Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അച്ഛനെത്തേടി ബഹിരാകാശത്തേക്ക് പുറപ്പെടാൻ' ബ്രാഡ് പിറ്റ്; ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പുതിയ ചിത്രം അഡാസ്ട്രയുടെ ട്രെയ്ലർ പുറത്തിറങ്ങി

'അച്ഛനെത്തേടി ബഹിരാകാശത്തേക്ക് പുറപ്പെടാൻ' ബ്രാഡ് പിറ്റ്; ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പുതിയ ചിത്രം അഡാസ്ട്രയുടെ  ട്രെയ്ലർ പുറത്തിറങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ഹോളിവുഡ് സൂപ്പർ സ്റ്റാർ ബ്രാഡ് പിറ്റിന്റെ പുതിയ ചിത്രം അഡാസ്ട്രയുടെ ട്രെയിലർ പിറത്തിറങ്ങി. മേജർ റോയ് മക്‌ബ്രൈഡ്' എന്ന ബഹിരാകാശ യാത്രികന്റെ വേഷത്തിലായിരിക്കും താരമെത്തുക. അച്ഛനെ തേടി ബഹിരാകാശത്തേക്ക് നടത്തുന്ന യാത്രയും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളുമായിരിക്കും ചിത്രത്തിന്റെ പ്രമേയം.

നിരവധി നിഗൂഢതകൾ അവശേഷിപ്പിച്ച തന്റെ അച്ഛന്റെ അവസാനത്തെ ബഹിരാകാശ യാത്രയോടെ അദ്ദേഹത്തെ നഷ്ടമാകുന്നു. പിന്നീട് മേജർ റോയ് മക്‌ബ്രൈഡ് ആ യാത്രയുടെ പിന്നിലെ രഹസ്യങ്ങൾ അറിയാൻ ബഹിരാകാശത്തേക്ക് പുറപ്പെടുന്നു. ടോമി ലീ ജോൺസ് ആണ് ബ്രാഡ് പിറ്റിന്റെ അച്ഛനായി സ്‌ക്രീനിൽ എത്തുന്നത്.

'ദി ലോസ്റ്റ് സിറ്റി ഓഫ് സീ' യുടെ സംവിധായകൻ ജെയിംസ് ഗ്രേ ആണ് 'അഡാസ്ട്ര' ഒരുക്കിയിരിക്കുന്നത്. റൂത്ത് നെഗ്ഗ, ലിവ് ടെയ്ലർ, ഡൊണാൾഡ് സതർലാൻഡ് എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെപ്റ്റംബർ 20ന് ചിത്രം തീയേറ്ററുകളിലെത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP