Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂകാംബിക സന്ദർശനം യാത്രയുടെ ഭാഗമായി സംഭവിച്ചത്; കൂടെയുള്ളവർ ചെയ്തതുപോലെ കുറിതൊട്ട് ഫോട്ടോ എടുത്തു; വാർത്ത വന്നത് ആസിഫ് അലി ഇഷ്ടദേവിയെ തൊഴാൻ മൂകാംബികയിലെന്ന്; വിശ്വാസം ഉള്ളിൽ ഉള്ളത്;കാവി മുണ്ടുടുത്ത് ചന്ദനക്കുറിം തൊട്ട് ക്ഷേത്രത്തിന് മുമ്പിൽ നില്ക്കുന്ന ഫോട്ടോയ്ക്ക് വിമർശനവുമായി എത്തിയവർക്ക് മറുപടിയുമായി ആസിഫും ഭാര്യയും

മൂകാംബിക സന്ദർശനം യാത്രയുടെ ഭാഗമായി സംഭവിച്ചത്; കൂടെയുള്ളവർ ചെയ്തതുപോലെ കുറിതൊട്ട് ഫോട്ടോ എടുത്തു; വാർത്ത വന്നത് ആസിഫ് അലി ഇഷ്ടദേവിയെ തൊഴാൻ മൂകാംബികയിലെന്ന്; വിശ്വാസം ഉള്ളിൽ ഉള്ളത്;കാവി മുണ്ടുടുത്ത് ചന്ദനക്കുറിം തൊട്ട് ക്ഷേത്രത്തിന് മുമ്പിൽ നില്ക്കുന്ന ഫോട്ടോയ്ക്ക് വിമർശനവുമായി എത്തിയവർക്ക് മറുപടിയുമായി ആസിഫും ഭാര്യയും

സിഫ് അലി , ആസിഫിന്റെ ഭാര്യ സാമ മസ്രിൻ, ബിജു വർഗീസ് . ലാൽ , ജീൻ പോൾ ലാൽ , എന്നിവർ മൂകാംബിക സന്ദർശിച്ചത് സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ക്ഷേത്രത്തിന് മുമ്പിൽ കാവി മുണ്ടുടുത്ത് ചന്ദനക്കുറിയും അണിഞ്ഞ് ഭാര്യയ്‌ക്കൊപ്പം നില്ക്കുന്ന ചിത്രമായിരുന്നു വിവാദങ്ങൾക്ക് കാരണം. നേരത്തെ ആസിഫിന്റെ ഭാര്യ സാമാ തട്ടമിട്ടാത്ത ചിത്രം പങ്ക് വച്ചതും ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ ഈ വിമർശനങ്ങൾ ക്കൊക്കെ മറുപടി നല്കിയിരിക്കുകയാണ് താരം.വനിതാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് യുവ നടനും കുടുംബവും മനസ് തുറന്നത്.

'മൂകാംബിക സന്ദർശനം ഒരു യാത്രയുടെ ഭാഗമായി സംഭവിച്ചതാണ്. കൂടെയുള്ളവർ ചെയ്തതുപോലെ കുറിതൊട്ട് ഫോട്ടോ എടുത്തു. എന്നാൽ ആസിഫ് അലി ഇഷ്ടദേവിയെ തൊഴാൻ മൂകാംബികയിലെത്തി എന്നാണ് വാർത്ത വന്നത്. എന്തിനാണങ്ങനെ എഴുതിയത് എന്നറിയില്ല'.ആസിഫ് പറഞ്ഞു.

'ഞങ്ങൾ വളരെ റിലീജിയസ് ആണ്. വിശ്വാസം ഉള്ളിലല്ലേ? അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ല എന്നാണ് ആസിഫ് പറയാറ്. ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും അല്ലാഹു അറിയുന്നുണ്ട്. അങ്ങനെ വിചാരിക്കാനാണ് ഇഷ്ടം'. സാമ മനസ് തുറന്നു.

അത് പോലെ ലാൽ സാറിന്റെ മകളുടെ വിവാഹത്തിന് അവരുടെ തീമിനൊപ്പം ചട്ടയും മുണ്ടും ധരിച്ചു. മറ്റുള്ളവരുടെ സന്തോഷത്തോടൊപ്പം ചേരുക എന്നല്ലാതെ വിശ്വാസവുമായി ഇതിന് യാതൊരു ബന്ധവുമില്ല.അനാവശ്യ വിവാദങ്ങൾ കേൾക്കുമ്പോൾ ഒരു കാര്യത്തിൽ സന്തോഷം ഉണ്ട്. നമ്മളെ ഇത്രയധികം ആളുകൾ ശ്രദ്ധിക്കുന്നുണ്ടല്ലോവെന്നും ആസിഫ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP