Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്താരാഷ്ട്ര ചലച്ചിത്രോത്സവം; മത്സരവിഭാഗത്തിൽ 14 ചിത്രങ്ങൾ; മലയാളത്തിൽ നിന്ന് ഈ മാ യൗ, സുഡാനി ഫ്രം നൈജീരിയ എന്നിവയും; ചിത്രങ്ങൾ തിരഞ്ഞെടുത്തത് എ മീരാ സാഹിബ് ചെയർമാനായ സമിതി; തിരഞ്ഞെടുത്തതിൽ നാല് ചിത്രങ്ങൾ വനിത സംവിധായകരുടേത്

അന്താരാഷ്ട്ര ചലച്ചിത്രോത്സവം; മത്സരവിഭാഗത്തിൽ 14 ചിത്രങ്ങൾ; മലയാളത്തിൽ നിന്ന് ഈ മാ യൗ, സുഡാനി ഫ്രം നൈജീരിയ എന്നിവയും; ചിത്രങ്ങൾ തിരഞ്ഞെടുത്തത് എ മീരാ സാഹിബ് ചെയർമാനായ സമിതി; തിരഞ്ഞെടുത്തതിൽ നാല് ചിത്രങ്ങൾ വനിത സംവിധായകരുടേത്

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിലേക്ക് 14 ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതായി കേരള ചലച്ചിത്ര അക്കാദമി. മലയാളത്തിൽ നിന്ന് ഈ മാ യൗ, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

എ മീരാ സാഹിബ് ചെയർമാനും ഡോ കെ ഗോപിനാഥ്, നീലൻ, ലിജിൻ ജോസ്, ഉണ്ണി വിജയൻ എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.ഇന്ത്യയിലെ ഇതര ഭാഷാ ചിത്രങ്ങളിൽ വിഡോ ഓഫ് സൈലൻസ്, ഗോദെ കൊ ജിലേബി ഖിലാനെ ലാ ജെ രിയാ ഹൂൻ എന്നീ ചിത്രങ്ങളും മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവയിൽ നാല് ചിത്രങ്ങൾ വനിത സംവിധായകരുടേതാണ്. ശേഷിച്ചവയിൽ എട്ടെണ്ണം നവാഗത സംവിധായകരുടേതുമാണ്.ഈ വർഷം ഡിസംബർ ഏഴ് മുതൽ 13 വരെയാണ് തിരുവനന്തപുരത്ത് വച്ച് 23ാമത് അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP