Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മത്സ്യത്തൊഴിലാളികളുടെ എതിർപ്പ് കാരണം വട ചെന്നൈ റീലിസാവില്ലെന്ന് വാർത്ത; പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ വാർത്തകളെന്ന് ധനുഷ്; ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകൻ വെട്രിമാരനും

മത്സ്യത്തൊഴിലാളികളുടെ എതിർപ്പ് കാരണം വട ചെന്നൈ റീലിസാവില്ലെന്ന് വാർത്ത; പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ വാർത്തകളെന്ന് ധനുഷ്; ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകൻ വെട്രിമാരനും

റെ ചർച്ചയായ ധനുഷിന്റെ 'വട ചെന്നൈ'യ്ക്ക് രണ്ടാംഭാഗമൊരങ്ങില്ലെന്ന് വാർത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. മത്സ്യത്തൊഴിലാളികളിൽ നിന്നുണ്ടായ എതിർപ്പിനെത്തുടർന്നാണ് സംവിധായകൻ വെട്രിമാരൻ സിനിമയുടെ ചിത്രീകരണം ഉപേക്ഷിച്ചെന്നായിരുന്നു പുറത്ത് വന്ന വാർത്ത. എന്നാൽ പ്രചരി്ക്കുന്നത് വാസ്തവിരുദ്ധമായ കാര്യമാണെന്നും ചിത്രം പുറത്തിറങ്ങുമെന്നും നടൻ ധനുഷും സംവിധായകൻ വെട്രിമാരനും പ്രതികരിച്ചു.

വടക്കൻ ചെന്നൈയിലെ ആളുകളുടെ 35 വർഷത്തെ ജീവിതം പറയുന്ന സിനിമയുടെ ആദ്യഭാഗത്തിനൊടുവിൽ രണ്ടാംഭാഗത്തിനു വേണ്ടി കാത്തിരിക്കാൻ പ്രേക്ഷകരോടു പറയുന്നുമുണ്ടായിരുന്നു. സിനിമയുടെ ആദ്യഭാഗം പുറത്തിറങ്ങിയതിനു പിന്നാലെ വടക്കൻ ചെന്നൈയിലെ മത്സ്യത്തൊഴിലാളികൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തങ്ങളുടെ ജീവിതത്തെ മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു അവരുടെ ആരോപണം.

അതിനാൽ രണ്ടാംഭാഗം അതേ സ്ഥലത്തുതന്നെ ചിത്രീകരിക്കുന്നത് എളുപ്പമാകില്ലെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് വെട്രിമാരൻ ഇതിൽ നിന്നു പിന്മാറിയ്വെന്നാണ് പ്രചരിച്ചത്.കൂടാതെ ആദ്യഭാഗത്തിൽ വേഷമിട്ട ചില അഭിനേതാക്കൾ മറ്റ് സിനിമകളുടെ തിരക്കിലുമാണെന്നുമായിരുന്നു വാർത്ത പുറത്ത് വന്നത്. എന്നാൽ വാർത്ത പ്രചരിച്ചതൊടെ ധനുഷ് ട്വിറ്ററിലൂടെ പ്രതികരണവുമായി എത്തി.

വടചെന്നൈയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് എന്തുകൊണ്ടാണ് ഇങ്ങനെ ആശയക്കുഴപ്പം ആളുകൾ പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗികമായ അറിയിപ്പുകൾക്ക് തന്റെ ട്വിറ്റർ പ്രൊഫൈൽ പിന്തുടരണമെന്നും താരം ആവശ്യപ്പെട്ടു.മത്സ്യത്തൊഴിലാളികളിൽ നിന്നുണ്ടായ എതിർപ്പിനെത്തുടർന്നാണ് രണ്ടാം ഭാഗം ഒഴിവാക്കുന്നതെന്ന തരത്തിലാണ് വാർത്തകൾ പുറത്തുവന്നത്. എന്നാൽ ചിത്രം വരും വർഷങ്ങളിൽ സമയമെടുത്ത് പൂർത്തീകരിക്കുമെന്ന് സംവിധായകൻ വെട്രിമാരനും വ്യക്തമാക്കി.

50 കോടിയിലേറെ വരുമാനം നേടിയ സിനിമയുടെ 20 ശതമാനത്തിലേറെ രണ്ടാംഭാഗത്തിന്റെ ഷൂട്ടിങ് പൂർത്തിയായിരുന്നു.'വട ചെന്നൈ' എന്നാൽ വടക്കൻ ചെന്നൈ എന്നാണ് അർഥം. വെട്രിമാരൻ നാലാമത് സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. കാരംസ് കളിക്കാരനാണ് ഇതിൽ ധനുഷിന്റെ അൻപ് എന്ന കഥാപാത്രം. അമീർ, ആൻഡ്രിയ ജെറമിയ, ഐശ്വര്യാ രാജേഷ് തുടങ്ങിയവരാണു മറ്റു പ്രമുഖതാരങ്ങൾ. കഴിഞ്ഞവർഷം ഒക്ടോബറിലാണ് വട ചെന്നൈ റിലീസ് ചെയ്തത്.

ധനുഷിനെ നായകനാക്കി വെട്രിമാരൻ 'അസുരൻ' എന്ന സിനിമയാണ് അടുത്തതായി സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യരാണ് നായിക. അസുരന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP