1 usd = 71.12 inr 1 gbp = 93.50 inr 1 eur = 78.65 inr 1 aed = 19.36 inr 1 sar = 18.97 inr 1 kwd = 234.27 inr

Dec / 2019
09
Monday

ഇരുപത്തിയൊന്നാം നൂറ്റാണ്ടല്ല, വെറും പത്തൊമ്പതാം നൂറ്റാണ്ട്! പഴയ വീഞ്ഞിനെ ന്യൂജൻ കുപ്പിയിലാക്കി എന്തിനോ വേണ്ടി ഒരു സിനിമ; രാമലീലയിൽ ഉയർത്തിയ പ്രതീക്ഷ കളഞ്ഞുകുളിച്ച് അരുൺഗോപി; ആദ്യപകുതി ബോറടിയെങ്കിൽ ഭേദപ്പെട്ട രണ്ടാംപകുതിയിൽ കത്തികൾ ഒട്ടേറെ; ആക്ഷൻ രംഗങ്ങളിൽ തിളങ്ങുമ്പോഴും ഭാവാഭിനയത്തിൽ പ്രണവ് എങ്ങുമെത്തിയിട്ടില്ല; മോഹൻലാൽ എന്ന ഗൃഹാതുരത്വത്തെ ചൂഷണം ചെയ്യാതെ വ്യക്തിത്വമുള്ള നടനായി ഈ യുവതാരം മാറുന്നുമില്ല: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫാൻസുകാർ പോലും കൂവിപ്പോകുന്ന സിനിമ

January 25, 2019 | 03:30 PM IST | Permalinkഇരുപത്തിയൊന്നാം നൂറ്റാണ്ടല്ല, വെറും പത്തൊമ്പതാം നൂറ്റാണ്ട്! പഴയ വീഞ്ഞിനെ ന്യൂജൻ കുപ്പിയിലാക്കി എന്തിനോ വേണ്ടി ഒരു സിനിമ; രാമലീലയിൽ ഉയർത്തിയ പ്രതീക്ഷ കളഞ്ഞുകുളിച്ച് അരുൺഗോപി; ആദ്യപകുതി ബോറടിയെങ്കിൽ ഭേദപ്പെട്ട രണ്ടാംപകുതിയിൽ കത്തികൾ ഒട്ടേറെ; ആക്ഷൻ രംഗങ്ങളിൽ തിളങ്ങുമ്പോഴും ഭാവാഭിനയത്തിൽ പ്രണവ് എങ്ങുമെത്തിയിട്ടില്ല; മോഹൻലാൽ എന്ന ഗൃഹാതുരത്വത്തെ ചൂഷണം ചെയ്യാതെ വ്യക്തിത്വമുള്ള നടനായി ഈ യുവതാരം മാറുന്നുമില്ല: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫാൻസുകാർ പോലും കൂവിപ്പോകുന്ന സിനിമ

എം മാധവദാസ്‌

ലയാളികളെ എറ്റവും കൂടതൽ കോരിത്തരിപ്പിച്ച സിനിമാ രംഗം ഏത് എന്നറിയാനായി, ഈയിടെ നടന്ന ഒരു സർവേയിൽ ലക്ഷക്കണക്കിന് വോട്ടുകൾ നേടി ഒന്നാമതെത്തിയത് മോഹൻലാലിന്റെ ഇരുപതാംനൂറ്റാണ്ടിലെ ഒരു രംഗമായിരുന്നു. സാഗർ ഏലിയാസ് ജാക്കിയെന്ന മോഹൻലാലിനെ, നായിക അംബിക ഒരു ലിഫ്റ്റിൽ കണ്ടുമുട്ടുന്ന രംഗവും, അവർ ജാക്കിയെ അറിയുമെന്ന് തട്ടിവിടുന്നതും, ഒടുവിൽ പേരുചോദിക്കുമ്പോൾ മോഹൻലാൽ 'സാഗർ ഏലിയാസ് ജാക്കിയെന്ന്' ത്രസിപ്പിക്കുന്ന മ്യൂസിക്കിന്റെ അകമ്പടിയോടെ പ്രത്യേക ശൈലിയിൽ പറഞ്ഞ് പോകുന്നതുമായ രംഗമായിരുന്നു അത്. തൂവാനത്തുമ്പികൾ പോലെ, രാജാവിന്റെ മകൻ പോലെ, ദേവാസുരം പോലെ ലാൽ ആരാധകരും മലയാളികളും നെഞ്ചിലേറ്റുന്ന ചിത്രമാണ് ഇരുപതാ നൂറ്റാണ്ടെന്നതിൽ, തകർക്കമില്ല. ആ സിനിമയുടെ കലാപരമായ നിലവാരം ചോദ്യം ചെയ്യുന്നവർക്കുപോലും ജനപ്രീതിയിൽ സംശയം കാണില്ല.

ആ പേരിനോട് സാമ്യമുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ടൈറ്റിലുമായി മോഹൻലാലിന്റെ മകൻ പ്രണവ് നായകനായെത്തുമ്പോൾ ആരാധക മനസ്സിൽ പ്രതീക്ഷകൾ വർധിക്കയായിരുന്നു. രാമലീല എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ അരുൺഗോപിക്കൊപ്പം, മലയാളത്തെ ആദ്യമായി നൂറുകോടി ബോക്സോഫീസിൽ എത്തിച്ച ടോമിച്ചൻ മുളകുപാടം നിർമ്മാതാവിന്റെ റോളിലും എത്തുന്നതോടെ പടം കൊലമാസാകുമെന്നായിരുന്നു പൊതുവെ കരുതിയത്. പക്ഷേ ആദ്യഷോ കഴിഞ്ഞപ്പോൾ ഫാൻസുകാർക്കും പോലും കൂവാൻ തോന്നുകയാണ്. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടല്ല, പത്തൊമ്പതാം നൂറ്റാണ്ടാണെന്നാണ് പൊതുവേ തോന്നിപ്പോവുക! പഴയ വീഞ്ഞിനെ ന്യൂജൻ കുപ്പിയിലാക്കി, എന്തിനോവേണ്ടി ഒരു സിനിമ. പഴഞ്ചൻ കഥയും പത്തൊമ്പതാം നൂറ്റാണ്ടിലെ നീതിബോധവുമൊക്കെയാണ് ചിത്രത്തിൽ പ്രകടമാവുന്നത്. കഷ്ടം തോന്നിപ്പോകും. ഒരേതരത്തിലുള്ള കഥകൾ നാം എത്രതവണയാണ് കേൾക്കുക. ഒന്നുമാറ്റിപ്പിടിക്കെന്റെ അളിയാ എന്ന് പറഞ്ഞുപോവും.

ആർത്തവം അശുദ്ധിയാണെന്നൊക്കെ പറഞ്ഞ് കേരളത്തിലുണ്ടായ കലഹങ്ങളും ഹർത്താലുകളും കണ്ടിട്ട്, പ്രശസ്ത എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ കാഞ്ച ഐലയ്യ പറഞ്ഞത്, ഇരുപത്തിയൊന്നും നൂറ്റാണ്ടിലാണ് ജീവിക്കുന്നതെങ്കിലും, പത്തൊമ്പാതാം നൂറ്റാണ്ടിന് അപ്പുറത്തേക്ക് മസ്തിഷ്‌കം വികസിക്കാത്ത ഒരു നാടാണ് നാം എന്നായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രം കണ്ടപ്പോൾ സിനിമാലോകത്തും ഈ ഉപമ ഫലപ്രദമാണെന്ന തോന്നിപ്പോയി. കാരണം ലൂമിയർ സഹോദരന്മാർ സിനിമ തുടങ്ങിയ കാലത്ത് കേട്ട ആശയങ്ങൾ തന്നെയാണ് ഇപ്പോഴും മലയാളത്തിൽ ഉള്ളത്! കഷ്ടം.

അധോലോകവും പ്രണയവും പിന്നെ ഞാനും

ഈ പേരായിരുന്നു 21ാം നൂറ്റാണ്ട് എന്ന പേരിനേക്കാൾ ചിത്രത്തിന് ഉചിതം. കഥ നടക്കുന്നത്, അങ്ങ് ദുഫായിയാണ് എന്ന് പറഞ്ഞുപോലെ ഇങ്ങ് ഗോവയിലാണ്. പഴയകാലത്തെ ഒരു അധോലോക നായകനും ഇപ്പോൾ സൈഡായി കടവും കുഞ്ഞുകുട്ടി പ്രാരാബധ്വുമായി കഴിയുന്ന ബാബ എന്ന ക്വട്ടേഷൻതാരത്തെ ( സിനിമയിൽ മനോജ് കെ ജയൻ) പരിചയപ്പെടുത്തിക്കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. റിയലാണോ ട്രോൾ ആണോ എന്ന് പിടികിട്ടാത്ത സെമി ബഫൂൺ കഥാപാത്രം. സമാനമായ വേഷത്തിൽ ഗുണ്ടാനായകനായി കലാഭവൻ ഷാജോണുമുണ്ട്. ഈ ബാബയുടെ മകനാണ്, ഗോവയിൽ സർഫിങ്ങും മറ്റ് കടലോര സാഹസിക പരിപാടിയുമായി നടക്കുന്ന അപ്പു. (പ്രണവ് മോഹൻലാൽ). ഒരു ന്യൂ ഇയർ രാത്രിയിൽ തുടങ്ങുന്ന കഥയിൽ, ആദ്യപകുതിയിൽ പലയിടത്തും അസഹനീയ ബോറടിയാണ്. ആരെങ്കിലും തട്ടിവിളിച്ചില്ലെങ്കിൽ ഉറങ്ങിപ്പോകും. ഒക്കെ സഹിക്കാം, ഇതിൽ മക്രോണിയെന്ന് വിളിക്കുന്ന, നായകന്റെ എർത്തായ ഒരു കഥാപാത്രമുണ്ട. എന്റമ്മോ, അയാളുടെ പ്രകടനമാണ് 'മ്യാരകം'. ഇത്രവെറുപ്പിച്ച ഒരു നടനെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. നിലവാരമില്ലാത്ത കൗണ്ടറുകളുമായി ചിത്രാന്ത്യംവരെ വെറുപ്പിക്കലിന്റെ ഭയാനക വേർഷനുമായി ഇതാൾ ഒപ്പമുണ്ട്. ചില തമിഴ് സിനിമകളിലൊക്കെയാണ് വായടക്കാത്ത ഇത്തരം ഔട്ട് സപോക്കൺ കഥാപാത്രങ്ങളെ കാണാറ്.

ഇത് ആ നടന്റെ കുഴപ്പമല്ല. സംവിധാനവും ഒപ്പം കഥയും തിരക്കഥയും എഴുതിയ അരുൺഗോപി തന്നെയാണ് ഇക്കാര്യത്തിൽ ഒന്നാം പ്രതി. രാമലീല ചടുലവും യുക്തിസഹവുമായി എടുക്കാൻ കഴിഞ്ഞെങ്കിൽ രണ്ടാമത്തെ ചിത്രത്തിൽ അരുൺ ഗോപിയുടെ പണി പാളി. ആദ്യപകുതിയെ വെച്ച് നോക്കുമ്പോൾ ഭേദപ്പെട്ടതായിരുന്നു രണ്ടാം പകുതി. വീട്ടകങ്ങളിൽ നടക്കുന്ന ലൈംഗിക ചൂഷണത്തെ നന്നായി അവതരിപ്പിക്കാനും അതിനെ കാലിക പ്രസക്തമാക്കി കൊണ്ടുവരാനുമുള്ള ശ്രമം സംവിധായകൻ നടത്തുന്നുണ്ട്. പക്ഷേ അത് പൈങ്കിളി മത സൗഹാർദം, ഇടതുപക്ഷപ്രേമം എന്നതിനപ്പുറം ഗഹനമായ വിഷയങ്ങളിലേക്ക പോകുന്നില്ല. ഇടക്ക് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും വന്നുപോകുന്നുണ്ട്. പക്ഷേ രണ്ടാംപകുതിയിലെ സംഘട്ടന രംഗങ്ങൾ പ്രേക്ഷനെ ഉറക്കത്തിൽനിന്ന് പിടിച്ചുനിർത്തുമെങ്കിലും ശുദ്ധ കത്തിയെന്നോ കൊടുവാൾ എന്നോ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കുന്ന രീതിയിലായിപ്പോയി ഈ രംഗങ്ങൾ.

എന്തിനാണ് ഈ പീറ്റർ ഹെയിനിന്റെ പറന്നടിയെന്ന് മനസ്സിലാവുന്നില്ല

ഒരുകാലത്ത് സംഘട്ടനം ത്യാഗരാജൻ എന്ന് എഴുതിക്കാട്ടുമ്പോൾ ജനം കൈയടിക്കുന്ന അവസ്ഥയുണ്ടായിരുന്നു. പക്ഷേ ഇന്ന് ആ പേര് കിട്ടുന്നത് പീറ്റർ ഹെയിനാണ്. പുലിമുരുകൻ വലിയ വിജയമായതോടെയാണ് പീറ്റർ ഹെയിനിന് ഈ പേരും പെരുമയും മലയാളത്തിലും ഉണ്ടായത്. പക്ഷേ ഒന്നുനോക്കൂ, ഈ ചിത്രത്തിലടക്കം ഒട്ടും റിയലിസ്റ്റിക്ക് അല്ല പീറ്റർ ഹെയിനിന്റെ സംഘട്ടന കോറിയോഗ്രഫി. ജാക്കി ചാൻ ചിത്രങ്ങളിലെപോലെ പറന്നുള്ള അടിപിടിക്ക് ഈ പടത്തിലൊന്നും യാതൊരു ലോജിക്കുമില്ല. ഈ ചിത്രത്തിലെ നായകൻ, അതിമാനുഷനോ എന്തിന് കരാട്ടേ ചാമ്പ്യനോ കുങ്ങ്ഫൂ മാസ്റ്ററോ ഒന്നുമല്ല. ഒരു സാധാരണക്കാരൻ. അയാൾ പക്ഷേ വായുവിൽ പറന്നും ട്രയിനിന് മുകളിൽ കയറിയുമൊക്കെ ഗുണ്ടകളെ പറപ്പിക്കുകയാണ്. ഹോളിവുഡ്ഡ് സിനിമകളിലെ സംഘട്ടന രംഗങ്ങൾ മലയാളത്തിന്റെ കഥാപരിസരത്തേക്കുകൊണ്ടുവന്നാൽ എന്തു പറ്റും.

ഉദാഹരമായി കിരീടത്തിലെ കീരിക്കാടൻ ജോസും സേതുമാധവനും തമ്മിലെ പ്രശ്സതമായ സംഘട്ടനം പീറ്റർ ഹെയ്ൻ ചെയ്താൽ എങ്ങനെയിരിക്കും. ഇന്നാണെങ്കിൽ അതിന് നല്ല സാധ്യതയുണ്ട്. അടികൊണ്ട് മരിക്കാറായി അവസാനത്തെ കച്ചിതുരുമ്പ് വെച്ച് കാച്ചുന്ന സേതുമാധവന്റെ ആക്ഷൻ മലയാള സിനിമയുടെ ക്ലാസിക്ക് ആണ്. ഇന്നായിരുന്നെങ്കിൽ സേതുമാധവൻ, കീരിക്കാടൻ ജോസിനെ വായുവിലൂടെ പറന്ന് അടിക്കുകയും, ഇരുവരും ചൈനീസ് റഷ്യൻ അമ്പുവില്ലും വരെ പ്രയോഗിച്ച് മൊത്തത്തിൽ 'പവനാഴി' ആയേനെ. അതായത് കഥാപരിസരം നോക്കാതെ, യുക്തിനോക്കാതെ പീറ്റർ ഹെയിനിനെ കുത്തിക്കയറ്റിയാൽ സംഗതി കത്തിയായിപ്പോവും. ഈ ചിത്രത്തിലെ രണ്ടാം പകുതിയിലെ സംഘട്ടനങ്ങൾ ആ ഗണത്തിൽപെടുന്നവയാണ്.

തമിഴ് സിനിമകളെ തോൽപ്പിക്കുന്ന കാർചേസും ഇടിയുമാണ് ക്ലൈമാക്സ് അടുപ്പിച്ച്. കുട്ടികൾ ചതുരനെല്ലിക്ക ചാടിപ്പറിക്കുന്ന ലാഘവത്തോടെ, തീവണ്ടിയുടെ എക്സോസ്റ്റ് ഫാനൊക്കെ പറിച്ചെടുത്താണ് എതിരാളികളെ തല്ലി മറിക്കുന്നത്. ഈ രംഗങ്ങളിലൊന്നും ഫാൻസുകാർ പോലും കൈയടിക്കുന്നില്ലെന്ന് ഓർക്കണം.

പൈതൃകമല്ല സിനിമയെന്ന് പ്രണവും മനസ്സിലാക്കണം

പ്രണവ് മോഹൻലാൽ എന്ന നടന്റെ ഏറ്റവും വലിയ സാധ്യത അയാൾ മോഹൻലാലിന്റെ മകൻ ആണെന്നതാണ്. അതുതന്നെയാണ് അദ്ദേഹത്തിന്റെ പരിമിതിയും. എല്ലാവരും ലാലിനോട് തട്ടിച്ചാണ് ഈ നടനെ നോക്കുക. ഈ പടം മാർക്കറ്റ് ചെയ്തിരിക്കുന്നതും ആ രീതിയിലാണ്. മോഹൻലാൽ എന്ന് ഇംഗ്ലീഷിൽ എഴുതിക്കാണിച്ച് അതിന്റെ മുന്നിൽ പ്രണവ് എന്ന് ചേർക്കുന്ന ടൈറ്റിൽ കാർഡുതന്നെ ആ ഉദ്ദേശം ലക്ഷ്യമിട്ടാണ്. മമ്മൂട്ടിയുടെ ആരാധകർ ദുൽഖറിനായി ജയ് വിളിക്കുന്നപോലെ, ലാലിന്റെ ഫാൻസുകാർ പ്രണവിനായും ആർപ്പുവിളിക്കുന്നു. മലയാള സിനിമ ആർക്കും സ്ത്രീധനം കിട്ടിയതല്ലെന്ന് പണ്ട് ജോൺ എബ്രഹാം പറഞ്ഞതാണ് ഓർമ്മവരുന്നത്. പക്ഷേ ഇവിടെ സകലകലാവല്ലഭനായ മോഹൻലാലുമായി തട്ടിച്ചുനോക്കുമ്പോൾ പ്രണവിന്റെ പ്രകടനം എങ്ങുമെത്തിയിട്ടില്ല. പ്രത്യേകിച്ച് ഭാവാഭിനയം ഇനിയും മെച്ചപ്പെടാനുണ്ട്. പക്ഷേ ആക്ഷൻ രംഗങ്ങളിൽ, ഡാൻസിൽ, ചില പാട്ടുകളിലൊക്കെ പയ്യൻസ് തകർക്കുന്നുണ്ട്. അതായത് ഒരു നല്ല നടനുവേണ്ട ഫയർ പ്രണവിന്റെ ഉള്ളിലുണ്ട്. ഫാൻസുകാർ തള്ളേണ്ട കാര്യമൊന്നുമില്ല.

തുടക്കത്തിൽ പലരും ഇങ്ങനെ തന്നെയാണ്. 'മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ' ചെരിഞ്ഞ തോളും പ്രത്യേകമുടിയും അൽപ്പം സത്രൈണമാർന്ന സംഭാഷണവുമായി വന്ന വില്ലൻ, മലയാളിയുടെ എക്കാലത്തെയും വലിയ നടന്മ്മാരിൽ ഒന്നാകുമെന്ന് ആരെങ്കിലും കരുതിയോ. കൈയത്തും ദൂരത്ത് എന്ന ചിത്രത്തിലെ നായകനായ അമൂൽ ബേബിയെ കണ്ടപ്പോൾ നിങ്ങൾ കരുതിയോ, ഇത് മാരകമായ സ്ഫോടനശേഷി മുഖത്ത് ഒളിപ്പിച്ചുവെച്ച ഫഹദ് ഫാസിൽ എന്ന ഒന്നാന്തരം നടനായി രൂപാന്തരപ്പെടുമെന്ന്. സെക്കൻഡ്ഷോ എന്ന ആദ്യ ചിത്രത്തിൽ വന്ന 'കൊച്ചു ചെറുക്കൻ എത്രപെട്ടന്നാണ്, പിതാവിനെ വെല്ലുന്നരീതയിൽ ദുൽഖർ സൽമാൻ ആയത്. അതായത് ആദ്യത്തെ ഒന്നുരണ്ട് ചിത്രങ്ങൾവെച്ച് ഒരു നടനെയും വിലയിരുത്തതെന്ന് ചുരുക്കം.

പക്ഷേ തന്റെ പിതാവിന്റെ വ്യക്തിത്വത്തിൽനിന്ന് കുതറിച്ചാടി സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കുക എന്നതുതന്നെയാണ് പ്രണവ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. ഇതിപ്പോൾ നോക്കൂ, ചിത്രത്തിന്റെ ടൈറ്റിൽ തൊട്ട് ആന്റണി പെരുമ്പാവൂർ വരെ എല്ലാം പൈതൃക സ്വത്തുക്കളാണ്. ഇരുപതാനൂറ്റാണ്ട് എന്ന് പേര് പുതുക്കി ഇരുപത്തിയൊന്നും നൂറ്റാണ്ടാക്കിയതും ആശാസ്യമാണെന്ന് പറയാനാവില്ല. ലാൽ 'നൊസ്റ്റു' തന്നെയാണ് ഇവിടെയും ചൂഷണം ചെയ്യുന്നത്. ഇനി തൂവാനത്തുമ്പികളും, രാജാവിന്റെ മകനുമൊക്കെ സാമ്യമുള്ള പേരുകളിൽ ചിത്രങ്ങളിറക്കിയാൽ എത്ര ബോറായിരിക്കും. താരപുത്രൻ എന്ന പരിഗണനയിലല്ല, അഭിനയിക്കാൻ അറിയാവുന്ന നടൻ എന്നപേരിലാണ് പ്രണവ് വളരേണ്ടത്. നായികയായ സയാഡേവിഡ് അരങ്ങേറ്റം മോശമാക്കിയിട്ടില്ല. ഗാനങ്ങളിൽ നിങ്ങൾക്ക് പ്രകൃതി ഭംഗി ആസ്വദിക്കാമെന്ന ഗുണം മാത്രമേയുള്ളൂ. മനോജ് കെ ജയനും, കലാഭവൻ ഷാജോണുമൊക്കെ നന്നായി ഓവർ ആക്റ്റ് ചെയ്ത് ചളമാക്കിയിട്ടുമുണ്ട്. ധർമ്മജനും ബിജുക്കുട്ടനുമൊക്കയാണ് രണ്ടാം പകുതിയിൽ അൽപ്പം നർമ്മം സമ്മാനിക്കുന്നത്. സിദ്ദീഖും ഉള്ളത് മോശമാക്കിയിട്ടില്ല.

വാൽക്കഷ്ണം: ഗൗരവമായ പൊളിറ്റിക്കലായ ഒരു വിമർശനം ഈ സിനിമക്ക് നേരെയുണ്ട്. ശങ്കരാടി പറഞ്ഞപോലെ ഇച്ചിരി ഇടതുപക്ഷബോധവും, ഇച്ചിരി മതസൗഹാർദവും ഇട്ട് ഒരു അവിയലുണ്ടാക്കിയാൽ കേരളത്തിൽ നന്നായി വിറ്റപോവുമെന്ന 'മെക്സിക്കൻ അപാരത' തൊട്ടുണ്ടാക്കിയ ഒരു ട്രെൻഡ് മാർക്കറ്റ് ചെയ്യാൻ ഇവിടെയും ശ്രമിക്കുന്നുണ്ട്. രണ്ടാം പകുതിയിൽ ഒരുകാര്യവുമില്ലാതെ പഴയ കെപിഎസി നാടകങ്ങളിലേതു പോലെ' കമ്യൂണിസ്റ്റുകാരൻ എന്നാൽ ജാതിയും മതവും ഒന്നും നോക്കാത്ത മനുഷ്യസ്നേഹിയാണ്' എന്ന മട്ടിലുള്ള ഡയലോഗുകൾ കുത്തിത്തിരുകി, കുറെ ചെങ്കൊടിയും മറ്റും കാണിക്കുന്നുണ്ട്. ക്ലൈമാക്‌സിൽ ബിഷപ്പായി വരുന്ന ഇന്നസെന്റ് ' ജാതിയും മതവുമൊക്കെ ദൈവമുണ്ടാക്കിയതല്ല, മനുഷ്യനിർമ്മിതമാണ്' എന്ന മട്ടിലുള്ള പതിവ് ഡയലോഗുകൾ പറയുമ്പോൾ ചിരിച്ചുപോവും. പത്തൊമ്പതാം നൂറ്റാണ്ടിന് അപ്പുറത്തേക്ക് നമ്മുടെ ചലച്ചിത്രകാരന്മ്മാരുടെ മസ്തിഷ്‌ക്കവും വളരുന്നില്ലെന്ന് ചുരുക്കം!.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ശക്തരായ നായികമാരെ ചുംബിച്ച് കീഴ്പ്പെടുത്തിയ കന്മദത്തിലെയും മഹായാനത്തിലെയും നായകന്മാരെ വെല്ലുന്ന തരത്തിൽ 'ചോല'യിലെ നായകനും; ബലാത്സംഗത്തെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഉന്നാവോയും തെലങ്കാനയും സൃഷ്ടിച്ച ഭീതിയിലുള്ള സമൂഹത്തിന് എന്ത് സൂചനയാണ് നൽകുന്നത്? അവതരണ മികവിലും പാത്ര സൃഷ്ടിയിലും ഇത് അസാധ്യ ചലച്ചിത്രം; തകർത്താടി ജോജുവും നിമിഷയും; പക്ഷേ സനൽകുമാർ ശശിധരൻ ഒളിച്ചു കടത്തുന്നത് കടുത്ത സ്ത്രീ വിരുദ്ധതയോ?
ഹോളിവുഡ് നടി ആഞ്ചലീന ജോളി കാൻസർ വരുന്നതിന് മുമ്പേ സ്തനങ്ങളും ഓവറികളും നീക്കം ചെയ്തത് എന്തിന് എന്ന് അറിയാതെയും മനീഷ കൊയ്‌രാളയുടെ ഹീൽഡ് വായിക്കാതെയും വിഷ്ണുപ്രിയയുടെ ലൈവ് ആഘോഷമാക്കുമ്പോൾ ഓർക്കേണ്ടത് എന്തൊക്കെ ? കാൻസർ ട്യുമറും ട്യൂമർ മാർക്കേഴ്സ് ബ്ലഡ് ടെസ്റ്റും രണ്ടാണെന്ന് എന്ന് മനസ്സിലാക്കും ? കേരളത്തിൽ ഓരോ വർഷവും പുതുതായി കാൻസർ ബാധിക്കുന്നത് അമ്പതിനായിരത്തോളം പേർക്ക്; സോഷ്യൽ മീഡിയയിൽ വെളിവ് കേട് വിളിച്ചു കൂവുന്നവർ വായിക്കാൻ
'കൂടെ താമസിക്കുന്ന അമ്പത്താറു വയസ്സുള്ള ഒരു പാവം സ്ത്രീയെ എഴുപത്താറു വയസ്സുള്ള എന്നെക്കൊണ്ട് മാപ്പിളമാർ നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചു; മുഹമ്മദൻ ആചാര പ്രകാരമാണ് വിവാഹം നടത്തിയത്; ഞങ്ങളാരെങ്കിലും ഹിന്ദു മതത്തിലേക്ക് തിരിച്ചു പോയാൽ, ഒരു ചെറിയ ശിശുവെങ്കിലും ജീവനോടെയുണ്ടെങ്കിൽ ഞങ്ങൾ സുരക്ഷിതരായിരിക്കില്ല എന്ന് ഭീഷണിപ്പെടുത്തി'; മലബാർ കലാപത്തിലെ ഇരകളുടെ മൊഴികളുമായി ഡോ. മനോജ് ബ്രൈറ്റിന്റെ 'മാപ്പിള കലാപം സീരീസ് 20ാം ഭാഗം'
രക്തസമ്മർദ്ദം കുറഞ്ഞതോടെ സ്ഥിതി വഷളായി; ഗർഭസ്ഥ ശിശു മരിച്ചോ എന്നുറപ്പാക്കി സിസേറിയൻ ചെയ്യേണ്ടതിന് പകരം ആംബുലൻസിൽ അമ്മയെ അയച്ചത് കിംസിലേക്ക്; മെഡിക്കൽ കോളേജിലേക്ക് വിടണമെന്ന ദുബായിലുള്ള ഭർത്താവിന്റേയും അച്ഛന്റേയും വാക്കിന് നൽകിയത് പുല്ലുവില; പ്രസവത്തിന് ക്രെഡൻസിലെത്തിയ ഗ്രീഷ്മയുടെ മരണത്തിന് കാരണം മെഡിക്കൽ എത്തിക്‌സിലെ വീഴ്ചയെന്ന് ആരോപിച്ച് ബന്ധുക്കൾ; നിഷേധിച്ച് മാനേജ്‌മെന്റ്; തിരുവനന്തപുരം കേശവദാസപുരത്തെ ക്രിഡൻസ് ആശുപത്രിക്കെതിരെ കേസ്
നന്ദിത വീണ മരിച്ചത് അൽനബായിലെ കെട്ടിടത്തിൽ നിന്ന് വെള്ളിയാഴ്ച; നടുക്കം മാറാത്ത ഷാർജയിലെ മലയാളികളെ തേടി വീണ്ടും ദുഃഖവാർത്ത; ഉമുൽഖുവൈൻ ഇംഗ്ളീഷ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി മെഹക് ഫിറോസിന്റെ മരണത്തിലും ദുരൂഹത; അന്വേഷണത്തിന് യുഎഇ പൊലീസ്; മെഹ്ക പഠനത്തിൽ മിടുമിടുക്കിയെന്ന് അദ്ധ്യാപകർ; കണ്ണൂരുകാരിക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി
ഹിന്ദുവും ക്രിസ്ത്യാനിയും അടക്കം മുസ്ലീമുകൾ ഒഴികെ ആറ് സമുദായത്തിൽപെട്ട അഫ്ഗദാൻ-പാക്-ബംഗ്ലാദേശി പൗരന്മാർ ആറ് വർഷം ഇന്ത്യയിൽ താമസിച്ചവരെന്ന് തെളിയിച്ചാൽ ഇന്ത്യൻ പൗരത്വം; എത്ര വർഷം ജീവിച്ചാലും മുസ്ലീമുകളാണെങ്കിൽ തടങ്കൽ; ഒസിഐ കാർഡ് ലഭിച്ചവർ വ്യവസ്ഥകൾ ലംഘിച്ചാൽ പ്രവാസി പൗരത്വം റദ്ദാക്കും; അമിത്ഷായുടെ സ്വപ്‌ന പദ്ധതിയായ പൗരത്വ രജിസ്റ്ററിന് മുന്നോടിയായി ഇന്ന് ലോക സഭയിൽ എത്തുന്ന പൗരത്വ ഭേദഗതി നിയമത്തിൽ പറയുന്നത് ഇങ്ങനെയൊക്കെ
നിർമ്മാതാക്കൾക്ക് മനോരോഗമെന്ന ഷെയ്‌നിന്റെ പ്രതികരണം പ്രകോപനപരം; തർക്കം തീർക്കാൻ മധ്യസ്ഥതയ്ക്ക് ഇറങ്ങിയ അമ്മ പ്രതിനിധികളും നടനോട് കട്ടക്കലിപ്പിൽ; ചർച്ചകളിൽ നിന്നും പിന്മാറി താരസംഘടനയും ഫെഫ്കയും; ഷെയിനിനെ വിശ്വസിച്ച് എങ്ങനെ ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് ചോദിച്ച് സംഘടനകൾ; ഒത്തുതീർപ്പ് ചർച്ച നടന്നുക്കൊണ്ടിരിക്കേ പരസ്യ വിമർശനം നടത്തിയതും മന്ത്രിയെ കാണാൻ പോയതും ന്യായീകരിക്കാൻ കഴിയില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന; ഷെയിൻ നിഗം സ്വയംകുഴി തോണ്ടുന്നോ?
ഉർവ്വശീ ശാപം ഉപകാരമായി! ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന മാധ്യമ പ്രവർത്തകരുടെ 'സങ്കേതത്തിന്' താഴു വീണു; റെയ്ഡ് നടത്താതെ തന്നെ തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ സെല്ലാർ അടച്ചു പൂട്ടിയതിൽ ആശ്വാസം കണ്ട് എക്‌സൈസും; മഞ്ജു എം ജോയിയും കൂട്ടുകാരികളും നേടിയെടുത്തത് വിനു വി ജോൺ അടക്കമുള്ള 'പുലികൾ' വിചാരിച്ചിട്ട് നടക്കാത്ത കാര്യം; ഒടുവിൽ രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി പ്രസ് ക്ലബ്ബിന്റെ കീഴടങ്ങലും; വനിതാ ജേണലിസ്റ്റ് കൂട്ടായ്മ പുതു ചരിത്രമെഴുതുമ്പോൾ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ
പതിനായിരം പേർ മരിക്കേണ്ടി വന്നാലും കോതമംഗലം ചെറിയ പള്ളി വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല; എന്തുവന്നാലും പള്ളി സംരക്ഷിക്കും; മറ്റുമതവിഭാഗങ്ങളുടെ പിന്തുണ കൂടി തങ്ങൾക്കുണ്ട്; പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ കടുത്ത നിലപാടുമായി യാക്കോബായ വിഭാഗം; മതമൈത്രി സംരക്ഷണ സമിതിയുമായി ആലോചിച്ച് ഭാവിനടപടികളെന്ന് ചെറിയപള്ളി ട്രസ്റ്റി സി ഐ ബേബി
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ