Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വകാര്യ ചടങ്ങിൽ ദുൽഖറിനൊപ്പം ആടിപ്പാടി അമാലും; മലയാളത്തിന്റെ പ്രിയ താരത്തിന്റെ കുടുംബാംഗങ്ങളുടെ നൃത്തരംഗങ്ങൾ ഏറ്റെടുത്ത് ആരാധകർ; വൈറലാകുന്ന വീഡിയോ കാണാം

സ്വകാര്യ ചടങ്ങിൽ ദുൽഖറിനൊപ്പം ആടിപ്പാടി അമാലും; മലയാളത്തിന്റെ പ്രിയ താരത്തിന്റെ കുടുംബാംഗങ്ങളുടെ നൃത്തരംഗങ്ങൾ ഏറ്റെടുത്ത് ആരാധകർ; വൈറലാകുന്ന വീഡിയോ കാണാം

ലയാളികളുടെ കുഞ്ഞിക്ക ആയ ദുൽഖർ സൽമാൻ മലയാളത്തിന്റെ യൂത്ത് സ്‌റ്റൈൽ ഐക്കൺ കൂടിയാണ്. അതുകൊണ്ടു തന്നെ ദുൽഖർ സൽമാനുമായി ബന്ധപെട്ടു എന്ത് തന്നെ വന്നാലും അത് സോഷ്യൽ മീഡിയയിൽ വൈറൽ ആവും. ഇപ്പോഴിതാ ദുൽഖറും ഭാര്യയും ഒന്നിച്ചെത്തിയ സ്വാകാര്യ ചടങ്ങിന്റെ വീഡിയോ വൈറലാകുന്നത്.

ഒരു സ്വകാര്യ ചടങ്ങിനിടയിൽ ദുൽഖർ ഭാര്യ അമാലും കൂട്ടരുമൊത്തു ചുവടു വയ്ക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷിക്കുന്നത്.ചടങ്ങു നടന്നത് എപ്പോഴാണ് എന്നോ, എവിടെയാണ് എന്നോ വിഡിയോയിൽ വ്യക്തമല്ല.ഏതായാലും ഈ വീഡിയോ ദുൽഖർ ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ഏറ്റെടുത്തു കഴിഞ്ഞു.

' ദുൽഖർ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം ദി സോയ ഫാക്ടർ ജൂൺ 14ന് തിയേറ്ററുകളിൽ എത്തും. അഭിഷേക് ശർമ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ക്രിക്കറ്റ് താരമായാണ് ദുൽഖർ എത്തുന്നത്.

മലയാളത്തിൽ ഒരു യമണ്ടൻ പ്രണയ കഥയുമായാണ് ദുൽഖറിന്റെ വരവ്. ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാമ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാർ. നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൗബിനും സലിം കുമാറിനും പുറമെ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി ഒരുങ്ങുന്ന ചിത്രം കംപ്ലീറ്റ് എന്റർടൈനർ ആയിരിക്കുമെന്നാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP