Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നടി അതിഥി മേനോന്റെ വിവാഹ വിവാദം; നടിയെ കല്യാണം കഴിച്ചെന്ന് ആവർത്തിച്ച് അഭി ശരവണൻ; നടിയുടെ വാദങ്ങളെ പൊളിച്ചടുക്കി സ്വകാര്യ വിവാഹത്തിന്റെ വീഡിയോ പുറത്തുവന്നു; ദൃശ്യങ്ങളിൽ പരസ്പര സമ്മതത്തോടെ താലികെട്ടുന്ന അതിഥിയും അഭിയും; ഇന്റർനെറ്റിലൂടെ പുറത്തായത് ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങൾ

നടി അതിഥി മേനോന്റെ വിവാഹ വിവാദം; നടിയെ കല്യാണം കഴിച്ചെന്ന് ആവർത്തിച്ച് അഭി ശരവണൻ; നടിയുടെ വാദങ്ങളെ പൊളിച്ചടുക്കി സ്വകാര്യ വിവാഹത്തിന്റെ വീഡിയോ പുറത്തുവന്നു; ദൃശ്യങ്ങളിൽ പരസ്പര സമ്മതത്തോടെ താലികെട്ടുന്ന അതിഥിയും അഭിയും; ഇന്റർനെറ്റിലൂടെ പുറത്തായത് ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ദിവസങ്ങളായി നീണ്ടു നിന്ന വിവാഹ വിവാദമായിരുന്നു മലയാളി നടി അതിഥി മേനോന്റെയും തമിഴ് നടൻ അഭി ശരവണന്റെയും. അതിഥി മേനോനെ വിവാഹം ചെയ്തുവെന്ന വാദം നടൻ ആവർത്തിക്കുമ്പോഴും. അതിഥി വാദങ്ങളെ പാടെ തള്ളി ഇതൊക്കെ വ്യാജ പ്രചരണങ്ങളാണ് എന്നായിരുന്നു പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ പിന്നീട് വിവാഹ സർട്ടിഫിക്കേറ്റും ചിത്രങ്ങളും അഭി ശരവണൻ പരസ്യപ്പെടുത്തുകയും ചെയ്തു. ഇപ്പോഴിതാ ഇരുവരും വിവാഹം കഴിക്കുന്ന സ്വകാര്യ വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ഒരു റൂമിൽ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങളാണ് ഇന്റർനെറ്റിലൂടെ പുറത്തായത്. നടിയുടെ വാദങ്ങളെയെല്ലാം തള്ളുന്ന വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ദൃശ്യങ്ങൾ നടി സന്തോഷവതിയും പരസ്പര സമ്മതത്തോടെ താലികെട്ടുന്നതുൾപ്പടെയുള്ള സ്വകാര്യ നിമിഷങ്ങളാണ് ഉള്ളത്.

എന്നാൽ ഇത് നിഷേധിക്കുകയും തനിക്ക് നേരെ വ്യാജപ്രചരണങ്ങൾ നടത്തുന്നുവെന്നാരോപിച്ച് അതിഥി അഭിക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. അതേസമയം, താനും അതിഥിയും തമ്മിലുള്ള വിവാഹം മധുരയിൽ വച്ച് കഴിഞ്ഞുവെന്നാണ് അഭി പറയുന്നത്. തുടർന്ന് വിവാഹ സർട്ടിഫിക്കറ്റും ഒരുപാട് ചിത്രങ്ങളും നടൻ പരസ്യപ്പെടുത്തി. അതേസമയം, അഭി ശരവണനെ താൻ വിവാഹം കഴിച്ചിട്ടില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് അതിഥി. തനിക്കെതിരേ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്നും അതിഥി ആരോപിച്ചു.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് അഭി ശരവണനെ വീട്ടിൽ നിന്ന് കാണാതെ പോയിരുന്നു. മകന്റെ തിരോധാനത്തിന് പിന്നിൽ അതിഥിയാണെന്ന് അഭിയുടെ മാതാപിതാക്കൾ ആരോപിച്ചു, തുടർന്നാണ് അതിഥി പൊലീസിൽ പരാതി നൽകിയത്. തന്നെ അപകീർത്തിപ്പെടുത്തുന്നതിനായി തെറ്റായ വാർത്ത പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് അഭി ശരവണനെതിരെ അതിഥി പൊലീസിൽ പരാതി നൽകിയത്. താരത്തിന്റെ പരാതിയിൽ അഭി ശരവണനെതിരെ പൊലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു.

2016 ൽ പുറത്തിറങ്ങിയ പട്ടതാരി എന്ന ചിത്രത്തിലൂടെയാണ് അതിഥിയും അഭിയും പ്രണയത്തിലാകുന്നത്. ഇരുവരും ചേർന്നാണ് ചിത്രത്തിലപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ മാസങ്ങൾക്കകം ഇരുവരും വേർപിരിഞ്ഞു. അഭിയുമായി പിരിഞ്ഞതിനുശേഷം അതിഥി കേരളത്തിലേക്ക് മടങ്ങി. അതിനുശേഷമാണ് അഭിയെ കാണാതായത്. മകന്റെ തിരോധാനത്തിൽ അതിഥിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്ന് ആരോപിച്ച് അഭി ശരവണന്റെ മാതാപിതാക്കൾ പൊലീസിൽ മൊഴി നൽകിയിരുന്നു. കൂടാതെ അഭിയെ അതിഥി തട്ടിക്കൊണ്ടുപോയി ചെന്നൈയിലെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയാണെന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ കാണാതായെന്ന് പരാതി നൽകിയതിന്റെ തൊട്ടടുത്ത ദിവസം അഭി വീട്ടിൽ തിരികെയെത്തി. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താനെന്നാണ് അഭിയുടെ വിശദീകരണം. ഇതോടെ അഭി ശരവണൻ തന്നെ അപകീർത്തിപെടുത്താൻ വ്യാജ പ്രചരണങ്ങൾ നടത്തുന്നുവെന്നും ശല്യം ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടി അതിഥി പൊലീസിൽ പരാതി നൽകുകയായിരുന്നു.

അതേസമയം അഭി ശരവണൻ തനിക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചതായി അതിഥി പറഞ്ഞു. അദ്ദേഹത്തെ ഞാൻ വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ നടപടിയെടുക്കുമെന്ന് കമ്മീഷണർ ഉറപ്പ് നൽകിയതയായും അതിഥി പറഞ്ഞു.ഇതിനിടയാണ് ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP