Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദു പെൺകുട്ടിയും മുസ്ലിം യുവാവുമായുള്ള പ്രണയരംഗങ്ങൾ നിങ്ങളുടെ മതവികാരം വ്രണപ്പെടുന്നതെങ്ങനെ? സാറാ അലി ഖാൻ ചിത്രം കേദാർനാഥ് നിരോധിക്കില്ലെന്ന് അറിയിച്ച് ഗുജറാത്ത് ഹൈക്കോടതി; സമയം നഷ്ടമാക്കിയതിന് അന്താരാഷ്ട്ര ഹിന്ദുസേനയോട് പിഴ അടക്കാനും ഉത്തരവ്

ഹിന്ദു പെൺകുട്ടിയും മുസ്ലിം യുവാവുമായുള്ള പ്രണയരംഗങ്ങൾ നിങ്ങളുടെ മതവികാരം വ്രണപ്പെടുന്നതെങ്ങനെ? സാറാ അലി ഖാൻ ചിത്രം കേദാർനാഥ് നിരോധിക്കില്ലെന്ന് അറിയിച്ച് ഗുജറാത്ത് ഹൈക്കോടതി; സമയം നഷ്ടമാക്കിയതിന് അന്താരാഷ്ട്ര ഹിന്ദുസേനയോട് പിഴ അടക്കാനും ഉത്തരവ്

സുശാന്ത് സിങ് രാജ്പുതും സാറ അലിഖാനും മുഖ്യ വേഷത്തിലെത്തിയ കേദാർനാഥിന്റെ പ്രദർശനം തടയണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളി. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയുമായി ആഗോള ഹിന്ദുസേനയാണ് കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് എ എസ് ദാവേയും ജസ്റ്റിസ് ബൈറൻ വൈഷ്ണവും അടങ്ങുന്ന ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. നിലവിലെ സാഹചര്യത്തിൽ ചിത്രത്തിന്റെ പ്രദർശനം നിരോധിക്കേണ്ട ആവശ്യമില്ലെന്നും ഹർജിക്കാർക്ക് യഥാർത്ഥ ഹിന്ദുയിസം എന്താണെന്ന് ഇതുവരെയും മനസിലായിട്ടില്ലെന്നും കോടതി പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന യാതൊന്നും കോടതിക്ക് കണ്ടെത്താനായില്ലെന്നും ബഞ്ച് ചൂണ്ടിക്കാട്ടി.

പ്രണയരംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നത് എങ്ങിനെയെന്ന് മനസ്സിലാകുന്നില്ല. ഹർജിക്കാർ ഹിന്ദുത്വം എങ്ങിനെയെന്ന് പഠിക്കണമെന്നും കോടതി പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്ന് അംഗീകരിക്കാനാവുന്നില്ല. മറ്റ് മതങ്ങളോടുള്ള സഹിഷ്ണുതയും ക്ഷമയും മനുഷ്യപുരോഗതിയുമാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്വങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹിന്ദു പെൺകുട്ടിയും മുസ്ലിം യുവാവുമായുള്ള പ്രണയരംഗങ്ങൾ നിങ്ങളുടെ മതവികാരം വ്രണപ്പെടുന്നതെങ്ങനെ? ഇത്തരം സിനിമകളെ നിരോധിക്കുന്നത് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച ഒരു കൂട്ടം ആളുകളുടെ മൗലികാവകാശങ്ങളെ നിഷേധിക്കുന്നതാകുമെന്നും അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

നിയമപരമായ മാർഗങ്ങളിലൂടെ സ്വസ്ഥമായി തൊഴിൽ ചെയ്ത് അന്തസ്സോടെ രാജ്യത്ത് ജീവിക്കാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യം ഉറപ്പു വരുത്താൻ കോടതിക്ക് ബാധ്യതയുണ്ടെന്ന് വിധിന്യായത്തിൽ വ്യക്തമാക്കിയ കോടതി സമയം നഷ്ടമാക്കിയതിന് 5000 രൂപ പിഴ ഒരാഴ്ചയ്ക്കുള്ളിൽ ഹർജിക്കാർ ഒടുക്കണമെന്നും വിധിച്ചു.

കേദാർനാഥ് ഹിന്ദുക്കളുടെ പുണ്യസ്ഥലമായതിനാൽ ഇത്തരം പ്രമേയമുള്ള സിനിമ അനുവദിക്കരുതെന്നും ഹർജിക്കാർ വാദമുയർത്തിയിരുന്നു.നേരത്തെ ബോംബെ ഹൈക്കോടതിയും ഉത്തരാഖണ്ഡ് ഹൈക്കോടതിയും കേദാർനാഥ് നിരോധിക്കണമെന്ന ആവശ്യം തള്ളിയിരുന്നു. അതേസമയം സിനിമ പ്രദർശിപ്പിച്ചാൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് വിലയിരുത്തിയ ഉത്തരാഖണ്ഡ് സർക്കാർ ഡെറാഡൂൺ, ഹരിദ്വാർ, നൈനിറ്റാൾ, അൽമോറ തുടങ്ങിയ ജില്ലകളിൽ സിനിമ പ്രദർശിപ്പിക്കരുതെന്ന് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP