Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭദ്രന്റെയോ മറ്റു ചലച്ചിത്ര പ്രവർത്തകരുടെയോ അനുമതിയില്ലാതെയാണു രണ്ടാം പതിപ്പിനു പ്രചാരണം; സ്ഫടികം സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നുവെന്ന് അവകാശപ്പെട്ട് ടീസർ പുറത്തിറക്കിയതിൽ അന്വേഷണത്തിന് പൊലീസ്; ഏഴാച്ചേരി സ്വദേശി കടയ്ക്കൽ ബിജുവിനെതിരെ കേസ്

ഭദ്രന്റെയോ മറ്റു ചലച്ചിത്ര പ്രവർത്തകരുടെയോ അനുമതിയില്ലാതെയാണു രണ്ടാം പതിപ്പിനു പ്രചാരണം; സ്ഫടികം സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നുവെന്ന് അവകാശപ്പെട്ട് ടീസർ പുറത്തിറക്കിയതിൽ അന്വേഷണത്തിന് പൊലീസ്; ഏഴാച്ചേരി സ്വദേശി കടയ്ക്കൽ ബിജുവിനെതിരെ കേസ്

പാലാ: സ്ഫടികം സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നുവെന്ന് അവകാശപ്പെട്ട് ടീസർ പുറത്തിറക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. മോഹൻലാൽ നായകനായി അഭിനയിച്ച സ്ഫടികത്തിന്റെ സംവിധായകൻ ഭദ്രൻ മാട്ടേലിന്റെ അനുമതിയില്ലാതെ രണ്ടാം ഭാഗം ചിത്രീകരിക്കാൻ ശ്രമിച്ചതാണ് കേസിന് കാരണം.

ടീസർ ഇറക്കിയ ഏഴാച്ചേരി സ്വദേശി കടയ്ക്കൽ ബിജുവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭദ്രൻ മാട്ടേൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. യുട്യൂബിൽ പ്രചരിച്ച ടീസറിൽ പഴയ ചിത്രത്തിലെ കഥാപാത്രങ്ങളെ വികലമായാണു ചിത്രീകരിച്ചിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു.

ഭദ്രന്റെയോ മറ്റു ചലച്ചിത്ര പ്രവർത്തകരുടെയോ അനുമതിയില്ലാതെയാണു രണ്ടാം പതിപ്പിനു പ്രചാരണം നൽകിയിരിക്കുന്നത്. ഇതിനെതിരെ പകർപ്പവകാശ നിയമപ്രകാരമാണു ഭദ്രൻ പൊലീസിൽ പരാതി നൽകിയത്. ഡിവൈഎസ്‌പി കെ.ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP