Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൊക്കേഷനിൽ കാരവാനിലിരുന്ന് മാത്രം ഭക്ഷണം കഴിക്കുന്ന താരങ്ങൾ നിലത്തിരുന്ന് ഒരു മടിയുമില്ലാതെ മറ്റുള്ളവർക്കൊപ്പം ഭക്ഷണം കഴിക്കുന്ന അപ്പുവിനെ മാതൃകയാക്കണം; പ്രകൃതിയെപ്പോലും നോവിക്കാതെ വളരെ സിംപിളായി ജീവിക്കുന്ന ഗാന്ധിയൻ രീതിയിലുള്ള ജീവിതമാണ് അപ്പുവിന്റേത്; താരജാഡകൾ ഇല്ലാതെ ജീവിക്കുന്ന പ്രണവിനെക്കുറിച്ച് അരുൺഗോപിക്കും ആദ്യ നായിക സയ ഡേവിനും പറയാനുള്ളത്

ലൊക്കേഷനിൽ കാരവാനിലിരുന്ന് മാത്രം ഭക്ഷണം കഴിക്കുന്ന താരങ്ങൾ നിലത്തിരുന്ന് ഒരു മടിയുമില്ലാതെ മറ്റുള്ളവർക്കൊപ്പം ഭക്ഷണം കഴിക്കുന്ന അപ്പുവിനെ മാതൃകയാക്കണം; പ്രകൃതിയെപ്പോലും നോവിക്കാതെ വളരെ സിംപിളായി ജീവിക്കുന്ന ഗാന്ധിയൻ രീതിയിലുള്ള ജീവിതമാണ് അപ്പുവിന്റേത്; താരജാഡകൾ ഇല്ലാതെ ജീവിക്കുന്ന പ്രണവിനെക്കുറിച്ച് അരുൺഗോപിക്കും ആദ്യ നായിക സയ ഡേവിനും പറയാനുള്ളത്

പ്രണവ് മോഹൻലാൽ എന്ന യുവാവിന്റെ മലയാള സിനിമയിലേക്കുള്ള പ്രവേശനത്തിന് കാത്തിരിക്കുന്ന മലയാളികൾ ഒരുപാട് പേരുണ്ട്. എന്നാൽ ഒരു സിനിമ നടനാകാൻ ഒരുപാട് അവസരങ്ങൾ വന്നിട്ടും ഒഴിഞ്ഞു മാറി ജീവിക്കാൻ ഇഷ്ടപ്പെട്ട ആളായിരുന്നു പ്രണവ്. ആഡംബര ജീവിതം ഉപേക്ഷിച്ച് ഹിമാലയത്തിൽ, ഇന്ത്യയിലെ വിദൂരഗ്രാമങ്ങളിൽ, അധികം ആളെത്താത്ത ചെകുത്തായ മല നിരകളിലും ഒക്കെ താമസിക്കാനിഷ്ടപ്പെടുന്ന പ്രണവിനെക്കുറിച്ച് സിനിമയിൽ ഒപ്പം അഭിനയിക്കുന്ന സഹപ്രവർത്തകർക്കും പറയാനുള്ളത് താരജാഡകൾ ലെവലേശം ഇല്ലാത്ത താരപുത്രനെക്കുറിച്ചാണ്.

ഒരു മഹാനടന്റെ മകനെന്ന ഭാരം താഴെയിറക്കി വച്ചുള്ള ജീവിതമാണ് പ്രണവിന്റേത്. ഇതിന് അടിവരയിടുന്ന ഷൂട്ടിങ് അനുഭവങ്ങളാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സംവിധായകനും നായികയ്ക്കും പങ്ക് വയക്കാൻ ഉള്ളതും.പ്രണവിന്റെ ഓമനപ്പേരായ അപ്പു എന്ന് തന്നെയാണ് സായയും വിളിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ ആരും മാതൃകയാക്കേണ്ട വ്യക്തിത്വമാണ് പ്രണവിന്റേതെന്നാണ് സായ പറയുന്നത്.ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ സായ ഡേവിഡ് പ്രണവിന്റെ ആദ്യ നായികയായെത്തുകയാണ്. ആദ്യ ചിത്രമായ ആദിയിൽ പ്രണവിന് നായികയുണ്ടായിരുന്നില്ല.

ചിത്രത്തിൽ അഭിനയിക്കുന്നതിലെ സന്തോഷവും പ്രണവിനൊപ്പമുള്ള ആനന്ദ നിമിഷങ്ങളെക്കുറിച്ചും വിവരിക്കാൻ സായക്ക് നൂറു നാവാണ്. പ്രണവിനെക്കുറിച്ച് നേരത്തെ തന്നെ കേട്ടിട്ടുണ്ടെങ്കിലും ലൊക്കേഷനിൽ വച്ചാണ് പരിചയപ്പെടുന്നത്. ആദ്യം ടെൻഷൻ ഉണ്ടായിരുന്നെങ്കിലും പിന്നീട് നല്ല സുഹൃത്തുക്കളായി മാറി. പ്രണവിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചെന്നും ആദ്യ നായിക പറയുന്നു. ലൊക്കേഷനിൽ കാരവാനിലിരുന്ന് മാത്രം ഭക്ഷണം കഴിക്കുന്ന താരങ്ങൾ നിലത്തിരുന്ന് ഒരു മടിയുമില്ലാതെ മറ്റുള്ളവർക്കൊപ്പം ഭക്ഷണം കഴിക്കുന്ന അപ്പുവിനെ മാതൃകയാക്കണമെന്നും സായ വിവരിക്കുന്നു.ചിത്രീകരണം തുടങ്ങുന്നതിന് മുമ്പേ ബാലിയിൽ പോയി അപ്പു സർഫിങ് പഠിച്ചു. ഏകദേശം ഒരുമാസത്തോളം പരിശീലനം ഉണ്ടായിരുന്നു. അപ്പു ഇപ്പോൾ പ്രഫഷനൽ സർഫർ ആയി കഴിഞ്ഞു. സിനിമകളിൽ നിങ്ങൾക്കത് കാണാൻ കഴിയുമെന്നും സായ പറയുന്നു.

മോഹൻലാൽ എന്ന താരത്തിന്റെ മകനാണെന്ന യാതൊരു തലക്കനവും ഇല്ലാത്തയാളാണ് പ്രണവ്. ക്യാമറയ്ക്ക് മുമ്പിലും പിന്നിലും ജാഡകളൊന്നും കാണിക്കാത്ത ചെറുപ്പക്കാരനാണ്. നമ്മൾ എന്ത് ആഗ്രഹിക്കുന്നോ അത് തരാൻ എത്ര പരിശ്രമിക്കാനും തയാറാണ് പ്രണവെന്നും അരുൺ ഗോപി വ്യക്തമാക്കുന്നു.ഡൗൺ ടു എർത്ത് എന്ന വിശേഷണം പോര പ്രണവിനെക്കുറിച്ച് പറയാൻ. ആരെക്കുറിച്ചും ഒരു മോശവും പറയില്ല. നെഗറ്റിവിറ്റി കേൾക്കുന്നതും പ്രണവിന് ഇഷ്ടമല്ല. പ്രകൃതിയെപ്പോലും നോവിക്കാതെ വളരെ സിംപിളായി ജീവിക്കുന്നയാളാണ്. ഒരുതരം ഗാന്ധിയൻ രീതിയിലുള്ള ജീവിതമാണ്.

പ്രണവിനെപ്പോലെ ജീവിക്കുന്ന ഒരുപാട് പേരുണ്ടാകും, പക്ഷെ പുള്ളി അങ്ങനെ ജീവിക്കുന്നതിന് ഒരു പ്രത്യേകതയുണ്ട്. സകലസൗഭാഗ്യങ്ങളും ഉള്ള വ്യക്തിയാണ് പ്രണവ്, എന്നിട്ടും ഇങ്ങനെയൊക്കെ ജീവിക്കുന്നത് അത്ഭുതമാണ്. സെറ്റിലൊന്നും അത് വേണം ഇത് വേണം തുടങ്ങിയ യാതൊരു നിബന്ധനയുമില്ല. എങ്ങനെയാണോ അങ്ങനെ എന്നൊരു രീതിയാണ്. അധികം സംസാരിക്കില്ല. എന്നാൽ വേണ്ട കാര്യങ്ങൾ കൃത്യമായി ആശയവിനിമയം നടത്തുകയും ചെയ്യും'- അരുൺ ഗോപി

റേച്ചൽ ഡേവിഡ് എന്ന സായ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാംനൂറ്റാണ്ട്. ആദ്യ ചിത്രമായ ഒരൊന്നൊന്നര പ്രണയകഥ ഇനിയും തീയറ്ററുകളിലെത്തിയിട്ടില്ല. രണ്ടാമത്തെ ചിത്രത്തിലെത്തുന്‌പോൾ പ്രണവിന്റെ ആദ്യ നായികയാകാൻ സാധിച്ചത് സന്തോഷം പകരുന്നതാണെന്ന് സായ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP