Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുരസ്‌കാരത്തിളക്കത്തിൽ ഐശ്വര്യ ലക്ഷ്മി; ഏഷ്യാവിഷനും പാരഡിസ്‌കോ ക്ലബ് പുരസ്‌കാരത്തിനും പിന്നാലെ മോസ്റ്റ് ഡിസയറബിൾ വുമണായും തെരഞ്ഞെടുത്തത് നടിയെ;പുരസ്‌കാര വേദിയിൽ ഗ്ലാമറസ് വേഷത്തിലെത്തിയ നടിയെ കണ്ട് ഞെട്ടി ആരാധകർ; മോഡേൺ വേഷത്തിൽ തിളങ്ങിയ നടിയെ കണ്ട് ഞങ്ങളുടെ ഐഷു ഇങ്ങനെയല്ലെന്ന് ആരാധകർ; വൈറലാകുന്ന ചിത്രങ്ങൾ കാണാം

പുരസ്‌കാരത്തിളക്കത്തിൽ ഐശ്വര്യ ലക്ഷ്മി; ഏഷ്യാവിഷനും പാരഡിസ്‌കോ ക്ലബ് പുരസ്‌കാരത്തിനും പിന്നാലെ മോസ്റ്റ് ഡിസയറബിൾ വുമണായും തെരഞ്ഞെടുത്തത് നടിയെ;പുരസ്‌കാര വേദിയിൽ ഗ്ലാമറസ് വേഷത്തിലെത്തിയ നടിയെ കണ്ട് ഞെട്ടി ആരാധകർ; മോഡേൺ വേഷത്തിൽ തിളങ്ങിയ നടിയെ കണ്ട് ഞങ്ങളുടെ ഐഷു ഇങ്ങനെയല്ലെന്ന് ആരാധകർ; വൈറലാകുന്ന ചിത്രങ്ങൾ കാണാം

നാല് സിനിമകളിൽ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളു. എങ്കിലും അഭിനയിച്ച എല്ലാ സിനിമകളും സൂപ്പർ ഹിറ്റാക്കിയ സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി.നിവിൻ പോളി നായകനായെത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്മി നായികയായി അരങ്ങേറ്റം നടത്തിയത്. ചിത്രത്തിൽ മുഴുനീള കഥാപാത്രം ആയിരുന്നില്ലെങ്കിലും ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാട് ടോവിനോയുടെ നായികയായി എത്തിയ മായനദിയിലെ പ്രകടനം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയിപ്പോൾ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലായതിനൊപ്പം തന്നെ പുരസ്‌കാരത്തിളക്കത്തിലുമാണ്. അടുത്തിടെ നടിയെ തേടി മൂന്ന് അംഗീകാരങ്ങൾ ആണ് എത്തിയത്.

ഏഷ്യാവിഷൻ പുരസ്‌കാരവും സിനിമ പാരഡിസ്‌കോ ക്ലബ്ബ് സംഘടിപ്പിച്ച പുരസ്‌കാരവുമെല്ലാം സ്വന്തമാക്കിയ നടിയെ തേടി ഏറ്റവും ഒടുവിലായി കൊച്ചി ടൈംസ് മോസ്റ്റ് ഡിസയറബിൾ വുമൺ പുരസ്‌കാരവും എത്തുകയാണ്.കൊച്ചി ടൈംസ് ഈ വർഷത്തെ മോസ്റ്റ് ഡിസയറബിൾ വുമൺസ് പട്ടിക പുറത്തിറക്കിയപ്പോൾ ഒന്നാം സ്ഥാനം കൈയടക്കിയത് ഐശ്വര്യയാണ്.

പാർവതിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. നസ്രിയ മൂന്നാമതും മേഘ്‌ന ഷാജൻ നാലാം സ്ഥാനത്തും എത്തി. മംമ്ത മോഹൻദാസാണ് അഞ്ചാം സ്ഥാനത്ത്.അനു സിത്താര, സംയുക്ത മേനോൻ, ഇഷ തർവാർ, പ്രിയ വാര്യർ, പേളി മാണി എന്നിവരും ആദ്യ പത്തിൽ ഇടം നേടി. മഡോണ, മിയ ജോർജ്ജ്, പ്രിയ ആനന്ദ്, അപർണ്ണ ബാലമുരളി, നിഖില വിമൽ, നമിത പ്രമോദ്, മാളവിക, വർഷ, പ്രയാഗ, റബേക്ക, സൗഭാഗ്യ, അഹാന, ഷംന കാസിം, അഞ്ജലി അമീർ എന്നിവരാണ് ബാക്കിയുള്ള 15 സ്ഥാനങ്ങളിൽ.

ഇതിനിടെ സോഷ്യൽമീഡിയയിലും ചർച്ച ഐശ്വര്യ തന്നെയാണ്. അടുത്തിടെ ദുബായിൽ നടന്ന ഏഷ്യാവിഷൻ അവാർഡ് ചടങ്ങിലെത്തിയ നടിയുടെ ഗ്ലാമറസ് വേഷമാണ് സോഷ്യൽമീഡയയിലെ ചർച്ചയക്കാധാരം,. ഓരോ സിനിമകളിലും കോസ്റ്റ്യൂസ് വ്യത്യാസപ്പെടുത്താൻ ശ്രമിക്കാറുള്ള നടി അവാർഡ് വേദിയിൽ അല്പം മോഡേണായാണ് എത്തിയത്. ഇത്് ആരാധകരുടെ ഇടയിൽ ചൂടൻ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്.

ബോളിവുഡ് നടിയുടെ ലുക്കിലുള്ള ഐശ്വര്യുയുടെ ചിത്രങ്ങൾക്ക് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. ഒരുപാട് പേർ നടിയുടെ ലുക്കിനെ പ്രശംസിച്ചും വിമർശിച്ചും രംഗത്തെത്തി.ഞങ്ങളുടെ ഐഷു ഇങ്ങനെയല്ലെന്നും ഇത്തരം വേഷങ്ങളിൽ കാണാൻ ഇഷ്ടമല്ലെന്നുമായിരുന്നു കൂടുതൽ കമന്റുകൾ. ഐശ്വര്യയ്ക്ക് ബോളിവുഡിലും അഭിനയിക്കാം എന്നു തെളിയിക്കുന്നതാണ് ഈ ചിത്രങ്ങളെന്നായിരുന്നു മറ്റുചിലരുടെ അഭിപ്രായം. തന്റെ ഇൻസ്റ്റഗ്രാം പേജിലായിരുന്നു നടി ചിത്രങ്ങൾ പങ്കുവച്ചത്.

കഴിഞ്ഞ വർഷം ഫഹദ് ഫാസിലിനൊപ്പമെത്തിയ വരത്തനിലെ ഐശ്വര്യയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ വർഷം ' വിജയ് സൂപ്പറും പൗർണമിയും' എന്ന ചിത്രമാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. ഇതു മികച്ച വിജയമാണ് നേടിയത്. കാളിദാസ് നായകനായെത്തുന്ന അർജന്റീന ഫാൻസ് കാട്ടൂർക്കടവാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ഐശ്വര്യ ചിത്രം. എന്തായാലും മലയാള സിനിമയുടെ പുതിയ താരോദയമാണ് നടി ഐശ്വര്യ ലക്ഷ്മിയെ എല്ലാവരും വിശേഷിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP