Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആരാധകർ കാത്തിരുന്ന പേളിഷ് വിവാഹം മെയ് അഞ്ചിന്; വിവാഹാഘോഷങ്ങൾ നടക്കുക നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ; വൈകിട്ട് 7 മുതൽ 10 വരെ നടക്കുന്ന വിവാഹച്ചടങ്ങിലേക്ക് പ്രവേശനം അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രം

ആരാധകർ കാത്തിരുന്ന പേളിഷ് വിവാഹം മെയ് അഞ്ചിന്; വിവാഹാഘോഷങ്ങൾ നടക്കുക നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ; വൈകിട്ട് 7 മുതൽ 10 വരെ നടക്കുന്ന വിവാഹച്ചടങ്ങിലേക്ക് പ്രവേശനം അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രം

ബിഗ്ബോസിലെ മത്സരാർത്ഥികളായി എത്തി പ്രേക്ഷകരുടെ പ്രിയ ജോഡികളായി മാറിയ താരങ്ങൾ ഒന്നിക്കുകയാണ്.ബിഗ്ബോസിൽ പങ്കെടുക്കവേ പ്രണയിച്ച ഇരുവരുടെയും വിവാഹനിശ്ചയം വീട്ടുകാരുടെ സമ്മതതോടെ ജനുവരിയിൽ നടന്നിരുന്നു. നിശ്ചയം കഴിഞ്ഞെങ്കിലും ഇവരുടെ വിവാഹം എന്നണെന്ന് കാത്തിരിക്കുകായിരുന്നു് ആരാധകർ. എന്നാൽ ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

വരുന്ന മെയ് മാസം അഞ്ചിനാണ് പേളിഷ് വിവാഹം നടക്കുക.മെയ്‌ അഞ്ചിന് വൈകിട്ട് ആറ് മുതൽ പത്ത് വരെയാണ് പേളി - ശ്രീനിഷ് ജോടികളുടെ വിവാഹാഘോഷങ്ങൾ നടക്കുക. നെടുമ്പാശേരി ഇന്റർനാഷണൽ എയർപോട്ടിന് അടുത്തുള്ള സിയാൽ കൺവെൻഷൻ സെന്ററാണ് വേദി. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരിക്കും വിവാഹച്ചടങ്ങിൽ പ്രവേശനമുണ്ടായിരിക്കുക.

ഇക്കഴിഞ്ഞ ജനുവരിയിൽ കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിൽ വച്ചാണ് ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. ആലുവയിലെ ഒരു ഹോട്ടലിൽ നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരും മോതിരം മാറിയത്.ശ്രീനിയുടെയും പേളിയുടെയും സോഷ്യൽമീഡിയ പേജുകളിൽ ഇരുവരും തങ്ങളുടെ നിശ്ചയമോതിരമണിഞ്ഞ കൈകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെയാണ് നിശ്ചയ വിവരം ആരാധകർ അറിഞ്ഞത്.

ഇരുവരുടേയും പേരകൾ ചേർത്ത് പേളിഷ് എന്ന ഹാഷ് ടാഗിലാണ് ഇരുവരുടേയും വിശേഷങ്ങൾ സോഷ്യൽമീഡിയ വഴി ഇരുവരും ചേർന്നൊരുക്കിയ മ്യൂസിക് ആൽബത്തിനും ഇതേ പേരായിരുന്നു ഇട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP