1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
20
Monday

'ഉയരെ' ഉന്നതങ്ങളിൽ തന്നെ; ആസിഡ് ആക്രമണ ഇരയുടെ കഥ പറഞ്ഞ് ഞെട്ടിച്ച് സഞ്ജയും ബോബിയും; നവാഗത സംവിധായകൻ മനു അശോകന് കൈയടിക്കാം; താര ഫാൻസുകാരുടെ ഓരിയിടലിൽ തളരാതെ പാർവതി; അഭിനയം വെച്ചുനോക്കുമ്പോൾ ഇവർ ശരിക്കും ലേഡി സൂപ്പർസ്റ്റാർ തന്നെ; പ്രണയപ്പകമൂലം കാമുകിയെ പച്ചക്ക് കൊളുത്തുന്നവരുള്ള കേരളത്തിൽ ഇത് സാമൂഹിക ക്ഷേമ വകുപ്പ് മൂൻകൈയെടുത്ത് സൗജന്യമായി കാണിക്കേണ്ട ചിത്രം

April 30, 2019 | 02:30 PM IST | Permalink'ഉയരെ' ഉന്നതങ്ങളിൽ തന്നെ; ആസിഡ് ആക്രമണ ഇരയുടെ കഥ പറഞ്ഞ് ഞെട്ടിച്ച് സഞ്ജയും ബോബിയും; നവാഗത സംവിധായകൻ മനു അശോകന് കൈയടിക്കാം; താര ഫാൻസുകാരുടെ ഓരിയിടലിൽ തളരാതെ പാർവതി; അഭിനയം വെച്ചുനോക്കുമ്പോൾ ഇവർ ശരിക്കും ലേഡി സൂപ്പർസ്റ്റാർ തന്നെ; പ്രണയപ്പകമൂലം കാമുകിയെ പച്ചക്ക് കൊളുത്തുന്നവരുള്ള കേരളത്തിൽ ഇത് സാമൂഹിക ക്ഷേമ വകുപ്പ് മൂൻകൈയെടുത്ത് സൗജന്യമായി കാണിക്കേണ്ട ചിത്രം

എം മാധവദാസ്

വസാനം ആസിഡ് ആക്രമണത്തിലെ ഇരയുടെ കഥയും മലയാളത്തിൽ ചലച്ചിത്രമായി! പാണ്ടിപ്പടങ്ങളെ തോൽപ്പിക്കുന്ന രീതിയിലുള്ള താരാഭാസങ്ങളും, ന്യൂജൻ എന്ന പേരിലുള്ള ഒരേ അച്ചിലുള്ള കഥകളും കേട്ട് ഓക്കാനം വരുന്ന മലയാള സിനിമയിൽ, തീർത്തും വ്യത്യസ്തമായ പ്രമേയവുമായി വന്ന സഞ്ജയ്- ബോബി തിരക്കഥാ ഇരട്ടകളെ സമ്മതിക്കണം. എന്റെ വീട് അപ്പൂന്റേം, നോട്ട്ബുക്ക,് ട്രാഫിക്ക്, അയാളും ഞാനും തമ്മിൽ, മുംബൈ പൊലീസ് തുടങ്ങിയ തീർത്തും വ്യത്യസ്തമായ കഥകളിലൂടെ, മലയാള ചലച്ചിത്ര മേഖലയുടെ അമ്പരിപ്പിക്കുന്ന പ്രതിഭാദാരിദ്ര്യം കുറച്ചൊന്ന് പരിഹരിക്കാൻ ശ്രമിച്ച സഞ്ജയ്ക്കും ബോബിക്കും തന്നെയാണ് 'ഉയരെ' എന്ന കൊച്ചു ചിത്രത്തെ ഹൃദ്യമാക്കിയതിന്റെ ആദ്യ ക്രഡിറ്റ്. 'ട്രാഫിക്കി'ലൂടെ നവതരംഗം മലയാളത്തിൽ കൊണ്ടുവന്ന രാജേഷ് പിള്ളയുടെ ശിഷ്യനായ മനു അശോകൻ എന്ന നവഗാത സംവിധായകൻ, മലയാളത്തിന്റെ പ്രതീക്ഷ കൂടിയാണ്.

പക്ഷേ ഈ പടത്തിലെ യഥാർഥ താരം നടി പാർവതിയാണ്. പാർവതിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു മികച്ച കഥാപാത്രമാണ് ഈ ചിത്രത്തിലെ പല്ലവി. പാതിവെന്തമുഖവുമായി നിറഞ്ഞാടുന്ന പാർവതി അഭിനയം വെച്ചുനോക്കുമ്പോൾ ശരിക്കും ലേഡി സൂപ്പർസ്റ്റാർ തന്നെയാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും തൊട്ട് ദിലീപിന്റെ ഫാൻസ്വരെ ആഞ്ഞു കൂവിയിട്ടും, ട്രെയിലറിനും ടീസറിനും കൂട്ടത്തോടെ ഡിസ്ലൈക്ക് ബട്ടണമർത്തിയിട്ടും ഈ പാർവതി ചിത്രം ജനങ്ങൾ ഏറ്റെടുത്തിരിക്കയാണ്. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരാളെ തകർക്കാൻ ചിലർ ഇറങ്ങിത്തിരിച്ചാൽ അതിനു വഴങ്ങുന്നവരല്ല മലയാള ചലച്ചിത്ര പ്രേമികൾ എന്ന് തെളിയിക്കേണ്ടത് അത്യാവശ്യമാണ്. ആ രീതിയിൽ നോക്കുമ്പോൾ ഈ ചിത്രത്തിന്റെ സാമ്പത്തിക വിജയം ഒരു അനിവാര്യതയാണ്. അതുപോലെ തന്നെ അതീവ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയത്തിലൂടെ, നമ്മുടെ ഉള്ളുപൊള്ളിച്ചുകൊണ്ടാണ് ചിത്രം കടന്നുപോകുന്നത്.

പ്രണയപ്പകമൂലം പ്രണയിനിയെ പച്ചക്ക് കൊളുത്തിയ രണ്ടു സംഭവങ്ങൾ ഈയിടെ മാത്രം ഉണ്ടായ നാടാണ് നമ്മുടെ പ്രബുദ്ധ കേരളം. ഒട്ടും പരിഷ്‌ക്കരിക്കാതെ 'മെയിൽ ഷോവനിസറ്റ് പിഗ്' എന്ന വിളിക്കാവുന്ന അവസ്ഥയിലാണ് ചില മലയാളി ചെറുപ്പക്കാരുടെയെങ്കിലും മസ്തിഷ്‌ക്കങ്ങൾ. അവർ തങ്ങൾക്കും ചുറ്റം കറങ്ങുന്ന ഉപഗ്രഹങ്ങളായിട്ടാണ് പ്രണയിനികളെയും കാണുന്നത്. എന്ത് വസ്ത്രം ധരിക്കണമെന്നും ഹെയർ സ്റ്റൈൽ എങ്ങനെ മാറ്റണമെന്നുമൊക്കെ കാമുകനോട് സമ്മതം വാങ്ങേണ്ട അവസ്ഥ. പ്രണയ നിരാസം എന്നത് അവരിൽ പലർക്കും താങ്ങാൻ കഴിയില്ല.

ഹൈലി അമ്പീഷ്യസായ പെൺകുട്ടികളെ ഹൈലി പൊസസ്സീവായ ആൺകുട്ടികളും തമ്മിലുള്ള ബാഡ് കെമിസ്ട്രിയാണ് ഈ ചിത്രം ചൂണ്ടിക്കാണിക്കുന്നത്. പരസ്പരം ഒരു ബ്രീത്തിങ്ങ് സ്‌പേസ് അനുവദിച്ചു കൊടുത്താലേ ഇരുവർക്കും ഉയരങ്ങളിലേക്ക് പറക്കാൻ സാധിക്കൂ. ഇരുവർക്കും ചിരിച്ചു കൊണ്ടിരിക്കാൻ സാധിക്കൂ. ഈ വിഷയം അതിശക്തമായി പറയുന്ന ചിത്രമാണിത്. അതുകൊണ്ടുതന്നെ കേരളത്തിലെ മുഴുവൻ കാമ്പസുകളിലും സാമൂഹിക ക്ഷേമ വകുപ്പ് മുൻകൈ എടുത്ത് സൗജന്യമായി പ്രദർശിപ്പിക്കേണ്ട ചിത്രമാണിത്. ആയിരം വാക്കുകളേക്കാൾ കരുത്തുള്ളതാണ് ഒരു ദൃശ്യം എന്നാണെല്ലോ പൊതുവെ പറയുക.

ഉയരങ്ങളിൽ പറക്കുന്ന സ്ത്രീകൾ

ഒറ്റവാക്കിൽ പറഞ്ഞാൽ ഉയരങ്ങളിൽ പറക്കാൻ ആഗ്രഹിക്കുന്ന മിടുക്കിയായ ഒരു പെൺകുട്ടിയുടെ കഥയാണ് ഉയരെ. റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ വിമാനത്തിൽ ഡൽഹിയിലേക്ക് പോകുമ്പോഴാണ് പല്ലവി ആദ്യമായി ഒരു വനിതാ പൈലറ്റിനെ പരിചയപ്പെടുന്നതും കോക്പിറ്റ് കാണുന്നതും. അന്നു തുടങ്ങിയ മോഹമാണ് പൈലറ്റാകണമെന്ന്, ഉയരങ്ങളിൽ പറക്കണമെന്ന്. അതിനുള്ള അവളുടെ തുടർച്ചയായ ശ്രമത്തിനൊപ്പമാണ് ആദ്യപകുതി. അതോടൊപ്പം അവർക്കുണ്ട് അങ്ങേയറ്റം അപകർഷതാ ബോധമുള്ളവനും, പൊസസീവും ചില ഘട്ടങ്ങളിൽ സൈക്കോയുമായി തോന്നുന്ന കാമുകൻ ഗോവിന്ദ് ( ചിത്രത്തിൽ ആസിഫലി). സ്‌കൂളിലെ ഒറ്റപ്പെട്ട അവസ്ഥയിൽ നിന്ന് പല്ലവിയെ പിടിച്ചുയർത്തികൊണ്ടുവന്ന മോട്ടിവേറ്ററായിരുന്നു ആദ്യ കാലത്ത് ഗോവിന്ദ്. പക്ഷേ ക്രമേണ അവൾ ഉയരങ്ങളിലേക്ക് നീങ്ങുകയും തനിക്ക് ഒരു നല്ല ജോലി ലഭിക്കാതാവുകയും ചെയ്യുന്നതോടെ ഗോവിന്ദിന് അപകർഷതാ ബോധവും വർധിക്കുന്നു.

പല്ലവി ഏവിയേഷൻ അക്കാദമിയിൽ പഠിക്കാൻ പോവുന്നതോടെ ഗോവിന്ദിന്റെ അസ്വസ്ഥതകൾ വർധിക്കുന്നു. കൂടുതൽ സ്വാർഥനും സംശയാലുവുമാകുകയാണ് അയാൾ. പല്ലവിയാണെങ്കിൽ ഇതിൽ ശ്വാസം മുട്ടുകയുമാണ്. മുടി പിന്നുന്നതിനും പൊട്ടു തൊടുന്നതിനും പോലും ഗോവിന്ദിനോട് സമ്മതം ചോദിക്കേണ്ട അവസ്ഥ. ഒരു ഘട്ടത്തിൽ അവളെ ഫോണിൽ കിട്ടാഞ്ഞതിന് അയാൾ ചെയ്തത് കൈയുടെ ഞരമ്പ് മുറിച്ച് ഫോട്ടോ അവൾക്ക് അയച്ചു കൊടുക്കുകയായിരുന്നു!

സംശയങ്ങളും, മോശം പെരുമാറ്റവും താങ്ങാൻ വയ്യാതായതോടെ ഗോവിന്ദുമായി ബ്രേക്കപ്പ് ആവാൻ പല്ലവി തീരുമാനിക്കുന്നു. അതിന് ഗോവിന്ദിന്റെ പ്രതികാരം ക്രൂരമായിരുന്നു. ആസിഡൊഴിച്ച് അവളുടെ ഒരു മുഖപ്പാതി കരിച്ച് വികൃതമാക്കി അവൻ. പല്ലവിയുടെ എല്ലാ സ്വപ്നങ്ങളും തീർന്നുവെന്ന് കരുതാൻ വരട്ടെ. അവൾ ഉയർത്തെഴുനേൽക്കയാണ്. ആ അതിജീവനത്തിന്റെ കഥയാണ് ഉയരെ.

പ്രണയ പെങ്കിളിത്തത്തിലേക്ക് വീഴാതെ

ഈ പടത്തിന്റെ കൃത്യമായി വിജയം അതുയർത്തുന്ന ശക്തമായ പൊളിറ്റിക്കൽ ഡിസ്‌കോഴ്സുകളാണ്. ആസിഡ് ആക്രമണക്കേസിലെ ഇരകളുടെ കഥ സിനിമയായ ചില ഹിന്ദി ചിത്രങ്ങളെപ്പോലെ ഇത് ഒരിക്കലും പ്രണയ പൈങ്കിളിത്തത്തിലേക്ക് പോവുന്നില്ല. പ്രണയത്തിന്റെ പേരിൽ ചെയ്ത സാഹസം, അവസാനം പൊറുത്തുകൊടുക്കാൻ സർവംസഹയായ സ്ത്രീ ബാധ്യസ്ഥയാണെന്ന, അങ്ങേയറ്റം സ്ത്രീവിരുദ്ധമായ കുലബോധത്തെ പല്ലവി തള്ളിക്കളയുന്നു. തന്റെ മുൻ കാമുകനോട് ഒരിക്കലും ക്ഷമിക്കാൻ അവൾ തയ്യാറാവുന്നില്ലെന്ന് മാത്രമല്ല, നിയമത്തിന്റെ ഏത് അറ്റംവരെയും പോയി അയാൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനും അവൾ തയ്യാറാകുന്നു. ഒരുഘട്ടത്തിൽ അവളെ വിവാഹം കഴിച്ചോളാമെന്ന പ്രതിയുടെ ഓഫർ ജഡ്ജി പറയുന്നത് പല്ലവിയെ രോഷാകുലയാക്കുകയാണ്. റേപ്പിസ്റ്റിനെ വിവാഹം കഴിക്കാൻ പറയുന്ന, ഉത്തരേന്ത്യൻ ഖാപ്പ് പഞ്ചായത്തുകളുടെ മനോഗതിയുള്ള ന്യായാധിപന്മാർ നമ്മുടെ കേരളത്തിലും അപൂർവമായെങ്കിലും ഉണ്ട്. സൂര്യനെല്ലി പെൺകുട്ടിയോട് ഓടി രക്ഷപ്പെട്ടുകൂടാമായിരുന്നോ എന്ന് പറഞ്ഞ് ഒരു വഷളൻ ചിരി ചിരിച്ച ഒരു മജിസ്ട്രേറ്റിനെ ഓർമ്മയില്ലേ. അതെ പല്ലവി എന്തൊക്കെയോ നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. തലച്ചോർ വേണ്ടാത്ത സമകാലീന ചിത്രങ്ങളിൽനിന്ന് കുതറി മാറി അത് എന്തൊക്കെയോ നമ്മെ ചിന്തിപ്പിക്കുന്നുണ്ട്. ഒരു ചലച്ചിത്രത്തിന്റെ വിജയം അവിടെ തന്നെയാണ്.

അടുക്കും ചിട്ടയും വൃത്തിയുമുള്ള സീനുകൾ ഒരുക്കുമ്പോഴും ഒരിക്കലും കഥയെ അതിഭാവുകത്വത്തിലേക്ക് കൊണ്ടുപോവാൻ സഞ്ജയ് ബോബിയും സംവിധായകനും ശ്രമിക്കുന്നില്ല. മറ്റുള്ള ടീമുകൾ ആണെങ്കിൽ കൊമേർഷ്യൽ സാധ്യത കണക്കിലെടുത്ത് വിമാന റാഞ്ചൽ വരെ ഈ ചിത്രത്തിൽ ഇട്ടേനെ. പക്ഷേ അത്തരം ചളങ്ങളിലേക്ക് പോകാതെ തീർത്തും വിശ്വസനീയമായാണ് കഥ മുന്നോട്ടു നീങ്ങുന്നത്. ക്ലൈമാക്സിൽ പോലും അനാവശ്യമായ മെലോഡ്രാമകൾ ചേർത്തിട്ടില്ല. പക്ഷേ ഇത്തരം യഥാകഥന രീതി എത്രകണ്ട് എന്റർടൈന്മെന്റ് മൂല്യമുണ്ട് എന്നതും പ്രശ്നമാണ്. ടൊവീനോയും പാർവതിയും ചേർന്നുള്ള ചില രംഗങ്ങളിൽ മാത്രമാണ് മാസ് ഓഡിയൻസിന് നന്നായി ഇഷ്ടപ്പെടുന്ന ചേരുവകൾ ഉള്ളത്.

ഫാൻസുകാരുടെ ഓരിയടിലിൽ തളരാതെ പാർവതി

സത്യത്തിൽ ഏറ്റവും വലിയ സ്ത്രീവിരുദ്ധരുടെയും അഭിപ്രായ സ്വതന്ത്ര്യ വിരുദ്ധരുടെയും കൂട്ടം എന്നു പറയുന്നത് മലയാള സിനിമയാണെന്ന് തോനുന്നു. നടിയെ ആക്രമിച്ച കേസും, wccയുടെ രൂപവത്ക്കരണവും, തുടർന്ന് ചലച്ചിത്ര ലോകത്ത് നില നിൽക്കുന്ന സ്ത്രീവിരുദ്ധതയെയും പരസ്യമായി ചോദ്യം ചെയ്തതിനും ഒക്കെയായി, താരങ്ങളുടെ 'ഫാനരന്മാർ' വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു പാർവതി എന്ന നടിയെ. പക്ഷേ ഈ ചിത്രത്തിലെ അഭിനയത്തിലൂടെയും അവർ ഒരിക്കൽകൂടി തെളിയിച്ചിരിക്കയാണ്, മലയാളത്തിലെ അവലൈബിൾ നമ്പർ വൺ നടി ഇപ്പോഴും താൻ തന്നെയാണെന്ന്. ആസിഡ് ആക്രമണത്തിന്റെ തീപ്പാതിയുള്ള മുഖവുമായി പാർവതിയുടെ ടൈമിങ്ങും മോഡുലേഷനും അതിശയിപ്പിക്കുന്നതാണ്. ഈ വേഷത്തിലേക്ക് മറ്റൊരു നടിയെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല എന്നിടത്താണ് പാർവതിയുടെ വിജയം. എന്നിട്ടും നോക്കു... ഇത്രയും കാലിബറുള്ള ഒരു നടിക്ക് മലയാള സിനിമയിൽ വേഷങ്ങളില്ല. കാരണം എന്താണെന്ന് എല്ലാവർക്കും അറിയാം. ഫാസിസം ഫാസിസം എന്നു പറയുന്നത് ഇതൊക്കെയാണ്. കഴിവുണ്ടായിട്ടും അഭിപ്രായം പറഞ്ഞതിന്റെ പേരിൽ മാത്രം അവസരങ്ങൾ കുറയുന്നത് എന്തൊരു ഭീകരാവസ്ഥയാണ്!

പ്രതിനായക സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലിയും തന്റെ പരമ്പരാഗത ഇമേജ് ബ്രേക്ക് ചെയ്യുകയാണ്. ടിപ്പിക്കൽ പൊസസ്സീവ് വെറുപ്പിക്കൽ മല്ലൂ യങ്ങ്സ്റ്ററായി വേഷമിടുന്ന ആസിഫ് തന്റെ യുവതാരമെന്ന ഇമേജിനൊന്നും യാതൊരു പ്രാധാന്യവും കൊടുക്കാതെയാണ് ഈ വേഷം ചെയ്തത്. അതിവേഗം കുതിച്ചുയരുന്ന കരിയറാണ് ടൊവീനോ തോമസ് എന്ന യുവ നടന്റെത്. എവിടെയൊക്കെ ടൊവീനൊയെ കാണുന്നോ, അവിടെയൊക്കെ ചിത്രത്തിന് മൊത്തത്തിൽ ഒരു പ്രസരിപ്പ് ഫീൽ ചെയ്യുന്നുണ്ട്. ഒരു നവാഗത സംവിധായകന്റെ കൈവിറയലുകൾ അശേഷമില്ലാതെ മനു അശാകൻ ഉയരെ മികച്ച രീതിയിൽ സംവിധാനം ചെയ്തിരിക്കുന്നു. ആകാശ ദൃശ്യങ്ങളുടെ ക്രിസ്റ്റൽ ക്ലാരിറ്റിയും വിന്യാസ ഭംഗിയും കണ്ടാൽ പല ഷോട്ടുകളും ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്നു. മുകേഷ് മുരളീധരന്റെ ഛായാഗ്രഹണവും ഉയരത്തിൽ തന്നെ. ഗോപീസുന്ദറിന്റെ ഗാനങ്ങളും നന്നായിട്ടുണ്ട്. പക്ഷേ ചിത്രം കഴിഞ്ഞ് തീയേറ്റർ വിട്ടിറങ്ങുമ്പോഴും നിങ്ങളുടെ മനസ്സിൽ ഉണ്ടാവുക പാർവതിയുടെ കഥപാത്രം തന്നെയായിരക്കും.

വാൽക്കഷ്ണം: 80കളിലും 90കളിലും അടിക്കടി ഹിറ്റുകളുടെ പരമ്പര തീർത്ത ഗൃഹലക്ഷ്മി പ്രൊഡക്ഷൻസാണ് ഈ കൊച്ചു ചിത്രത്തിന്റെ നിർമ്മാണം. ഒരു വടക്കൻ വീരഗാഥയടക്കമുള്ള മാസ്റ്റർ പീസുകൾ നിർമ്മിച്ച പി.വി.ഗംഗാധരന്റെ മക്കളായ ഷേണുക, ഷെഗ്ന, ഷെർഗ എന്നിവരാണ് നായികാ പ്രാധാന്യമുള്ള ഉയരെ നിർമ്മിച്ചിരിക്കുന്നത്. എന്നിട്ടും ഈ ചിത്രം എന്തുകൊണ്ട് മാർക്കറ്റിങ്ങിൽ പിറകോട്ടുപോയി എന്നത് അമ്പരപ്പിക്കുന്നതാണ്്. പറയത്തക്ക പ്രീ പബ്ലിസ്റ്റിയോ, പോസ്റ്റ് പബ്ലിസിറ്റിയോ ഒന്നും തന്നെ ഈ ചിത്രത്തിന് ഉണ്ടായിട്ടില്ല. ആകെയുള്ളത് നല്ല സിനിമയെ സ്നേഹിക്കുന്നവർ നൽകുന്ന മൗത്ത് പബ്ലിസിറ്റി മാത്രമാണ്. ആധുനിക കാലത്ത് സിനിമ നന്നായിട്ട് യാതൊരുകാര്യവുമില്ലെന്നും അത് കൃത്യമായി മാർക്കറ്റ് ചെയ്യാൻ പഠിക്കണമെന്നും, ഇത്രയും സിനിമാ പരിചയമുള്ള ഗൃഹലക്ഷ്മി ടീമിനെ ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടോ?

എം മാധവദാസ്    
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
കേവലം രണ്ട് സീറ്റിൽനിന്ന് 20 സീറ്റിലേക്ക് കുതിച്ചുയരുമെന്ന് എക്‌സിറ്റ് പോളുകൾ; അക്രമത്തിലും ഗുണ്ടായിസത്തിലും കരുത്തുകാട്ടുന്നവരോടൊപ്പം നിൽക്കുന്ന ബംഗാളിൽ ഇക്കുറി ബിജെപി നേടുന്നത് ഞെട്ടിക്കുന്ന വിജയം; സിപിഎം കുത്തകയായിരുന്ന ആക്രമണം ഒരു പതിറ്റാണ്ട് സ്വന്തമാക്കി മമത നേടിയ വിജയം അതിനേക്കാൾ വലിയ ആക്രമണങ്ങളിലൂടെ അട്ടിമറിച്ച് ബിജെപി; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ബംഗാൾ പിടിക്കുമെന്ന് റിപ്പോർട്ടുകൾ; സിപിഎം തകർന്ന് തരിപ്പണമായി
കേരളം ഇന്ത്യയെ വായിച്ചത് ഇവിടുത്തെ അനുരണങ്ങൾ മാത്രം കണ്ട്; ന്യൂപക്ഷ ധ്രുവീകരണം കണ്ട് തെറ്റിധരിച്ചപ്പോൾ മോദിയുടെ പതനം പ്രവചിച്ചു; തോറ്റമ്പിയാൽ പിണറായിയുടെ അധീശത്തിനുമേൽ സിപിഎമ്മിൽ ചോദ്യം ഉയരും; നഷ്ടപ്പെട്ട് പോയ ന്യൂനപക്ഷ വോട്ട് തിരികെ പിടിച്ചതിൽ കോൺഗ്രസിന് ആശ്വസിക്കാം; ലോകസഭയിലും അക്കൗണ്ട് തുറക്കുന്നതോടെ ബിജെപിക്കും ആത്മവിശ്വാസം ഉയരും; എക്‌സിറ്റ് പോളുകൾ കേരളത്തെ ബാധിക്കുന്നത് ഇങ്ങനെ
എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെ ചർച്ചയാകുന്നത് മുൻവർഷങ്ങളിലെ പ്രവചനങ്ങൾ; 1998 മുതൽ 2014 വരെയുള്ള പ്രവചനങ്ങളിലുള്ളത് പാളിപ്പോയവ മുതൽ യഥാർത്ഥ ഫലവുമായി ചെറിയ വ്യത്യാസം മാത്രമുള്ളത് വരെ; വോട്ടർമാരുമായി സംസാരിച്ച് തയാറാക്കുന്ന എക്‌സിറ്റ് പോൾ ഫലത്തെ എത്രത്തോളം വിശ്വസിക്കാം? എക്‌സിറ്റ് പോളും യഥാർത്ഥ ഫലങ്ങളും മുൻവർഷങ്ങളിൽ പറഞ്ഞതിങ്ങനെ
നവോത്ഥാനവും ഭരണ നേട്ടങ്ങളും മറികടന്ന സിപിഎം വിരുദ്ധ ധ്രുവീകരണം; രണ്ട് എക്‌സിറ്റ് പോളുകളിലും സിപിഎം നിലം തൊടില്ല; രാജ്യത്ത് മുഴുവൻ തിരിച്ചടി ഉണ്ടായാലും കേരളത്തിൽ പിടിച്ചു നിൽക്കാനാവുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; കുമ്മനത്തിലൂടെ ബിജെപി അക്കൗണ്ട് തുറക്കുന്നതിനൊപ്പം സുരേന്ദ്രന്റെ വമ്പൻ മുന്നേറ്റവും ബിജെപിക്ക് ആശ്വാസം നൽകുന്നു; ഇനി പിണറായിക്ക് പലതിനും കണക്കു പറയേണ്ടി വരും; പ്രതീക്ഷ നിലനിർത്തി രമ്യാ ഹരിദാസും മുരളീധരനും ഉണ്ണിത്താനും
ജോസ് കെ മാണിയെ പിന്തുണച്ച് ഉമ്മൻ ചാണ്ടിയും പികെ കുഞ്ഞാലിക്കുട്ടിയും; മധ്യസ്ഥനാവാനുള്ള ജോസഫിന്റെ ആവശ്യം തള്ളി ഇരുവരും; പ്രതിസന്ധി ഘട്ടങ്ങളിൽ അധികാര മോഹികളായി തള്ളിപ്പറഞ്ഞ ജോയി എബ്രഹാമും മഞ്ഞക്കടമ്പനുമായി ഇനി ഒത്തു തീർപ്പ് വേണ്ടെന്നും തീരുമാനം; മുൻ മുൻസിപ്പൽ ചെയർമാനായ പടവനും ഇടതുപക്ഷത്തേക്ക് തന്നെ; മാണിയുടെ വഴിയെ കരുത്ത് കാട്ടി പാർട്ടിയെ കൈപ്പടിയിൽ ഒതുക്കി മകന്റെ മുന്നേറ്റം
കർഷകരോഷവും പെട്രോൾ വിലവർധനയും റാഫേൽ അഴിമതിയും നോട്ട് നിരോധനത്തിലെ തിരിച്ചടിയുമൊക്കെ തള്ളിക്കളഞ്ഞ് ജനങ്ങൾ; 17ാം ലോക്‌സഭയിലേക്ക് നടന്നത് വിഷയങ്ങളേക്കാൾ തന്ത്രങ്ങൾക്ക് നേട്ടം ഉണ്ടായ തെരഞ്ഞെടുപ്പ്; കരുത്തനായ പ്രധാനമന്ത്രിയെന്ന സന്ദേശവും ഹിന്ദുത്വത്തിലേക്കുള്ള മടക്കവും ബിജെപിയെ തുണച്ചു; കണക്കുകൾ ശരിയായാൽ കൂടുതൽ കരുത്തോടെ ഭരണ സംവിധാനങ്ങൾ പൊളിച്ചെഴുതി മോദി മുൻപോട്ട് കുതിക്കും; എക്‌സിറ്റ് പോളുകൾ നൽകുന്ന സൂചനകൾ ഇങ്ങനെ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പൗണ്ട് വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തി; ഓഹരി വിപണിയിലും ഉണർവ്വ് ഇല്ല; വരു ദിനങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാകും; ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾ ബ്രിട്ടീഷ് വിപണിയെ ഉലച്ചപ്പോൾ പഴി കേരള മുഖ്യമന്ത്രിക്കും; പിണറായി കാലു കുത്തിയാൽ മാൻഡ്രേക്കിനെ പോലെ എല്ലാം തീരുമെന്ന് ചൂണ്ടിക്കാട്ടി പരിഹസിച്ച് സോഷ്യൽ മീഡിയ
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
140 സീറ്റുകൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെ മറ്റ് പ്രതിപക്ഷ കക്ഷികൾക്ക് കൂടി സ്വീകാര്യനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തേടിയുള്ള കോൺഗ്രസ് അന്വേഷണം എത്തി നിൽക്കുന്നത് എകെ ആന്റണിയിൽ; മമതയ്ക്കും ജഗ് മോഹനും ചന്ദ്രശേഖർ റാവുവിനും വരെ സ്വീകാര്യനായതോടെ കൂട്ടുകക്ഷി സർക്കാരിനെ നയിക്കാനുള്ള ഉത്തരവാദിത്തം മലയാളി നേതാവ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ; ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുമ്പോൾ മമതയോ മായാവതിയോ എന്ന ചർച്ച ഒടുവിൽ എത്തി നിൽക്കുന്നത് ആന്റണിയിൽ തന്ന
രോഗ നിർണയം നടത്തുന്നതിനോ അതിന്റെ തീവ്രത മനസ്സിലാക്കുന്നതിനോ വേണ്ട അറിവും ഉപകരണങ്ങളും വൈദ്യർക്ക് ഇല്ല; മരുന്നു കഴിച്ചപ്പോൾ അൽപ്പം ഭേദമുണ്ടായി എങ്കിലും ഇപ്പോൾ നല്ല വേദനയുണ്ട്; ഒരാളെയും ഞാൻ അങ്ങോട്ട് ശിപാർശചെയ്യില്ലെന്നും മോഹനൻ വൈദ്യർ ചികിൽസിച്ച് ഭേദമാക്കിയെന്ന് അവകാശപ്പെടുന്ന കാൻസർ രോഗി; നിപ്പ രോഗക്കാലത്ത് വവ്വാൽ കടിച്ച ഫലങ്ങൾ കഴിച്ചും മഞ്ഞപ്പിത്തമില്ലെന്ന് തെളിയിക്കാൻ രക്തം കുടിച്ചും ചികിസിച്ച മോഹനൻ വൈദ്യർ വീണ്ടും വിവാദക്കുരുക്കിൽ
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ