്യക്തമെങ്കിലും ആരോപണങ്ങൾ വിടാതെ ജലീൽ
കോന്നിയിൽ എൽഡിഎഫിന് അപ്രതീക്ഷിത നേട്ടം; അരൂരിൽ ഫോട്ടോഫിനീഷ്; കോന്നിയിലെ യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിൽ 5 ശതമാനം വോട്ടിന് എൽഡിഎഫ് മുന്നിൽ; അരൂരിൽ സിറ്റിങ്ങ് സീറ്റിൽ ഇടതിന് വെറും ഒരു ശതമാനത്തിന്റെ ലീഡ് മാത്രം; ശക്തമായ പ്രചാരണം നടത്തിയിട്ടും കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാമത്; ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടുന്നത് 28 ശതമാനം വോട്ടുകൾ മാത്രം; അഞ്ചുസീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ മറുനാടൻ സർവേയിലെ അവസാനഭാഗം പുറത്തുവിടുമ്പോൾ യുഡിഎഫ്-2, എൽഡിഎഫ്-3
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
ജോൺസണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ൽ മക്കളെ നീന്തൽ പഠിപ്പിക്കാൻ പോയി ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാൻ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോൾ ജോൺസണിന്റെ കള്ളക്കളികൾ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോൾ ജോളിക്ക് ചർച്ചകൾക്ക് കൂട്ടുവന്നത് തഹസിൽദാർ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരിൽ ബന്ധം തുടർന്ന് ജോളിയും ജോൺസണും; കൂടത്തായിയിൽ അവിഹിതങ്ങളുടെ ചുരുൾ അഴിയുമ്പോൾ
രണ്ടാം ഭർത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാൻ പദ്ധതി; ആഗ്രഹിച്ചത് ഉറ്റ സുഹൃത്ത് ജോൺസണെ ജീവിത പങ്കാളിയാക്കാൻ അയാളുടെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചത് വിനോദയാത്രയ്ക്കിടെ; വിഷം കലർന്ന ഭക്ഷണം നൽകിയെങ്കിലും ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യ കഴിക്കാത്തതു കൊണ്ട് മാത്രം രക്ഷപ്പെട്ടു; റോയിയെ കൊന്ന് രണ്ടാം ദിവസം കോയമ്പത്തൂരിൽ പോയതും ജോൺസണുമായി അടിച്ചു പൊളിക്കാൻ; കൂടത്തായിയിൽ തെളിയുന്നത് ജോളിയുടെ വഴിവിട്ട ബന്ധങ്ങൾ തന്നെ
ജോളിയും ജോൺസണും തമ്മിൽ ഉണ്ടായിരുന്നത് വർഷങ്ങൾ നീണ്ട അടുപ്പം; ആദ്യ ഭർത്താവിനെ കൊന്ന് ഷാജുവിനെ കല്യാണം കഴിച്ചത് സർക്കാർ ജോലിയിൽ കണ്ണും നട്ട്; രണ്ടാം ഭർത്താവിനെ വകവരുത്താൻ ശ്രമിച്ചത് ആശ്രിത നിയമനത്തിലൂടെ സർക്കാർ ജീവനക്കാരിയാകാനുള്ള തന്ത്രം; ജോളിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി സൗഹൃദം ഉപേക്ഷിച്ചത് ജോൺസണിന്റെ ഭാര്യയെ തുണച്ചു; ഭാര്യ താക്കീത് ചെയ്തിട്ടും രഹസ്യ ബന്ധം ബി എസ് എൻ എൽ ജീവനക്കാരൻ തുടർന്നു; കൂടത്തായിയിലെ യഥാർത്ഥ വില്ലൻ ആര്?
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
2002ൽ ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് അന്നമ്മ മരിച്ചു; ഒരു വർഷത്തിനുശേഷം ഛർദ്ദിച്ച് ഭർത്താവ് ടോം തോമസും മരിച്ചു; മകൻ റോയിയും സഹോദരൻ മാത്യുവും അടുത്ത വർഷം മരിച്ചതിന് പിന്നാലെ പത്ത് മാസം പ്രായമായ കുഞ്ഞ് അടക്കം രണ്ടു മരണങ്ങൾകൂടി; കോടികളുടെ സ്വത്തുക്കളെല്ലാം റോയിയുടെ ഭാര്യ ജോളിയുടെ പേരിൽ; ജോളി പുനർ വിവാഹം ചെയ്തതോടെ സംശയം ബലപ്പെട്ടു; കൂടത്തായി മരണ പരമ്പര സൗമ്യമോഡൽ സയനൈഡ് കൊലപാതകമോ?
സയനേഡ് കൊടുത്ത് മടിയിൽ കിടത്തി അവസാന ശ്വാസം വലിപ്പിച്ചു; സിലിയെ കൊന്നു തള്ളിയതിന്റെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പ്രണയജീവിതം മാത്രം ചിന്തിച്ച് മരണവീട്ടിലും ഷാജുവും ജോളിയും; സിലിയെ ഇല്ലാതാക്കിയവർ അന്ത്യ ചുംബനം നൽകിയത് പരസ്പരം മുഖമുരുമിക്കൊണ്ടും; ജോളിയുടെ പ്രവർത്തിയിൽ ഞെട്ടിയെന്ന ഷാജുവിന്റെ വാദവും കള്ളം; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ അന്ത്യ ചുംബനത്തിന്റെ ചിത്രം പുറത്ത്