1 usd = 71.30 inr 1 gbp = 93.66 inr 1 eur = 78.85 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.84 inr

Dec / 2019
08
Sunday

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രമെന്നോ മോദിയുടെ സ്വന്തം ചിത്രമെന്നോ ഒക്കെയുള്ള ആക്ഷേപങ്ങൾ ഭാഗികമായി ശരിവച്ചാലും അതുക്കുംമേലെയാണ് 'ഉറി'; ഇത് ഇന്ത്യയിൽ ഇന്നുവരെ പുറത്തിറങ്ങിയ പട്ടാള സിനിമകളിൽ അവതരണത്തിലും സാങ്കേതിക മികവിലും വേറിട്ട ദൃശ്യാനുഭവം; മേജർ രവിമോഡൽ പട്ടാളക്കഥയല്ല ഹോളിവുഡ്ഡിനോട് കിടപിടിക്കുന്ന ചിത്രം; 'ഉറി- ദ് സർജിക്കൽ സ്‌ട്രൈക്കിന്' രാഷ്ട്രീയം മാറ്റിവെച്ച് കൈയടിക്കാം

February 05, 2019 | 05:55 PM IST | Permalinkബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രമെന്നോ മോദിയുടെ സ്വന്തം ചിത്രമെന്നോ ഒക്കെയുള്ള ആക്ഷേപങ്ങൾ ഭാഗികമായി ശരിവച്ചാലും അതുക്കുംമേലെയാണ് 'ഉറി'; ഇത് ഇന്ത്യയിൽ ഇന്നുവരെ പുറത്തിറങ്ങിയ പട്ടാള സിനിമകളിൽ അവതരണത്തിലും സാങ്കേതിക മികവിലും വേറിട്ട ദൃശ്യാനുഭവം; മേജർ രവിമോഡൽ പട്ടാളക്കഥയല്ല ഹോളിവുഡ്ഡിനോട് കിടപിടിക്കുന്ന ചിത്രം;  'ഉറി- ദ് സർജിക്കൽ സ്‌ട്രൈക്കിന്' രാഷ്ട്രീയം മാറ്റിവെച്ച് കൈയടിക്കാം

എം.മാധവദാസ്

മേജർ വിഹാൻ സിങ് തന്റെ സഹപ്രവർത്തകരെ ഊർജ്ജസ്വലരാക്കാൻ വേണ്ടി ഇടയ്ക്ക് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; 'ഹൗസ് ഈ ദ ജോഷ്' .... ഇതിന് മറുപടിയായി 'ഹൈ സാർ' എന്ന് മറ്റ് സൈനികർ കരുത്തോടെ പറയുമ്പോൾ അവരുടെ ആവേശം പ്രേക്ഷകരിലേക്കും പടരും. എന്നാൽ ഉറിയിലെ 'ഹൗ ഈസ് ദ ജോഷ്' എന്ന ഈ ഡയലോഗ് ഗോവയിലെ പനാജിയിൽ നിർമ്മിച്ച പാലം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ മനോഹർ പരീക്കറും ഉയർത്തി. ബജറ്റ് അവതരണ വേളയിൽ വിനോദ മേഖലയെപ്പറ്റി സംസാരിക്കുന്നതിനിടെ പീയൂഷ് ഗോയൽ പറഞ്ഞതും ഇതേ വാചകമായിരുന്നു. തന്നെ സന്ദർശിക്കാനെത്തിയ ഉറിയിലെ താരങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതും 'ഹൗ ഈസ് ദ് ജോഷ്' എന്ന് തന്നെയായിരുന്നു. ഉറിയും അതിലെ ഡയലോഗുകളും ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും നിരന്തരം ഉയർത്തുമ്പോൾ പ്രതിപക്ഷം 'ഉറി' എന്ന സിനിമയെ സംശയിക്കുന്നത് സ്വാഭാവികം.

ബി ജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് ഉറി പുറത്തിറക്കിയതെന്ന് വരെ ആക്ഷേപം ശക്തമായിട്ടുണ്ട്. പത്താൻകോട്ട് ആക്രമണത്തിൽ നിന്ന് ഒരു പാഠവും പഠിക്കാൻ സർക്കാർ തയ്യാറാവാത്തതുകൊണ്ടാണ് ഉറി അക്രമം ഉണ്ടായതെന്ന് മറക്കരുതെന്ന് പറയുന്ന പ്രതിപക്ഷം, പത്താൻകോട്ട് ഭീകരാക്രണത്തിൽ അജിത് ഡോവലിനുണ്ടായ പിഴവുകളും ചൂണ്ടിക്കാട്ടുന്നു. പിഴവുകളെല്ലാം മറച്ചുവെച്ചുകൊണ്ട് കേന്ദ്ര സർക്കാറിനെയും മോദിയെയും വാഴ്‌ത്തുന്ന ചിത്രമാണ് ഉറിയെന്ന ആക്ഷേപമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. അതിൽ ഭാഗികമായി ശരിയുണ്ടെങ്കിലും ഇന്ത്യയിൽ ഇന്നു വരെ പുറത്തിറങ്ങിയ പട്ടാള സിനിമകളിൽ അവതരണപരമായും സാങ്കേതികപരമായും വേറിട്ട ദൃശ്യാനുഭവമാണ് ഈ ചിത്രം. ശരിക്കും തിയേറ്ററിൽപോയി കാണേണ്ടതുതന്നെ.

2016 സെപ്റ്റംബർ 28 ന് ജമ്മു-കശ്മീരിലെ ഉറിയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് സർജിക്കൽ സ്‌ട്രൈക്ക് എന്ന് വിശേഷിപ്പിക്കപ്പെട്ട മിന്നലാക്രണത്തിലൂടെ ഇന്ത്യൻ സൈന്യം മറുപടി നൽകി. പാക് അതിർത്തി കടന്നെത്തിയ ഇന്ത്യൻ സൈന്യം ഭീകരാക്രമണത്തിന് അതിശക്തമായ ഭാഷയിൽ മറുപടി നൽകി. സർജിക്കൽ സ്‌ട്രൈക്ക് എന്ന് പറഞ്ഞ് ഭാരത സർക്കാറും ബിജെപിയും കൊണ്ടാടുന്ന ഈ സംഭവത്തിന് ദൃശ്യവിഷ്‌ക്കാരം നൽകുകയാണ് ആദിത്യ ധർ സംവിധാനം ചെയ്ത 'ഉറി- ദ് സർജിക്കൽ സ്‌ട്രൈക്ക്' എന്ന ചിത്രം.

വിദേശ സിനിമകളോട് കിടപിടിക്കുന്ന ഫ്രെയിമുകൾ

സുരക്ഷാ നടപടികളുടെ പരാജയമായിരുന്നു ഉറിയിലും പഠാൻകോട്ട് എയർഫോഴ്‌സ് സ്റ്റേഷനിലുമുണ്ടായ ഭീകരാക്രണമെന്നാണ് വാർത്തകൾ വന്നത്. എന്നാൽ ഇതിനെതിരെ തിരിച്ചടിച്ചുകൊണ്ട് സർജിക്കൽ സ്‌ട്രൈക്ക് എന്ന പേരിൽ ബിജെപിയും കേന്ദ്രവും മറുപടിയെ കൊണ്ടാടുകയും ചെയ്തു. ഇന്നും ഈ സംഭവത്തെക്കുറിച്ച് കേന്ദ്ര സർക്കാർ പറഞ്ഞുകൊണ്ടിരിക്കെയാണ് ഉറി പ്രമേയമായി ഒരു ചിത്രം പുറത്തുവരുന്നത്. രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ തന്നെ കൃത്യമായി മോദിയും മനോഹർ പരീക്കറുമെല്ലാം നിറഞ്ഞു നിൽക്കുന്ന ചിത്രം പുറത്തുവന്നതിലെ സംശയമാണ് ഉറിക്കെതിരെ പലരും ഉയർത്തുന്നത്. ഉറി മിന്നലാക്രമണം എന്നതിനേക്കാൾ രാഷ്ട്രീയപരമായ മുൻവിധികളോടെ തന്നെയായിരുന്നു പലരും ഈ സിനിമയെ നോക്കിക്കണ്ടത്. ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് സിനിമ ഒരുക്കിയതെന്ന് വരെ ആക്ഷേപം ഉയർന്നു. ആക്ഷേപം ഭാഗികമായി സത്യമാണെങ്കിൽ തന്നെയും ഉറിയുടെ ആസ്വാദനത്തിന് അതൊന്നും തടസ്സമാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇന്ത്യയിൽ ഇന്നു വരെ പുറത്തിറങ്ങിയ പട്ടാള സിനിമകളിൽ അവതരണപരമായും സാങ്കേതികപരമായും ഏറെ വേറിട്ട ദൃശ്യാനുഭവമാകുകയാണ് ഈ ആദിത്യ ധർ ചിത്രം.

യുദ്ധം പശ്ചാത്തലമാകുന്ന നിരവധി ചിത്രങ്ങൾ ഹോളിവുഡിൽ പുറത്തിറങ്ങിയിട്ടുണ്ട്. ദി ഗ്രേറ്റ് എസ്‌കേപ്പ്, പ്ലാറ്റൂൺ, ഫുൾ മെറ്റൽ ജാക്കറ്റ്, ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ്, സേവിങ് പ്രൈവറ്റ് റ്യാൻ, പേൾ ഹാർബർ ഉൾപ്പെടെയുള്ള ചിത്രങ്ങൾ പലപ്പോഴും ഒരു രാജ്യത്തിന്റെ മേധാവിത്വം ഉയർത്തിക്കാട്ടുന്നതാണെങ്കിലും യുദ്ധചിത്രങ്ങൾ എന്ന നിലയിൽ വേറിട്ട കാഴ്ചാനുഭവം ആയിരുന്നു. ബോർഡർ ഉൾപ്പെടെ നിരവധി ഹിന്ദി ചിത്രങ്ങളും ഈ ഗണത്തിൽ പെടുത്താം. മലയാളത്തിൽ ജോഷി ഉൾപ്പെടെ പട്ടാളവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും പട്ടാള സിനിമകൾ എന്നൊരു വിഭാഗത്തിന്റെ ഉപജ്ഞാതാവ് മേജർ രവിയാണെന്ന് പറയാം. കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്‌സ് തുടങ്ങി നിരവധി സിനിമകളാണ് മേജർ ഒരുക്കിയത്. കീർത്തിചക്ര മികച്ചൊരു ത്രില്ലർ സിനിമയായപ്പോൾ മറ്റ് സിനിമകളെല്ലാം അതീവ വിരസങ്ങളുമായിരുന്നു. ലൈൻ ഓഫ് കൺട്രോളിന് അപ്പുറവും ഇപ്പുറവും ഏകരായി കാവൽ നിൽക്കാൻ വിധിക്കപ്പെട്ട ഇന്ത്യൻ ജവാനും പാക്കിസ്ഥാൻ ജവാനും തമ്മിൽ ഉടലെടുക്കുന്ന സൗഹൃദത്തിന്റെയും ഹൃദയബന്ധത്തിന്റെയും കഥ പറഞ്ഞ പിക്കറ്റ് 43 എന്ന ചിത്രം മാത്രമായിരുന്നു മേജർ രവിയുടേതായി പിന്നീട് പുറത്തുവന്ന നല്ലതെന്ന് പറയാവുന്ന ഏക സിനിമ.

പട്ടാളത്തിന്റെ കൂട്ടായ പോരാട്ടത്തിന്റെ കഥ പറയുമ്പോഴും അത് തികച്ചും ഒരു നായകനിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു പോവുന്നതാണ് ഇന്ത്യൻ സിനിമകളുടെ ദുർഗതി. സൂപ്പർ താര സങ്കൽപ്പം നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ സിനിമകളിൽ ഏത് യുദ്ധവും ഏറ്റവുമൊടുവിൽ ഒരു നായകന്റെ പ്രതികാര കഥയായി മാറുകയും ആത്യന്തികമായി യുദ്ധം നായകന്റേത് മാത്രമായി മാറുകയും ചെയ്യും. നായകന്റെ തറവാടും ഭക്തിയും മദ്യപാന സദസ്സും പ്രണയവുമെല്ലാം വിരസമായി ഫ്രെയിമുകളിൽ കടന്നുവരും. നായകന്റെ സ്ലോ മോഷനും നായകനെക്കുറിച്ചുള്ള നരസിംഹം മോഡൽ വർണ്ണനയുമെല്ലാം നിറയുന്ന ചിത്രത്തിൽ പാക്കിസ്ഥാനികളോട് പോലും നായകൻ നെടുങ്കൽ ഡയലോഗുകൾ പറഞ്ഞ ശേഷം മാത്രമാവും വെടിയുതിർക്കുക. ഈ ഇന്ത്യൻ പരിമിതികളിൽ നിന്ന് 'ഉറി'യും പൂർണ്ണമായും മാറിയിട്ടുണ്ട് എന്ന് പറയാൻ വയ്യ. കഥാന്ത്യമെത്തുമ്പോൾ നായകന് പ്രതികാരം നിർവ്വഹിക്കാനുള്ള അവസരം നൽകാൻ ഇവിടെയും സംവിധായകൻ മറക്കുന്നില്ല. എന്നാൽ നായകന്റെ കുടുംബ ജീവിതം വിരസമാവാതെ ഹൃദയസ്പർശിയായി തന്നെ സർജിക്കൽ സ്‌ട്രൈക്കിനോട് ചേർത്തു നിർത്താൻ സംവിധായകന് കഴിയുന്നുണ്ട് എന്നത് തന്നെയാണ് ഉറിയെ മികച്ചൊരു ചിത്രമാക്കി മാറ്റുന്നത്.

അവതരണത്തിൽ വിദേശ ചിത്രങ്ങളോട് കിടപിടിക്കുന്നുണ്ട് ഉറി. ഏറ്റുമുട്ടൽ രംഗങ്ങളെല്ലാം അതിഗംഭീരം എന്ന് തന്നെ വിശേഷിപ്പിക്കാം. മറ്റ് ചില പട്ടാള ചിത്രങ്ങളെപ്പോലെ നിരന്തരം പൊട്ടിത്തെറിക്കുന്ന ഫ്രെയിമുകളല്ല ഉറിയുടേത്. അലറി വിളിക്കുന്ന നായകനും ചിത്രത്തിലില്ല. ലളിതമായി കഥ പറഞ്ഞുപോകുന്ന ചിത്രം വളരെ സ്വാഭാവികമായി അത്യുഗ്രൻ ഏറ്റുമുട്ടലുകളിലേക്ക് നീങ്ങും. പിന്നെയും സിനിമ അതിന്റെ പതിഞ്ഞ താളത്തിലേക്ക് മടങ്ങിയെത്തും. മണിപ്പൂരിൽ പതിനെട്ടോളം സൈനികരെ കൊലപ്പെടുത്തിയ നാഗാ തീവ്രവാദികൾക്കെതിരെ ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്ന അതിഗംഭീര ആക്ഷൻ രംഗത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഞെട്ടിപ്പിക്കുന്ന തുടക്കം തന്നെയാണ് ചിത്രത്തിന്റേത്. ആദ്യ ആക്ഷൻ രംഗത്തിന്റെ തന്നെ മികവിൽ പ്രേക്ഷകരെ സിനിമയിലേക്ക് പിടിച്ചിരുത്താൻ സംവിധായകന് സാധിക്കുന്നുണ്ട്. തുടർന്ന് മേജർ വിഹാൻ സിംഗിന്റെ കുടുംബ ജീവിതത്തിലേക്ക് കടന്നുചെല്ലുന്ന സിനിമ അമ്മയും മകനും തമ്മിലുള്ള ഹൃദയബന്ധവുമെല്ലാം ചിത്രീകരിച്ച് ലളിതസുന്ദരമായി കഥ പറയുന്നു.

ചരിത്രവും വർത്തമാനകാല സംഭവങ്ങളുമെല്ലാം ആവിഷ്‌ക്കരിക്കുമ്പോൾ സംവിധായകർ നേരിടാറുള്ളത് വലിയ വെല്ലുവിളിയാണ്. വായിച്ചും കണ്ടും കേട്ടും അറിഞ്ഞ കാര്യങ്ങളെ സിനിമയിലൂടെ അവതരിപ്പിക്കുമ്പോൾ പ്രേക്ഷകരെ വിരസതയില്ലാതെ മുന്നോട്ട് നയിക്കുകയെന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. എന്നാൽ മികച്ച തിരക്കഥയിലൂടെ, സംവിധാന മികവിലൂടെ, സർജിക്കൽ സ്‌ട്രൈക്കിലേക്ക് എത്തുന്ന ഉദ്വേഗജനകമായ സംഭവ വികാസങ്ങളിലൂടെ, അത്യുഗ്രൻ ഏറ്റുമുട്ടൻ രംഗങ്ങളിലൂടെ ആദിത്യ ധർ ഈ പ്രതിബന്ധത്തെ മറികടക്കുകയാണ്. സർജിക്കൽ സ്‌ട്രൈക്ക് എന്ന് കേട്ടറിഞ്ഞ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന.. ആവേശപ്പെടുത്തുന്ന.. തിയേറ്ററിൽ എഴുന്നേറ്റ് നിന്ന് കയ്യടിപ്പിക്കുന്ന കാഴ്ചാനുഭവമാക്കി മാറ്റാൻ ഈ സംവിധായകന് സാധിച്ചു. മേജർ രവി ഉൾപ്പെടെയുള്ളവർ അടുത്ത പട്ടാള കഥയുമായി വരുമ്പോൾ ഉറി അവർക്കെല്ലാം വെല്ലുവിളി ഉയർത്തുമെന്നത് തീർച്ചയാണ്.

അശാന്തമായ കശ്മീരിന്റെ ആകുലതകൾ

അശാന്തമായ കശ്മീരിന്റെ രാഷ്ട്രീയവും, സൈന്യവും ജനതയും തമ്മിലുള്ള അസ്വാരസ്യങ്ങളുമൊന്നും ചികയാൻ ഉറി പോകുന്നില്ല. ഉറി സൈനിക താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണവും അതിന് മിന്നലാക്രണത്തിലൂടെ സൈന്യം നൽകുന്ന മറുപടിയും മാത്രമാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. ഭീകരർ സൈനിക താവളത്തിലേക്ക് സൈനിക യൂണിഫോം ധരിച്ചെത്തി അക്രമം അഴിച്ചുവിടുന്ന രംഗങ്ങൾ അന്ന് സംഭവിച്ച സുരക്ഷാ വീഴ്ചകളുടെ ഓർമ്മപ്പെടുത്തൽ കൂടിയായി മാറുന്നുണ്ട്. രാജ്യത്തെ സംരക്ഷിക്കുന്ന സൈനികർക്ക് സുരക്ഷയൊരുക്കാൻ ഭരണകൂടങ്ങൾക്ക് സാധിക്കാത്തതെന്തെന്ന ചോദ്യവും സിനിമ ഉയർത്തുന്നുണ്ട്. കേണൽ മുനീന്ദ്രയുടെ മൃതദേഹത്തിന് മുന്നിൽ കരഞ്ഞുകൊണ്ട് മുദ്രാവാക്യം വിളിച്ച് സല്യൂട്ട് ചെയ്ത മകളെ ഓർമ്മപ്പെടുത്തുന്ന ദൃശ്യങ്ങൾ പോലും ഉറിയിലുണ്ട്. എന്നാൽ അവസാനം സർജിക്കൽ സ്‌ട്രൈക്കിലേക്കെത്തുമ്പോൾ മോദിയും പരീക്കറും അജിത് ഡോവലുമെല്ലാം നായകരായി സിനിമയിൽ നിറഞ്ഞു നിൽക്കുന്നു.

ഭീകരതാവളം തേടിയുള്ള സൈനികരുടെ യാത്രയും തുടർന്നുള്ള ഏറ്റുമുട്ടലുകളുമെല്ലാം മികവുറ്റ രീതിയിലാണ് സിനിമ ആവിഷ്‌ക്കരിക്കുന്നത്. എന്നാൽ സിനിമാറ്റിക് ആക്കാതെ പട്ടാള ഏറ്റുമുട്ടൽ ചിത്രീകരിക്കാൻ സിനിമയ്ക്ക് സാധിക്കുന്നില്ല. അവസാനമെത്തുമ്പോൾ യുദ്ധ സിനിമയെന്ന പുറന്തോട് പൊളിച്ച് പതിവ് ഇന്ത്യൻ സിനിമകളെപ്പോലെ നായകന് വ്യക്തിപരമായ പ്രതികാര നിർവ്വഹണത്തിന് സംവിധായകൻ അവസരം ഒരുക്കിക്കൊടുക്കുന്നുണ്ട്. അവതരണത്തിലെ മികവ് കൊണ്ട് പോരായ്മകൾ അനുഭവപ്പെടില്ലെങ്കിലും പട്ടാളത്തിൽ നിന്ന് മാറി നായകനിലേക്ക് സിനിമ ഒതുക്കിനിർത്തപ്പെടുന്നത് പ്രേക്ഷകന് അനുഭവപ്പെടും.

പിന്നെ ഇത് ഇന്ത്യയല്ലേ.. നായകന്റെ വൺമാൻ ഷോ കുറച്ചെങ്കിലും ഇല്ലെങ്കിൽ പിന്നെ അതെന്ത് ഇന്ത്യൻ സിനിമ എന്നോർത്ത് ആശ്വസിക്കാം. മികച്ച പശ്ചാത്തല സംഗീതവും അതിഗംഭീര ആക്ഷൻ രംഗങ്ങളുമെല്ലാം ചേരുന്ന സിനിമ സാങ്കേതികപരമായും ഏറെ മികവ് പുലർത്തുന്നു. മേജർ വിഹാൻ സിങ് ഷെർഗിലായി വിക്കി കൗശൽ മികച്ച പ്രകടനം കാഴ്ച വെച്ചു. പല്ലവി ശർമ്മയായി യാമി ഗൗതമും മേജർ കരൺ കശ്യപായി മോഹിത് റൈനയും മികച്ച പ്രകടനം കാഴ്ച വെച്ചു. നരേന്ദ്ര മോദിയെ അനുസ്മരിപ്പിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയായി രജത് കപൂറും മനോഹർ പരീക്കറിനെ അനുസ്മരിപ്പിക്കുന്ന രവീന്ദ്രർ അഗ്നിഹോത്രിയായി യോഗേഷ് സോമനും ചിത്രത്തിലുണ്ട്. അജിത് ഡോവലിനെ ഗോവിന്ദ് ഭരദ്വാജ് എന്ന പേരിൽ അവതരിപ്പിക്കുന്ന പരേഷ് റാവലിന്റെ പ്രകടനവും ഗംഭീരം.

വാൽക്കഷ്ണം: കേന്ദ്രത്തിനും മോദിക്കുമെതിരെ ശക്തമായ പ്രതിപക്ഷ ഐക്യനിര വളർന്നുവരുന്ന കാലം. ഭരണത്തിനെതിരെ പ്രതിഷേധങ്ങൾ അലയടിക്കുന്ന കാലം. തിരഞ്ഞെടുപ്പ് അടുത്തെത്തിയ സമയം തന്നെ സിനിമ റിലീസ് ചെയ്തു എന്നതിൽ ഉയരുന്ന സംശയങ്ങളെ കാണാതിരിക്കുന്നില്ല. എന്നാൽ അതിനെല്ലാമപ്പുറത്ത് ഉറി അസാധാരണമായ ഒരു സിനിമാനുഭവം തന്നെയാണ്. മോദിയും പരീക്കറും അജിത് ഡോവലുമെല്ലാം നിറയുമ്പോഴും അവരുടെ സിനിമയായി മാറാതെ ഇന്ത്യൻ പട്ടാളത്തിന്റെ പോരാട്ട വീര്യത്തിന്റെയും അസാധാരണമായ ഒരു ഏറ്റുമുട്ടലിന്റെയും വിസ്മയ കാഴ്ചാനുഭവം ആക്കി മാറ്റാൻ കഴിയുന്നിടത്താണ് ഉറിയും സംവിധായകനും ഉയരങ്ങളിലേക്കെത്തുന്നത്. അതാണ് ചലച്ചിത്രത്തിന്റെ ടെക്നിക്ക്.

എം മാധവദാസ്    
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഉള്ളിൽ കാമം ചുരമാന്തുന്ന, ഒരു റേപ്പിനു തക്കം പാർക്കുന്ന ഓരോരുത്തനും ഭയക്കണം; നമ്മുടെ കുഞ്ഞുങ്ങളും പെണ്ണുങ്ങളും പേടിയില്ലാതെ, സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യം നമ്മളൊരുക്കണം; മറ്റൊരു നീതിക്കായും നമ്മൾ കാത്തിരിക്കേണ്ട...; വാളയാർ കേസിലെ നാലാം പ്രതിയായിരുന്ന മധുവിനെ ജനം ജനകീയ വിചാരണ ചെയ്തുവെന്ന് പ്രഖ്യാപനം; പിന്നാലെ വാളയാറിൽ നിന്ന് നല്ല വാർത്ത വരുന്നുവെന്ന സന്ദേശവുമായി ഞാനുണ്ട് കൂടെ ഹാഷ് ടാഗ്; കുട്ടി മധുവിനെ മർദ്ദിച്ചവരെ കണ്ടെത്താൻ പൊലീസും
ശബ്ദസംവിധാനത്തിലെ പാകപ്പിഴമൂലം പ്രസംഗം ശരിക്കു കേൾക്കാനാകാതെ വലഞ്ഞ പ്ലസ് വൺ വിദ്യാർത്ഥിനി; വേണുഗോപാൽ പരിഭാഷകനാകട്ടെയെന്ന് സദസ് നിർദ്ദേശിച്ചപ്പോൾ നോ പറഞ്ഞ് വയനാടിന്റെ എംപി; തുടക്കത്തിൽ ഞാനും ഇങ്ങനെയായിരുന്നുവെന്ന ആശ്വാസവാക്ക് ആത്മവിശ്വാസത്തിന്റെ പുതു കിരണമായി; പദങ്ങളും വാചകങ്ങളും ആവർത്തിച്ച് മിടുമിടുക്കിയെ പ്രോത്സാഹിപ്പിച്ചു; പിന്നെ കണ്ടത് കൈയടി നേടുന്ന വാകേരിക്കാരിയെ; സഫയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിയുടെ പരിഭാഷകയായി പൂജയും താരമാകുമ്പോൾ
'ഇപ്പോൾ അവൾ ഒരുകന്യകയല്ലല്ലോ...ആരും അവളെ അംഗീകരിക്കില്ല; ഞാൻ അവളെ സ്വീകരിക്കാം..ജയിലിൽ നിന്നിറങ്ങുമ്പോൾ അവളെ കല്യാണം കഴിക്കാം': അഞ്ചുവയസുകാരിയെ ബലാൽസംഗം ചെയ്തതിന് അഴിയെണ്ണുന്ന 49 കാരന്റെ പ്രതികരണം കേട്ടപ്പോൾ ഞെട്ടിത്തരിച്ചുപോയി മധുമിത പാണ്ഡെ; മനസ്സിൽ ചെകുത്താന്മാരെന്ന് കരുതി തിഹാറിൽ പോയി 100 റേപ്പിസ്റ്റുകളെ ഇന്റർവ്യു ചെയ്ത 26 കാരി പറയുന്നു അവർ അതിമാനുഷരോ രാക്ഷസരോ അല്ല
കുളിമുറി രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി 17 കാരിയെ പെൺവാണിഭത്തിന് ഉപയോഗിച്ചു; അമ്മാവന്റെ ഭാര്യ കൊല്ലത്തെ ഹോം സ്‌റ്റേകളിലും കരുനാഗപ്പള്ളിയിലെ ലോഡ്ജുകളിലും കൊണ്ടുപോയി പെൺകുട്ടിയെ കാഴ്‌ച്ചവെച്ചത് നിരവധി പേർക്ക്; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാംസക്കൊതിയന്മാർക്ക് വിറ്റ് അമ്മായി സമ്പാദിച്ചത് ലക്ഷക്കണക്കിന് രൂപ; നാല് പേരെയും അറസ്റ്റു ചെയ്തു പൊലീസ്; ഞെട്ടിക്കുന്ന പീഡന വിവരങ്ങൾ പുറത്തുവന്നത് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പരാതിപ്പെട്ടപ്പോൾ
ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ മൊട്ടിട്ട പ്രണയം വിവാഹത്തിൽ കലാശിച്ചത് അപ്രതീക്ഷമായി; അതിഥിയായി എത്തിയ ബാല ഗായിക അമൃത സുരേഷിനെ ജീവിത സഖിയാക്കിയത് ഏവരിലും അസൂയ നിറച്ച്; ആറ് വർഷം പിന്നിട്ട ദാമ്പത്യം ഈഗോ ക്ലാഷിൽ മുന്നോട്ടു പോയില്ല; കോടതി വരാന്ത കയറിയ ദാമ്പത്യത്തിന് ഒടുവിൽ ഫുൾസ്റ്റോപ്പ്; നടൻ ബാലയും അമൃത സുരേഷും വിവാഹമോചിതരായത് എറണാകുളം ജില്ലാ കുടുംബ കോടതിയിൽ; ഏഴു വയസ്സുള്ള ഏകമകൾ അവന്തികയെ അമ്മ അമൃതയ്ക്കൊപ്പം വിടാനും ഇരുവർക്കിടയിൽ ധാരണ
എന്നെയും കൊന്നു കളഞ്ഞേക്കു എന്ന് കണ്ണീരോടെ ചിന്നകേശവലുവിന്റെ ഗർഭിണിയായ ഭാര്യ; മകന്റെ മരണവാർത്ത കേട്ട് ബോധരഹിതയായി നിലംപതിച്ചത് പ്രധാനപ്രതിയായ മുഹമ്മദ് ആരിഫിന്റെ അമ്മ; പൊലീസിന്റെ ക്രൂരകൊലപാതകമെന്ന് നവീന്റെ അച്ഛനും എല്ലാ റേപ് കേസ് പ്രതികളെയും ഇതുപോലെ കൊല്ലണമെന്ന് ജൊല്ലു ശിവയുടെ പിതാവും; കുറ്റം തെളിയിക്കും മുന്നേ ശിക്ഷ വിധിച്ച് നടപ്പിലാക്കിയ തെലങ്കാന പൊലീസിന്റെ നടപടിയെ കയ്യടിക്കുന്നവർ കാണാതെ പോകുന്ന കണ്ണുനീർ പറയുന്നത് ഇങ്ങനെ
തന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും സുഹൃത്തിനെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ വെടിവെച്ച് കൊന്നതിലൂടെ തനിക്ക് നീതി ലഭിച്ചില്ലെന്ന് വാറങ്കലിലെ ഇര പ്രണിത; എന്റെ കേസിൽ പ്രതികൾ കൊല്ലപ്പെട്ടെങ്കിൽ വെറ്റിനറി ഡോക്ടറുടെ കേസിൽ അത് സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നതായി പറഞ്ഞത് രണ്ടുദിവസം മുമ്പ്; എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് സജ്ജനാറെ വാഴ്‌ത്തുന്നവർ നീതി എന്തെന്നറിയണമെങ്കിൽ പ്രണിതയുടെ വാക്കുകൾക്ക് ചെവി കൊടുക്കണം
വാളയാർ കേസിലെ 'കുട്ടിമധു'വിനെ അട്ടപ്പള്ളത്തുകാർ കൈകാര്യം ചെയ്തത് അതിക്രൂരമായി; കോടതി വെറുതെ വിട്ട നാലാം പ്രതിയെ മർദ്ദിച്ച് അവശനാക്കി ആശുപത്രിയിലാക്കിയ കോപത്തിന്റെ കാരണം തേടി പൊലീസ്; വാക്കു തർക്കത്തിനൊടുവിൽ അടി കിട്ടിയതെന്ന് മൊഴി നൽകി മധു; പീഡനക്കേസിലെ കുറ്റാരോപതിനെതിരെ നടന്നത് ഹൈദരാബാദിലെ പീഡന പ്രതികളെ വെടിവച്ചു കൊന്ന വികാരമുണ്ടാക്കിയ അക്രമമോ? വാളയാറിൽ പുറത്തിറങ്ങിയവരുടെ സുരക്ഷ കൂട്ടാൻ പൊലീസ്
ശരിയാകാം ശരികേടാകാം... നിയമത്തിൽ നെറികേടാകാം... കാട്ടാളർ പിച്ചിചീന്തിയ പച്ചയ്ക്ക് കൊളുത്തിയൊടുക്കി... നീറുന്ന ഒരു നിലവിളിയാകാം... തീ തുപ്പും തോക്കിന്നോരുമ്മ! വരികളെഴുതി ഈണം നൽകിയത് ഓട്ടോക്കാരനായ അച്ഛൻ; സജിയുടെ നിമിഷ കവിത പാടി താരമാകുന്നത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ ആര്യ: ശരിയാണോ.... തെറ്റാണോ... ചർച്ചമുറുകട്ടെ.... നീതി ജയിക്കട്ടെ: തെലുങ്കാനയിലെ പൊലീസ് നടപടിക്ക് പിന്തുണയുമായി കൊല്ലത്ത് നിന്നൊരു കുടുംബ കവിത; കൈയടിച്ച് സോഷ്യൽ മീഡിയ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
ബീച്ച് വെയറാണ് അവർ ഫോട്ടോ ഷൂട്ടിന് പറഞ്ഞത്; ചെയ്ത് തരാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും; ഇത് ഞങ്ങളുടെ തൊഴിലല്ലേ; സേവ് ദി ഡേറ്റ് ഫോട്ടോകൾ വൈറലായതിന് പിന്നാലെ പലരും വിളിച്ചു; അഭിനന്ദനത്തേക്കാൾ അസഭ്യ പ്രയോഗമായിരുന്നു കൂടുതൽ; വൈറലായ സേവ് ദി ഡേറ്റിന് പിന്നാലെ നേരിട്ട ദുരനുഭവത്തേക്കുറിച്ച് പിനക്കിൾ ഇവൻ പ്ലാനേഴ്‌സ് പ്രതികരിക്കുന്നു
പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ
പതിനായിരം പേർ മരിക്കേണ്ടി വന്നാലും കോതമംഗലം ചെറിയ പള്ളി വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല; എന്തുവന്നാലും പള്ളി സംരക്ഷിക്കും; മറ്റുമതവിഭാഗങ്ങളുടെ പിന്തുണ കൂടി തങ്ങൾക്കുണ്ട്; പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ കടുത്ത നിലപാടുമായി യാക്കോബായ വിഭാഗം; മതമൈത്രി സംരക്ഷണ സമിതിയുമായി ആലോചിച്ച് ഭാവിനടപടികളെന്ന് ചെറിയപള്ളി ട്രസ്റ്റി സി ഐ ബേബി
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ