Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നവരാത്രിയുമായി ബന്ധപ്പെട്ട കഥപറയുന്ന സിനിമയ്ക്ക് 'ലവ് രാത്രി' എന്ന് പേര് നല്കിയത് മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; സൽമാൻ ഖാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് 'ലവ് യാത്രി' എന്നാക്കിയെങ്കിലും സ്വീകാര്യമല്ലെന്ന നിലപാടുമായി ഹിന്ദുസംഘടന; സല്ലുവിന്റെ സഹോദരി ഭർത്താവ് നായകനാകുന്ന ചിത്രം വിവാദത്തിലേക്ക്

നവരാത്രിയുമായി ബന്ധപ്പെട്ട കഥപറയുന്ന സിനിമയ്ക്ക് 'ലവ് രാത്രി' എന്ന് പേര് നല്കിയത് മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; സൽമാൻ ഖാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് 'ലവ് യാത്രി' എന്നാക്കിയെങ്കിലും സ്വീകാര്യമല്ലെന്ന നിലപാടുമായി ഹിന്ദുസംഘടന; സല്ലുവിന്റെ സഹോദരി ഭർത്താവ് നായകനാകുന്ന ചിത്രം വിവാദത്തിലേക്ക്

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ നിർമ്മിക്കുന്ന പുതിയ ചിത്രം ലവ് രാത്രി വിവാദത്തിലേക്ക്. സിനിമയുടെ പേരിനെചൊല്ലിയാണ് വിവാദം.ഹിന്ദുമതവിശ്വാസികളുടെ ആഘോഷമായ നവരാത്രിയെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ചിത്രമാണിത്. എന്നാൽ ചിത്രത്തിന്റെ പേര് നവരാത്രിയെ അപമാനിക്കുന്നതരത്തിലാണെന്നായിരുന്നു ഹിന്ദുസംഘടനകളുടെ വാദം.വിവാദങ്ങളെ തുടർന്ന് ലവ് യാത്രിയെന്ന് പേരുമാറ്റിയെങ്കിലും ചിത്രത്തിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഒഴിയുന്നില്ല.

പേരുമാറ്റി ഒരു ദിവസം കഴിയുമ്പോഴേക്ക് ലവ് യാത്രിഎന്ന പുതിയ പേരും സ്വീകാര്യമല്ലെന്നു പറഞ്ഞ് മുന്നോട്ടുവന്നിരിക്കുകയാണ് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഹിന്ദുസംഘടന. ചിത്രത്തിനെതിരെ വീണ്ടും രംഗത്തെത്തിയത് സനാതൻ ഫൗണ്ടേഷൻ തന്നെയാണ്. ലവ് യാത്രി എന്ന പുതിയ പേരും നവരാത്രിയെ അനുസ്മരിപ്പിക്കുന്നു എന്നാണ് പരാതി. സെൻസർ ബോർഡിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിച്ച ഒരു ചിത്രത്തിനെതിരെ ഇപ്പോൾ വന്നിരിക്കുന്ന പരാതി തീർത്തും അപക്വമാണെന്നാണ് സിനിമയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ പ്രതികരിച്ചത്.

ലവ് രാത്രിയെന്ന ടൈറ്റിൽ നവരാത്രിയുടെ പേര് വളച്ചൊടിക്കുന്നു, ഹിന്ദു സംസ്‌കാരത്തെ മോശമായി ചിത്രീകരിക്കുന്നു തുടങ്ങിയ ആരോപണങ്ങളുമായി ശിവസേനയാണ് ചിത്രത്തിനെതിരെ ആദ്യം രംഗത്തുവന്നത്. ടൈറ്റിൽ മാറ്റാൻ നിർമ്മാതാക്കൾ തയ്യാറായില്ലെങ്കിൽ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് തടയുമെന്ന് തിയേറ്റർ
ഉടമകൾക്കും ശിവസേന താക്കീത് നൽകിയിരുന്നു. തുടർന്ന്, സനാതൻ ഫൗണ്ടേഷൻ ആണ്, ചിത്രത്തിന്റെ പേരിലും ചില സീനുകളിലും മാറ്റം വരുത്താൻ നിർമ്മാതാക്കൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. പേരു മാറ്റാൻ തയ്യാറാകാത്ത പക്ഷം ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന ചിത്രത്തിന് നിരോധനം ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം

കോടതി ഇടപെട്ടതോടെ സിനിമയുടെ പേര് ലവ് യാത്രി എന്നു മാറ്റാൻ നിർമ്മാതാക്കൾ തയ്യാറായി. പുതിയ പേര് സൽമാൻ ഖാൻ തന്നെ തന്റെ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പേര് മാറ്റിയെങ്കിലുംപേരിനെ ചൊല്ലി വീണ്ടും പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, ഒക്ടോബർ 5 ന് തീരുമാനിച്ച റിലീസ് ഡേറ്റിൽ തന്നെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാൻ കഴിയുമോയെന്ന് ആശങ്കയും ഉയരുകയാണ്,

സൽമാന്റെ സഹോദരി ഭർത്താവായ ആയുഷ് ശർമ, പുതുമുഖ നായിക വറീന ഹുസൈൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പുതുമുഖസംവിധായകൻ അഭിരാജ് മിനാവാല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP