Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ആ കുട്ടി വിചാരിച്ചപ്പോലെയൊന്നുമല്ല താൻ പെരുമാറിയത്'; മാപ്പു പറഞ്ഞത് തന്റെ പെരുമാറ്റം ദിവ്യ ഗോപിനാഥിന് മോശമായി തോന്നിയതുകൊണ്ട്; ഇപ്പോൾ തനിക്ക് പേടിയാണെന്നും അലൻസിയർ; സൗഹൃദം തേങ്ങയാണെന്നും മാങ്ങയാണെന്നും പറഞ്ഞ് മാറിനിന്നതും ചിലരുടെ മൗനങ്ങളും വേദനയുണ്ടാക്കിയെന്നും താരം

'ആ കുട്ടി വിചാരിച്ചപ്പോലെയൊന്നുമല്ല താൻ പെരുമാറിയത്'; മാപ്പു പറഞ്ഞത് തന്റെ പെരുമാറ്റം ദിവ്യ ഗോപിനാഥിന് മോശമായി തോന്നിയതുകൊണ്ട്; ഇപ്പോൾ തനിക്ക് പേടിയാണെന്നും അലൻസിയർ; സൗഹൃദം തേങ്ങയാണെന്നും മാങ്ങയാണെന്നും പറഞ്ഞ് മാറിനിന്നതും ചിലരുടെ മൗനങ്ങളും വേദനയുണ്ടാക്കിയെന്നും താരം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തനിക്കെതിരെ മീടു ആരോപണം ഉന്നയിച്ച ദിവ്യ ഗോപിനാഥിനോട് പരിഭവമോ പരാതിയോ ഇല്ലെന്ന് നടൻ അലൻസിയർ. വർഷങ്ങൾക്ക് മുമ്പ് തന്നെ എന്റെ പെരുമാറ്റം അവർക്ക് മോശമായി എന്ന് തോന്നിയപ്പോൾ മാപ്പുപറഞ്ഞതാണെന്നും അലൻസിയർ പറഞ്ഞു.ആ കുട്ടിവിചാരിച്ചപ്പോലെ ഒന്നുമല്ല താൻ പെരുമാറിയതെന്നും തന്റെ പെരുമാറ്റം അവർക്ക് മോശമായി തോന്നിയതുകൊണ്ടാണ് മാപ്പുപറഞ്ഞതെന്നും ഇപ്പോൾ തനിക്ക് പേടിയാണെന്നും അലൻസിയർ പറഞ്ഞു.

ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അലൻസിയറുടെ പ്രതികരണം. താൻ മൂന്ന് കൊല്ലമായിട്ടെ കൊമേഴ്സ്യൽ സിനിമയുടെ ഭാഗമായിട്ടുള്ളുവെങ്കിലും മുപ്പതുകൊല്ലത്തിന് ഇപ്പുറത്ത് ഉള്ളവർ പോലും സൗഹൃദം തേങ്ങയാണെന്നും മാങ്ങയാണെന്നും പറഞ്ഞ് മാറിനിന്നന്നും ചിലരുടെ മൗനങ്ങൾ വേദനയുണ്ടാക്കിയെന്നും അലൻസിയർ പറഞ്ഞു.പ്രശ്നമുണ്ടായപ്പോൾ തനിക്ക് ബലം തരാൻ ഒരുപാട് ആളുകൾ ഉണ്ടായിരുന്നെന്നും സത്യം പറഞ്ഞാൽ വിശ്വസിക്കോ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് വിവാദം ഉണ്ടായപ്പോൾ കൂടെയുള്ള ആളുകളാണ് പിടിച്ചു നിൽക്കാൻ കരുത്ത് തന്നതെന്നും അലൻസിയർ പറഞ്ഞു.അന്ന് ഒരു വീട്ടിലാണ് താമസിച്ചത്. ഹോട്ടലിലായിരുന്നെങ്കിൽ ചിലപ്പോൾ ഇന്ന് അലൻസിയർ എന്ന വ്യക്തി ഉണ്ടാകുമായിരുന്നില്ലെന്നും താരം അഭിപ്രായപ്പെട്ടു.

മീ ടു ആരോപണം നേരിട്ട അലൻസിയറിനോട് ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറായിരുന്നില്ലെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരൻ നേരത്തെ പറഞ്ഞിരുന്നു. വിമൺ ഇൻ സിനിമാ കളക്ടീവ് രണ്ടാംവാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു ശ്യാമിന്റെ പ്രസ്താവന.തന്റെ സുഹൃദ് വലയത്തിൽ ഉള്ള അലൻസിയറിനെതിരെ മീ ടു ആരോപണം വന്നപ്പോൾ ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറായിരുന്നില്ല. സന്ധി സംഭാഷണങ്ങൾക്കായി അലൻസിയർ പലവട്ടം വിളിച്ചിരുന്നെന്നും ശ്യാം വെളിപ്പെടുത്തി.

എന്നാൽ ആക്രമണം നേരിട്ട പെൺകുട്ടിക്ക്, അവൾക്കുകൂടി തൃപ്തിയാകുന്ന ഒരു സൊല്യൂഷൻ വരുന്നതു വരെ ഒരു സന്ധിസംഭാഷണത്തിനും തയ്യാറല്ലെന്ന് അലൻസിയറിനോട് വ്യക്തമാക്കുകയായിരുന്നെന്ന് ശ്യാം പറഞ്ഞു.സൗഹൃദം ഒരു തേങ്ങയുമല്ല. മാനവികതയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഡബ്ല്യു.സി.സിയുടെ കൂടെ ഇനിയുമുണ്ടാകുമെന്നും ശ്യാം പുഷ്‌ക്കരൻ പറഞ്ഞിരുന്നു. നടി ദിവ്യഗോപിനാഥ് ആണ് അലൻസിയറിന് എതിരെ മീടു ആരോപണം നടത്തിയത്.ആഭാസം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദിവ്യക്ക് അലൻസിയറിൽ നിന്ന് മോശമായ അനുഭവം നേരിടേണ്ടി വന്നത്. പേരു വെളിപ്പെടുത്താതെ ബ്ലോഗിലൂടെയായിരുന്നു ദിവ്യ അലൻസിയറിനെതിരെ രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP