Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? സസ്‌പെൻസ് പുറത്തു പറയാതെ പ്രേക്ഷകർ; അടിപൊളിയെന്നും ഗ്രാഫിക്‌സും അഭിനയവും എല്ലാം പ്രതീക്ഷകൾക്ക് അപ്പുറമെന്നും വിശദീകരിച്ച് തിയേറ്ററിൽ നിന്ന് പുറത്തിറങ്ങൽ; രാജമൗലി ബ്രഹ്മാണ്ട ചിത്രത്തെ കൊണ്ടു പോകുന്നത് ഹോളിവുഡിനും മുകളിൽ; ബാഹുബലി 2 അതിഗംഭീരം തന്നെ

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? സസ്‌പെൻസ് പുറത്തു പറയാതെ പ്രേക്ഷകർ; അടിപൊളിയെന്നും ഗ്രാഫിക്‌സും അഭിനയവും എല്ലാം പ്രതീക്ഷകൾക്ക് അപ്പുറമെന്നും വിശദീകരിച്ച് തിയേറ്ററിൽ നിന്ന് പുറത്തിറങ്ങൽ; രാജമൗലി ബ്രഹ്മാണ്ട ചിത്രത്തെ കൊണ്ടു പോകുന്നത് ഹോളിവുഡിനും മുകളിൽ; ബാഹുബലി 2 അതിഗംഭീരം തന്നെ

അരുൺ ജയകുമാർ

തിരുവനന്തപുരം: സൂപ്പർ, കിടിലം, ഗംഭീരം-ബ്രഹ്മാണ്ട ചിത്രമായ ബാഹുബലി 2 പ്രതീക്ഷകൾക്ക് അപ്പുറം യാത്ര ചെയ്യുന്നു. ഗ്രാഫിക്‌സിലും പ്രകടനത്തിലുമെല്ലാം ബാഹുബലി 2 സൂപ്പറായി. തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയ ഏല്ലാ പ്രേക്ഷകരും അടിപൊളിയെന്ന വാചകത്തിലാണ് സിനിമയെ ഒതുക്കുന്നത്. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് എസ്.എസ്. രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗം തിയറ്ററുകളിലെത്തിയത്. ഇന്ത്യയൊട്ടാകെ വമ്പൻ റിലീസാണ് ഒരുക്കിയിരുന്നത്. കേരളത്തിലും വൻവരവേൽപ്പാണു ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ്ങിനടക്കം ലഭിച്ചത്.

ഒന്നാം ഭാഗത്തിലെ രംഗങ്ങൾ പറഞ്ഞ ശേഷം ഒന്നാം ഭാഗത്തിന്റെ ക്ളൈമാക്സിൽ പറഞ്ഞു നിർത്തിയിടത്തു നിന്നും തുടങ്ങുന്ന സിനിമ അപാരമായ ട്വിസ്റ്റോടെ ഞെട്ടിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം കട്ടപ്പ എന്തിനാണ് ബഹുബലിയെ കൊന്നതെന്ന സസ്പെൻസ് കണ്ടിറങ്ങിയവരും സൂക്ഷിക്കുകയാണ്. അതുകൊണ്ട് തന്നെ സിനിമയുമായി ബന്ധപ്പെട്ട സസ്‌പെൻസ് ഇപ്പോഴും നിലനിൽക്കുന്നു. രണ്ടാം ഭാഗത്ത് പുതിയ വില്ലന്മാരും യുദ്ധരംഗങ്ങൾക്ക് ആദ്യത്തേതിൽ നിന്നും വ്യത്യസ്തതയുണ്ടെന്നും മാസ് സ്റ്റണ്ടും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി വിസ്മയിപ്പിക്കുന്നതാണ് സിനിമ.

ഒട്ടേറെ തിരിവുകൾക്കും മറിവുകൾക്കും ശേഷം ആദ്യഭാഗത്തേക്ക് കഥ വീണ്ടും എത്തും. അവിടെ സസ്‌പെൻസും അവസാനിക്കും. അമരേന്ദ്ര ബാഹുബലിയുടെയും ദേവസേനയുടെയും കഥയാണു ബാഹുബലിയുടെ രണ്ടാം ഭാഗം. ഒന്നാം ഭാഗം നിർത്തിയടത്തു നിന്നാണു കഥ തുടരുന്നത്. പ്രണയവും പ്രതികാരവും വഞ്ചനയുമെല്ലാം വേണ്ടുവോളമുണ്ട് ബാഹുബലിയുടെ രണ്ടാം ഭാഗത്തിൽ. രമ്യാ കൃഷ്ണന്റെ ശിവകാമിയും സത്യരാജിന്റെ കട്ടപ്പയും രണ്ടാ ഭാഗത്തിൽ അതി ഗംഭീരമായി. ഇന്ത്യയിൽ മാത്രം 6,500 റിലീസിങ് സെന്ററുകളാണ് സിനിമയ്ക്കുള്ളത്. ഫോർ കെ ഫോർമാറ്റിൽ റിലീസ് ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ബാഹുബലി.

കേരളത്തിലും പുലർച്ചെത്തന്നെ പലയിടങ്ങളിലും സിനിമ റിലീസ് ചെയ്തു. മിക്ക തിയറ്ററുകളിലും അടുത്ത ഷോയ്ക്കായി ആളുകൾ തിങ്ങിക്കൂടിനിൽക്കുകയാണ്. ബാഹുബലി രണ്ടാം ഭാഗം ആദ്യം കണ്ടതു ഗൾഫിലെ പ്രേക്ഷകരാണ്. ഇന്നലെ വൈകിട്ടായിരുന്നു ഗൾഫിലെ റീലീസ്. ഇവിടെ നിന്നും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ആദ്യദിവസംതന്നെ സിനിമ കാണാൻ എല്ലായിടത്തും ആവേശത്തോടെയാണ് വൻ ജനാവലി എത്തിയത്. ബാഹുബലി രണ്ടാം ഭാഗത്തിന് അനുഭവപ്പെട്ടേക്കാവുന്ന തിരക്ക് പ്രതീക്ഷിച്ച് പലരും നേരത്തെ തന്നെ ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു. ഇതിനെത്തുടർന്ന് റീലീസ് ദിവസത്തെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുപോയി.

കേരളത്തിൽ 200 ഓളം തീയറ്ററുകളിൽ ബാഹുബലി-2 റിലീസ് ചെയ്യുന്നത്. കട്ടപ്പ ബാഹുബലിയെ എന്തിനു കൊന്നു? രണ്ടുവർഷക്കാലം സിനിമാ പ്രേമികളെ ആകാംക്ഷയിലാഴ്‌ത്തിയ ചോദ്യത്തിന് ഉത്തരം തേടി പ്രേക്ഷകർ എത്തുമ്പോൾ തിയേറ്റർ പരിസരം ജനനിബിഡമായി. പ്രധാന നഗരങ്ങളിലെല്ലാം ഒന്നിലധികം തിയേറ്ററുകളിലാണ് ബാഹുബലി പ്രദർശിപ്പിക്കുന്നത്. ഉൾഗ്രാമങ്ങളിലെ തിയേറ്ററിൽ പോലും മൂന്നും നാലും തിയേറ്ററിൽ ചിത്രമെത്തുന്നുണ്ട്.

ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും നല്ല സ്വീകാര്യത ലഭിച്ചിരുന്നു. മലയാളം, തമിഴ്, ഹിന്ദി പതിപ്പുകൾക്ക് പുറമെ തെലുങ്ക് ഒറിജിനൽ പതിപ്പും കേരളത്തിലെ ചില കേന്ദ്രങ്ങളിൽ പ്രദർശനത്തിനെത്തുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP