Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിജയുടെ മാസ് ഡയലോഗും കിടിലൻ നൃത്തച്ചുവടുകളും ആക്ഷനും കോർത്തിണക്കി സർക്കാരിന്റെ ടീസറെത്തി; കീർത്തി സുരേഷ് നായികയായി എത്തുന്ന ചിത്രത്തിന്റെ ടീസർ ട്രന്റിങ് ലിസ്റ്റിൽ ഒന്നാമത്

വിജയുടെ മാസ് ഡയലോഗും കിടിലൻ നൃത്തച്ചുവടുകളും ആക്ഷനും കോർത്തിണക്കി സർക്കാരിന്റെ ടീസറെത്തി; കീർത്തി സുരേഷ് നായികയായി എത്തുന്ന ചിത്രത്തിന്റെ ടീസർ ട്രന്റിങ് ലിസ്റ്റിൽ ഒന്നാമത്

വിജയും എ.ആർ മുരുകദോസും വീണ്ടും ഒന്നിക്കുന്ന ചിത്രം സർക്കാരിന്റെ ടീസറെത്തി. വിജയ്യുടെ ഗംഭീര ആക്ഷൻ രംഗങ്ങളടങ്ങിയ 1.33 മിനുട്ട് നീണ്ട് നിൽക്കുന്ന ടീസറാണ് പുറത്തിറങ്ങിയത്.വിജയുടെ മാസ് ഡയലോഗും കിടിലൻ നൃത്തച്ചുവടുകളും ആക്ഷനും കോർത്തിണക്കിയതാണ് ടീസർ. സ്‌റ്റൈലിഷ് ലുക്കിലാണ് വിജയ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്.

സുന്ദർ എന്ന മൾട്ടി മില്യണയർ ടെക്കി ആയാണ് വിജയ് എത്തുന്നത്. വോട്ടിങ്ങിനുള്ള പ്രാധാന്യവും മാതൃകാ സർക്കാർ എങ്ങനെയായിരിക്കണമെന്നുമാണ് ചിത്രത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്.

സർക്കാരിലെ പുറത്തുവിട്ട ഗാനങ്ങൾക്കെല്ലാം മികച്ച സ്വീകാര്യത ലഭിച്ചപോലെ ടീസറും ഇപ്പോൾ ട്രെന്റിങിൽ ലിസ്റ്റിൽ ഒന്നാമതെത്തിയിരിക്കുകയാണ്. കീർത്തി സുരേഷാണ് സർക്കാരിൽ നായികയായെത്തുന്നത്. വരലക്ഷ്മി ശരത്കുമാറും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട് ചിത്രത്തിൽ. രാധാ രവി, പാലാ കുറുപ്പയ്യ, ലിവിങ്സ്റ്റൺ, യോഗി ബാബു, പ്രേം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നവംബർ 6 ദീപാവലി റിലീസായാണ് ചിത്രം റിലീസിനെത്തുക. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP