Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുലർച്ചെ നാലര മണിക്ക് പുറങ്കടലിൽ നിന്നും കിഴക്ക് ഭാഗത്ത് നിന്നായി കിട്ടിയ ജട്ടിയുമായി ലക്ഷദ്വീപിലെ കവരത്തി ദ്വീപിലെത്തി; ഞങ്ങൾ എല്ലാവരും കൂടെ ലൂസിഫറെ വെടിവെച്ചു കൊന്നു കാനിലാക്കി; ലൂസിഫർ ഷൂട്ടിങ് അവസാനിച്ചു എന്നറിയിച്ച് പൃഥ്വിരാജ് ഇട്ട ഇംഗ്ലീഷ് പോസ്റ്റിന് ട്രോൾ മഴ; ആരാധകന്റെ മലയാളം പരിഭാഷ ഷെയർ ചെയ്ത് ചിരിയുമായി നടനും

പുലർച്ചെ നാലര മണിക്ക് പുറങ്കടലിൽ നിന്നും കിഴക്ക് ഭാഗത്ത് നിന്നായി കിട്ടിയ ജട്ടിയുമായി ലക്ഷദ്വീപിലെ കവരത്തി ദ്വീപിലെത്തി; ഞങ്ങൾ എല്ലാവരും കൂടെ ലൂസിഫറെ വെടിവെച്ചു കൊന്നു കാനിലാക്കി; ലൂസിഫർ ഷൂട്ടിങ് അവസാനിച്ചു എന്നറിയിച്ച് പൃഥ്വിരാജ് ഇട്ട ഇംഗ്ലീഷ് പോസ്റ്റിന് ട്രോൾ മഴ; ആരാധകന്റെ മലയാളം പരിഭാഷ ഷെയർ ചെയ്ത് ചിരിയുമായി നടനും

ഴിഞ്ഞ ദിവസമാണ് ലൂസിഫറിന്റെ ലക്ഷദ്വീപിലെ അവസാന രംഗവും ചിത്രീകരിച്ചു കഴിഞ്ഞതായി അറിയിച്ച് കൊണ്ടുള്ള പോസ്റ്റ് പൃഥ്വി സോഷ്യൽ മീഡിയിൽ പങ്കുവച്ചത്. പലപ്പോഴും ഇംഗ്ലീഷിൽ പോസ്റ്റ് ചെയ്യാറുള്ള നടൻ ഇത്തവണയും പതിവ് തെറ്റിക്കാതെ ഇംഗ്ലീഷിൽ തന്നെയാണ് പോസ്റ്റ് ചെയ്തത്. പൃഥിയുടെ ഇംഗ്ലീഷ് ചിലപ്പോൾ ട്രോളർമാർ ആഘോഷമാക്കാറുമുണ്ട്, എന്നാൽ ഇത്തവണ പൃഥിയുടെ ഇംഗ്ലീഷ് പോസ്റ്റിന്റെ മലയാള പരിഭാഷയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പൃഥ്വിരാജ് തന്നെ അങ്ങനെയൊരു ട്രോൾ ഷെയർ ചെയ്യുകയും ചെയ്തു. ഒരു ആരാധകൻ തർജ്ജിമ ചെയ്തതാണ് ചിരിയോടെ പൃഥ്വിരാജ് ഷെയർ ചെയ്തിരിക്കുന്നത്.

At 4:30 am today, out on the ocean, ahead of the eastern jetty in Kavarati island, Lakshadweep, we canned the final shot of #Lucifer. It's a wrap!- പൃഥ്വിയുടെ കുറിപ്പ് ഇതായിരുന്നു. ഈ കുറിപ്പിന്റെ വിവർത്തനമായി ഒരു ആരാധകൻ ഇട്ട പോസ്റ്റ് ഇങ്ങനെ,

ഇന്ന് പുലർച്ചെ നാലര മണിക്ക് പുറങ്കടലിൽ നിന്നും കിഴക്ക് ഭാഗത്ത് നിന്നായി കിട്ടിയ ജട്ടിയുമായി ലക്ഷദ്വീപിലെ കവരത്തി ദ്വീപിലെത്തി, ഞങ്ങൾ എല്ലാവരും കൂടെ ലൂസിഫറെ വെടിവെച്ചു കൊന്നു കാനിലാക്കി. അതെ നല്ലോണം കെട്ടി തന്നെ എന്നാൽ ആരാധകന്റെ വിവർത്തനം.പൃഥ്വിയുടെ ഇംഗ്ലീഷ് പോസ്റ്റും അതിന്റെ രസകരമായ മലയാളം പരിഭാഷയും സോഷ്യൽ മീഡിയ മുഴുവൻ വൈറൽ ആയി കഴിഞ്ഞു.

പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന സിനിമയാണ് ലൂസിഫർ. സ്റ്റീഫൻ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവർത്തകനെയാണ് ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിക്കുക. മുരളി ഗോപി തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിൽ വിവേക് ഒബ്റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ,നൈല ഉഷ എന്നിവർ പ്രധാന കഥാപാത്രങ്ങളാണ്

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ലൂസിഫർ നിർമ്മിക്കുന്നത്. തിരുവനന്തപുരം, വാഗമൺ, വണ്ടിപ്പെരിയാർ, എറണാകുളം, ബംഗളൂരു, ദുബായ്, ലക്ഷദ്വീപ്, റഷ്യ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP