Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേൾവിയും സംസാരശേഷിയും ഇല്ലാത്ത ഒരു കുടുംബത്തിന്റെ കഥയുമായി 'ശബ്ദം' വെള്ളിത്തിരയിലേക്ക്; ജയന്ത് മാമ്മൻ നായകനാകുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

കേൾവിയും സംസാരശേഷിയും ഇല്ലാത്ത ഒരു കുടുംബത്തിന്റെ കഥയുമായി 'ശബ്ദം' വെള്ളിത്തിരയിലേക്ക്; ജയന്ത് മാമ്മൻ നായകനാകുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

തിരുവനന്തപുരം: ഏറെ വ്യത്യസ്തകളുമായി പ്രദർശനത്തിന് തയ്യാറെടുക്കുന്ന ''ശബ്ദം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. മാധ്യമ പ്രവർത്തകൻ കൂടിയായ പി.കെ.ശ്രീകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച ശബ്ദം എസ്.എൽ.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജയന്ത് മാമ്മൻ, തോമസ് ജോസഫ് പട്ടത്താനം എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

ശബ്ദം സൃഷ്ടിക്കുന്ന ലോകവും അതില്ലാത്ത മറ്റൊരു ലോകവും ഒരേ ചരടിൽ കോർത്തിണക്കി കേൾവിയും സംസാരശേഷിയും ഇല്ലാത്ത ഒരു കുടുംബത്തെയും അവരുടെ സങ്കീർണതകളെയും രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ശബ്ദത്തിലൂടെ സംവിധായകൻ പ്രേക്ഷകന് പകരുകയാണ്. മൺപാത്ര നിർമ്മാണ തൊഴിലുമായി ബന്ധപ്പെടുത്തി തൊഴിൽ അന്യം നിന്ന് ജീവിതം അനിശ്ചിതാവസ്ഥയിലാക്കപ്പെട്ട ഒരു വിഭാഗം ജനങ്ങളുടെ കഥയാണ് ശബ്ദം അനാവരണം ചെയ്യുന്നത്.

കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയന്ത് മാമ്മനാണ്. മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളിലൂടെ കേൾവി, സംസാര ശേഷിയില്ലാത്ത സോഫിയ, റിച്ചാർഡ് സഹോദരങ്ങൾ ശബ്ദമില്ലാത്ത ലോകത്തെ പ്രതിനിധീകരിച്ച് പ്രേക്ഷകനെ അമ്പരപ്പിക്കുന്നു. കഥാകൃത്ത് ബാബു കുഴിമറ്റം, റൂബി തോമസ്, ലിനു ഐസക് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ജയകൃഷ്ണൻ ഉണ്ണിക്കൃഷ്ണൻ ആണ് ക്യാമറ. ഗാനരചന-ബിച്ചു തിരുമല, ശരത്ചന്ദ്രലാൽ. സംഗീതം - ബിജിബാൽ. ടെക്‌നിക്കൽ ഡയറക്ടർ - അരുൺ ഗോപിനാഥ്. ആർട്ട് ഡയറക്ഷൻ - രാജീവ് സൂര്യൻ. മേക്കപ്പ്-ശിവരാജ് പാലക്കാട്. കോസ്റ്റ്യൂം- ജിജിമോൾ ടോം വങ്ങാട്. പ്രൊഡക്ഷൻ കൺട്രോളർ- ചെങ്ങന്നൂർ. പി.ആർ.ഒ- മഞ്ചു ഗോപിനാഥ്. പരസ്യകല -കോളിൻ ലിയോഫിൽ. സ്റ്റുഡിയോ - മെഗാ മീഡിയ.

തിരുവനന്തപുരത്തും പരിസരത്തും ചിത്രീകരണം പൂർത്തിയായ ശബ്ദം റൂബി ഫിലിംസ് നവംബറിൽ തിയേറ്ററുകളിലെത്തിക്കും. ടീം ശബ്ദത്തിന് മെഗാ സ്റ്റാർ മമ്മൂട്ടി ഫേസ് ബുക്ക് പോസ്റ്റിലൂടെ ആശംസകൾ നേർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP