Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

മണികർണികയിലെ കുതിരപ്പുറത്തിരുന്നുള്ള കങ്കണയുടെ സംഘടനരംഗം വെറും തട്ടിപ്പ്; ചിത്രത്തിൽ നടി ഉപയോഗിച്ചത് ഡമ്മി കുതിര; ഇതിനാണോ കുതിരസവാരി പഠിച്ചതെന്ന പരിഹാസ ചോദ്യവുമായി കെആർകെ വീഡിയോ പങ്ക് വച്ചതോടെ നടിയെ ട്രോളി സോഷ്യൽമീഡിയ; വൈറലാകുന്ന വീഡിയോ കാണാം

മണികർണികയിലെ കുതിരപ്പുറത്തിരുന്നുള്ള കങ്കണയുടെ സംഘടനരംഗം വെറും തട്ടിപ്പ്; ചിത്രത്തിൽ നടി ഉപയോഗിച്ചത് ഡമ്മി കുതിര; ഇതിനാണോ കുതിരസവാരി പഠിച്ചതെന്ന പരിഹാസ ചോദ്യവുമായി കെആർകെ വീഡിയോ പങ്ക് വച്ചതോടെ നടിയെ ട്രോളി സോഷ്യൽമീഡിയ; വൈറലാകുന്ന വീഡിയോ കാണാം

ദേശീയ പുരസ്‌ക്കാര ജേതാവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധേയയായ നടിയുമാണ് കങ്കണ റണാവത്ത്. 2006 ൽ അനുരാഗ് ബസുവിന്റെ ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി തുടർന്നും മികച്ച വേഷങ്ങൾ ബോളിവുഡിൽ അവതരിപ്പിച്ചു. ഗ്ലാമർ വേഷങ്ങൾക്കൊപ്പം അഭിനയ പ്രധാന്യമുള്ള വേഷങ്ങളും താരം ഒരേപോലെ ചെയ്യു്ന്ന എന്നം വിവാദങ്ങളുടെ തോഴിയാണ്. പലപ്പോഴും നടി നടത്തുന്ന പല പ്രസ്താവനകളും നടിയെ വിവാദത്തിലാക്കാറുണ്ട്, ഇപ്പോഴിതാ നടിയുടെ മണികർണിക എന്ന ചിത്രത്തിലെ ഒരു വീഡിയോ പുറത്ത് വന്നതോടെ എല്ലാവരും നടിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

കങ്കണ റണാവത്ത് സംവിധാനം ചെയ്ത് കങ്കണ തന്നെ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി. ഈ ചിത്രത്തിലെ ഒരു ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കങ്കണയുടെ കുതിരപ്പുറത്തിരുന്നു കൊണ്ടുള്ള ഒരു സംഘട്ടനരംഗമാണ് പ്രചരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തുന്നത് എന്താണെന്നാൽ സഹതാരങ്ങൾ യഥാർഥ കുതിരയെ ഉപയോഗിക്കുമ്പോൾ ഒരു ഡമ്മി കുതിരയെയാണ് കങ്കണ ഉപയോഗിച്ചിരിക്കുന്നതെന്നാണ്.

ചിത്രത്തിനു വേണ്ടി കുതിര സവാരിയും വാൾപയറ്റും നടി അഭ്യസിച്ചെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ബോളിവുഡ് നടനും നിർമ്മാതാവുമായ കെ.ആർ.കെ.യാണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിനായി ഈ ഡമ്മി കുതിരയെ സവാരി ചെയ്യാനാണോ താരം പരിശീലനം നേടിയത് എന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഈ രംഗം വൻ തോതിൽ പ്രചരിച്ചതിന് പിന്നാലെ പരിഹാസങ്ങളും ഏറ്റുവാങ്ങുകയാണ് കങ്കണ.

ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം കങ്കണ തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രം റിലീസാകും മുൻപും വിവാദങ്ങളോടു പടവെട്ടിയിരുന്നു. തുടക്കത്തിൽ കൃഷ് ജഗർലാമുടിയായിരുന്നു സംവിധാനം. അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അദ്ദേഹം പിന്മാറി. പിന്നീട് കങ്കണയായിരുന്നു സംവിധാനം ചെയ്തത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP