Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കോപ്പിൽ ജോപ്പൻ! കോട്ടയം കുഞ്ഞച്ചന്റെ പേര് കളയാനുള്ള ഒരു തേഞ്ഞ അച്ചായൻ കഥ; കണ്ടുമടുത്ത വിരസകഥ അവതരിപ്പിച്ച് പ്രേക്ഷക പോക്കറ്റടിക്കാൻ ജോണി ആന്റണിയുടെ ശ്രമം; എത്ര പടങ്ങൾ പൊട്ടിയിട്ടും കഥയിൽ മമ്മൂട്ടി ഒട്ടും ശ്രദ്ധിക്കുന്നില്ലെന്നതിന് ഒരു ഉദാഹരണം കൂടി

കോപ്പിൽ ജോപ്പൻ! കോട്ടയം കുഞ്ഞച്ചന്റെ പേര് കളയാനുള്ള ഒരു തേഞ്ഞ അച്ചായൻ കഥ; കണ്ടുമടുത്ത വിരസകഥ അവതരിപ്പിച്ച് പ്രേക്ഷക പോക്കറ്റടിക്കാൻ ജോണി ആന്റണിയുടെ ശ്രമം; എത്ര പടങ്ങൾ പൊട്ടിയിട്ടും കഥയിൽ മമ്മൂട്ടി ഒട്ടും ശ്രദ്ധിക്കുന്നില്ലെന്നതിന് ഒരു ഉദാഹരണം കൂടി

കെ വി നിരഞ്ജൻ

ച്ചായൻ കഥാപാത്രങ്ങൾ മമ്മൂട്ടി ചെയ്യുമ്പോൾ അതിന് സവിശേഷമായൊരു ചാരുത ഉണ്ടാകാറുണ്ട്. കോട്ടയം കുഞ്ഞച്ചനിലെ കുഞ്ഞച്ചനും, സംഘത്തിലെ കുട്ടപ്പായിയും, മറവത്തൂർ കനവിലെ ചാണ്ടിയുമെല്ലാം ടെലിവിഷനിൽ ആവർത്തിച്ച് ആവർത്തിച്ചത്തെി മലയാളികളെ ആനന്ദിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. ഈ സമയത്താണ് മറ്റൊരു അച്ചായൻ വേഷത്തിൽ മമ്മൂട്ടി വീണ്ടുമത്തെുന്നത്. പക്ഷെ തോപ്പിൽ ജോപ്പനായി മമ്മൂട്ടി തകർത്തുവാരുമെന്ന് പ്രതീക്ഷിച്ച് തിയേറ്ററിലത്തെിയപ്പോൾ വലിയ പ്രസരിപ്പൊന്നും പകരാതെ ജോപ്പൻ നിസ്സഹായനായി നിൽക്കുന്നതാണ് കാണാൻ കഴിഞ്ഞത്. കണ്ടുമടുത്ത വിരസമായ കഥ പ്രത്യേകിച്ചൊരു പുതുമയുമില്ലായെ അവതരിപ്പിച്ച് പ്രേക്ഷകരെ പോക്കറ്റടിക്കാനാണ് സംവിധായകൻ ജോണി ആന്റണി ശ്രമിക്കുന്നത്.

നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ച ഗ്രാമപ്രദേശത്തിലെ ഒരു തിയേറ്ററിലാണ് ജോപ്പൻ കാണാനത്തെിയത്. തിയേറ്റർ കോംപ്ലക്‌സിലെ വലിയ തിയേറ്ററിൽ പുലിമുരുകൻ കാണാനത്തെിയവരുടെ നീണ്ട നിര. തൊട്ടപ്പുറത്ത് വലിയ ആരവമൊന്നുമില്ലാതെ ജോപ്പൻ കാണാനുള്ള ചെറിയ ക്യൂ. കോട്ടയം കുഞ്ഞച്ചനും സംഘവുമെല്ലാം മനസ്സിലുള്ളതുകൊണ്ട് നേരെ ചെറിയ ക്യൂവിൽ ചെന്നു നിന്നു. ജോപ്പനെന്ന വീരനായകനെക്കുറിച്ചുള്ള മദ്യപാനികളായ സുഹൃത്തുക്കളുടെ ചെറുവിവരണത്തോടെയാണ് തുടക്കം. ഇതോടെ പ്രതീക്ഷ ഇരട്ടിച്ചു. എന്നാൽ ജോപ്പനത്തെിയിട്ടും ചിത്രത്തിന് ജീവൻ വെക്കുന്നില്ല. എന്തങ്കെിലും സംഭവിക്കും എന്ന പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും ഇടവേളയായപ്പോൾ ഇതെവിടെയും എത്തില്‌ളെന്ന് വ്യക്തമാകുകയും ചെയ്തു.

അട്ടർ ഫ്‌ളോപ്പായിപ്പോയ പുതിയ നിയമത്തിനും ,വൻ ഇനീഷ്യൽ കളക്ഷൻ നേടി പിന്നോക്കം പോയ കസബയ്ക്കും യാതൊരു ചലനവും സൃഷ്ടിക്കാതെ കടന്നുപോയ വൈറ്റിനും ശേഷം സുരക്ഷിതമായൊരു യാത്രയായിരിക്കാം മമ്മൂട്ടി ലക്ഷ്യമിട്ടത്. അതിന് എന്നും വിജയം സമ്മാനിക്കാറുള്ള അച്ചായൻ വേഷത്തെ തന്നെ അദ്ദഹേം കൂട്ടുപിടിച്ചു. പക്ഷെ ഊർജ്ജസ്വലനായ ഒരു അച്ചായനെ സൃഷ്ടിക്കാൻ സാധിക്കാതെ തിരക്കഥാകൃത്തും സംവിധായകനും അമ്പേ പരാജയമായപ്പോൾ ഒന്നും ചെയ്യാനില്ലാതെ മമ്മൂട്ടി നോക്കുകൂത്തിയായി മാറുകയും ചെയ്തു.ഇതുതന്നെയാണ് സമീകാലത്തെ എല്ലാ മമ്മൂട്ടിചിത്രങ്ങളുടെയും പ്രശ്‌നം. കഥയുടെ തിരഞ്ഞെടുപ്പിൽ അദ്ദേഹം തീരെ ശ്രദ്ധിക്കുന്നില്ല. ഈ പൊട്ടക്കഥ സ്പിൽബർഗ് സംവിധാനിച്ചാലും ഇങ്ങനെയൊക്കെ വരൂ.ഐസിന്റെ കട്ടക്ക് പെയിന്റ് അടിക്കുന്നപോലത്തെ വൃഥാവ്യായാമമാണ് ഈ കഥവച്ചുള്ള സംവിധാനം.

അമ്പത് ശതമാനം സ്‌നേഹവും അമ്പത് ശതമാനം മദ്യവും എന്ന ടാഗ് ലൈനിലോടു കൂടിയാണ് ജോണി ആന്റണി ചിത്രം അവതരിപ്പിക്കുന്നത്. എന്നാൽ ചിത്രം കണ്ടാൽ തോന്നുക മനുഷ്യന്റെ ഏക ലക്ഷ്യം വിവാഹം കഴിക്കുകയാണെന്നാണ്. പ്രണയങ്ങളൊന്നും ലക്ഷ്യത്തിലത്തൊതെ ഉഴലുന്ന പാവത്താനാണ് ജോപ്പൻ. പ്രണയ നൈരാശ്യത്തിൽ നിന്ന് മദ്യപാനത്തിൽ അഭയം തേടുന്ന ജോപ്പന്റെ വെള്ളമടി രംഗങ്ങൾ ചിത്രത്തിൽ ആവോളമുണ്ട്.

പുതുമയുള്ള കഥ പറയാനുള്ള ഒരു ശ്രമമോ കഥാപരിസരത്തിലെ വ്യത്യസ്തതയോ ഒന്നും നിഷാദ് കോയയുടെ തിരക്കഥയ്ക്കില്ല. 'അഴകിയ രാവണൻ' ഉൾപ്പെടെയുള്ള സിനിമകളിലേതുപോലെ ചെറുപ്പത്തിൽ നാടുവിടേണ്ടിവരുന്ന നായകനാണ് ജോപ്പൻ. പണക്കാരനായി തിരിച്ചു വന്നപ്പോൾ അയാളുടെ കാമുകിയായ ആനി (ആൻഡ്രിയ) കുടുംബവും നാട്ടിൽ നിന്ന് പോയിരുന്നു. അവളത്തെിരക്കി അവളുടെ നാട്ടിലത്തെുമ്പോൾ അവളുടെ മനസമ്മതത്തിന്റെ കാഴ്ചയാണ് ജോപ്പന് കാണാൻ കഴിയുന്നത്. ഇതോടെ നിരാശനായ നമ്മുടെ പാവം അച്ചായൻ മദ്യത്തെ അഭയം പ്രാപിക്കുന്നു.

പറഞ്ഞുപോകാൻ നേർ രേഖയിലുള്ളൊരു കഥയൊന്നും ജോപ്പനിലില്ല. അങ്ങനെയൊരു കഥ സിനിമയ്ക്ക് വേണമെന്ന് നിർബന്ധവുമില്ല. പക്ഷെ ബോറടിപ്പിക്കാത്ത കാഴ്ചകളിലൂടെ കഥ പറയാൻ സാധിക്കേണ്ടതുണ്ട്. എന്നാൽ അതും സാധ്യമാകാത്തതാണ് ജോപ്പന്റെ പരാജയം. ജോപ്പന്റെ ജീവിതത്തിലെ ചില സംഭവങ്ങളിലൂടെ അദ്ദേഹത്തെ പിന്തുടരാനാണ് സംവിധായകൻ ജോണി ആന്റണി പ്രേക്ഷകനെ ക്ഷണിക്കുന്നത്. പക്ഷെ പുതിയ കാഴ്ചകളോ രസകരമായ മുഹൂർത്തങ്ങളോ ഇല്ലാത്ത ഈ യാത്ര പലപ്പോഴും മടുപ്പുളവാക്കുന്നു. പക്ഷെ ലളിതമായി കഥ പറയാൻ നടത്തുന്ന ശ്രമവും ചില നർമ്മ മുഹൂർത്തങ്ങളും കാരണം വൈറ്റ് പോലെ ഒരു മഹാദുരന്തമായി ജോപ്പൻ മാറുന്നില്ല എന്ന് ആശ്വവസിക്കാം.

നാട്ടിലെ കബഡി ടീമായ ചിയേഴ്‌സിന്റെ നായകനായി കുറച്ചു നേരം ജോപ്പനെ കാണിക്കുന്നുണ്ട്. സ്ഥലം എസ് ഐയെ ഉൾപ്പെടെ അടിച്ചുവീഴ്‌ത്തുന്ന വീരനായകനായും ജോപ്പനെ മാറ്റുന്നുണ്ട്. എന്നാൽ കഥയുടെ മുന്നോട്ടുള്ള യാത്രയിൽ ഇതൊന്നും പിന്നെ കടന്നുവരുന്നില്ല. ആദ്യ പ്രണയത്തിന്റെ തകർച്ചയ്ക്ക് ശേഷം മരിയ (മംമ്ത മോഹൻദാസ്) ജോപ്പന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു. മനസ്സിലെവിടെയോ മരിയ കയറിപ്പറ്റുമ്പോൾ താൻ മറ്റൊരാളെ ഇഷ്ടപ്പെടുന്ന കാര്യം അവൾ വെളിപ്പെടുത്തുകയാണ്.

ഇതോടെ പാവം ജോപ്പന്റെ ജീവിതത്തിൽ അടുത്ത തകർച്ച ആരംഭിക്കുന്നു. തുടർന്ന് ഒരു ധ്യാന കേന്ദ്രത്തിലത്തെുന്ന ജോപ്പനും കൂട്ടരും കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ഇടവേളയ്ക്ക് ശേഷം ചിത്രത്തിലെ കാഴ്ചകൾ. മമ്മൂട്ടിയും സംഘവും സൃഷ്ടിക്കുന്ന ചില തമാശകൾ പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ടെങ്കിലും ബാക്കി സമയം മുഴുവൻ നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. കോട്ടയം കുഞ്ഞച്ചൻ, സാഗർ ഏലിയാസ് ജാക്കി തുടങ്ങിയ ഹിറ്റ് കഥാപാത്രങ്ങളെ കൂട്ടുപിടിച്ച് ചില തമാശകൾ സൃഷ്ടിക്കുന്നത് കൗതുകം പകരുന്നുണ്ട്.

ജോപ്പനെന്ന കഥാപാത്രത്തെ പരമാവധി മനോഹരമാക്കാൻ മമ്മൂട്ടി ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ ചാണ്ടിയെയും കുട്ടപ്പായിയെയും കഞ്ഞച്ചനെയും പോലെ വേറിട്ടൊരു വ്യക്തിത്വം ചിത്രത്തിന് നൽകാൻ സംവിധായകന് കഴിയാഞ്ഞതോടെ മമ്മൂട്ടിയുടെ പ്രയത്‌നം വെറുതെയാവുന്നു. മമ്മൂട്ടിയുടെ സുഹൃത്തുക്കളായി അലൻസിയറും ശ്രീജിത്ത് രവിയും സാജു നവോദയുയുമെല്ലാം ചിരി പകരാൻ ശ്രമിക്കുന്നുണ്ടെങ്കിലും തിരക്കഥയുടെ ദുർബലത കാരണം അതൊന്നും പൂർണമായി ഏശുന്നില്ല . കാലങ്ങൾക്ക് ശേഷം വൈദികന്റെ വേഷത്തിലത്തെി സലിം കുമാർ ചിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മായാവി ഉൾപ്പെടെയുള്ള മമ്മൂട്ടി ചിത്രത്തിൽ അസാധാരണ പ്രകടനം കാഴ്ചവച്ച അദ്ദേഹത്തിന്റെ നിഴൽ മാത്രമായി ഈ വൈദികൻ മാറിപ്പോവുന്നു.

മദ്യപാനം ആവോളമുണ്ടെങ്കിലും മദ്യപിച്ചുള്ള അശ്്‌ളീല സംഭാഷങ്ങൾ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിരുകടന്ന പരാമർശങ്ങളാൽ വിമർശനം നേരിട്ട കസബ നൽകിയ ദുരനുഭവം കൊണ്ടായിരിക്കാം, സാധ്യതകൾ ആവോളമുണ്ടായിട്ടും സംവിധായകനും തിരക്കഥാകൃത്തും നർമ്മം സൃഷ്ടിക്കാൻ ആ വഴി ഉപയോഗിക്കാതിരുന്നത്. ആവശ്യമില്ലാത്ത സന്ദർഭങ്ങളിൽ കടന്നുവരുന്ന ഗാനങ്ങളും പ്രേക്ഷകരിൽ മടുപ്പുണ്ടാക്കാൻ മാത്രമെ ഉപകരിക്കുന്നുള്ളു.

സി ഐ ഡി മൂസ എന്ന വൻ വിജയത്തോടെയാണ് ജോണി ആന്റണിയുടെ തുടക്കം. തുടർന്ന് മമ്മൂട്ടിയെ നായകനാക്കിയും നിരവധി സിനിമകളെടുത്തു. പട്ടണത്തിൽ ഭൂതം പോലുള്ള ദുരന്തങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. താപ്പാനയ്ക്ക് ശേഷം മമ്മൂട്ടിയുമൊത്ത് ജോപ്പനൊരുക്കിയ ജോണി ആന്റണി മുൻകാല ചിത്രങ്ങളിൽ നിന്ന് അധികമൊന്നും ഉയരത്തിലേക്ക് പോകുന്നില്ല. പക്ഷെ പട്ടണത്തിൽ ഭൂതത്തെപ്പോലെ അസഹനീയമായി മാറാത്തതുകൊണ്ട് തന്നെ തോപ്പിൽ ജോപ്പൻ പ്രതീക്ഷകളൊന്നുമില്ലാതെ പോയാൽ വെറുതെ കണ്ടിരിക്കാം. അത്ര മാത്രം.

(ഇത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP