Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമത്വം കാലത്തിന് മുന്നേ സഞ്ചരിച്ച ഹ്രസ്വ ചിത്രം; ഫെബ്രുവരിയിൽ ചിത്രീകരണം പൂർത്തിയാക്കിയ 'സമത്വം' ഓഗസ്റ്റിൽ കേരളം അനുഭവിച്ചറിഞ്ഞ ദുരന്തങ്ങളുടെ മുന്നറിയിപ്പായിരുന്നുവോ?; ഇത് ഒരു ഓർമ്മപ്പെടുത്തൽ

സമത്വം കാലത്തിന് മുന്നേ സഞ്ചരിച്ച ഹ്രസ്വ ചിത്രം; ഫെബ്രുവരിയിൽ ചിത്രീകരണം പൂർത്തിയാക്കിയ 'സമത്വം' ഓഗസ്റ്റിൽ കേരളം അനുഭവിച്ചറിഞ്ഞ ദുരന്തങ്ങളുടെ മുന്നറിയിപ്പായിരുന്നുവോ?; ഇത് ഒരു ഓർമ്മപ്പെടുത്തൽ

 തിരുവനന്തപുരം; സത്യൻ അന്തിക്കാടിന്റെ സന്ദേശവും രാജീവ് അഞ്ചലിന്റെ ഗുരുവുമെല്ലാം കാലത്തിന് മുന്നേ സഞ്ചരിച്ച ചിത്രങ്ങളായിരുന്നു അത്തരത്തിൽ അതേ ഗണത്തിൽപ്പെടുത്താവുന്ന ദീർഘവീക്ഷണമുള്ള ഒരു ഷോർട്ട് ഫിലിം അതാണ് സമത്വം. പ്രശസ്ത ഛായാഗ്രാഹകനായ അനിൽ നായർ സംവിധാനം ചെയ്ത ആദ്യ ഷോർട്ട് ഫിലിം 'സമത്വ'ത്തിൽ കേരളത്തിൽ നടന്ന പ്രളയത്തിന്റെ കണ്ണീർ കാഴ്ചകൾ വ്യക്തമായി കോറിയിടുന്നുണ്ട്. .കഴിഞ്ഞ ഫെബ്രുവരിയിൽ ചിത്രീകരണം പൂർത്തിയാക്കിയ 'സമത്വം' ഓഗസ്റ്റിൽ കേരളം അനുഭവിച്ചറിഞ്ഞ ദുരന്തങ്ങളുടെ മുന്നറിയിപ്പായിരുന്നുവോ? എന്നതാണ്.

മഹാപ്രളയത്തിന്റെ കെടുതിയിൽനിന്നു മെല്ലെ കരകയറാൻ ശ്രമിക്കുകയാണു കേരളം. അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ പഠിച്ചുവരുന്ന മലയാളിയുടെ കാതുകളിൽ മഹാനടൻ മോഹൻലാലിന്റെ ഈ വാക്കുകൾ താക്കീതും ഓർമപ്പെടുത്തലുമായി കിടക്കും.
കനത്ത മഴയെത്തുടർന്ന് അപ്രതീക്ഷിതമായി എത്തുന്ന പ്രളയം തകർത്തെറിയുന്നതു മനുഷ്യന്റെ സമ്പത്തും ഐശ്വര്യവും മാത്രമല്ല, ദുരഭിമാനവും കൂടിയാണ്.പ്രളയക്കെടുതിയെ തുടർന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാംപിൽ അഭയാർഥികളാകുന്നവരുടെ കഥകളിലൂടെയാണു സമത്വം വികസിക്കുന്നത്.

രക്ഷാപ്രവർത്തകർ ക്യാംപിലേക്ക് എത്തിക്കുന്നവരിൽ തന്റെ മകനുണ്ടോ എന്ന് ഉത്കണ്ഠയോടെ കാത്തിരിക്കുന്ന ഉമ്മയും, സമ്പന്നതയുടെ മടിത്തട്ടിൽനിന്നു ദുരന്തത്തിന്റെ ആഴങ്ങളിലേക്കു വലിച്ചെറിയപ്പെടുന്ന ധനാഢ്യനും, സ്‌കൂളിലെ ഹോംവർക്കിന്റെ കാഠിന്യത്തിൽനിന്നു തൽക്കാലം രക്ഷപ്പെട്ടല്ലോ എന്ന് ആശ്വാസം കൊള്ളുന്ന നിഷ്‌കളങ്ക ബാല്യവും എല്ലാം ചിത്രത്തിലൂടെ പ്രേക്ഷകഹൃദയത്തിൽ ചേക്കേറുന്നു.

പരസ്പരം അംഗീകരിക്കാൻ മടിയുള്ള വ്യത്യസ്ത മതവിഭാഗത്തിലെ പുരോഹിതർ ഒരേ ഇലയിൽനിന്ന് കിട്ടിയ ഭക്ഷണം പങ്കിടുന്നതു കാണുമ്പോൾ ദുരന്തം ചിലപ്പോഴൊക്കെ അനുഗ്രഹമാകുന്നു എന്നുകൂടി തോന്നിപ്പോകും പ്രേക്ഷകന്. പണ്ഡിതനും പാമരനും സമ്പന്നനും ദരിദ്രനും വിശ്വാസിയും അവിശ്വാസിയും എല്ലാം ദുരന്തകാലത്തു സമന്മാരാണെന്ന വലിയ സത്യത്തിലേക്കു വിരൽചൂണ്ടുകയാണു സമത്വം. പാർട്ടിയുടെയും ജാതിയുടെയും വേലിക്കെട്ടുകൾ ഇല്ല. ശത്രുതയും അസൂയയും ലേവലേശം പോലും ഇല്ലാത്ത വെറും പച്ചയായ മനുഷ്യരെയും നമുക്ക് കാണാനാകും.

റോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ റെജി തമ്പിയാണു ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഹരീഷ്‌നായർ. പശ്ചാത്തല സംഗീതം ടി.എസ്.വിഷ്ണുവും കലാസംവിധാനം സുജിത് രാഘവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ആശയവും എഡിറ്റിങ്ങും ഛായാഗ്രഹണവും നിർവഹിച്ചതു സംവിധായകൻ കൂടിയായ പൂജപ്പുര നിവാസിയായ അനിൽനായർ തന്നെയാണ്.

മദ്രാസിൽ മുമ്പുണ്ടായ പ്രളയത്തിന്റെ കെടുതികൾ നേരിൽ കണ്ടതിന്റെ അനുഭവത്തിൽനിന്നാണു സമത്വം എന്ന സിനിമ ഒരുക്കിയതെന്ന് അനിൽനായർ പറയുന്നു.എന്നാൽ ചിത്രത്തിലെ ദുരന്തദൃശ്യങ്ങൾ കാണുമ്പോൾ അറിയാതെയെങ്കിലും പ്രേക്ഷകനു തോന്നിപ്പോകാം 'ഈ ചിത്രം മലയാളിക്കുമേൽ അറംപറ്റിയതു പോലെയായല്ലോ' എന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP