Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടിനുള്ളിലെ ഗണപതി വിഗ്രഹത്തിന് മുമ്പിൽ തൊഴുകൈയുമായി നില്ക്കുന്ന മകന്റെ ചിത്രം പങ്ക് വച്ച ഷാരൂഖിന് നേരെ മൗതമൗലിക വാദികളുടെ ആക്രമണം; മുസ്ലിമായ നിങ്ങൾ എന്തിനാണ് ഗണപതിയെ ആരാധിക്കുന്നതെന്ന ചോദ്യവുമായി നിരവധി പേർ രംഗത്ത്

വീടിനുള്ളിലെ ഗണപതി വിഗ്രഹത്തിന് മുമ്പിൽ തൊഴുകൈയുമായി നില്ക്കുന്ന മകന്റെ ചിത്രം പങ്ക് വച്ച ഷാരൂഖിന് നേരെ മൗതമൗലിക വാദികളുടെ ആക്രമണം; മുസ്ലിമായ നിങ്ങൾ എന്തിനാണ് ഗണപതിയെ ആരാധിക്കുന്നതെന്ന ചോദ്യവുമായി നിരവധി പേർ രംഗത്ത്

വീടിനുള്ളിലെ ഗണപതി വിഗ്രഹത്തിന് മുമ്പിൽ തൊഴുകൈയുമായി നില്ക്കുന്ന മകന്റെ ചിത്രം പങ്ക് വച്ച ഷാരൂഖിന് നേരെ മൗതമൗലിക വാദികളുടെ ആക്രമണം. വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഗണപതിയുടെ പ്രതിമയ്ക്കു മുന്നിൽ ഇളയ മകൻ കുഞ്ഞ് അബ്രാം തൊഴുതു നിൽക്കുന്ന ചിത്രം പങ്ക് വച്ചതാണ് ഷാരൂഖിവ് സൈബർ ആക്രമണം നേരിടാനുള്ള കാരണം.

അബ്രാമിന്റെ ഗണപതി 'പപ്പ' വീടെത്തി എന്ന കമന്റോടെയാണ് മകന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്.പടത്തിനു താഴെ മതസ്പർധ വളർത്തുന്ന കമന്റുകളുമായി വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ് ചിലർ. ഗണപതി ഞങ്ങളുടെയാണ്, ഇതിൽ മുസൽമാനായ നിങ്ങൾക്കെന്തു കാര്യമെന്നും ഷാരൂഖ് മകന് നേർവഴി കാണിക്കുന്നതിന് പകരം കുഴപ്പിക്കുകയാണ് ചെയ്യുന്നത് എന്നുമൊക്കെയാണ് വാദപ്രതിവാദങ്ങൾ.

ഷാരൂഖിന്റെ മതസൗഹാർദ്ദം നിറഞ്ഞ പ്രവൃത്തിയെ അനുമോദിക്കുന്നവർക്കൊപ്പം തന്നെ തീവ്രമായ എതിർപ്പും വിദ്വേഷകമന്റുകളും പോസ്റ്റിനു താഴെ നിറഞ്ഞു്. വിഗ്രഹാരാധന നടത്തി മുസ്ലിമായ നിങ്ങൾ ഇസ്ലാം മതത്തിനെ അപകീർത്തിപ്പെടുത്തി, നിങ്ങളെ കുറിച്ചോർത്തു ലജ്ജിക്കുന്നുഎന്നു തരത്തിലുള്ള പ്രതിഷേധ കമന്റുകളും ഏറെയാണ് പോസ്റ്റിൽ.

സെക്കന്റുകൾ കൊണ്ടു തന്നെ താരത്തിന്റെ പോസ്റ്റിനു താഴെ വിവിധ തരം പ്രതികരണങ്ങളുമായി ആരാധകരെത്തി. ജാതിഭേദമില്ലാതെ എല്ലാ ഇന്ത്യൻ ഫെസ്റ്റിവലുകളും ആഘോഷിക്കുന്ന ഷാരൂഖിനെ അനുമോദിക്കുന്ന കമന്റുകളോടെ താരത്തിന്റെ ആരാധകർ മുന്നോട്ടു വന്നു, താണ് എന്റെ രാജ്യത്തിന്റെ സൗന്ദര്യം. ഒരു മുസ്ലിമായ മനുഷ്യൻ തന്റെ മകനെ ഹിന്ദു ദൈവങ്ങളെ കൂടി ബഹുമാനിക്കേണ്ടതെങ്ങനെയെന്നു പഠിപ്പിക്കുന്നു. ഇതാണ് എന്റെ ഇന്ത്യഎന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.

ഗണേശ്ജി എല്ലാ മഹാരാഷ്ട്രക്കാരുടെയും ദൈവമാണ്, അതുകൊണ്ടാണ് മുംബൈ കർമ്മഭൂമിയാക്കിയിട്ടുള്ള ഷാരൂഖ് ഖാൻ ഗണപതിയെ ആരാധിക്കുന്നത് എന്ന് കുറിച്ച് ശബാന ആസ്മി ട്രോളുകൾക്ക് പ്രതികരണവുമായി രംഗത്ത് വന്നു. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഹിന്ദുവാണ് എന്നും ശബാന ആസ്മി കൂട്ടിച്ചേർത്തു.

രണ്ടുദിവസം മുൻപ്, മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും വീട്ടിൽ നടത്തിയ ഗണേശ ചതുർത്ഥി ആഘോഷങ്ങളിലും ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും പങ്കെടുത്തിരുന്നു. ഷാരൂഖിനെ കൂടാതെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, കരീന കപൂർ ഖാൻ, രേഖ, ഹേമാ മാലിനി, കരൺ ജോഹർ തുടങ്ങിയവരും അംബാനിയുടെ വീട്ടിലെ ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കായി എത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP