Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യപകുതിയിൽ കാളിയുടെ മരണമാസ് ആട്ടം; രണ്ടാം പകുതിയിൽ അടങ്ങാത്ത പ്രതികാരത്തിന്റെ വേട്ട; 'സ്റ്റൈൽ മന്നനെ' തിരികെ സമ്മാനിച്ച് കാർത്തിക് സുബ്ബരാജ്; പ്രതിനായകവേഷത്തിൽ കൈയടി നേടി വിജയ് സേതുപതിയും നവാസുദ്ദീൻ സിദ്ദിഖിയും; ഇത് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കൊലമാസ് പകർന്നാട്ടം; ആഗ്രഹിക്കുന്നതെല്ലാം തിരികെ നൽകുന്ന 'പേട്ട'

ആദ്യപകുതിയിൽ കാളിയുടെ മരണമാസ് ആട്ടം; രണ്ടാം പകുതിയിൽ അടങ്ങാത്ത പ്രതികാരത്തിന്റെ വേട്ട; 'സ്റ്റൈൽ മന്നനെ' തിരികെ സമ്മാനിച്ച് കാർത്തിക് സുബ്ബരാജ്; പ്രതിനായകവേഷത്തിൽ കൈയടി നേടി വിജയ് സേതുപതിയും നവാസുദ്ദീൻ സിദ്ദിഖിയും; ഇത് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കൊലമാസ് പകർന്നാട്ടം; ആഗ്രഹിക്കുന്നതെല്ലാം തിരികെ നൽകുന്ന 'പേട്ട'

എം.എസ് ശംഭു

2012ൽ പുറത്തിറങ്ങിയ പിസ എന്ന ചിത്രത്തിലൂടെ തമിഴകത്തിന് കിട്ടിയ മാണിക്യമാണ് കാർത്തിക് സുബ്ബരാജ് എന്ന സംവിധായകൻ. ജിഗർതണ്ട , മെർക്കുറി, ഇരൈവി എന്നീ ചിത്രങ്ങൾക്ക് ശേഷം സ്‌റ്റൈൽ മന്നൻ രജനി കാന്തിനായി തിരക്കഥ എഴുതി പേട്ട പ്രേക്ഷകരിലേക്ക് എത്തിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ മാസ് എന്നല്ലാതെ മറ്റൊന്നും പറയാൻ കഴിയില്ല.

സുപ്പർ സ്റ്റാർ രജനികാന്തിന്റെ മാസും ക്ലാസും സ്‌റ്റൈലും കലർന്ന ചിത്രം. വിന്റേജിലേക്കുള്ള ആ പഴയ രജനികാന്തിലേക്കുള്ള പറിച്ചു നടൽ എന്നൊക്കെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ശിവാജി, കബാലി, യന്തിരൻ, കാലാ തുടങ്ങിയ രജനി മാസ് ചിത്രങ്ങളെയെല്ലാം തട്ടിച്ച് നോക്കുമ്പോൾ ഒരുപക്ഷേ തകർപ്പൻ അവതരണം എന്നു പറയാം. ലാഗിങ്ങോ, അമിത ഡലോഗോ, ഇല്ലാതെ കഥയും മാസും കലർത്തിയുള്ള ചിത്രം. സ്‌റ്റൈൽ മന്നൻ രജനി കാന്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത് എന്താണോ അത് ഒരു ഇടവേളയ്ക്ക് ശേഷം അദ്ദേഹം പത്ത് മടങ്ങ് ഇരട്ടിയായി നൽകിയിട്ടുണ്ട്.

ഇത് സ്റ്റൈൽ മന്നന്റെ തിരിച്ചുവരവ്

യുവതാരനിരകളെല്ലാം ചിത്രത്തിൽ അണിനിരക്കുമ്പോൾ ചിത്രത്തെ ക്ലാസാക്കുന്നത് രജനിയുടെ മാസ് തന്നെയാണെന്ന് ആദ്യം തന്നെ പറഞ്ഞു തുടങ്ങട്ടെ. ഒരർത്ഥത്തിൽ പോലും പ്രേക്ഷകനെ നിരാശരാക്കാത്ത ചിത്രം എന്നതിലുപരി തിരക്കഥയുടെ മേന്മകൊണ്ട്് ഈ ചിത്രം മറ്റ് രജനി ചിത്രങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നു.

കഥ തുടങ്ങുന്നത് തന്നെ ഹിൽ ടോപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു കോളജിൽ നിന്നാണ്. കോളജിലെ ഹോസ്റ്റലിലെ വാർഡനായി രജനികാന്തിന്റെ കാളി എന്ന കഥാപാത്രം രംഗപ്രവേശനം ചെയ്യുന്നു. ആത്യാവശ്യം റാഗിങ്ങും അലമ്പുമൊക്കെയുള്ള ക്യാമ്പസ് ഹോസ്റ്റലിലേക്ക് കാളി എത്തുന്നതും, ഇവിടുത്തെ പ്രശ്നങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന കഥാപാത്രത്തെ ആദ്യപകുതിയിൽ കാണാം. രണ്ടാം പകുതിയിലേക്ക് കഥ കടക്കുന്നതോടെ കാളിയിൽ നിന്ന് പേട്ട എന്ന തന്റെ യഥാർത്ഥ വൃക്തിത്വത്തിലേക്ക് നായകൻ രൂപമാറ്റം ചെയ്യുന്നു.

പേട്ട എന്തിന് കാളി ആയി എന്നത് സിനിമയുടെ സസ്പെൻസ് തന്നെയാണ്. തിരക്കഥയിലെ മേന്മയും ചിത്രീകരണത്തിലെ വേറിട്ട തലവും തന്നെയാണ് കാർത്തിക് സുബ്ബരാജിന്റെ രജനി പരീക്ഷണത്തെ വിജയിപ്പിച്ചത് എന്നു തന്നെ പറയാം.

കാളിയിൽ നിന്ന് പേട്ടയിലേക്കുള്ള രണ്ടാം പകുതി

പേട്ട എന്ന ഗ്ലാങ്സ്റ്ററായ രജനി കാളിയായി മാറുന്നത് പ്രതികാരത്തിന്റെ കനലുമായിട്ടാണ്. വർത്തമാനവും ഭൂതവും കലർന്ന സമ്മിശ്ര അവതരണത്തിലൂടെ കഥയെ സംവിധായകൻ കൊണ്ടുപോകുന്നത്. കോളജ് ഹോസ്റ്റലിലെ മാസും ക്ലാസും കലർന്ന ഭാഗങ്ങളും നർമങ്ങളും സിമ്രാനുമൊത്തുള്ള മികച്ച കോംബിനേഷനുമൊക്കെ ആദ്യപകുതി ഗംഭീരമാക്കുന്നുണ്ട്.

കോളജിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്ന കോളജ്കുമാരനിൽ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ കഥയെ പേട്ടയെന്ന നായകന്റെ ഭൂതകാലത്തിലേക്ക് കൊണ്ടുപോകുന്നു. എന്തിനാണ് പേട്ട കാളിയായതെന്ന് തുറന്നുപറയുന്നത് രണ്ടാം ഭാഗത്തിലാണ്. അടങ്ങാത്ത പകയും കനലുമെക്കെയായിട്ടാണ് പേട്ടയുടെ ആട്ടമാരംഭിക്കുന്നത് തന്നെ. രജനി സിനിമകളിൽ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും സസ്പെൻസ് സമ്മാനിച്ച ക്ലൈമാക്സ് തന്നയാണ് ചിത്രത്തിലെ മറ്റൊരു സവിശേഷത.

മുസ്ലിം ഹിന്ദു മിശ്രവിവാവഹവും അതിനെ തുടർന്നുണ്ടാകുന്ന രാഷ്ട്രീയ, സാഹൂഹിക വിഷയങ്ങളുമെല്ലാം കഥയിലൂടെ കടന്നുപോകുന്നുണ്ട്.. തമിഴ്ഗ്രാമങ്ങളിൽ ഇന്നും തുടരുന്ന വംശീയതയും വിവാത്തിന്റെ പേരിൽ നടത്തപ്പെടുന്ന കൊലപാതകങ്ങളും സിനിമയിലൂടെ ഒരുപക്ഷേ ചർച്ച ചെയ്യപ്പെട്ടേക്കാം. കഥയുടെ കാമ്പിന് ഈ വംശീയ ഹത്യയുമായി ലവലേശം ബന്ധമുണ്ട്. തന്റെ കുടുംബത്തേയും ഉറ്റസുഹൃത്തുക്കളേയും കൊലപ്പെടുത്തുന്നതും നായകന്റെ തിരിച്ചടികളുമൊക്കെ രണ്ടാം പകുതി നിറഞ്ഞ് നിൽക്കുന്നു. അടുത്തത് എന്ത് എന്ന് മുൻകൂട്ടി പ്രവചിക്കാത്ത വിധം വ്യത്യസ്തതകൾ സമ്മാനിക്കുന്നതാണ് കഥാവഴി.

നായകനൊത്ത പ്രതിനായകന്മാർ

ഇനി കഥാപാത്രങ്ങളിലേക്ക് വന്നാൽ ജിത്തു എന്ന വില്ലൻ കഥാപാത്രമായി എത്തിയ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ പ്രകടനം, നവാസുദ്ദിൻ സിദ്ദിഖിയുടെ സിംഗാർ സിംങ് എന്ന കഥാപാത്രം എന്നിവ പ്രതിനായകവേഷങ്ങളോട് അങ്ങേയറ്റം നീതി പുലർത്തിയിട്ടുണ്ട്. നവാസുദ്ദീൻ സിദ്ദിഖിയുടെ വില്ലൻ കഥാപാത്രമാണ് രജനിയെ പോലെ തന്നെ അരങ്ങു തകർത്തത്.

ചിത്രത്തിൽ മാലിക്ക് എന്ന മറ്റൊരു പ്രധാന റോളിൽ ശശികുമാറും എത്തുന്നു. കോളജ് വിദ്യാർത്ഥിയായി ബോബി സിൻഹ അവതരിപ്പിച്ച കഥാപാത്രം എന്നിവ ശ്രദ്ധേയമാണ്. രണ്ടു നായികമാർ ചിത്രത്തിലെത്തിയെങ്കിലും നായികപ്രാധാന്യം സിനിമയിൽ ആവശ്യമായി വന്നിട്ടില്ല. ചിത്രത്തിൽ രജനിയുടെ ഭാര്യ സരോ എന്ന കഥാപാത്രമായിട്ടാണ് തൃഷ എത്തുന്നത് (തൃഷയുടെ കഥാപാത്രം ഇടയ്ക്ക് തലകാണിക്കാറുള്ള ജൂനിയർ ആർട്ടിസ്റ്റുകളുടെ അത്രപോലും വന്നിട്ടില്ല) വമ്പൻ താരനിര തന്നെയുണ്ടെങ്കിലും രജനിയുടെ വൺമാൻ ഷോ തന്നെയാണ് ചിത്രം.

മലയാളികൾക്ക് അഭിമാനിക്കാൻ പേട്ടയിലെ മറ്റൊരു സുപ്രധാന റോളായിരുന്നു മണിക്ണ്ഠൻ ആചാരിയുടേത്. തുടക്കം മുതൽ ഒടുക്കം വരെ മണികണ്ഠന് പ്രാധാന്യമുള്ള റോൾ നിലനിൽക്കുന്നു. മണികണ്ഠന്റെ കരിയറിലെ മികച്ച കഥാപാത്രം എന്നുതന്നെ പറയാം.അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം പശ്ചാത്തല സംഗീതം എന്നിവ മരണമാസാക്കിയിട്ടുണ്ട്,.

തിരുവിന്റെ ഛായാഗ്രഹണത്തിൽ സ്‌റ്റൈൽ മന്നന്റെ തകർത്താട്ടം ഒപ്പം തന്നെ ക്ലാസാക്കി. വിവേക് ഹർഷനാണ് ചിത്രസംയോജനം. സൺ പിച്ചേഴ്സിന്റെ നിർമ്മാണത്തിൽ കലാനിധി മാരനാണ് ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP