Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുരസ്‌കാര ചടങ്ങിൽ വച്ച് 'ശ്രീദേവി ബംഗ്ലാവിനെ' കുറിച്ച് ചോദിച്ചപ്പോൾ പകച്ചു പോയ മുഖവുമായി താരറാണിയുടെ മകൾ ജാൻവി; സിനിമ പുറത്തിറക്കാൻ സമ്മതിക്കില്ലെന്ന് ബോണി കപൂർ നിലപാടറിയിച്ചതിന് പിന്നാലെ അണിയറ പ്രവർത്തകർക്ക് വക്കീൽ നോട്ടീസ്; ചിത്രം സസ്‌പെൻസ് ത്രില്ലറാണെന്നും ശ്രീദേവി എന്നത് പേരു മാത്രമാണെന്നും അറിയിച്ച് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി

പുരസ്‌കാര ചടങ്ങിൽ വച്ച് 'ശ്രീദേവി ബംഗ്ലാവിനെ' കുറിച്ച് ചോദിച്ചപ്പോൾ പകച്ചു പോയ മുഖവുമായി താരറാണിയുടെ മകൾ ജാൻവി; സിനിമ പുറത്തിറക്കാൻ സമ്മതിക്കില്ലെന്ന് ബോണി കപൂർ നിലപാടറിയിച്ചതിന് പിന്നാലെ അണിയറ പ്രവർത്തകർക്ക് വക്കീൽ നോട്ടീസ്; ചിത്രം സസ്‌പെൻസ് ത്രില്ലറാണെന്നും ശ്രീദേവി എന്നത് പേരു മാത്രമാണെന്നും അറിയിച്ച് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി

മറുനാടൻ ഡെസ്‌ക്‌

ഒറ്റ കണ്ണിറുക്കലിലൂടെ ആഗോള തലത്തിൽ പ്രശസ്തയായ നടി പ്രിയ പ്രകാശ് വാര്യരുടെ ഹിന്ദിയിലെ കന്നി ചിത്രമായ ശ്രീദേവി ബംഗ്ലാവാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം ചൂടേറിയ ചർച്ചയായിരിക്കുന്നത്. ഇത് അന്തരിച്ച നടി ശ്രീദേവിയെ കുറിച്ചുള്ള സിനിമയാണെന്ന പ്രചരണമാണ് ട്രെയിലർ പുറത്ത് വന്നപ്പോൾ മുതൽ ചൂടുപിടിച്ചത്. എന്നാൽ ഇക്കാര്യത്തിൽ അണിയറ പ്രവർത്തകരിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ അവസരത്തിലാണ് ചിത്രത്തെ കുറിച്ച് ശ്രീദേവിയുടെ മകളും ബോളിവുഡ് താരവുമായ ജാൻവിയോട് മാധ്യമ പ്രവർത്തകർ ചോദ്യമുന്നയിച്ചത്. കാര്യം പിടികിട്ടാതിരുന്ന ജാൻവി പകച്ച് നിന്നു പോയതും ഏറെ ചർച്ചകൾക്ക് വഴി വച്ചു.

ജാൻവി പങ്കെടുത്ത ഒരു പുരസ്‌കാര ചടങ്ങിനിടെയാണ് ഒരു മാധ്യമപ്രവർത്തകൻ ജാൻവിയോട് ചോദ്യമുന്നയിച്ചത്. ഉടൻ തന്നെ ജാൻവിയുടെ മാനേജർ വന്ന് ഇവരോട് മാറി നിൽക്കുവാൻ ആവശ്യപ്പെടുകയായിരുന്നു. ജാൻവിയോട് വേദി വിട്ട് പോകണമെന്നും അവർ ആവശ്യപ്പെട്ടു. തുടർന്ന് സംഭവത്തിൽ പ്രതികരിക്കാനാകാതെ ജാൻവി അവിടെ നിന്നും പുറത്ത് പോയി. അതേസമയം, ചിത്രം പുറത്തിറങ്ങാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവിനെതിരേ ബോണി കപൂർ നേരത്തേ രംഗത്ത് വന്നിരുന്നു.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ ശ്രീദേവി എന്നത് ഒരു പേര് മാത്രമാണെന്നും അത് മാറ്റാൻ സാധിക്കില്ലെന്നുമാണ് പ്രശാന്ത് മാമ്പുള്ളിയുടെ പ്രതികരണം. ഈ ചിത്രം ഒരു സസ്‌പെൻസ് ത്രില്ലറാണെന്നും ശ്രീദേവിയുടെ കഥയാണോ അല്ലയോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP