Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെറും 42000 രൂപ മാത്രം കളക്ഷൻ നേടിയ ഹോളിവുഡ് ചിത്രം ലോകത്തിലെ 'ഏറ്റവും വലിയ ഫ്‌ളോപ്പ്'; ലൈംഗികാരോപണം നേരിടുന്ന കെവിൻ സ്പാസിയുടെ പുതിയ ചിത്രമായ 'ബില്യണയർ ബോയ്‌സ് ക്ലബ് 'അമേരിക്കയിലെ ബോക്‌സോഫീസിൽ തകർന്നടിഞ്ഞു; ഓസ്‌കാർ ജേതാവ് കൂടിയായ കെവിന്റെ ജീവിതത്തിലെ ഏറ്റവും മോശം സിനിമയെന്നും നിരീക്ഷകർ

വെറും 42000 രൂപ മാത്രം കളക്ഷൻ നേടിയ ഹോളിവുഡ് ചിത്രം ലോകത്തിലെ 'ഏറ്റവും വലിയ ഫ്‌ളോപ്പ്'; ലൈംഗികാരോപണം നേരിടുന്ന കെവിൻ സ്പാസിയുടെ പുതിയ ചിത്രമായ 'ബില്യണയർ ബോയ്‌സ് ക്ലബ് 'അമേരിക്കയിലെ ബോക്‌സോഫീസിൽ തകർന്നടിഞ്ഞു; ഓസ്‌കാർ ജേതാവ് കൂടിയായ കെവിന്റെ ജീവിതത്തിലെ ഏറ്റവും മോശം സിനിമയെന്നും നിരീക്ഷകർ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഒരു ഹോളിവുഡ് ചിത്രത്തിന് ലഭിച്ച ആകെ കളക്ഷൻ വെറും 42000 രൂപ. ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കൻ നിർമ്മിത ചിത്രം ഇത്രയും ദയനീയമായി പരാജയപ്പെടുന്നത്. അതും ഓസ്‌കാർ ജേതാവ് കൂടിയായ നടൻ മുഖ്യ വേഷത്തിലെത്തിയ ചിത്രം. കഴിഞ്ഞ കുറച്ച് മാസങ്ങളായി നടൻ കെവിൻ സ്പാസി ലൈംഗികാരോപണം നേരിടുകയാണ്. ഇതിനിടയിലാണ് കെവിന്റെ ഏറ്റവും പുതിയ ചിത്രമായ ബില്യണയർ ബോയ്‌സ് ക്ലബ് അമേരിക്കൻ ബോക്‌സോഫീസിൽ തകർന്നടിഞ്ഞത്. ജൂലൈ 19നായിരുന്നു ചിത്രത്തിന്റെ റിലീസ്. ഇതിനോടകം വെറും 42000 രൂപയാണ് ചിത്രം നേടിയതെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ ഏറ്റവും വലിയ പരാജയം നേരിട്ട ചിത്രമാണ് ബില്യണയർ ബോയ്‌സ് ക്ലബ്.

ജെയിംസ് കോക്സ് ഒരുക്കിയിരിക്കുന്ന ചെയ്യുന്ന ഈ ചിത്രം രണ്ടുവട്ടം മികച്ച നടനുള്ള ഓസ്‌ക്കർ പുരസ്‌കാരം കരസ്ഥമാക്കിയ കെവിൻ സ്പാസിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മോശം സിനിമയാണെന്നാണ് നിരൂപകർ വിലയിരുത്തുന്നത്. ജെയിംസ് കോക്സും ക്യാപ്റ്റൻ മോസ്നറും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2010 ലാണ് ബില്യണയർ ബോയ്സ് ക്ലബിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ പുറത്ത് വരുന്നത്. 2015 ലാണ് സിനിമ ചിത്രീകരിക്കുന്നത്. മൂന്ന് വർഷം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ചിത്രം പുറത്തിറങ്ങിയത്.

കെവിൻ സ്പാസിക്കെതിരേ ഉയർന്ന ലൈംഗികാരോപണങ്ങൾ സിനിമയെ പ്രതികൂലമായി ബാധിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. നടനും സംവിധായകനുമായ ടോണി മൊന്റാനയക്കം നിരവധിപേർ സ്പാസിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ഹോളിവുഡ് സംവിധായകൻ ഹാർവി വെയിൻസ്റ്റീനെതിരേ സിനിമാലോകത്തിന്റെ വെളിപ്പെടുത്തലുകൾ വിവാദമായ സാഹചര്യത്തിലാണ് സ്പാസിയും വെട്ടിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP