Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരറ്റത്തുനിന്നും മരത്തിൽ കെട്ടിയിരിക്കുന്ന കയറിൽ തൂങ്ങി ആനയുടെ മുമ്പിൽ കൂടി മറ്റേ അറ്റത്തേക്ക് മോഹൻലാൽ ചാടണം; ലാൽ കയറിൽ ആടിയെത്തിയപ്പോൾ ആന തുമ്പിക്കൈ കൊണ്ട് ഒരൊറ്റയടി;ദൈവകൃപ കൊണ്ട് ആ അടി ലാലിന്റെ മേത്തുകൊണ്ടില്ല; കൊണ്ടിരുന്നെങ്കിൽ ഒരു ഫുട്‌ബോൾ പന്തു പോലെ ലാൽ തെറിച്ചു പോയേനെ; അടിവേരുകൾ എന്ന ചിത്രത്തിലെ ഷൂട്ടിങ് അനുഭവം പങ്ക് വച്ച് ബാബു നമ്പൂതിരി

ഒരറ്റത്തുനിന്നും മരത്തിൽ കെട്ടിയിരിക്കുന്ന കയറിൽ തൂങ്ങി ആനയുടെ മുമ്പിൽ കൂടി മറ്റേ അറ്റത്തേക്ക് മോഹൻലാൽ ചാടണം; ലാൽ കയറിൽ ആടിയെത്തിയപ്പോൾ ആന തുമ്പിക്കൈ കൊണ്ട് ഒരൊറ്റയടി;ദൈവകൃപ കൊണ്ട് ആ അടി ലാലിന്റെ മേത്തുകൊണ്ടില്ല; കൊണ്ടിരുന്നെങ്കിൽ ഒരു ഫുട്‌ബോൾ പന്തു പോലെ ലാൽ തെറിച്ചു പോയേനെ; അടിവേരുകൾ എന്ന ചിത്രത്തിലെ ഷൂട്ടിങ് അനുഭവം പങ്ക് വച്ച് ബാബു നമ്പൂതിരി

ലൊക്കേഷനുകളിൽ താരങ്ങൾക്ക് അപകടം സംഭവിക്കുന്നത് പതിവാണ്. പലരും ആക്ഷൻ ചിത്രീകരണത്തിനിടെ പല താരങ്ങൾക്ക് അപകടം സംഭവിച്ച വാർത്തകളും ഇക്കാലത്ത് സോഷ്യൽമീഡിയ വഴി വാർത്തയാകാറുമുണ്ട്. എന്നാൽ ഏറെ നാളുകൾക്ക് മുമ്പ് മോഹൻലാലിന് സംഭവിച്ച ഒരപകടം ആണ് ഇപ്പോൾ വീണ്ടും വാർത്തയിൽ നിറയുന്നത്. നടൻ മോഹൻലാലിന് നേരിടേണ്ടിവന്ന ഒരു അപകടത്തെ കുറിച്ച് നടൻ ബാബു നമ്പൂതിരി. ആണ് സഫാരി ചാനലിലൂടെ പങ്ക് വച്ചത്. 1986ൽ പുറത്തിറങ്ങിയ അടിവേരുകൾ എന്ന ചിത്രത്തിനിടെ ഉണ്ടായ അനുഭവമാണ് നടൻ പങ്ക് വച്ചത്.

'ഐ.വി ശശിയുടെ അസോസിയേറ്റ് ആയിരുന്ന അനിലാണ് അടിവേരുകൾ സംവിധാനം ചെയ്തത്. തെന്മലയായിരുന്നു ഷൂട്ടിങ്. പേടിപ്പെടുത്തുന്നതായിരുന്നു സംഭവം. കാട്ടിൽ മോഹൻലാൽ ഒരു കയറിൽ ആടുകയാണ്. കയറല്ല വൃക്ഷത്തിൽ നിന്ന് ഊർന്നു കിടക്കുന്നവയാണ്. ഞാൻ അഭിനയിക്കുന്നില്ലെങ്കിലും കണ്ടുകൊണ്ടിരിക്കുകയാണ്. തൃശൂരുള്ള ഒരു ആനയും അതിൽ അഭിനയിക്കുന്നുണ്ട്. അങ്ങനെ ആനയെ അവിടെ കൊണ്ടു വന്നു. ഞാൻ നോക്കുമ്പോൾ ആനയ്ക്ക് മദത്തിന്റെ ലക്ഷണമുണ്ട്.

ഒരറ്റത്തുനിന്നും മരത്തിൽ കെട്ടിയിരിക്കുന്ന കയറിൽ തൂങ്ങി ആനയുടെ മുമ്പിൽ കൂടി മറ്റേ അറ്റത്തേക്ക് മോഹൻലാൽ ചാടണം. അതാണ് ഷോട്ട്. മോഹൻലാൽ ചാടി എത്തുന്ന സ്ഥലത്താണ് ക്യാമറ വച്ചിരിക്കുന്നത്. ആനയുടെ കൊമ്പ് തുമ്പികൈ എന്നിവയാണ് ക്യാമറയിൽ കാണുക. ആക്ഷൻ പറഞ്ഞു. ലാൽ തൂങ്ങി വന്നു. ഒരു നാലു വിരൽ സ്ഥലത്തിന്റെ ഗ്യാപ്പിൽ തുമ്പികൈ കൊണ്ട് ആന ഒറ്റയടി നൽകി. ദൈവാദീനം കൊണ്ട് ദൈവകൃപ കൊണ്ട് ആ അടി ലാലിന്റെ മേത്തുകൊണ്ടില്ല. കൊണ്ടിരുന്നെങ്കിൽ ഒരു ഫുട്‌ബോൾ പന്തു പോലെ ലാൽ തെറിച്ചു പോയേനെ. അത്ര ശക്തിയായിരുന്നു അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP