1 usd = 72.66 inr 1 gbp = 91.69 inr 1 eur = 82.91 inr 1 aed = 19.82 inr 1 sar = 19.37 inr 1 kwd = 238.97 inr

Dec / 2018
10
Monday

മലയാളി സംവിധായകർക്ക് കണ്ടുപഠിക്കാനൊരു തമിഴ് സിനിമ! തുടങ്ങിയാൽ പിന്നെ കണ്ണെടുക്കാൻ കഴിയാത്ത രീതിയിൽ തകർത്ത് 'രാക്ഷസൻ'; ഇതു പോലൊരു ത്രസിപ്പിക്കുന്ന സൈക്കോ ത്രില്ലർ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല; പ്രതിഭ തെളിയിച്ച് സംവിധായകൻ രാം കുമാർ; ഒരു നല്ല പ്രമേയംപോലും വികസിപ്പിക്കാനറിയാത്ത മലയാളത്തിലെ സംവിധാന പുംഗവന്മ്മാർ ഇമ്പോസിഷൻ പോലെ കണ്ടുപഠിക്കേണ്ട ചിത്രം

November 01, 2018 | 10:12 AM IST | Permalinkമലയാളി സംവിധായകർക്ക് കണ്ടുപഠിക്കാനൊരു തമിഴ് സിനിമ! തുടങ്ങിയാൽ പിന്നെ കണ്ണെടുക്കാൻ കഴിയാത്ത രീതിയിൽ തകർത്ത് 'രാക്ഷസൻ'; ഇതു പോലൊരു ത്രസിപ്പിക്കുന്ന സൈക്കോ ത്രില്ലർ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല; പ്രതിഭ തെളിയിച്ച് സംവിധായകൻ രാം കുമാർ; ഒരു നല്ല പ്രമേയംപോലും വികസിപ്പിക്കാനറിയാത്ത മലയാളത്തിലെ സംവിധാന പുംഗവന്മ്മാർ ഇമ്പോസിഷൻ പോലെ കണ്ടുപഠിക്കേണ്ട ചിത്രം

എം മാധവദാസ്

ലയാളത്തിന് മുമ്പേതന്നെ ന്യൂജൻ തരംഗം വന്ന നാടാണ് അത്രയൊന്നും പ്രബുദ്ധതയുള്ളതായി വീമ്പിളക്കാത്ത തമിഴകം. അമീർ സുൽത്താനും, മിഷ്‌ക്കിനും, ശശികുമാറും, സമുദ്രക്കനിയും, വസന്തബാലനും, സുശീലനും, സൂശിഗണേശനും, വിജയ്സേതുപതിയും, ഗൗതം മേനോനുംമെല്ലാം തമിഴ് വാണിജ്യ സിനിമയെ നിരന്തരം നവീകരിക്കുകയും പുതുതലങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഒരു കാലത്ത് പെരും കത്തിയെന്ന് പറഞ്ഞ മലയാളികൾ തള്ളിക്കളഞ്ഞ തമിഴ്സിനിമ പുതിയാകാലത്തിനൊത്ത് നവീകരിക്കപ്പെട്ടതിന് ശേഷമാണ് രാജേഷ് പിള്ളയുടെ 'ട്രാഫിക്കിലൂടെ' മലയാളത്തിലും നവതരംഗം എത്തുന്നത്.

പക്ഷേ ഇടക്കാലത്ത് എപ്പോഴോ തമിഴ് സിനിമക്ക് ആ ഗരിമ നഷ്ടമാവുകയും വീണ്ടും പഴയ പെരുംകത്തി ഫോർമാറ്റിലേക്ക് പോവുകയും ചെയ്തു. പക്ഷേ ഈയിടെ കണ്ട 'തീരൻ', '96' എന്നീ ചിത്രങ്ങൾ കണ്ടപ്പോൾ ആ പേടി മാറി. പണി അറിയുന്നവരുണ്ട് തമിഴകത്ത് പടം പിടക്കാനെന്ന്, രാംകുമാർ കഥയെഴുതി സംവിധാനം ചെയ്ത രാക്ഷസൻ എന്ന ചിത്രം കണ്ടപ്പോൾ മനസ്സിലായി. എന്തൊരു ക്രാഫ്റ്റാണ് ഈ സംവിധയാകന്. തുടക്കംതൊട്ട് ഒടുക്കംവരെ ഒരേ സ്പീഡിൽ നാം ആ ചിത്രത്തിലേക്ക് വീണുപോവുകയാണ. ഒരിടത്തും ശ്വാസം അയക്കാനോ,, കണ്ണിമ മാറാനോ സംവിധായകൻ അനുവദിക്കുന്നില്ല.

ഒരു ശരാശരി മലയാള സിനിമകണാൻ തുടങ്ങിയാൽ ബോറടി മാറ്റാനായി നാം എത്രതവണ മൊബൈലിൽ നോക്കുമെന്ന്, കുട്ടനാടൻ ബ്ലോഗ് തൊട്ട് കായംകുളം കൊച്ചുണ്ണിവരെ കണ്ടവർക്ക് അറിയാം. എങ്ങനെ പ്രേക്ഷകനെ തീയേറ്ററിൽ പിടിച്ചിരുത്തണം എന്നതിന്റെ ബാലപാഠംപോലും അറിയാതെ, കോടികൾ തുലപ്പിച്ച് നിർമ്മതാക്കളെ പഞ്ഞിക്കിടുന്ന മലയാളത്തിലെ സംവിധാന പുംഗവന്മ്മാർ ഇമ്പോസിഷൻപോലെ കണ്ടുപഠിക്കേണ്ട ചിത്രമാണിത്.

സത്യത്തിൽ അറുപഴഞ്ചൻ കഥയാണ് ഈ പഠത്തിന്റെത്. ആൽഫ്രഡ് ഹിച്ച്കോക്ക് തൊട്ട് നമ്മുടെ ബി ഉണ്ണികൃഷ്ണൻവരെ പറഞ്ഞ് തേഞ്ഞുപോയ സീരിയൽ കില്ലറുടെ അടിസ്ഥാനമാക്കിയുള്ള സൈക്കോ ത്രില്ലർ. ചെറിയ പിഴവുകൊണ്ട് പാളിപ്പോകാവുന്ന ഈ ചിത്രത്തെ രചയിതാവുകൂടിയായ സംവിധയാകൻ രാംകുമാർ അവതരണ മികവുകൊണ്ട് വേറിട്ടതാക്കിയിരിക്കയാണ്. (കിംകിഡുക്കിന് കുറസോവയിൽ ഉണ്ടായ മകനെപ്പോലെ വലിയ വായിൽ സംസാരിക്കുന്ന മലയാള സംവിധായാകരെ നോക്കുക. ഒരു നല്ല പ്രമേയം കിട്ടിയാൽപോലും അവതരണ മികവുകൊണ്ട് എങ്ങനെ ഭംഗിയാക്കാമെന്ന് അവർക്ക് അറിയില്ല. മൊത്തം കുട്ടിച്ചോറാക്കി കൊടുക്കും.)ഒരിടത്തും കൈവിട്ടു പോകാതെ ഒതുക്കത്തോടെ ഒരു ഹൈപ്പർ ത്രില്ലിങ് എക്‌സ്പീരിയൻസ് കാഴ്ചക്കാരന് നൽകാൻ രാക്ഷസനിലൂടെ സംവിധായകൻ രാംകുമാറിനു കഴിഞ്ഞു. സംവിധായകന്റെ കഴിവിന് ലഭിക്കുന്ന അംഗീകാരമാണ് ഓർക്കാപ്പുറത്ത് തീയറ്ററിൽ ഉയരുന്ന കൈയടികൾ. ഹൊറർ-വയലൻസ് രംഗങ്ങൾ മടുപ്പിക്കുന്ന തീവ്രതയിൽ മുന്നിലെത്തിക്കാതെ പ്രേക്ഷകനിൽ അവയുടെ അനുഭവം സൃഷ്ടിക്കാനായത് സംവിധായകന്റെ വിജയമാണ്.

കഥയിലേക്ക് വന്നാൽ വിഷ്ണുവിശാൽ എന്ന യുവ നടൻ അവതരിപ്പിക്കുന്ന നായക കഥാപത്രം അരുൺ ഒരു അസിസ്റ്റന്റ് ഡയറക്ട്റാണ്. വർഷങ്ങളായുള്ള ഗവേഷണത്തിന്റെ ഫലമായി അയാൾ ഒരു സീരിയൽ കില്ലറിനെ കഥ ഉണ്ടാക്കിയെടുക്കുന്നു. ഇത് എത്ര നിർമ്മാതാക്കളോട് പറഞ്ഞിട്ടും ആരും എടുക്കുന്നില്ല. ഒടുവിൽ മറ്റ് വഴികൾ ഇല്ലാതെ കുടുംബത്തിന്റെ സമ്മർദപ്രകാരം അയാൾ പൊലീസിൽ ചേരുകയാണ്. പിതാവ് സർവീസിലിരുന്ന് മരിച്ചതിന്റെ ആശ്രിത നിയമനം.തനിക്ക് ഒരിക്കലും പൊരുത്തപ്പെടുപോകാനാവത്ത പൊലീസ് ജോലിയിൽ അയാൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങും, ഫ്യൂഡൽ മനോഭാവം ഇപ്പോഴും വിട്ടിട്ടില്ലാത്ത പൊലീസിന്റെ രീതികളുമെല്ലാം സംവിധായകൻ കൃത്യമായി വരച്ചുകാട്ടുന്നുണ്ട്.

അങ്ങനെ ഇരിക്കയൊണ് പരമ്പര കൊലയാളിയെക്കുറിച്ചുള്ള സൂചനകൾ പൊലീസിനു കിട്ടുന്നതും അന്വേഷണം തുടങ്ങുന്നതും. ചെന്നൈ നഗരത്തെ നടുക്കിക്കൊണ്ട് സ്‌കൂൾ വിദ്യാർത്ഥികളായ പെൺകുട്ടികൾ ക്രൂരമായി കൊല്ലപ്പെടുകയാണ്. തന്റെ സിനിമക്കായി നടത്തിയ ഗവേഷണം ഇവിടെ അയാൾക്ക് പ്രയോജനപ്പെടുന്നു. ഇവിടെയാക്കെ അരുണിന്റെ ശത്രുവാകുന്നത് സ്വന്തം ഡിപ്പാർട്ട്മെന്റിന്റെ ഈഗോ തന്നെയാണ്. ഈ രണ്ടു ശത്രുക്കളെയും അയാൾ ഒരുപോലെ മറികടക്കുന്നത് ചിത്രത്തിൽ അങ്ങേയറ്റം സെൻസിബിളായി ചിത്രീകരിച്ചിരിക്കുന്നു. ഈ പടത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഈ യുക്തിഭദ്രതയാണ്. സാധാരണ ഇത്തരം പടങ്ങളിൽ കാണുന്നതുപോലുള്ള നായകന്റെ വീര പരിവേഷം ഇവിടെ കാണാനില്ല.ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ജോഷിയുടെ ഗോഡൗൺ ക്ലൈമാകസ് എന്ന് നാം കളിയാക്കുന്ന രീതിയിലുള്ള, അവസാനത്തെ സ്ഥിരം ഏറ്റുമുട്ടലിനോട് മാത്രമേ ഈ ലേഖകന് വിയോജിപ്പുള്ളൂ.അതുപോട്ടെ.

മിഷ്‌ക്കിന്റെ സിനിമകളെ ഞെട്ടിക്കുന്ന വയലൻസ് ഈ പടത്തിൽ പലയിടത്തും കടന്നുവരുന്നുണ്ട്. പക്ഷേ അപ്പോഴും അതൊന്നും അറപ്പിക്കുന്ന രീതിയിലേക്ക് മാറുന്നില്ല.സ്‌കൂളുകളിൽ പെൺകുട്ടികൾ അദ്ധ്യാപകരാൽ ചൂഷണം ചെയ്യപ്പെടുന്ന രംഗമൊക്കെ ഭീതിയോടെ മാത്രമേ നിങ്ങൾക്ക് കാണാനാവൂ. ഈ സൈക്കോ ത്രില്ലർ മൂവിക്ക് ഉള്ളിലേക്ക് ഒരു ഫാമിലി സ്റ്റോറി കടത്തിവിടാൻ കഴിഞ്ഞത് പടത്തിന് വല്ലാതെ ഗുണം ചെയ്തിട്ടുണ്ട്. ഇൻസ്പെക്ടർ അരുൺ സ്വന്തം കസിൻ സിസ്റ്ററുടെ വികൃതമായ മൃതദേഹം മോർച്ചറിയിലേക്ക് കൊണ്ടുവരുന്ന രംഗങ്ങളൊക്കെ പ്രേക്ഷകർക്ക് നൊമ്പരമാവുന്നുണ്ട്.

രാക്ഷസനെ ഉഗ്രനാക്കി തീർത്തതിൽ എഡിറ്റിങ്ങും പശ്ചാത്തലസംഗീതവും ഒന്നിനൊന്നു മത്സരിച്ചു. മ്യൂസിക്ക് കൊണ്ട് ഭയം ജനിപ്പിക്കാനുള്ള ടെക്ക്നിക്ക് ശരിക്കും വർക്ക് ഔട്ട് ആയിട്ടുണ്ട്. ജിബ്രാന്റെ പശ്ചാത്തലസംഗീതത്തിന് സംവിധായകൻ സങ്കൽപിച്ച തലത്തിനപ്പുറത്തേക്ക് കാഴ്ചക്കാരനെ എത്തിക്കാൻ കഴിഞ്ഞു. സംഗീതത്തിനൊപ്പം കാണുന്നവരുടെ മനസും സഞ്ചരിച്ചുവെന്നത് ജിബ്രാൻ ചിട്ടപ്പെടുത്തിയ സംഗീതത്തിന്റെ വിജയമായി. പിഴവുകളില്ലാതെ രംഗങ്ങൾ എഡിറ്റു ചെയ്ത സാൻ ലോകേഷ് സിനിമയുടെ ത്രില്ലിങ് അനുഭവം ഇരട്ടിയാക്കി.അഭിനേതാക്കളെല്ലാം തന്നെ അവരുടെ ഭാഗം ഭംഗിയാക്കി. വിഷ്ണു വിശാൽ അതി നടനമില്ലാതെ ഇൻസ്‌പെക്ടർ അരുണിനെ വെള്ളിത്തിരയിലെത്തിച്ചു. ഒരു സംശയവും വേണ്ട ഭാവിയുടെ നടനാണ് ഇയാൾ. ഇളയദളപതിയും അജിത്തുമൊക്കെ ഇയാൾക്കുമേൽ ഒരു കണ്ണുവെച്ചോളൂ. അലക്‌സ് ക്രിസ്റ്റഫറും രാധാരവിയും നിഴൽകൾ രവിയും രാംദാസും വിനോദിനിയും നന്നായി.നായികയാണെങ്കിലും അമലാപോളിന് അധികമായൊന്നും ചെയ്യാനില്ലായിരുന്നു. സിനിമയിലെത്തിയ ബാലതാരങ്ങളുടെ അഭിനയവും മികച്ചതായി.

വാൽക്കഷ്ണം: നോക്കുക, ഇതൊരു ബ്രഹ്മാണ്ഡ ചിത്രമൊന്നുമല്ല. ചരുങ്ങിയ ചെലവ് ലളിതമായ ലൊക്കേഷൻ.ലോകം മുഴവൻ ചുറ്റിവരുന്ന ഗാനങ്ങളില്ല. ഭീകര സംഘട്ടനങ്ങളില്ല. മസ്തിഷ്‌ക്കത്തിൽ നിന്നല്ല ഹൃദയത്തിൽ നിന്നാണ് സംവധായകൻ കഥ പറയുന്നത്.എന്നിട്ടും ഈ സിനിമ വൻ വിജയമാവുകയാണ്. അതായത് പുതിഴ തമിഴ് സിനിമകൾ പഴയ മലയാള ചിത്രങ്ങളെ അനുകരിക്കയാണ്. പുതിയ മലയാള ചിത്രങ്ങളോ പഴയ തമിഴ് ചിത്രങ്ങളെയും. ചരിത്രം പ്രഹസനമായി ആവർത്തിക്കുമെന്ന് പറഞ്ഞത് എത്ര ശരിയാണ്.

 

എം റിജു    
മറുനാടന്‍ മലയാളി ചീഫ് എഡിറ്റർ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ദിവസേന ചാത്തൻസേവ; മദ്യവും മയക്കുമരുന്നും ഇഷ്ടതോഴർ; ആഡംബര കാറുകളിൽ പാറി നടക്കും; ഇരകളെ ചതിക്കാൻ 'രാഷ്ട്രീയക്കാരെ' കൊണ്ട് വിളിപ്പിക്കാൻ മിമിക്രിക്കാർ; ഭർത്താവായി വേഷമിടുന്നത് മാസ ശമ്പളം പറ്റുന്ന ജീവനക്കാരൻ; ശ്രീജ.. ശാലിനി... ഗായത്രി... മേരി തുടങ്ങിയ പേരുകളിൽ ചതിച്ചും വഞ്ചിച്ചും വൻകിട ഫ്ലാറ്റുകളിലെ അടിപൊളി ജീവിതം; തട്ടിപ്പിന്റെ ഉസ്താദായ പൂമ്പാറ്റ സിനി വീണ്ടും കുടുങ്ങി; ഇത്തവണ പിടിയിലായത് ഒല്ലൂർ മേബൻ നിധി ലിമിറ്റഡിൽ പറ്റിക്കാൻ ശ്രമിച്ചപ്പോൾ
എട്ടാംക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചത് നാല് മാസം; പെൺകുട്ടിയുടെ വീട്ടിലും കാർ ഷെഡിലും കാമാസക്തി തീർത്ത് വാൻ ഡ്രൈവർ; ഹിന്ദിയിലെ ഡയറിക്കുറിപ്പ് കച്ചിതുരുമ്പായപ്പോൾ പതിമൂന്നുകാരിയുടെ ആത്മഹത്യയിലെ വില്ലൻ കുടുങ്ങി; കേസിൽ നിന്ന് തലയൂരാൻ വിടുതൽ ഹർജിയുമായെത്തിയ പ്രതിയെ കുടുക്കി കോടതി ഉത്തരവ്; ഹോളി എഞ്ചൽസ് സ്‌കൂൾ വിദ്യാർത്ഥിനിയുടെ തൂങ്ങിമരണത്തിൽ ഇനി വിചാരണ;പിഞ്ചു ബാല്യങ്ങളെ കശക്കിയെറിയുന്ന നരാധമന്മാർക്കെതിരെ മുന്നറിയിപ്പുമായി കോടതി വിധി
കവിതാ വിവാദത്തെക്കാൾ ജൂറി തർക്കം മനസിനെ മുറിപ്പെടുത്തി; തടസങ്ങൾ ഉണ്ടെങ്കിൽ നേരത്തെ അറിയിക്കാമായിരുന്നു; അതവർ ചെയ്തില്ല; എന്നെ പൊതു മണ്ഡലത്തിൽ നിന്നും അകറ്റി നിർത്താൻ ശ്രമിക്കുന്നവർ നീരാശപ്പെടേണ്ടി വരും; ആൾക്കൂട്ട വിചാരണയും ഖാപ്പ് പഞ്ചായത്തും എതിർക്കുന്ന എനിക്ക് നേരെ ആക്രമണം വന്നാൽ ചെറുത്തുനിൽപ്പ് എന്റെ ഭാഗത്തു നിന്നു തന്നെ വരും; ദീപ നിശാന്ത് മറുനാടനോട്
ശബരിമലയിൽ ഒരു കാലത്തും നാമജപമില്ലെന്നും ശരണം വിളിയേ ഉള്ളൂവെന്നും മുഖ്യമന്ത്രി; ശരണം വിളിയെയാണ് നാമജപമെന്ന് പറയുന്നതെന്ന് തിരിച്ചടിച്ച് കേന്ദ്രമന്ത്രി; നാമജപം വേറെയുണ്ട് ശരണം വിളി വേറെയുണ്ടെന്ന് ആവർത്തിച്ച് പിണറായി; ശരണം വിളിക്കുന്നവരെയാണ് ക്രിമിനലുകളെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുന്നതെന്ന് വാദിച്ച് രാജഗോപാൽ; സാറേ, ഇതൊന്ന് തീർത്ത് തരണമെന്ന് കണ്ണന്താനം; ശബരിമല സമരത്തിലെ അനുരജ്ഞന ചർച്ച പൊളിഞ്ഞത് ഇങ്ങനെ
അഞ്ചു മണിക്ക് റാന്നിയിൽ നിന്ന് തിരിച്ചാൽ എട്ടരയ്ക്ക് പൂജപ്പുരയെത്തും; നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജയിലർക്ക് ഒൻപത് മണിവരെ അനുവദിച്ച് സർക്കാർ ഇടപെടൽ; ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടിയ സുരേന്ദ്രനെ ആരുമറിയാതെ പാതിരായ്ക്ക് പുറത്തിറക്കാൻ ചുവട് വലിച്ച് സിപിഎമ്മിലേയും ബിജെപിയിലേയും സുഹൃത്തുക്കൾ; ആർഎസ്എസ് ഇടപെടലിൽ പദ്ധതി പൊളിച്ച് മുരളീധര വിഭാഗം; സുരേന്ദ്രന് വീര പരിവേഷം കിട്ടാതിരിക്കാൻ നടത്തിയ രാഷ്ട്രീയ നീക്കങ്ങൾ പൊളിഞ്ഞപ്പോൾ
മീങ്കര ഡാമിൽ ആൺ സുഹൃത്തിനൊപ്പം എത്തിയ പെൺകുട്ടിയെ സുരക്ഷാ ജീവനക്കാരനെന്ന് പറഞ്ഞ് വിരട്ടി; മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയ ശേഷം സുഹൃത്തിനോട് ബൈക്കിൽ പോകാൻ നിർദ്ദേശിച്ചു; ശേഷം പെൺകുട്ടിയെ ബസിൽ കയറ്റിവിട്ടു; തെറ്റിദ്ധരിപ്പിച്ച് ബസിൽ നിന്നും ഇറക്കിയ ശേഷം കുന്നിന്റെ താഴ്‌വാരത്തിൽ കൊണ്ടു പീഡിപ്പിച്ചു സ്വർണമാലയും കവർന്നു; അറസ്റ്റിലായ ശരവണകുമാർ നിരവധി കേസുകളിലെ പ്രതി
ശതകോടീശ്വരന്റെ മകളുടെ വിവാഹത്തിനെത്തിയ അതിഥികൾക്കായി 'ആഡംബര വിമാന യാത്ര' ! ഛത്രപതി ശിവജി വിമാനത്താവളത്തിൽ ശനിയാഴ്‌ച്ച കയറിയിറങ്ങിയത് 1007 വിമാനങ്ങൾ; ഉദയ്പൂർ വിമാനത്താവളത്തിൽ ചിട്ടപ്പെടുത്തിയ 16 ഷെഡ്യുളുകളിൽ അതിഥികളായെത്തിയത് ഹിലരി ക്ലിന്റനും സച്ചിനും അടക്കമുള്ള വിഐപികൾ ; ശനിയാഴ്‌ച്ച മാത്രം 141 ടേയ്‌ക്കോഫും ലാൻഡിങ്ങും ! വിവാഹത്തിന് സംഗീത വിസ്മയം തീർക്കാൻ പോപ് ഗായിക ബിയോൺസും
ലൈംഗിക പൂർവ്വ കേളികൾ ഉൾപ്പെടുന്ന ബോഡി ടു ബോഡി മസാജിന് 2500 രൂപ; ഫുൾ സർവ്വീസ് ബോഡി മസാജ് വിത്ത് സെക്‌സിന് വെറും 3000 റേറ്റ്; യോഗയും ആയുർവേദവും മറയാക്കിയുള്ള സെക്സ് തെറാപ്പിയിൽ നടക്കുന്നത് മലയാളി പെൺകുട്ടികളെ കരുവാക്കിയുള്ള വാണിഭം; കേരളത്തിലെ മദ്യവ്യവസായിയും ജൂവലറി ഗ്രൂപ്പ് ഉടമയും പിന്നെ കോൺഗ്രസ് നേതാവിന്റെ ബിനാമിയും; ഇടപാടുകാരെ കണ്ടെത്തുന്നത് നവമാധ്യമ പരസ്യത്തിലൂടെ; ബംഗലുരുവിൽ തഴച്ചു വളരുന്ന സെക്‌സ് റാക്കറ്റിന്റെ കഥ ഇങ്ങനെ
കട്ടിലിൽ കെട്ടിയുള്ള പീഡനം കണ്ടപ്പോൾ കൗൺസിലർ ഒരു പകലിന് ഓഫർ ചെയ്തത് 25,000രൂപ; പെൺകുട്ടിക്ക് നഗരസഭാ അംഗം സമ്മാനമായി വാഗ്ദാനം ചെയ്തത് ആഡംബര മൊബൈലും; വീഡിയോ ചാറ്റിങ് പൊലീസ് അറിഞ്ഞതോടെ രക്ഷപ്പെടാൻ പഴുതുകൾ തേടി ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറും; പത്താംക്ലാസുകാരിയുടെ മൊബൈൽ ഫോൺ പരിശോധന നിർണ്ണായകമാകും; പറശിനിക്കടവിലെ ട്രാപ്പിൽ സന്ദീപ് സ്വപ്‌നം കണ്ടത് മറ്റൊരു സൂര്യനെല്ലി
'അഞ്ജനയുടെ' വാക്കു കേട്ടെത്തിയ പത്താംക്ലാസുകാരിയെ ബലം പ്രയോഗിച്ച് കാറിൽ തട്ടിക്കൊണ്ട് പോയി; ലോഡ്ജിലെത്തിച്ച് വിവസ്ത്രയാക്കി വീഡിയോ എടുത്തു; ഭീഷണിപ്പെടുത്തി വിളിച്ചു വരുത്തി ബലാത്സംഗം; കട്ടിലിൽ കെട്ടിയിട്ട് കൂട്ടുകാരുടെ കാമകേളി; പറശ്ശനിക്കടവിലെ വിരുതന്മാരെ കുടുക്കാനുള്ള ഫോൺ വിളിയിൽ കിട്ടിയത് 'ഭരണകക്ഷി നേതാവിന്റെ' തെറിവിളിയും; സന്ദീപിനെയും ഷംസുവിനേയും കുടുക്കിയത് പൊലീസിന്റെ കരുതോലോടെയുള്ള നീക്കങ്ങൾ; പറശനിക്കടവിലെ സെക്സ് മാഫിയയെ രക്ഷിക്കാൻ രാഷ്ട്രീയക്കളിയും സജീവം
ദീപാ നിശാന്തിൽ നിന്നും ശ്രീചിത്രൻ വലിയ തോതിൽ സാമ്പത്തിക സഹായങ്ങൾ കൈപ്പറ്റിയിരുന്നതായും ആരോപണം; അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് മൂന്നു മാസത്തെ ശമ്പളം അഡ്വാൻസായി വാങ്ങി പറ്റിച്ചത് ഭാഷാ സ്നേഹം കൊണ്ട് കയ്യിൽ നിന്നും കാശ് മുടക്കി സാഹിത്യ മാസിക നടത്തിയ പ്രവാസി മലയാളിയെ; അട്ടപ്പാടിയുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ ഉയരുന്നു: കോപ്പിയടി വിവാദത്തിൽ കുടുങ്ങിയ സിപിഎമ്മിന്റെ നവോത്ഥാന പ്രഭാഷകനെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും ആരോപണങ്ങൾ
ബാഗുമുരുട്ടി മുന്നോട്ടു നീങ്ങുമ്പോൾ ഒരുത്തൻ ഓടി അടുത്തേക്ക്; ചോദ്യം എൻക്വയറി എവിടെയാ എന്നാണ്; പക്ഷേ നോട്ടം മുലയിലേക്കും! കണ്ണിലേക്ക് മുഖത്തേക്ക് ഒന്നു പാളി നോക്കുന്നു പോലുമില്ല; വീണ്ടും ചോദിച്ചപ്പോൾ എന്റെ തലയിലെ അപായ ബൾബ് കത്തി; രാത്രി യാത്രയ്ക്കിടെ റെയിൽവെ സ്‌റ്റേഷനിൽ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് സജിത മഠത്തിൽ
47 വയസുള്ള യുഎഇയുടെ പുഞ്ചിരിക്കുന്ന മുഖം ലോകം കാണുന്നത് മലയാളിയായ ഈ ആറു വയസുകാരനിലൂടെ; അറബ് ലോകത്തെ സൂപ്പർ മോഡലായി തിളങ്ങുന്ന നിലമ്പൂരൂകാരൻ പയ്യൻ ലിവർപൂൾ ക്ലബ്ബ് മുതൽ ജാഗ്വാറും നിസ്സാനും ടോട്ടലും വരെയുള്ള ലോകത്തെ ബ്രാൻഡുകളുടെയെല്ലാം മുഖമായി മാറി; ഐസിന്റെ വെളുത്ത കന്തൂറയും ഗുട്രയുമണിഞ്ഞ രൂപം എത്ര കണ്ടിട്ടും മതിവരാതെ അറബികൾ; സൗദി മന്ത്രാലയത്തിലും ഇപ്പോൾ മുഖമാകാൻ വേണ്ടത് ഈ സുന്ദരക്കുട്ടനെ തന്നെ
തട്ടുപണി കഴിഞ്ഞ് മദ്യപിച്ച് രാത്രികൾ ആഘോഷമാക്കി സുഹൃത്തുക്കൾ; ഭാര്യ ഗർഭിണിയായപ്പോൾ ഞെട്ടി ഉത്തരവാദിയെ കണ്ടെത്താൻ പൊലീസിൽെ അഭയം തേടി ഭർത്താവും; യുവതിയെ ചോദ്യം ചെയ്തപ്പോൾ കുട്ടിയുടെ അച്ഛൻ ദിവസവും വീട്ടിലെത്തുന്ന ആത്മാർത്ഥ കൂട്ടുകാരൻ; അഴിക്കുള്ളിലായപ്പോൾ എന്റെ ഗർഭം ഇങ്ങനെയല്ലെന്ന് സത്യം ചെയ്ത് അയൽവാസി; പോത്തൻകോട്ടെ ഗർഭത്തിലെ വില്ലനെ കണ്ടെത്താൻ ഇനി ഡിഎൻഎ പരിശോധന
ചതിയിലൂടെ ആദ്യം വീഴ്‌ത്തിയത് അച്ഛൻ തന്നെ! പറശ്ശിനിക്കടവിൽ കൂട്ടബലാൽസംഗത്തിന് ഇരയായ പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ മനോനില പോലും മാറ്റിമറിച്ചത് പിശാചായി മാറിയ പിതാവിന്റെ ലൈംഗികവൈകൃതം; കേസിലെ പ്രതികളിൽ സിപിഎമ്മുകാരനടക്കം വിവിധ രാഷ്ട്രീയ പാർട്ടികളുടെ യുവജനനേതാക്കൾ; പെൺകുട്ടികൾ സ്‌കൂൾ യൂണിഫോമിൽ വന്നാലും പറശ്ശിനിക്കടവിലെ ചില ലോഡ്ജുകളിൽ ചൂഷണത്തിന് ഒത്താശ
ലോകനേതാക്കൾ ഫോട്ടോഷൂട്ടിനായി ഒരുമിച്ച് നിന്നപ്പോൾ സൗദി രാജകുമാരനെ മാത്രം എല്ലാവരും അവഗണിച്ചോ..? മോദിയും പുട്ടിനും മാക്രോണും അടക്കമുള്ള നേതാക്കൾ ആവേശത്തോടെ സംസാരിച്ച വീഡിയോകൾ പുറത്ത് വന്നിട്ടും ആരെങ്കിലും സംസാരിക്കുമോ എന്ന് കാത്ത് ഒറ്റയ്ക്ക് നിൽക്കുന്ന മുഹമ്മദ് ബിൻ സൽമാന്റെ വീഡിയോ വൈറലാക്കി പാശ്ചാത്യമാധ്യമങ്ങൾ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
നീലച്ചിത്രവുമായി കാബിനിൽ ഇരുന്ന ദിലീപ് സിബ് തുറന്നു പ്രദർശിപ്പിച്ചത് സ്വകാര്യഭാഗം; എം ആർ രാജന് എന്നെ ദുപ്പട്ടയില്ലാതെ കാണണം; എങ്ങിനെയെങ്കിലും ശരീരം സ്പർശിക്കണം എന്ന വൈരാഗ്യ ബുദ്ധിയുമായി പത്മകുമാർ; ഏഷ്യാനെറ്റ് വിനോദ ചാനലിൽ എന്നെ കുരുക്കാനായി ഒരുക്കിയത് ട്രയാംഗുലർ ട്രാപ്പ്; ഈ മൂവർ സംഘത്തിന്റെ കൈയിൽനിന്ന് ആർക്കും രക്ഷയില്ല; ഏഷ്യാനെറ്റിലെ ഉന്നതർ ലൈംഗിക മനോരോഗികൾ; മറുനാടനോട് നിറകണ്ണുകളോടെ തുറന്നുപറഞ്ഞ് നിഷാ ബാബു
സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി എത്തിയ നൃത്താധ്യാപികയെ വീട്ടിൽ താമസിപ്പിച്ചു; നേഴ്‌സായ ഭാര്യ പിണങ്ങിയതോടെ പേയിങ് ഗസ്റ്റിനെ വധുവായി സ്വീകരിച്ച് വിവാഹം കഴിച്ചു; സാമ്പത്തിക തർക്കം മൂർച്ഛിക്കവേ രണ്ടാം ഭാര്യ വിവാഹ മോചനം നടത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞു; അമേരിക്കയിലെ ഹൂസ്റ്റണിൽ താമസിക്കുന്ന സ്‌റ്റേജ് ഷോ സംഘാടകനായ അങ്കമാലിക്കാരൻ സാജു മാളിയേക്കൽ തനിക്ക് നഷ്ടമായ കോടികൾക്ക് വേണ്ടി കോടതിയിൽ നൽകിയ കേസിന്റെ വിവരങ്ങൾ പുറത്തു വിട്ട് മറുനാടൻ
ലൈംഗിക പൂർവ്വ കേളികൾ ഉൾപ്പെടുന്ന ബോഡി ടു ബോഡി മസാജിന് 2500 രൂപ; ഫുൾ സർവ്വീസ് ബോഡി മസാജ് വിത്ത് സെക്‌സിന് വെറും 3000 റേറ്റ്; യോഗയും ആയുർവേദവും മറയാക്കിയുള്ള സെക്സ് തെറാപ്പിയിൽ നടക്കുന്നത് മലയാളി പെൺകുട്ടികളെ കരുവാക്കിയുള്ള വാണിഭം; കേരളത്തിലെ മദ്യവ്യവസായിയും ജൂവലറി ഗ്രൂപ്പ് ഉടമയും പിന്നെ കോൺഗ്രസ് നേതാവിന്റെ ബിനാമിയും; ഇടപാടുകാരെ കണ്ടെത്തുന്നത് നവമാധ്യമ പരസ്യത്തിലൂടെ; ബംഗലുരുവിൽ തഴച്ചു വളരുന്ന സെക്‌സ് റാക്കറ്റിന്റെ കഥ ഇങ്ങനെ
കട്ടിലിൽ കെട്ടിയുള്ള പീഡനം കണ്ടപ്പോൾ കൗൺസിലർ ഒരു പകലിന് ഓഫർ ചെയ്തത് 25,000രൂപ; പെൺകുട്ടിക്ക് നഗരസഭാ അംഗം സമ്മാനമായി വാഗ്ദാനം ചെയ്തത് ആഡംബര മൊബൈലും; വീഡിയോ ചാറ്റിങ് പൊലീസ് അറിഞ്ഞതോടെ രക്ഷപ്പെടാൻ പഴുതുകൾ തേടി ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറും; പത്താംക്ലാസുകാരിയുടെ മൊബൈൽ ഫോൺ പരിശോധന നിർണ്ണായകമാകും; പറശിനിക്കടവിലെ ട്രാപ്പിൽ സന്ദീപ് സ്വപ്‌നം കണ്ടത് മറ്റൊരു സൂര്യനെല്ലി
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് എന്തെന്ന് കേന്ദ്രമന്ത്രി; ഉത്തരവാദിത്തം ഏറ്റെടുക്കുമോ? താങ്കൾ ഉത്തരവിട്ടാൽ താൻ വാഹനങ്ങൾ കടത്തിവിടാമെന്ന് മറുപടി നൽകി എസ്‌പി; വിറപ്പിക്കാൻ ശ്രമിച്ച പൊൻ രാധാകൃഷ്ണന്റെ ഉത്തരംമുട്ടിച്ച് യതീഷ് ചന്ദ്രയുടെ മറുപടി; നിങ്ങൾ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്നു ചോദിച്ച് ശബ്ദമുയർത്തിയ എ എൻ രാധാകൃഷ്ണന്റെ മുമ്പിലേക്ക് കയറി നിന്ന് ദഹിപ്പിക്കുന്ന നോട്ടവും: നിലയ്ക്കലിൽ ഇന്നു കണ്ട 'സുരേഷ് ഗോപി മൊമന്റ്'
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞിട്ടും പാഠം പഠിക്കാത്ത യതീഷ് ചന്ദ്ര ഒടുവിൽ കൈവച്ചത് ഹൈക്കോടതി ജഡ്ജിയുടെ മേൽ; ജഡ്ജിയെ നിലയ്ക്കലിൽ തടയുകയും പുറത്തിറക്കി പരിശോധിക്കുകയും തർക്കിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു; ജഡ്ജിയെ സന്നിധാനത്ത് പോയി കണ്ട് മാപ്പ് പറഞ്ഞ് മടങ്ങാൻ നേരം ഹരിവരാസനം കേൾക്കാൻ എത്തിയതെന്ന് വിശദീകരിച്ചത് വീണ്ടും വിവാദമായി; യതീഷ് ചന്ദ്രയെ സർക്കാർ കൈവിട്ടത് ജഡ്ജിയുടെ പരാതി കൂടി എത്തിയതോടെ