Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കത്തി' ശരാശരി തമിഴ് സിനിമ മാത്രം; വ്യത്യസ്തമായത് ചിത്രമുയർത്തുന്ന സാമൂഹിക പ്രതിബദ്ധത: പാലഭിഷേകത്തിനിടെ മരിച്ച ചെറുപ്പക്കാരൻ നൽകുന്ന സൂചനയെന്താണ്?

'കത്തി' ശരാശരി തമിഴ് സിനിമ മാത്രം; വ്യത്യസ്തമായത് ചിത്രമുയർത്തുന്ന സാമൂഹിക പ്രതിബദ്ധത: പാലഭിഷേകത്തിനിടെ മരിച്ച ചെറുപ്പക്കാരൻ നൽകുന്ന സൂചനയെന്താണ്?

എം മാധവദാസ്

പെരുംകത്തിയോ, കൊടുവാളോ ആവുമെന്ന് ഉറപ്പായിരുന്നെങ്കിലും, കേരളത്തിലെ ഇത്രയും 'ന്യൂജൻ' പയ്യന്മാർ ആഘോഷപുർവം ചാടിക്കളിക്കുന്നത് (പാലക്കാട്ട് പാലഭിഷേകത്തിനിടെ ഒരു ചെറുപ്പക്കാരന്റെ ജീവനും പൊലിഞ്ഞു) എന്തിനാണെന്ന് മനസ്സിലാക്കാനാണ് പുതിയ 'വിജയ്' ചിത്രമായ 'കത്തിക്ക്' തലവച്ചുകൊടുത്തത്. സാധാരണ പാണ്ടിപ്പടങ്ങളെന്ന് വംശീയ ബുദ്ധിയോടെ മലയാളി വിലയിരുത്തുന്ന തനി തമിഴ് മസാലക്കൂട്ടുകളാണ് വിജയ് സിനിമയിൽ കാണാറ്. യായൊരു പുതുമയുമില്ലാതെ, ഒരു പാട്ട്, ഒരു തല്ല്, അൽപ്പം ഹാസ്യം എന്നിങ്ങനെയുള്ള ഫോർമുലയിൽ ഒരേ ടൈപ്പിൽ. അവസാനം വില്ലനെ ഓടുന്ന വാഹനം എറിഞ്ഞു വീഴ്‌ത്തിയും ശൂലത്തിൽ തറച്ചും, തലവെട്ടിയും, വെടിവച്ചും , അടിച്ചൊടിച്ചുമൊക്കെ വിജയ് പരലോകത്ത് എത്തിക്കും. (ബോഡിഗാർഡ്, തുപ്പാക്കി തുടങ്ങിയ ചില വ്യത്യസ്തതകളെ മറക്കുന്നില്ല) പക്ഷേ ഒരേ അച്ചിൽ വാർത്ത ഈ എല്ലാ പടപ്പുകളും വലിയ സാമ്പത്തിക വിജയമാവുകയും ചെയ്യും. ഇങ്ങനെ സ്റ്റീരിയോടൈപ്പ് സിനിമകൾചെയ്തിട്ട് നിങ്ങൾക്ക് ബോറടിക്കുന്നില്ലേയെന്ന് വിജയോട് താൻ നേരിട്ട് ചോദിച്ചതായി നടൻ പൃഥ്വീരാജ് മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തമിഴ് വ്യാവസായിക സിനിമയിൽ ഒട്ടുമില്ലാത്ത സാമൂഹിക പ്രതിബന്ധത എന്ന വിഷയത്തെ ഈ സിനിമയിൽ കൊണ്ടുവരാൻ കഴിഞ്ഞുവെന്നതാണ്. 'ഗജനി'പോലുള്ള വേറിട്ടൊരു ചിത്രം ഒരുക്കിയ എ ആർ മുരുകദാസ് 'കത്തിയിലൂടെ' ആ ഒരേ ഒരുകാര്യത്തിൽമാത്രം കൈയടി നേടുന്നു. പക്ഷേ സിനിമയുടെ കെട്ടുംമട്ടുമൊക്കെ തനി തമിഴ് സ്‌റ്റൈലിൽ തന്നെയാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ ഒരു ശരാശരി സിനിമാ പ്രേമിക്ക് കത്തികണ്ടില്ലെങ്കിൽ യാതൊരു നഷ്ടവുമില്ലെന്ന് മാത്രമല്ല, മൾട്ടിപ്‌ളക്‌സിലെ ടിക്കറ്റ് ചാർജും, കൊറിക്കാനുള്ള പോപ്‌കോണിന്റെ വിലയും നോക്കുമ്പോൾ മോശമല്ലാത്ത സാമ്പത്തിക ലാഭവുമുണ്ട്.

'കത്തിയും' ആ ഫോർമുലയിൽ തന്നെയാണെങ്കിലും ആകെയുള്ള മാറ്റം തമിഴ് വ്യാവസായിക സിനിമയിൽ ഒട്ടുമില്ലാത്ത സാമൂഹിക പ്രതിബന്ധത എന്ന വിഷയത്തെ ഈ സിനിമയിൽ കൊണ്ടുവരാൻ കഴിഞ്ഞുവെന്നതാണ്. 'ഗജനി'പോലുള്ള വേറിട്ടൊരു ചിത്രം ഒരുക്കിയ എ ആർ മുരുകദാസ് 'കത്തിയിലൂടെ' ആ ഒരേ ഒരുകാര്യത്തിൽമാത്രം കൈയടി നേടുന്നു. പക്ഷേ സിനിമയുടെ കെട്ടുംമട്ടുമൊക്കെ തനി തമിഴ് സ്‌റ്റൈലിൽ തന്നെയാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ ഒരു ശരാശരി സിനിമാ പ്രേമിക്ക് കത്തികണ്ടില്ലെങ്കിൽ യാതൊരു നഷ്ടവുമില്ലെന്ന് മാത്രമല്ല, മൾട്ടിപ്‌ളക്‌സിലെ ടിക്കറ്റ് ചാർജും, കൊറിക്കാനുള്ള പോപ്‌കോണിന്റെ വിലയും നോക്കുമ്പോൾ മോശമല്ലാത്ത സാമ്പത്തിക ലാഭവുമുണ്ട്. എന്നാൽ ഒരു വിജയ് ആരാധകനെവച്ചുനോക്കിയാലൊ? അയാൾക്കുവേണ്ട കൊണ്ടാട്ടങ്ങളെല്ലാം ഈ ചേരുവയിലുമുണ്ട്. അതുകൊണ്ടുതന്നെ കത്തി ബോക്‌സോഫീസിൽ കത്തിക്കയറുകയാണ്.

അഴിമതി, കർഷക ആത്മഹത്യയും പ്രമേയമാവുമ്പോൾ

ലോകമൊട്ടാകെ റിലീസ് ചെയ്ത 'കത്തി' ആദ്യം ദിനത്തിൽ മാത്രം നേടിയ തുക 24കോടിയാണ്. ഇതിൽ രണ്ട് കോടി കേരളത്തിൽ നിന്നാണ്. രജനീകാന്തിന്റെ പിൻഗാമിയാരാണെന്ന തർക്കം മുഴങ്ങുന്ന തമിഴകത്ത് ഈ ബോക്‌സോഫീസ് റെക്കോർഡുകൾ വിജയ് ആരാധകർക്ക് നൽകിയ മേൽക്കൈ ചില്ലറയല്ല. പക്ഷേ കലാമൂല്യത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോഴോ, കത്തി വെറും ആവറേജ് മസാലക്കുട്ടുമാത്രമാണ്.

പക്ഷേ നേരത്തെ പറഞ്ഞതുപോലെ എ ആർ മുരുകദാസ് അതിൽ ചേർത്ത സാമൂഹിക പ്രതിബദ്ധതയെന്ന കാര്യം പരിഗണിക്കുമ്പോൾ 'കത്തി' വ്യത്യസ്തമാവുന്നു. കർഷകർക്കുവേണ്ടിയാണ് ഈ ചിത്രം സമർപ്പിക്കുന്നത്. (മൺമറഞ്ഞ താര നായകർക്കായി സമർപ്പിക്കുന്ന സിനിമകൾ ധാരളമുണ്ടെങ്കിലും ഈ രീതിയിലുള്ള സമർപ്പണം തമിഴകത്ത് അപൂർവമാണ്) ഒരു വലിയ കോർപ്പറേറ്റ് ഗ്രൂപ്പിന്റെ കൈയിൽനിന്ന് ഒരു തമിഴ് ഗ്രാമത്തെ രക്ഷിക്കാൻ പ്രയത്‌നിക്കുന്ന, സാമൂഹിക പ്രവർത്തകനായ ജീവനന്ദന്റെയും കതിരേശൻ എന്ന കള്ളന്റെയും കഥയാണ് 'കത്തി'. വിജയ് ആ ഇരട്ടവേഷത്തെ തെറ്റ് പറയാൻ പറ്റാത്തവിധം ഭംഗിയാക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ തങ്ങൾ രണ്ടുപേരുടെയും ലക്ഷ്യം ഒന്നാണെന്ന് കള്ളനും സാമൂഹിക പ്രവർത്തകനും തിരച്ചറിയുന്നതോടെ 'കത്തി' ഇരുതല മൂർച്ചയുള്ളതാവുന്നു. ആ അർഥത്തിൽ നോക്കുമ്പോൾ ഈ സിനമയെ അഭിനന്ദിക്കണം. അഴിമതി, കർഷ ആത്മഹത്യ, ഗ്രാമം വിഴുങ്ങുന്ന കോർപ്പറേറ്റുകൾ, ടെലിവിഷൻ ചാനലുകളുടെ മൽസരം തുടങ്ങിയവയെല്ലാം ഇതിൽ വരുന്നുണ്ട്.

തമിഴ് സംവിധായകനായ വസന്തബാലൻ കേളത്തിലെയും തമിഴകത്തെയും സിനിമകളെ വിലയിരുത്തി ഈയിടെ പറഞ്ഞിരുന്നു. 'കേരളത്തിൽ ഇരുന്നുകൊണ്ട് നിങ്ങൾക്ക് മുഖ്യമന്ത്രിയേയോ, എന്തിന് പ്രധാനമന്ത്രിയെവരേയോ സിനിമയിലൂടെ വിമർശിക്കാം. പക്ഷേ തമിഴ്‌നാട്ടിൽ വിമർശനംപോയിട്ട് പരാമർശം മതി, ചിത്രം റിലീസാവില്ലെന്ന് മാത്രമല്ല തലതന്നെ കാണില്ല.' കാര്യം സത്യമാണ്. ജയലളിതയുടെ അഴിമതിയെയും ഏകാധിപത്യത്തെയും, പരസ്യമായിവേണ്ട പരോക്ഷമായെിലും വിമർശിച്ചുകൊണ്ട് ഒരു സിനിമ തമിഴ്‌നാട്ടിൽ ഉണ്ടായിട്ടുണ്ടോ. ജയയുമായി രജീനികാന്തിന് കടുത്ത അഭിപ്രായ വ്യത്യാസം നിലനിൽക്കുന്ന കാലത്തിറങ്ങിയ 'പടയപ്പയിൽ' ഒരു പെണ്ണിന്റെ ആധിപത്യത്തിനെതിരെ പേരാടുന്ന പുരഷനായി രജനി വന്നത്, ഡിഎംകെക്കാർ ഏറ്റുപിടിച്ച് ജയക്കെതിരാണെന്ന് പ്രചരിപ്പിക്കയായിരുന്നു! അല്ലാതെ രജനീകാന്തിനുപോലും നേരിട്ട് ജയയെ വിമർശിക്കാനായിട്ടില്ല. തമിഴ് എഴുത്തുകാരിലെ കലാപകാരിയായി അറിയപ്പെടുന്ന ചാരു നിവേദിത പറയുന്നതു നോക്കുക. 'തമിഴ്‌നാട്ടിലെ കൊടികുത്തിയ അഴിമതിയെക്കുറിച്ചോ, അക്രമത്തെക്കുറിച്ചോ, ജാതിഭ്രാന്തിനെയും, ദുരഭിമാനഹത്യയെക്കുറിച്ചുമെല്ലാം ഇവിടുത്തെ മുഖ്യധാര സിനമാക്കാരന് മൗനമാണ്. പാട്ടും പ്രണയവും സൗഹൃദവുമൊക്കെ തന്നെയാണ് ഇവിടെ ഏത്കാലത്തും സിനിമയിൽ നിലനിൽക്കുന്നത്'. ആ രീതിയിൽ നോക്കുമ്പോൾ കത്തിയിലൂടെ മുരുകദാസിട്ട തുടക്കം ചരിത്രപാധാന്യമുള്ളതാണ്. നട്ടെല്ലുവളയാത്ത ചെറുപ്പക്കാർ ഇത്തരം പ്രമേയങ്ങളും സിനിമക്കെടുക്കാമെന്ന് കണ്ടു പടിക്കെട്ടെ.

മുട്ടിനുമുട്ടിനു തിരുകുന്ന പാട്ടകളും, പതിവ് വെറുപ്പിക്കൽ ഡയലോഗുകളും, വാ പൂട്ടാത്ത കുറെ ഹാസ്യക്കാരുമൊക്കെയായി ബാക്കിയെല്ലാം പഴയ പാണ്ടിമേളം തന്നെ. ഒരു നല്ല പ്‌ളോട്ടിനെ കെട്ടുറപ്പോടെ വികസിപ്പിക്കാനുള്ള തിരക്കഥാതന്ത്രം മുരുകദാേസിനില്ല. പക്ഷേ തമിഴ് സിനിമയാകുമ്പോൾ നമ്മുടെ 'പെരുച്ചാഴിയും' 'ഗ്യാങ്ങ്സ്റ്ററുമൊക്കെപോലെ' അവിടെ സാമാന്യബുദ്ധിയെന്നത് ആവശ്യമില്ല. പ്രത്യേകിച്ചും വിജയ് നായകനാവുമ്പോൾ. സുന്ദരിയായി ഒരുങ്ങിനടക്കുക എന്ന ഒരേയൊരു കാര്യം മാത്രമേ സാധാരണ വിജയ് ചിത്രങ്ങളിൽ നായികക്ക് ചെയ്യാനുണ്ടാവൂ.പക്ഷേ ഇവിടെ തീരുന്നു ഈ ചിത്രത്തെകുറിച്ചുള്ള നല്ല വാക്കുകൾ. മുട്ടിനുമുട്ടിനു തിരുകുന്ന പാട്ടകളും, പതിവ് വെറുപ്പിക്കൽ ഡയലോഗുകളും, വാ പൂട്ടാത്ത കുറെ ഹാസ്യക്കാരുമൊക്കെയായി ബാക്കിയെല്ലാം പഴയ പാണ്ടിമേളം തന്നെ. ഒരു നല്ല പ്‌ളോട്ടിനെ കെട്ടുറപ്പോടെ വികസിപ്പിക്കാനുള്ള തിരക്കഥാതന്ത്രം മുരുകദാേസിനില്ല. പക്ഷേ തമിഴ് സിനിമയാകുമ്പോൾ നമ്മുടെ 'പെരുച്ചാഴിയും' 'ഗ്യാങ്ങ്സ്റ്ററുമൊക്കെപോലെ' അവിടെ സാമാന്യബുദ്ധിയെന്നത് ആവശ്യമില്ല. പ്രത്യേകിച്ചും വിജയ് നായകനാവുമ്പോൾ. സുന്ദരിയായി ഒരുങ്ങിനടക്കുക എന്ന ഒരേയൊരു കാര്യം മാത്രമേ സാധാരണ വിജയ് ചിത്രങ്ങളിൽ നായികക്ക് ചെയ്യാനുണ്ടാവൂ. അൽപ്പം ഭേദമെന്നല്ലാതെ ഇതിൽ നായിക ഉൾപ്പെടെയുള്ള പെൺകഥാപാത്രങ്ങൾക്ക് കാര്യമായൊന്നും ചെയ്യാനില്ല.

'കത്തി'കാണുന്ന കേരളം!

ക്ഷേ ഈ ലേഖകൻ അമ്പരന്നുപോയത് അതുകൊണ്ടൊന്നുമല്ല. നമ്മൾ മലയാളികൾ എത്ര കഷ്ടപ്പെട്ട് സിനിമയെടുത്താലും അതിന് ആദ്യദിവസംതന്നെ ഇല്ലാത്ത കുറ്റങ്ങൾ കണ്ടത്തെി ഫേസ്‌ബുക്കിൽ റിവ്യൂ ഇട്ട് നാറ്റിക്കുന്ന, ന്യൂ ജനറേഷൻ യോയോ പയ്യന്മാരൊക്കെയുണ്ട്, 'കത്തിക്ക് 'പാലഭിഷേകം നടത്താനും ബാന്റുമേളം നടത്താനുമൊക്കെ! ഒരുവിധത്തിൽ ടിക്കറ്റെടുത്ത് അകത്തുകയറിയപ്പോൾ വീണ്ടും ഞെട്ടി. തീയേറ്റർ നിറയെ 15വയസ്സിനും 22നും ഇടയിലുള്ളവർ! ആദ്യദിനങ്ങൾ ആയതിനാലാവണം തീയറ്റിൽ ഒറ്റ പെൺകുട്ടിപോലുമില്ല. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും താരാധിപത്യത്തെ വെല്ലുവിളിക്കുന്ന ഈ യൂത്തന്മാർ, വിജയ് സ്‌ക്രീനിലേക്ക് വന്നപ്പോൾ കാണിച്ച കോപ്പിരാട്ടികൾ അമ്പരിപ്പിക്കുന്നതായിരുന്നു. കുരവയിടുന്നവർ, കടലാസ് കീറി എറിയുന്നവർ, സീറ്റിനുമുകളിൽ കയറി ആർക്കുന്നവർ.... അങ്ങനെപോവുന്നു. അടുത്തകാലത്തൊന്നും ഇങ്ങനെ നിറയാത്തതിലാവാണം, തീയേറ്റർ ജീവനക്കാർ ചെറുപ്പക്കാരെ കയറൂരി വിടുകയായിരുന്നു. വിജയിയുടെ ഒരോ ഡയലോഗിനും കൈയടി, ഒരോ പാട്ടിനും നൃത്തം. തീയേറ്റാകെ യുവാക്കളുടെ ആനന്ദോൽസവം.

 മലയാളത്തിലല്ലെങ്കിൽ എന്തുമാവാം. മലയാള സിനിമ നമ്മൾ മസിലുപിടിച്ചേ കാണൂ. തമിഴ് എൻജോയ് ചെയ്യാനാണ് വരുന്നത്. മലയാളി വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പുലർത്തുന്ന കടുത്ത ഹിപ്പോക്രസി ആസ്വാദനത്തിലും കാണാം (ഇനി ബാറുകളും മറ്റും പൂർണമായി അടച്ചുപൂട്ടുന്നതോടെ മലയാളി യുവാക്കളുടെ മുഴുവൻ ആഘോഷങ്ങളും തമിഴ്‌നാട്ടിലേക്കുമാറുന്നതും കാണാം!) തമിഴ് പടങ്ങൾ മാത്രമല്ല, വളിപ്പൻ ഹിന്ദിപടങ്ങളും ഇപ്പോൾ കേരളത്തിൽ നിന്ന് കോടികൾ വാരുകയാണ്. ഇടവേളയിൽ ഒരു ചെറുപ്പക്കാരനോട് തുറന്നുചോദിച്ചു; മലയാള സിനിമയിൽനിന്ന് കിട്ടാത്ത എന്ത് പ്രത്യേകതയാണ് നിങ്ങൾക്ക് ഇതിൽ കാണുന്നത്. 'ഇത് തമിഴ്പടമല്ലേ, വിജയ് ഫാനായ ഞങ്ങൾ ഇത് എൻജോയ് ചെയ്യുന്നു' എന്നായിരുന്നു മറുപടി. അപ്പോൾ അതുതന്നെയാണ് കാര്യം. മലയാളത്തിലല്ലെങ്കിൽ എന്തുമാവാം. മലയാള സിനിമ നമ്മൾ മസിലുപിടിച്ചേ കാണൂ. തമിഴ് എൻജോയ് ചെയ്യാനാണ് വരുന്നത്. മലയാളി വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പുലർത്തുന്ന കടുത്ത ഹിപ്പോക്രസി ആസ്വാദനത്തിലും കാണാം (ഇനി ബാറുകളും മറ്റും പൂർണമായി അടച്ചുപൂട്ടുന്നതോടെ മലയാളി യുവാക്കളുടെ മുഴുവൻ ആഘോഷങ്ങളും തമിഴ്‌നാട്ടിലേക്കുമാറുന്നതും കാണാം!) തമിഴ് പടങ്ങൾ മാത്രമല്ല, വളിപ്പൻ ഹിന്ദിപടങ്ങളും ഇപ്പോൾ കേരളത്തിൽ നിന്ന് കോടികൾ വാരുകയാണ്. 'ബാങ് ബാങിന്' കേരളത്തിൽ നിന്ന് കിട്ടിയ ഉഗ്രൻ സ്വീകരണത്തിന് മലയാളി പ്രേക്ഷകർക്ക് ഹൃതിക് റോഷൻ ഈയിടെ പ്രത്യേകം നന്ദി പറഞ്ഞത് ഓർക്കുക. ഇനി ഈ പടങ്ങൾക്ക് ആളുകൂടുന്നതുകണ്ട് അതുപോലുള്ള പടങ്ങൾ മലയാളത്തിൽ എടുത്താൽ പണി പാളും. (മുമ്പ് പൃഥ്വീരാജും കുട്ടരും 'താന്തോന്നി'യടക്കമുള്ള സിനിമകളെടുത്ത് കൈപൊള്ളിയത് അങ്ങനെയായിരുന്നു.) അങ്ങനെ ചിന്തിക്കുമ്പോൾ, വിജയിയുടെ കട്ടൗട്ടിൽ പാലഭിഷേകത്തിനിടെ കാൽവഴുതി വീണുമരിച്ച യുവാവ് വലിയ സാംസ്‌ക്കാരിക സൂചനയാണ് നമുക്ക് നൽകിയത്.

വാൽക്ഷ്ണം: തന്റെ ഫാൻസുകാർ പാലഭിഷേകം പോലുള്ള പരിപാടികൾ നടത്തരുതെന്ന് കമൽഹാസൻ കർശന നിർദ്ദേശം നൽകിയതായി ഈയിടെ വായിച്ചിരുന്നു. ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങളുള്ള ഇക്കാലത്ത് കാശ് ഇങ്ങനെ നശിപ്പിക്കാൻ നിങ്ങൾക്കെങ്ങനെ ധൈര്യംവന്നുവെന്ന കമലിന്റെ ചോദ്യം ഇവിടെയും പ്രസക്തമാണ്. നേത്രദാനം, അവയവദാനം, മാലിന്യ നിർമ്മാർജനം എന്നിവയിലൊക്കെയാണ് കമൽ ഫാൻസുകാർ ഇപ്പോൾ ശ്രദ്ധിക്കുന്നത്. (കമൽ ഫാൻസിന്റെ നേത്രദാനത്തിലൂടെ കാഴ്ച തിരിച്ചുകിട്ടിയ വ്യക്തി കണികാണുന്നത് കമൽഹാസനെയായാലുള്ള അത്ഭുതം ചിന്തിച്ചു നോക്കു. കമലിന് ഏറ്റവും പ്രിയപ്പെട്ട സാമൂഹിക പ്രവർത്തനം അതാണ്) അത്രക്ക് എത്തില്ലെങ്കിലും രജനി ഫാൻസും ജീവകാരുണ്യപ്രവർത്തനങ്ങളിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത്. തന്റെ 'ശിവാജി' എന്ന സിനിമയുടെ ആദ്യദിനം തീയേറ്റിനുമുന്നിൽ ആടിനെ അറുത്ത് ബലി നൽകിയ ആരാധകരെ രജനി വിലക്കിയതായി വാർത്തയുണ്ടായിരുന്നു. (പത്തുപതിനഞ്ച് വർഷംമുമ്പ് 'ഉഴൈപ്പാളി' എന്ന തന്റെ സിനിമക്ക് ടിക്കറ്റുകിട്ടാത്തതിന്റെ മനോവിഷമംമൂലം ആത്മഹത്യചെയ്ത തന്റെ ആരാധകന്റെ കുടംബത്തെ ഇക്കാലമത്രയും രജനി സംരക്ഷിച്ച് വരികയാണ്) ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാലഭിഷേകമടക്കമുള്ള വേസ്റ്റുകൾ വേണ്ടെന്ന് ആരാധകരോട് പറയാൻ വിജയ് അടക്കമുള്ള താരങ്ങൾ തയാറാവുമോ? തീയേറ്ററിലെ ദേശീയഗാനത്തെപോലെതന്നെ ചർച്ചചെയ്യേണ്ടതാണ് തീയേറ്റിന് മുന്നിലെ പാലഭിഷേകവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP