Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ശ്രീദേവി ബംഗ്ലാവി'നെതിരേ വക്കീൽ നോട്ടീസ്; പ്രിയ വാര്യരുടെ ചിത്രത്തിന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത് ശ്രീദേവിയുടെ ഭർത്താവ് ബോണി കപ്പൂർ; സിനിമയ്ക്ക് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപണം; വക്കീൽ നോട്ടീസിനെ നേരിടുമെന്ന് സംവിധായകൻ പ്രശാന്ത്

'ശ്രീദേവി ബംഗ്ലാവി'നെതിരേ വക്കീൽ നോട്ടീസ്; പ്രിയ വാര്യരുടെ ചിത്രത്തിന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത് ശ്രീദേവിയുടെ ഭർത്താവ് ബോണി കപ്പൂർ; സിനിമയ്ക്ക് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപണം; വക്കീൽ നോട്ടീസിനെ നേരിടുമെന്ന് സംവിധായകൻ പ്രശാന്ത്

മറുനാടൻ ഡെസ്‌ക്‌

പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റചിത്രം 'ശ്രീദേവി ബംഗ്ലാവി'നെതിരേ വക്കീൽ നോട്ടീസ്. ശ്രീദേവിയുടെ ഭർത്താവും ബോളിവുഡ് നിർമ്മാതാവുമായ ബോണി കപൂറാണ് 'ശ്രീദേവി ബംഗ്ലാവി'ന്റെ സംവിധായകൻ പ്രശാന്ത് മാമ്പുള്ളി ഉൾപ്പെടെയുള്ള അണിയറക്കാർക്കെതിരേ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ്.

ബോണി കപൂറിൽ നിന്നും വക്കീൽ നോട്ടീസ് ലഭിച്ച വിവരം സ്ഥിരീകരിച്ച സംവിധായകൻ പ്രശാന്ത് മാമ്പുള്ളിയുടെ പ്രതികരണം ഇങ്ങനെ... 'കഴിഞ്ഞ വാരമാണ് അത്തരത്തിൽ ഒരു നോട്ടീസ് ലഭിച്ചത്. അതിനെ ഞങ്ങൾ നേരിടും. ഒരു സസ്പെൻസ് ത്രില്ലറാണ് എന്റെ ചിത്രം. 'ശ്രീദേവി' എന്നത് ഒരു സാധാരണ പേരല്ലേ എന്ന് ഞാൻ ബോണി കപൂറിനോട് ചോദിച്ചു. എന്റെ ചിത്രത്തിലെ നായികയും ഒരു സൂപ്പർനായിക ആണെന്ന് മാത്രം.'

ദേശീയ അവാർഡ് അടക്കം ലഭിച്ച ഒരു സൂപ്പർ നായികയെയാണ് താൻ 'ശ്രീദേവി ബംഗ്ലാവി'ൽ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യർ നേരത്തേ പറഞ്ഞിരുന്നു. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തെത്തിയ ട്രെയ്ലറിൽ ഒരു കഥാപാത്രം ബാത്ത്ടബ്ബിൽ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. ഈ രംഗവും ചിത്രത്തിന്റെ പേരുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ബോണി കപൂർ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് അറിയുന്നു.

ആദ്യമായി ബോളിവുഡിൽ അഭിനയിക്കുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് താനെന്നായിരുന്നു, ട്രെയ്ലർ ലോഞ്ചിങ് വേദിയിൽ പ്രിയ വാര്യരുടെ പ്രതികരണം. എന്നാൽ അതിന്റേതായ പരിഭ്രമവുമുണ്ടെന്നും. 'ടീസർ കാണാനും ഞങ്ങളെ പിന്തുണയ്ക്കാനുമാണ് എല്ലാവരോടും പറയാനുള്ളത്. എനിക്ക് വേണ്ടി പ്രാർത്ഥിക്കുക. ലേഡി സൂപ്പർസ്റ്റാർ ആയ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ ഞാൻ അവതരിപ്പിക്കുന്നത്. ദേശീയ അവാർഡ് വിജയിയാണ് അവർ. സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഇത്. ശക്തമായ തിരക്കഥയാണ്. അതിനാലാണ് ഞാൻ ഈ സിനിമ തെരഞ്ഞെടുത്തത്. നടിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ വികസിക്കുന്നത്.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP