Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൂസിഫറിലെ ലൊക്കേഷൻ ചിത്രത്തിന് താഴെ 'രാജുവേട്ടാ, കട്ട വെയ്റ്റിങ്ങ്' എന്ന കമന്റുമായി സുപ്രിയ; ഞാനും വെയ്റ്റിങ് ആണ് ചേച്ചി എന്ന മറുപടിയുമായി പൃഥിയും; താരദമ്പതികളുടെ ചർച്ച ഏറ്റുപിടിച്ച് ആരാധകരും

ലൂസിഫറിലെ ലൊക്കേഷൻ ചിത്രത്തിന് താഴെ 'രാജുവേട്ടാ, കട്ട വെയ്റ്റിങ്ങ്' എന്ന കമന്റുമായി സുപ്രിയ; ഞാനും വെയ്റ്റിങ് ആണ് ചേച്ചി എന്ന മറുപടിയുമായി പൃഥിയും; താരദമ്പതികളുടെ ചർച്ച ഏറ്റുപിടിച്ച് ആരാധകരും

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആരാധകരെപ്പോലെ തന്നെ പൃഥിയുടെ ചിത്രത്തിന് വേണ്ടി ഭാര്യ സുപ്രിയയും കട്ട വെയ്റ്റിങാണ്.

ലൂസിഫറിന്റെ ചിത്രീകരണം തുടങ്ങിയപ്പോഴുള്ള ഒരു ചിത്രം തന്റെ ഏറ്റവും പ്രീയപ്പെട്ട രംഗം എന്ന് പറഞ്ഞ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പോസ്റ്റിനെക്കാൾ ഹിറ്റായത് അതിന് താഴെ വന്ന ഒരു കമന്റ് ആണ്. 'രാജുവേട്ടാ, കട്ട വെയ്റ്റിങ്' എന്നായിരുന്നു ആ കമന്റ്. താരത്തിന്റെ ഭാര്യ സുപ്രിയ തന്നെയാണ് ഈ കമന്റിട്ടത്. വൈകാതെ തന്നെ റിപ്ലേയുമായി പൃഥ്വി രംഗത്ത് വന്നു. ഞാനും വെയ്റ്റിങ് ആണ് ചേച്ചി എന്നായിരുന്നു പൃഥ്വിയുടെ കമന്റ്.

നിരവധി പേരാണ് ഇരുവരുടെയും കമന്റിന് ലൈക്കുമായി എത്തിയത്. ഇതിനു മുമ്പും താരദമ്പതികൾ സോഷ്യൽ മീഡിയയിലെ രസകരമായ കമന്റിലൂടെ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ ഈ മാസം 28ന് ചിത്രം തീയേറ്ററുകളിൽ എത്തും. ബുധനാഴ്ച വൈകിട്ട് ചിത്രത്തിന്റെ ട്രെയിലറും പുറത്തിറങ്ങും

പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവർത്തകനെയാണ് മോഹൻലാൽ അവതരിപ്പിക്കുക. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു/ എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 48 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP