Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മമ്മൂട്ടി ആരാധകർക്ക് കൈയടിക്കാൻ അവസരമൊരുക്കുന്ന പുതിയ നിയമം; കല്ലുകടിയായി നെടുനീളൻ ഡയലോഗുകളും സാരോപദേശങ്ങളും; വേറിട്ട പ്രകടനവുമായി നയൻതാര

മമ്മൂട്ടി ആരാധകർക്ക് കൈയടിക്കാൻ അവസരമൊരുക്കുന്ന പുതിയ നിയമം; കല്ലുകടിയായി നെടുനീളൻ ഡയലോഗുകളും സാരോപദേശങ്ങളും; വേറിട്ട പ്രകടനവുമായി നയൻതാര

എം മാധവദാസ്

ൽഹി കൂട്ടബലാൽസംഗത്തിന്റെ പശ്ചാത്തലത്തിലൊക്കെ കുട്ടിക്കുറ്റവാളികളെ എന്തുചെയ്യണം എന്നൊക്കെയുള്ള രാജ്യവ്യാപക സംവാദങ്ങൾ ഉയരുന്ന കാലത്തിലാണ്, ഏതാണ്ട് സമാനമായ പ്രമേയം വച്ച് എ.കെ സാജൻ നമ്മുടെ മമ്മുക്കയെ നായകനാക്കി 'പുതിയ നിയമം' ഒരുക്കിയിറക്കുന്നത്. എൽ.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അഡ്വ.ലൂയിസ് പോത്തൻ എന്ന മമ്മൂട്ടി കഥാപാത്രം കമ്യൂണിസ്റ്റ് അനുഭാവിയും ചാനലുകളിൽ തിളങ്ങി നിൽക്കുന്ന വാചകമടിതാരവും സർവോപരി സിനിമാ നിരൂപകനുമൊക്കെ ആയതുകൊണ്ട്, നിലവിലുള്ള നിയമത്തിനു പകരം ഈ പടത്തിന് എന്തൊക്കെയോ പുതിയ ആശയങ്ങൾ പറയാനുണ്ട് എന്നാണ് കരുതിയത്. പക്ഷേ ഒരു ചുക്കുമില്ല. പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്ന രീതിയിൽ പ്രതികളെ നേരിടുക. അതായത് കോടതിക്കും പൊലീസിനുമൊന്നും വിട്ടുകൊടുക്കാതെ പ്രതിയെന്ന് സംശയിക്കുന്നവരെ ഹീനമായി കൊന്നുകളയുക. അതായത് പഴയ കാടൻ നീതിയെയാണ് പുതിയ നിയമമായി അവതരിപ്പിക്കുന്നത്!

പണ്ടൊക്കെ ഇങ്ങനെ പ്രതികാരം ചെയ്യുന്നവർ അവസാനം പൊലീസിനുമുന്നിൽ കൈനീട്ടിക്കൊടുത്ത് നിയമത്തിന് കീഴടങ്ങുന്ന കാഴ്ചയും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതുമില്ല. 'ദൃശ്യ'ത്തിനുശേഷം നിയമത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയാണ് ഫാഷൻ. കൈ്‌ളമാക്‌സിൽ നമ്മുടെ നായകൻ ലൂയിസ് പോത്തനും പറയുന്നുണ്ട് 'ഇന്ത്യൻ ഭരണഘടന പോലുമല്ല, എന്റെ കുടുംബമാണ് എനിക്ക് വലുത് അതിനുവേണ്ടി ഞാൻ എന്തും ചെയ്യുമെന്ന്'. ഇതേ ആശയം തന്നെ ആയിരുന്നല്ലോ 'ദൃശ്യ'ത്തിലും. പക്ഷേ 'ദൃശ്യം' എത്ര ചടുലമായും യുക്തിഭദ്രവുമായാണ് കെട്ടിപ്പടുത്തിരിക്കുന്നത് എന്നുനോക്കുക. ഈ പടത്തിലാകട്ടെ വൺലൈനിന്റെ പുതുമയല്ലാതെ മറ്റൊന്നുമില്ല. ലൂയിസ് പോത്തന്റെ ഗീർവാണ ഡയലോഗുകളും, സാമാന്യയുക്തിയുള്ളവർ ചിരിച്ചുപോവുന്ന സസ്‌പെൻസുമൊക്കെയായി ചളമായിരിക്കയാണ് പുതിയ നിയമം.

താരാധിപത്യം കഥയെ കൊല്ലുന്നത് ഇങ്ങനെ

സത്യത്തിൽ വളരെ പ്രസക്തവും മലയാള സിനിമ അധികമൊന്നും സഞ്ചരിച്ചിട്ടില്ലാത്തതുമായ വൺലൈനാണ് ഈ പടത്തിന്റെത്. അതൊരു ബലാൽസംഗ ഇരയുടേതാണ്. ഡിവോഴ്‌സ് അഡ്വക്കേറ്റ് എന്ന നിലയിൽ പേരെടുത്ത എൽ.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അഡ്വ.ലൂയിസ് പോത്തൻ (മമ്മൂട്ടി) ഭാര്യ വാസുകി (നയൻതാര) മകൾ ചിന്ത എന്നിവരെ ക്രേന്ദീകരിച്ചാണ് ചിത്രം മുന്നേറുന്നത്. ചാനലുകളിലെ സ്ഥിരം 'ചർച്ചാ തൊഴിലാളിയും' സിനിമാനിരൂപകനുമാണ് എൽ.പി. വാസുകിയാവട്ടെ, കഥകളി കലാകാരിയും. ഇരുവരും പ്രണയിച്ച് ജാതിയും മതവും മറന്ന് ഒന്നിച്ചവരാണ്. കൊച്ചിയിലെ കൂറ്റൻ ഫ്‌ളാറ്റിൽ സന്തോഷപൂർവം ജീവിക്കുന്ന അവർ പുറമെ നിന്ന് നോക്കുമ്പോൾ എല്ലാ അർഥത്തിലും സുരക്ഷിതരാണ്.എന്നാൽ അപ്രതീക്ഷിതമായി ആ ഫ്‌ളാറ്റിന്റെ ടെറസിൽ വച്ച് പട്ടാപ്പകൽ വാസുകി കൂട്ട ബലാൽസംഗത്തിന് ഇരയാവുകയാണ്. ചങ്കിടിപ്പോടെ മാത്രമേ ഈ രംഗങ്ങളൊക്കെ കണ്ടിരിക്കാനാവൂ.

വാസുകിയെ മാനഭംഗപ്പെടുത്തുന്നവരാവട്ടെ കുട്ടിക്കാലം തൊട്ട് അവർക്ക് അറിയാവുന്നവരും, അയൽവാസികളുടെ മക്കളുമാൺ ഈ ഒരു പ്രതിസന്ധിയിൽ ഒരു വീട്ടമ്മ എന്തുചെയ്യും. പക്ഷേ അവിടെ തീരുന്നു എ.കെ സാജന്റെ മരുന്ന്. കഥ പിന്നീട് സ്ഥിരം പ്രതികാരത്തിലേക്ക് നീങ്ങുകയാണ്. ഒരു വീട്ടമ്മയുടെ ബുദ്ധിയെന്ന നിലയിൽ , കാര്യങ്ങൾ പുരോഗമിക്കുമ്പോൾ അവസാനഘട്ടത്തിലാണ് ഇതെല്ലാം ലൂയിസ്‌പോത്തന്റെ തലയാണെന്ന് പ്രേക്ഷകർ അറിയുക! പുതിയ കാലത്തെ സിനിമാ സ്വഭാവം അനുസരിച്ച് മമ്മൂട്ടിയും മാറുകയാണെന്നും നായികാകേന്ദ്രമായ ഒരു കഥാപാത്രത്തിലേക്ക് നിന്നുകൊടുക്കയാണെന്നും കരുതുമ്പോഴാണ്, അവസാനഘട്ടത്തിൽ 'എന്റെ തല എന്റെ ഫുൾ ഫിഗർ'. മമ്മൂട്ടിയുടെ ഹീറോയിസത്തിന് പിരികേറ്റാൻ കെട്ടിച്ചമച്ചതാണ് ഈ കഥയുടെ ടെയിൽ എൻഡ് ട്വിസ്റ്റ് . അതാവട്ടെ അരിയാഹാരം കഴിക്കുന്നവർക്ക് ദഹിക്കാൻ പാടുമാണ്. വലിയ ബുദ്ധിശാലി നടിച്ച് നായകൻ പ്‌ളാൻ ചെയ്യുന്ന പല കൊലപാതകങ്ങളും പ്രാഥമികമായ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ കൊണ്ടോ, ഫോൺകോൾ ട്രസുകൊണ്ടോ പൊളിക്കാവുന്നതേയുള്ളൂ. പക്ഷേ സൂപ്പർസ്റ്റാർ നായകനായാൽ പ്രേക്ഷകർക്ക് ഈ പ്രശ്‌നമൊന്നുമില്ല.'ദൃശ്യ'ത്തിനുശേഷം നിയമത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയാണ് ഫാഷൻ. കൈ്‌ളമാക്‌സിൽ നമ്മുടെ നായകൻ ലൂയിസ് പോത്തനും പറയുന്നുണ്ട് 'ഇന്ത്യൻ ഭരണഘടന പോലുമല്ല, എന്റെ കുടുംബമാണ് എനിക്ക് വലുത് അതിനുവേണ്ടി ഞാൻ എന്തും ചെയ്യുമെന്ന്'. ഇതേ ആശയം തന്നെ ആയിരുന്നല്ലോ 'ദൃശ്യ'ത്തിലും. പക്ഷേ 'ദൃശ്യം' എത്ര ചടുലമായും യുക്തിഭദ്രവുമായാണ് കെട്ടിപ്പടുത്തിരിക്കുന്നത് എന്നുനോക്കുക.

ഒരു നടൻ എന്ന നിലയിൽ മമ്മൂട്ടിയോടെുള്ള എല്ലാ ബഹുമാനവുംവച്ച് പറയട്ടേ, ഇത്തരം താരജാഡകളാണ് മലയാള സിനിമയുടെ ശാപം. സ്വതന്ത്രമായി ഒരു വീട്ടമ്മയെ കേന്ദ്രീകരിച്ച് നീങ്ങുകയായിരുന്നെങ്കിൽ വ്യത്യസ്തമായ സിനിമാ അനുഭവം ആവുമായിരുന്നു ഈ പടം. പ്രിഥ്വീരാജും ദുൽഖറും അടക്കമുള്ള പുതിയ തലമുറക്കാർക്ക് പ്രധാനം തങ്ങളുടെ കഥാപാത്രങ്ങളല്ല, സിനിമകളാണ്. അതായത് തങ്ങളുടെ കഥാപാത്രത്തിന് അൽപ്പം പ്രാധാന്യം കുറഞ്ഞാലും സിനിമയുടെ സമഗ്രതയിലാണ് അവർ വിശ്വസിക്കുന്നത്. എന്നാൽ മമ്മൂട്ടി നേരെ തിരച്ചും. തനിക്കുവേണ്ടി കഥ വളച്ചൊടിച്ച് സിനിമ ചളമായാലും വേണ്ടില്ല, തന്റെ കഥാപാത്രം എല്ലാറ്റിനും മുകളിൽ നിൽക്കണം. ഈ പെരുന്തച്ചൻ കോംപ്‌ളക്‌സ് ഈ 65ാം വയസ്സിലെങ്കിലും തിരുത്തിയില്ലെങ്കിൽ, ഇനി എന്നാണ് മിസ്റ്റർ മമ്മൂട്ടി അതിന് സമയം.പ്രിഥ്വീരാജും ദുൽഖറും അടക്കമുള്ള പുതിയ തലമുറക്കാർക്ക് പ്രധാനം തങ്ങളുടെ കഥാപാത്രങ്ങളല്ല, സിനിമകളാണ്. അതായത് തങ്ങളുടെ കഥാപാത്രത്തിന് അൽപ്പം പ്രാധാന്യം കുറഞ്ഞാലും സിനിമയുടെ സമഗ്രതയിലാണ് അവർ വിശ്വസിക്കുന്നത്. എന്നാൽ മമ്മൂട്ടി നേരെ തിരച്ചും. 

മമ്മൂട്ടിയെന്ന താരശരീരത്തിന് ചീപ്പ് ഫാൻസിന്റെ കൈയടി കിട്ടാനുള്ള നമ്പറുകൾ ചിത്രത്തിൽ ഉടനീളം കെട്ടിയിറക്കിയതാണ് 'പുതിയ നിയമത്തെ' ഇത്രകണ്ട് അരോചകമാക്കിയത്. ഞാൻ ഈയിടെയായി തമാശ പറഞ്ഞുതുടങ്ങിയെന്നും, നടന്മാരുടെ പ്രായംവച്ചുള്ള മറ്റൊരു സംഭാഷണവുമൊക്കെ മമ്മൂട്ടിയെന്ന താരത്തിന് വേണ്ടി ഏച്ചുണ്ടാക്കിയതായാണ് അനുഭവപ്പെടുക. വിവാഹമോചനത്തിനായി വരുന്നവർ ലൂയിസ് പോത്തനോട് പറയുന്ന സ്ത്രീവിരുദ്ധ ഡയലോഗുകളും അതിന് പോത്തന്റെ ഉപദേശവുമൊക്കെ താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. വളർന്നുകൊണ്ടിരിക്കുന്ന തന്റെ മകളുടെ മുന്നിൽവച്ച ് പോത്തൻ ഒരു ഡിവോസ് കേസിൽ സംശയം ചോദിക്കുന്നവനോട് ഫോണിൽ പറയുന്നത് നോക്കുക. 'എല്ലാ രഹസ്യങ്ങളൊന്നും പങ്കാളിയോട് പറയരുത്. അഞ്ചുതവണ അബോർഷൻ നടത്തിയ പെണ്ണുങ്ങൾ പോലും, ആദ്യരാത്രിയിൽ ചേട്ടാ എനിക്ക് പേടിയാവുന്നു എന്ന് പറയുന്ന കാലമാണിത്.'ഇത്തരം നിലവാരമില്ലാത്ത ഡയലോഗുകൾക്ക് ഇളിക്കുന്ന മണ്ടന്മാരാണ് മമ്മൂട്ടി ഫാൻസ് എന്നാണ് എ.കെ സാജൻ കരുതിയിരിക്കുന്നത്.

നയൻതാരയുടെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണിതെന്ന് നിസ്സംശയം പറയാം. നായകന്റെ വാലായി ഒതുങ്ങാതെ ആദ്യാവസാനം ഈ ചിത്രത്തിൽ വാസുകി നിറഞ്ഞു നിൽക്കുന്നുണ്ട്. നയൻതാര സ്വന്തം ശബ്ദത്തിൽ തന്നെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച കഥാപാത്രമാണ് ഇത്. ഡബ്ബിങ്ങ് അത്ര കേമമെന്ന് പറയാനാവില്ലെങ്കിലും ഭാവാഭിനയത്തിൽ നയൻസ് തകർത്തിട്ടുണ്ട്. ലൂയിസ് പോത്തന്റെ കപടസൈദ്ധാന്തിക വാചകകസർത്തുകളെയും, അപക്വമായ സാമൂഹ്യവീക്ഷണങ്ങും കുത്തിനിറച്ചിട്ടുണ്ട് പലേടത്തും. ലൂയിസ് പോത്തന്റെ പാത്ര സൃഷ്ടിയിലുമുണ്ട് ഗുരുതര പിഴവുകൾ. വലിയ ആദർശവാനും കമ്യൂണിസ്റ്റ് സഹയാത്രികനുായ അയാൾ കുടുംബത്തിന് പുറത്ത് പക്കാ അവസരവാദിയാണ്. ചാനൽ ചർച്ചകളിലും സിനിമാ നിരൂപണങ്ങളിലുള്ള നിലപാടുകളും ജീവിതത്തിലെ നിലപാടുകളിലും വലിയ വൈുരുധ്യമുണ്ട്. ഫാസിസിത്തിന്റെ കാലത്ത് അതിന് വളമേകുന്ന പല്ലിന് പല്ല് സിദ്ധാന്തക്കാരനാണ് അയാൾ. അവസാനം ഏകപത്‌നീവ്രതത്തെക്കുറിച്ചൊക്കെയുള്ള പോത്തന്റെ സ്റ്റഡി ക്‌ളാസുകേട്ടാൽ വല്ല പാഷാണവും കഴിച്ച് ചാകാൻ തോന്നും! പട്ടികടിച്ച പ്രാധാന്യമേ ഒരു റേപ്പിനുള്ളൂവെന്നും, അൽപ്പം എണ്ണയും സോപ്പുമിട്ട് നന്നായിട്ടൊന്ന് കുളിച്ചാൽ തീരുന്നതേയുള്ളൂ ബലാൽസംഗത്തിന്റെ 'ദോഷമെന്ന്' നവ ഫെമിനിസറ്റുകൾ പ്രചരിപ്പിക്കുന്ന ഇക്കാലത്താണ് ഈ രീതിയിലൊരു പതിവ്രതയുടെ ആശയലോകം പടുത്തുയർത്തുന്നത്.

വേറിട്ട വേഷത്തിൽ നയൻതാര

നയൻതാരയുടെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണിതെന്ന് നിസ്സംശയം പറയാം. നായകന്റെ വാലായി ഒതുങ്ങാതെ ആദ്യാവസാനം ഈ ചിത്രത്തിൽ വാസുകി നിറഞ്ഞു നിൽക്കുന്നുണ്ട്. നയൻതാര സ്വന്തം ശബ്ദത്തിൽ തന്നെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച കഥാപാത്രമാണ് ഇത്. ഡബ്ബിങ്ങ് അത്ര കേമമെന്ന് പറയാനാവില്ലെങ്കിലും ഭാവാഭിനയത്തിൽ നയൻസ് തകർത്തിട്ടുണ്ട്. മമ്മൂട്ടി എന്ന അസാമാന്യ നടനെ വെല്ലുവിളിക്കാവുന്ന കഥാപാത്രമൊന്നുമല്ല അഡ്വക്കേറ്റ് ലൂയിസ് പോത്തൻ. ഉള്ളത് മമ്മൂട്ടി നന്നാക്കിയിട്ടുണ്ട്് സോഹൻലാൽ എന്ന സംവിധായകന്റെ മികച്ച പ്രകടനം ആക്ഷൻ ഹീറോ ബിജുവിന് പിന്നാലെ ഈ പടത്തിലും കാണാം.

മുഖ്യകഥാപാത്രളെ കൂടാതെ രചനാ നാരായണൻ കുട്ടിക്ക് മാത്രമാണ് ചിത്രത്തിൽ എന്തെങ്കിലും ചെയ്യാനുള്ളത്. പലയിടത്തും രചന ഓവറാക്കുന്നുമുണ്ട്. എത്രപടം കഴിഞ്ഞിട്ടും പഴയ 'മറിമായം' സ്‌കിറ്റിന്റെ ഹാങ്ങോവർ ഈ നടിയിൽനിന്ന് വിട്ടുമാറിയിട്ടില്ല. പോസ്റ്റിൽ നിറഞ്ഞു നിൽക്കുന്ന അജു വർഗീസ് ചിത്രത്തിൽ രണ്ടു രംഗങ്ങളിൽ മാത്രമാണുള്ളത്.തിരക്കഥാകൃത്ത് എസ്.എൻ സ്വാമി തന്റെ വയോധിക വേഷം മോശമാക്കിയിട്ടില്ല. ഗാനങ്ങൾക്ക് പ്രാധാന്യമില്ലാത്ത ഈ പടത്തിൽ ഗോപീസുന്ദറിന്റെ പശ്ചാത്തല സംഗീതവും ശരാശരി മാത്രമാണ്.നോബി വർഗീസ് രാജിന്റെ ക്യാമറ ചിത്രത്തിന് നല്ല പിന്തുണ നൽകുന്നുണ്ട്. മുഖ്യകഥാപാത്രളെ കൂടാതെ രചനാ നാരായണൻ കുട്ടിക്ക് മാത്രമാണ് ചിത്രത്തിൽ എന്തെങ്കിലും ചെയ്യാനുള്ളത്. പലയിടത്തും രചന ഓവറാക്കുന്നുമുണ്ട്. എത്രപടം കഴിഞ്ഞിട്ടും പഴയ 'മറിമായം' സ്‌കിറ്റിന്റെ ഹാങ്ങോവർ ഈ നടിയിൽനിന്ന് വിട്ടുമാറിയിട്ടില്ല. പോസ്റ്റിൽ നിറഞ്ഞു നിൽക്കുന്ന അജു വർഗീസ് ചിത്രത്തിൽ രണ്ടു രംഗങ്ങളിൽ മാത്രമാണുള്ളത്. 

'സ്റ്റോപ്പ് വയലൻസ്'പോലുള്ള അത്യുജ്ജല സിനിമയെടുത്ത എ.കെ സാജൻ പിന്നീടങ്ങോട്ട് നിറം മങ്ങിപ്പോയ സംവിധായകനാണ്. സാജന്റെ തിരക്കഥയിൽ ഇറങ്ങിയ 'ചിന്താമണി കൊലക്കേസ്', 'നാദിയകൊല്ലപ്പെട്ടരാത്രി' എന്നീ ചിത്രങ്ങളുടെ നിലവാരം മാത്രമേ 'പുതിയ നിയമത്തിനും' അവകാശപ്പെടാൻ കഴിയൂ.

വാൽക്കഷ്ണം: ദൃശ്യം എന്ന സിനിമ സൃഷ്ടിച്ച തരംഗത്തിൽനിന്ന് ഇനിയും മലയാള സിനിമ മോചനം നേടുന്നില്ലെന്ന് തോനുന്നു. മമ്മൂട്ടി വേണ്ടെന്നുവച്ച ചിത്രമായിരുന്നു ഇത്. എന്നാൽ ഇപ്പോൾ 'ദൃശ്യ'ത്തിന്റെ വികൃതമായൊരു പാരഡി മമ്മൂട്ടി തന്നെ എടുത്തിരിക്കയാണ്. ഇതിനൊക്കെ ചേർത്താവണം ചരിത്രം പ്രഹസനമായും ആവർത്തിക്കുമെന്ന് കാൾ മാർക്‌സ് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP