Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭർത്താവിന്റെ പീഡനം സഹിക്കാനാവാതെ സീരിയൽ ഉപേക്ഷിച്ചു; അമേരിക്കയിൽ സ്ഥിര താമസമാക്കിയെങ്കിലും വിവാഹമോചനം നേടിയില്ല; ചന്ദ്രയുടെ ജീവിതത്തെക്കുറിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; വ്യാജ പ്രചാരണങ്ങളെക്കുറിച്ച് മനസ് തുറന്ന് ചന്ദ്ര ലക്ഷ്മൺ

ഭർത്താവിന്റെ പീഡനം സഹിക്കാനാവാതെ സീരിയൽ ഉപേക്ഷിച്ചു; അമേരിക്കയിൽ സ്ഥിര താമസമാക്കിയെങ്കിലും വിവാഹമോചനം നേടിയില്ല; ചന്ദ്രയുടെ ജീവിതത്തെക്കുറിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; വ്യാജ പ്രചാരണങ്ങളെക്കുറിച്ച് മനസ് തുറന്ന് ചന്ദ്ര ലക്ഷ്മൺ

മറുനാടൻ ഡെസ്‌ക്‌

നടിയായാലും നടനായാലും അവർ കുറച്ച് കാലം അഭിനയത്തിൽ സജീവമാകാതെ മാറി നിന്നാൽ അവരെക്കുറിച്ച് പുത്തൻ കഥകൾ പടച്ചു വിടുന്നത് സർവ്വസാധാരണമാണ്. അത് സജീവമായിരുന്ന നടിയാണെങ്കിൽ കഥകൾക്ക് ഡബിൾ സീപാഡായിരിക്കും. അത്തരത്തിൽ തന്നെക്കുറിച്ച് പ്രചരിച്ച വ്യാജ വാർത്തകളെക്കുറിച്ച് മനസ് തുറക്കുകയാണ് തെന്നിന്ത്യൻ നടിയും മലയാളിയുമായ ചന്ദ്രലക്ഷമൺ.

സ്വന്തം' എന്ന സീരിയലിലൂടെ സാന്ദ്രാ നെല്ലിക്കാടൻ എന്ന കഥാപാത്രമായി മലയാള സീരിയലിലൂടെയാണ് ചന്ദ്ര ലക്ഷ്മൺ പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. എ.കെ സാജൻ ചിത്രം സ്റ്റോപ് വൈലൻസിലൂടെ ആയിരുന്നു ചന്ദ്ര അഭിനയരംഗത്തെത്തുന്നത്. ഇതിനുശേഷം സാന്ദ്ര നെല്ലിക്കാടനായി മെഗസ്സീരിയൽ രംഗത്തു തിളങ്ങി. തുടർന്നു മലയാളത്തിൽ ഒരുപിടി നല്ല സീരിയലുകൾ. പിന്നീട് തെലുങ്ക്, തമിഴ് സീരിയലുകളിൽ ചന്ദ്ര നിറസാന്നിധ്യമായി. 2 വർഷമായി അഭിനയജീവിതത്തിന് ഇടവേള നൽകിയിരിക്കുകയാണ് താരം.

ഇതിനെതുടർന്നായിരുന്നു ചന്ദ്രയെക്കുറിച്ച് പുതിയ കഥകൾ പുറത്തുവരാൻ തുടങ്ങിയത്. തന്റെ ജീവിതത്തെക്കുറിച്ചും തന്നെക്കുറിച്ചു പ്രചരിച്ച ഇല്ലാക്കഥകളെക്കുറിച്ചും ചന്ദ്ര മനസ്സു തുറന്നുത് മഴവിൽ മനോരമ എന്ന ചാനലിലൂടെയായിരുന്നു. ''മലയാളത്തിൽ നിന്നു മാറി നിന്നപ്പോൾ എല്ലാവരും ചേർന്ന് എന്നെ കെട്ടിച്ചു വിട്ടു. അമേരിക്കയിൽ സ്ഥിരതമാസമാക്കിപ്പിച്ചു. ഭർത്താവ് എന്നെ കഠിനമായി പീഡിപ്പിച്ചു. അതുകൊണ്ട് ഞാൻ സീരിയൽ വിട്ടു. ഇങ്ങനെയായിരുന്നു യൂട്യൂബിൽ പ്രചരിച്ചത്'' ചന്ദ്ര പറഞ്ഞു. ചന്ദ്രയുടെ ജീവിതത്തെക്കുറിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ എന്ന രീതിയിൽ ചില യൂട്യൂബ് ചാനലുകളിൽ ഇത്തരം പ്രചാരണങ്ങൾ ഉണ്ടായിരുന്നു.

മലയാള സീരിയലുകളിൽ നിന്നു മാറിനിന്ന സമയത്തായിരുന്നു ഈ പ്രചാരണം. വിവാഹമോചിതയായി എന്ന് ഇതുവരെ വാർത്ത വന്നിട്ടില്ലെന്നും ഇപ്പോഴും ഭർത്താവ് പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ചന്ദ്ര പറയുന്നു. വിവാഹം പോലും കഴിക്കാത്ത ഒരാളോട് എന്തിനാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്നു റിമി ആശ്ചര്യപ്പെട്ടപ്പോൾ, അവർക്കു വേറെ പണിയൊന്നും ഉണ്ടായിരിക്കുകയില്ല എന്നായിരുന്നു ചന്ദ്രയുടെ മറുപടി.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിനു ഇപ്പോൾ സിംഗിൾ ആണെന്നും മിംഗിൾ ആവാൻ റെഡിയാണെന്നുമായിരുന്നു ചന്ദ്ര പറഞ്ഞു. ഭാവി വരനെക്കുറിച്ചുള്ള സങ്കൽപ്പവും താരം പങ്കുവച്ചു. നല്ല ജോലി വേണം, ജാതിമത പ്രശ്‌നങ്ങളില്ല, നല്ല ഉയരം ഉണ്ടാകണം, ഇന്ത്യയിൽ എവിടെ നിന്നുള്ള ആളായാലും കുഴപ്പമില്ല ചന്ദ്രയുടെ പറഞ്ഞു.അച്ഛനും അമ്മയ്ക്കും ഏകമകളാണു ചന്ദ്ര. ചെന്നൈയിലാണു താമസം. സീരിയലിൽ നിന്ന് ഇടവേളയെടുത്ത് മ്യൂറൽ പെയിന്റിങ് ബിസിനസിൽ ശ്രദ്ധിക്കുകയായിരുന്നു. വീണ്ടും ശക്തമായി കഥാപാത്രത്തിലൂടെ തിരിച്ചു വരാൻ താൽപര്യമുണ്ടെന്നും താരം വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP